ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ്
പെരുന്തോട്ടത്തിനു് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി ജർമ്മൻ കൗൺസിൽ സ്വീകരണം
നൽകുന്നു.
പ്രിയ സുഹൃത്തുക്കളെ,
ചങ്ങനശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ്
പെരുന്തോട്ടം പിതാവിന് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരിയുടെ ആഭിമുഖ്യത്തിൽ 2016 ജൂൺ
2 ന് (വ്യാഴം) 4.P.M ന് കൊളോൺ ലേവ്നിഷിലെ സെന്റ് സെവെറിൻ പള്ളി ഹാളിൽ വച്ച്
സ്നേഹനിർഭരമായ സ്വീകരണം നൽകുന്നതാണ്.
സ്വീകരണാനന്തരം സെന്റ് സെവെറിൻ ദേവാലയത്തിൽ
പിതാവിന്റെ പ്രധാന കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കുന്നതായിരിക്കും.
തദനന്തരം ഹാളിനു സമീപം ഗ്രിൽ പാർട്ടിയും
നടത്തപ്പെടുന്നതാണ്.
എല്ലാവരെയും കുടുംബ സമേതം ഹാർദ്ദവമായി ക്ഷണിക്കുന്നു.
സസ്നേഹം
സെബസ്റ്റ്യൻ കരിമ്പിൽ ജോസുകുട്ടി കളത്തിൽപറമ്പിൽ
പ്രസിഡന്റ് ജന. സെക്രട്ടറി
02175-1583723 0221 634461
Barbecue venue: St. Severin Kirche, Kirchgasse 3, 50859 Köln-Lövenich
ഗ്രിൽ പാർട്ടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ദയവായി
മെയ് 20-ന് മുൻപായി വിവരം അറിയിക്കേണ്ടതാണ്.
ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി കുടുംബസംഗമവും പുതുവത്സരാഘോഷവും നടത്തി
കൊളോണ്‍: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക ചാരിറ്റി സംഘടനയായ
ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി (എഫ്ഒസി) ജര്‍മന്‍ കൗണ്‍സിലിന്റെ
ആഭിമുഖ്യത്തില്‍ കുടുംബസംഗമവും പുതുവത്സരാഘോഷവും നടത്തി.
ജനുവരി ഒമ്പതിന് കൊളോണ്‍ ലൊവ്നിഷിലെ സെന്റ് സേവറിന് ദേവാലയത്തില്‍ നടന്ന ദിവ്യബലിയോടുകൂടിയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. ദിവ്യബലിക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു. കുടുംബത്തിന്റെ ശ്രേഷ്ഠത സമൂഹത്തിന്റെ കെട്ടുറപ്പിനും തലമുറകളുടെ ലക്ഷ്യബോധത്തോടുകൂടിയ വളര്‍ച്ചയ്ക്കും ഉപകരിക്കുമെന്ന് വചന സന്ദേശത്തില്‍ ഫാ. ഇഗ്നേഷ്യസ് വിശ്വാസികളെ ഉദ്ബോദിപ്പിച്ചു. പിന്റോ ചിറയത്ത്, ജ്യോതി കളത്തിപ്പറമ്പില്‍, ഇഷാനി ചിറയത്ത് എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിമയമാക്കി.
തുടര്‍ന്നു പാരീഷ് ഹാളില്‍ നടന്ന സാംസ്കാരിക പരിപാടികള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ജര്‍മന്‍ കൗണ്‍സില്‍ പ്രസിഡന്റ് സെബാസ്റ്റ്യ്യന് കരിമ്പില്‍, എഫ്ഒസി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് ഗ്രിഗറി മേടയില്‍, എഫ്ഒസി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോബ് കൊല്ലമന, ജോസുകുട്ടി കളത്തിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇഷാനി ചിറയത്തിന്റെ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. എഫ്ഒസി ജര്‍മന്‍ കൗണ്‍സില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കരിമ്പില്‍ സ്വാഗതം ആശംസിച്ചു. എഫ്ഒസി സ്ഥാപകനും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന സെബാസ്റ്റ്യന്‍ ചക്കുപുരയ്ക്കലിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് യോഗം ഒരു മിനിറ്റ് നേരം മൗനപ്രാര്‍ഥന നടത്തി.
സെന്റ് സെവറിന് ഇടവക വികാരി ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ, എഫ്ഒസി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് ഗ്രിഗറി മേടയില്‍, എഫ്ഒസി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോബ് കൊല്ലമന, എഫ്ഒസി മീഡിയ കോഓര്‍ഡിനേറ്റര്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ സംസാരിച്ചു.
