Donnerstag, 11. Februar 2010

ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരി -ചരിത്രപരമായ ഒരു ആവശ്യം

ജോബ്‌ കൊല്ലമന
(ജനറല്‍ സെക്രട്ടറി, എഫ്‌.ഒ.സി ഇന്റര്‍നാഷനല്‍ കൗണ്‍സില്‍)


ജന്മനാടിനോടുള്ള സ്നേഹം ഏതൊരു വ്യക്തിയുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്നതു്‌ ഒരു വസ്തുതയാണു്‌. കുടുംബത്തെ സ്നേഹിക്കുന്നതുപോലെ ജന്മനാടിനെ സ്നേഹിക്കുന്നു. അതുപോലെ മാതൃരാജ്യത്തെ സ്നേഹിക്കുന്നു. ജനിച്ചു വളര്‍ന്ന വിദ്യസമ്പാദിച്ച ബന്ധങ്ങള്‍ ഊട്ടി ഉറപ്പിച്ച നാട്ടില്‍ നിന്നും വിദൂരദേശങ്ങളില്‍ വളരെക്കാലം കഴിയേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന 'വേദന' അഥവാ ഗൃഹാതുരത്വം അനുഭവിക്കാത്തവരായി വിദേശത്തു കഴിയുവരില്‍ ആരും ഉണ്ടാവുമെന്നു തോന്നുന്നില്ല.
നമ്മുടെ വിവിധങ്ങളായ കഴിവുകളില്‍ അല്‍പഭാഗമെങ്കിലും ജന്മനാടിനുവേണ്ടി വിനിയോഗിക്കാന്‍ മനസ്സുണ്ടാകണം. നമ്മുടെ നാട്‌ അഥവാ രാജ്യം നമുക്കെന്തു നല്‍കി എന്ന ചോദ്യമുയരുമ്പോള്‍ എനിക്കു്‌ സൂചിപ്പിക്കുവാനുള്ളതു്‌ പ്രസിഡന്റു്‌ ജോണ്‍. എഫ്‌. കെഡിയുടെ വാക്കുകളാണു്‌. പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്ന വേളയില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. "അമേരിക്ക നിങ്ങള്‍ക്കു്‌ എന്തു നല്‍കിയെല്ല പ്രത്യുത, അമേരിക്കയ്ക്കുവേണ്ടി നിങ്ങള്‍ എന്തു നല്‍കി എന്നാണു്‌ ചോദിക്കേണ്ടതു്‌." ഈ വാക്കുകളുടെ അര്‍ത്ഥവ്യാപ്തിയിലേക്കു്‌ കടന്നു്‌ നമുക്കൊന്നു ചിന്തിക്കാം. നമ്മുടെ നാടിനു വേണ്ടി നമുക്കെന്തു ചെയ്യാന്‍ സാധിക്കും എന്നു്‌.
ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരി യുടെ ലക്ഷ്യങ്ങളില്‍ പ്രഥമവും പ്രധാനവുമായത്‌ പട്ടണവും ഗ്രാമപ്രദേശങ്ങളും ഉള്‍പ്പെടു ചങ്ങനാശ്ശേരിയുടെ "സമഗ്ര വികസന"മാണ്‌. നാനാതുറകളിലുള്ള പുരോഗതിയാണ്‌ ഇതുകൊണ്ടു്‌ ലക്ഷ്യം വയ്ക്കുന്നതു്‌. സാംസ്കാരികവും, സമുഹപരവും, ഭൗതികവുമായ വളര്‍ച്ചയ്ക്കും മുന്നേറ്റേത്തിനും ഉത്തേജക ശക്തിയായി എഫ്‌. ഒ.സി. നിലകൊള്ളുന്നു. നൂതന സാങ്കേതിക വിദ്യയുടെ കുതിച്ചുയരലിന്റെ ഈ യുഗത്തില്‍ നമ്മുടെ നാടിന്റെ ഭാഗധേയത്വത്തിന്‌ ആധുനിക സാങ്കേതിക വിദ്യ അനുപേക്ഷണീയമാണ്‍്‌. സാങ്കേതികവളര്‍ച്ചയില്ലാത്ത ഒരു രാഷ്ട്രവും പുരോഗതി കണി കാണില്ലന്നുള്ളതാണ്‍്‌ യാഥാര്‍ത്ഥ്യം. ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും അതു്‌ പ്രയോജനപ്പെടുത്തുതിനും സഹായകരമായ ഒരന്തരിക്ഷം ഉണ്ടാകേണ്ടിയിരിന്നു. അതിന്‍്‌ ജനങ്ങളെ ഒരുക്കുന്നതിനും ഉദ്ബുദ്ധരാക്കുതിനുമുള്ള കടമ നാടിന്റെ ശ്രേയസ്സ്‌ ആഗ്രഹിക്കുന്ന എല്ലാ സംഘടനകള്‍ക്കുമുണ്ടു്‌.
