ബിപിക്ക് ബിറ്റ്റൂട്ട് മറുമരുന്ന്: അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്
ന്യൂഡല്‍ഹി: ദിവസവും ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം (ബ്ളഡ് പ്രഷര്‍) കുറയ്ക്കുമെന്ന് ഒരു സംഘം ഇന്ത്യന്‍ ഗവേഷകര്‍ കണ്െടത്തി. ദിവസവും എട്ട് ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് അകത്താക്കുന്നതുവഴി രക്തസമ്മര്‍ദം പത്ത് എംഎം വരെ കുറയ്ക്കാന്‍ സാഹായിക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് ജേര്‍ണലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബീറ്റ്റൂട്ടിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഘടകം രക്തക്കുഴലുകളുടെ ആരോഗ്യത്തിനു വളരെ സഹായകമാണ്. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ബീറ്റ്റൂട്ടിന്റെ അദ്ഭുത ശക്തി കണ്െടത്തുന്നതിന് സഹായിച്ചതെന്ന് ഗവേഷണ സംഘം മേധാവിയും ലണ്ടന്‍ മെഡിക്കല്‍ സ്കൂള്‍, ബാട്ട് വാസ്കുലാര്‍ ഫാര്‍മക്കോളജി എന്നിവടങ്ങളിലെ പ്രഫസറുമായ ഡോ. അമൃത അലുവാലിയ പറഞ്ഞു. ബീറ്റ്റൂട്ടില്‍ 0.2 ഗ്രാം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ എത്തുന്ന ഈ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും രക്തത്തിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് നൈട്രിക്സ് ഓക്സൈഡായി രൂപാന്തരപ്പെടുകയും ചെയ്യുമെന്ന് ഗവേഷണ സംഘം കണ്െടത്തി. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. 140 മുതല്‍ 159 വരെ രക്തസമ്മര്ദമുള്ളവരില് നടത്തിയ പരീക്ഷണത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മര്‍ദം കുറയ്ക്കുന്നതായി കണ്െടത്തിയെന്നും ഗവേഷകസംഘം ജേര്‍ണലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.രക്താതിസമ്മര്‍ദം കുറയ്ക്കാന്‍ ഒറ്റമൂലി
പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവയ്ക്കുക. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ടുനേരം സേവിക്കുക.
. കുറച്ചു വെളുത്തുള്ളി തൊലികളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവയ്്ക്കുക. ഒരുമാസം കഴിഞ്ഞ് അതില്‍ നിന്നും രണ്ട് വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
. നീര്‍മരുതിന്‍ തൊലിയും വെളുത്തുള്ളിയും കൂടി കഷായം വച്ചു കഴിക്കുക.
. കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്പൂണ്‍ വീതം കഴിക്കുക