ജോസഫ് കടുത്താനം തന്റെ ജീവിതത്തില്‍ ഉണ്ടായ അഗ്നിപരീക്ഷണത്തെ പ്രാര്‍ഥനയിലൂടെയും വിശ്വാസത്തിലൂടെയും അതിജീവിക്കാന്‍ ലഭിച്ച ദൈവകൃപയ്ക്ക് സാക്ഷ്യംവഹിച്ചു സംസാരിച്ചു. നന്ദി സൂചകമായി ജോസഫ് കടുത്താനം സമ്മാനമായി നല്കിയ ക്രിസ്തുവിന്റെ ഒരു വലിയ കലണ്ടര്‍ ചിത്രം ഫാ. ജേക്കബ് ആലയ്ക്കല്‍ എല്ലാവര്ക്കും വിതരണം ചെയ്തു.
ജര്‍മനിയിലെ മൂന്നാം തലമുറക്കാരില്‍ കൊച്ചുമിടുക്കരായ ഇഷാനി ചിറയത്ത്, നേഹ കോയിക്കേരില്‍ എന്നിവരുടെ നൃത്തം, നോബിള്‍ കോയിക്കേരിലിന്റെ കവിതാ പാരായണം, ഇന്‍ഡിഷെ ഗെസാംങ് ഗ്രൂപ്പിന്റെ സംഘഗാനം, നിര്‍മല പ്ളാങ്കാലായില്‍, നോയല്‍ കോയിക്കേരില്‍, ജയിംസ് പാത്തിക്കന്‍ (വൈസ് പ്രസിഡന്റ് എഫ്ഒസി), മാത്യൂസ് കണ്ണങ്കേരില്‍, ജോണ്‍ പുത്തന്‍വീട്ടില്‍, പിന്റോ ചിറയത്ത്, സെബാസ്റ്റ്യന്‍ കരിമ്പില്‍, മാത്യു തൈപ്പറമ്പില്‍ എന്നിവരുടെ ഗാനാലാപനം തുടങ്ങിയവ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകി.
എഫ്ഒസി വൈസ് പ്രസിഡന്റ് ജോസഫ് കളപ്പുരയ്ക്കല്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. എഫ്ഒസി ജനറല്‍ സെക്രട്ടറി ജോസുകുട്ടി കളത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു. പുതുവര്ഷവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.

XXXXXXXXXXXXXXXXXXXXXXXXXXXXXXXXXX
എഫ്ഒസി ജര്‍മനി ഗ്രില്‍ പാര്‍ട്ടി നടത്തി
കൊളോണ്‍: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ (എഫ്ഒസി) ജര്‍മന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗ്രില്‍ പാര്‍ട്ടി നടത്തി.
കൊളോണ്‍ മ്യൂള്‍ഹൈമിലെ എസ്പികെ സമുച്ചയത്തില്‍ നടത്തിയ പാര്‍ട്ടിയില്‍ ഒത്തുകൂടാനും സൗഹൃദം പങ്കുവയ്ക്കാനും എഫ്ഒസി അംഗങ്ങളെക്കൂടാതെ അവരുടെ സുഹൃത്തുക്കളും കുടുംബസമേതം എത്തിയിരുന്നു.
ഗ്രില്‍ പാര്‍ട്ടിക്കു കൊഴുപ്പേകാന്‍ ജര്‍മനിയിലെ അറിയപ്പെടുന്ന ഗായകനായ പിന്റോ ചിറയത്തിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. ചീട്ടുകളിയും ഉണ്ടായിരുന്നു. എഫ്ഒസി ഭാരവാഹികളായ സെബാസ്റ്റ്യന്‍ കരിമ്പില്‍, ജോസുകുട്ടി കളത്തിപ്പറമ്പില്‍, ഗ്രിഗറി മേടയില്‍, ജോസഫ് കളപ്പുരയ്ക്കല്‍, ജോബ് കൊല്ലമന, ചാക്കോ തോമസ് പ്ലാമ്പറമ്പില്‍, ലിബി കരിമ്പില്‍ തുടങ്ങിയവര്‍ പാര്‍ട്ടിക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി ചാപ്റ്ററിന് വനിതാ സാരഥികള്‍ അധികാരമേറ്റെടുത്തു. ഡിസംബര്‍ 13 ന് സൂറിച്ച് റൂമിലാങ്ങില്‍ നടന്ന പൊതുയോഗത്തിലാണ് പുതിയ വനിതാ സാരഥികളെ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി ആന്‍സി കണ്ടങ്കരി (പ്രസിഡന്റ്), റീന മംഗലത്ത് (വൈസ് പ്രസിഡന്റ്), സെലിനാമ്മ പ്രക്കാട്ട് (സെക്രട്ടറി), ലിന്റ കുഴുപ്പക്കാലം (ട്രഷറാര്‍) എന്നിവരെയും ഇതര കമ്മിറ്റി അംഗങ്ങളെയും പൊതുയോഗം എതിരില്ലാതെ തിരഞ്ഞെടുത്തു.