ജര്‍മ്മനിയിലെ ഡ്രസ്ഡന്‍ നഗരത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ഡോ.ഗുന്റര്‍ ബ്ലോബന്‍ എന്ന മഹാന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ടിഞ്ഞ ഡ്രസ്ഡന്‍ നഗരത്തിന്റെ പുന:രുദ്ധാരണത്തിന്‌ "ഫ്രണ്ട്സ്‌ ഓഫ്‌ ഡ്രസ്ഡന്‍" എ സംഘടനയ്ക്ക്‌ രൂപം കൊടുക്കുകയും പ്രസ്തുത നഗരത്തിന്റെ പുന:രുദ്ധാരണത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുമുണ്ടായി.
അനുകരണീയമായ ഈ ആശയത്തില്‍ ആകൃഷ്ടരായാണ്‌ ജര്‍മ്മനിയിലെ സമാന ചിന്താഗതിക്കാരായ ഒരു പറ്റം ചങ്ങനാശ്ശേരിക്കാരുടെ നാടിനോടുള്ള സേ്നഹത്തിന്റെ, ആദരവിന്റെ, സ.നോഭാവത്തിന്റെ അടയാളമായി ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരി എന്ന പ്രസ്ഥാനത്തിന്‌ രൂപം കൊടുത്തതു്‌. സ്വരാജ്യസ്നേഹത്തിന്റെ ഉറവയില്‍ നിന്നും ഉടലെടുത്ത ഈ പ്രസ്ഥാനം മാത്യകാപരമായ ചുവടു വെയ്പായിരുന്നു. ഇപ്പോള്‍ ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരി ജര്‍മ്മനിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഓസ്ട്രിയയിലും സ്വിറ്റ്സര്‍ലണ്ടിലും യു.എ.ഇ യിലും അമേരിക്കയിലും കനഡയിലും എഫ്‌.ഒ.സി.ക്ക്‌ കൗണ്‍സിലുകളുണ്ട്‌. എഫ്‌.ഒ.സി.യുടെ രൂപീകരണത്തിനു ശേഷം അതിന്റെ ആശയങ്ങളുടെയും പ്രവര്‍ത്തന ശൈലിയുടെയും ചുവടു പിടിച്ച്‌ കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള വിദേശ മലയാളികള്‍ സമാനമായ സംഘടനകള്‍ക്ക്‌ ജന്മം കൊടുത്തുകൊണ്ടിരി
ക്കുന്നു. ഇതു്‌ ആശാസ്യവും അഭിനന്ദനാര്‍ഹവുമായ കാര്യമാണ്‌. പ്രവാസികള്‍ താന്താങ്ങളുടെ ജന്മ ദേശത്തിന്റെ പുരോഗതിക്ക്‌ തങ്ങളെക്കൊണ്ട്‌ ആവും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യത്വം കൊടുത്താല്‍ രാജ്യത്താകമാനം മാറ്റത്തിന്റെ, മുറ്റേത്തിന്റെ അലയടികള്‍ സ്യഷ്ടിക്കാനാകുമെന്ന കാര്യം നിസ്തര്‍ക്കമാണ്‌.
ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരി ഇന്ന്‌ ലോകത്തെമ്പാടുമുള്ള മലയാളികളില്‍ ദേശ സ്നേഹത്തിന്റെ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്‌. ഈ പ്രസ്ഥാനം ചങ്ങനാശ്ശേരിയുടെ ചരിത്രത്തിന്റെ ഏടുകളില്‍ പ്രഥമ ഗണനീയ സ്ഥാനം പിടിച്ചെടുക്കുമെന്നതില്‍ സംശയമില്ല. ആ ലക്ഷ്യപ്രാപ്തിക്കായി നാമൊരു വെല്ലൂവിളി ഏറ്റെടുക്കേണ്ട്തുണ്ടു്‌. നമ്മുടെ നേട്ടങ്ങളില്‍, കഴിവുകളില്‍ അല്‍പഭാഗമെങ്കിലും നാടിന്റെ ഉന്നമനത്തിനായി വിനിയോഗിക്കാനുള്ള സന്മനസുണ്ടായാല്‍ നാം നമ്മുടെ ലക്ഷ്യം വരിക്കുമെന്ന്‌ സംശയലേശമെന്യേ പറയാന്‍ സാധിക്കും. നമ്മുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി തലമുറ നമ്മെ- ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരിയെ - വിലയിരുത്തുന്നതു്‌.
ചങ്ങനാശ്ശേരിയില്‍ വിവിധ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ടു്‌. നേരത്തെ സൂചിപ്പിച്ചതു പോലെ ചങ്ങനാശ്ശേരിയുടെ "സമഗ്ര വികസനം" ലക്ഷ്യമാക്കി എല്ലാ സംഘടനകളുടെയും ഒരു സമവായമുണ്ടാക്കാന്‍ സാധിച്ചാല്‍ ലക്ഷ്യസാക്ഷാത്ക്കാരത്തിന്‌ ഫലപ്രദമായൊരു നീക്കമായിരിക്കും. ഇത്തരത്തിലുള്ളൊരു പൊതുവേദിക്ക്‌ ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരിയുടെ എല്ലാവിധ ഒത്താശകളുമുണ്ടാ
യിരിക്കും. ഈ പൊതുവേദി ചങ്ങനാശ്ശേരിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു്‌ പരിഹാരത്തിന്‍്‌ ശ്രമം നടത്തേണ്ടതുമാണ്‌.
അതുപോലെ തന്നെ ചങ്ങനാശ്ശേരിയുടെ വിവിധങ്ങളായ വികസനോന്മുഖമായ പദ്ധതികള്‍ വിജയപൂര്‍വം നടപ്പിലാക്കണമെങ്കില്‍ പഞ്ചായത്ത്‌, നഗരസഭാ ഭരണാധികാരികളുടെ ഒരു ഏകോപന സമിതിക്ക്‌ രൂപം കൊടുക്കേണ്ടതുണ്ടു്‌. ഈ ഏകോപന സമിതിയുമായി എഫ്‌.ഒ.സി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ആശയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൈമാറുകയും ചെയ്യേണ്ടതാണ്‌. ആശയങ്ങള്‍ കൊണ്ടു മാത്രം കാര്യമായില്ല, അതെങ്ങനെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ സാധിക്കും എന്നുകൂടി ചിന്തിക്കണം. ഇതിനായി ആദ്യം വേണ്ടതു്‌ പരസ്പരം ബന്ധപ്പെടാനുള്ള ഒരു വേദിയാണ്‌. എഫ്‌.ഒ.സി. യോടൊത്തു ചേര്‍ന്ന്‌ നമുക്കൊരുമിച്ച്‌ നമ്മുടെ പ്രിയപ്പെട്ട കുടുംബ നാടായ ചങ്ങനാശ്ശേരിക്കു വേണ്ടി പ്രവര്‍ത്തിക്കാം.