മാതൃകാപരമായ ചുവടുവയ്പ് നടത്തിയ സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി ചാപ്റ്ററിന് വിവിധ യൂണിറ്റുകളുടെ അഭിനന്ദന പ്രവാഹം.
ക്രിസമസ് ആഘോഷമായി ഒത്തുകൂടിയ കൂട്ടായ്മ വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി. തുടര്‍ന്ന് കുരുവിളയച്ചന്‍ കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നല്കി. അംഗങ്ങള്‍ തയാറാക്കിയ സദ്യയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു.
പ്രസിഡന്റ് ജോജോ കണ്ടങ്കരി സ്വാഗതവും സെക്രട്ടറി തങ്കച്ചന് പ്രക്കാട്ട് റിപ്പോര്‍ട്ടും ബിജു പാറക്കല്‍ കണക്കും അവതരിപ്പിച്ചു.
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍
വിയന്നയില്‍ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ സൗഹൃദസദസും ഓണാഘോഷവും
വിയന്ന: ചങ്ങനാശേരിയില്‍ നിന്നും വിയന്നയില്‍ താമസിക്കുന്നവരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയിലെ (എഫ്ഒസി വിയന്ന) കുടുംബങ്ങള്‍ ഓണാഘോഷവും സൗഹൃദസദസും സംഘടിപ്പിച്ചു. ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ അസിസ്റ്റന്റ് വികാരി ഫാ. ജോയി പ്ലാത്തോട്ടത്തില്‍ നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഓണത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ ഒരുമിച്ചു പൂകളമൊരുക്കുകയും ഓണപാട്ടുകള്‍ പാടുകയും ചെയ്തു. ചിങ്ങമാസം മലയാളികളെ സംബന്ധിച്ച് പുതുവര്‍ഷ പുലരിയും കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന കാലമായതിനാല്‍ മനസും തെളിയേണ്ട സമയമാണെന്നും അതോടൊപ്പം പുതുജീവിതത്തിന്റെ ചിന്തകള്‍ മനസില്‍ തിരികെയെത്തുമ്പോഴുമാണ് സമൃദ്ധിയും സര്‍വൈശ്വര്യവും നേടാനാകുന്നതെന്ന് സന്ദേശം നല്കിയ ഫാ. ജോയി അഭിപ്രായപ്പെട്ടു.
കുസൃതി ചോദ്യങ്ങളും തമാശകളുമായി സംഘടിപ്പിച്ച പ്രശ്നോത്തരിക്ക് ക്രിസ്റ്റി കളപുരയ്ക്കല്‍ നേതൃത്വം നല്കി. സദസിനെ വിസ്മയിപ്പിച്ച് ജോയിസ് എറണാകേരില്‍ അവതരിപ്പിച്ച മോണോആക്ട് ഏറെ ഹൃദ്യമായി. ജൂലിയ കുഴിയില്‍ മോഡറേറ്ററായിരുന്നു. അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ആലപിച്ച കുട്ടനാടന്‍ പുഞ്ചയിലെ എന്നുതുടങ്ങുന്ന ഗാനം കൂട്ടായ്മയിലെ സൗഹൃദത്തെ ദീപ്തമാക്കുകയും അതേസമയം കേരളത്തെക്കുറിച്ചുള്ള സുഖമുള്ള ഓര്‍മകള്‍ സമ്മാനിക്കുകയും ചെയ്തു.
എഫ്ഒസിയുടെ പ്രസിഡന്റ് സെല്‍വിച്ചന്‍ കൈലാത്തും മറ്റുകമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ നല്കി. ബോബന് കളപുരയ്ക്കല്‍ നന്ദി പറഞ്ഞു. അടുത്ത സമ്മേളനം 2015 ജനുവരി മൂന്നിന് വെല്ലിംഗര്ഗാസെയില് തന്നെ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
റിപ്പോര്‍ട്ട്: ജോബി ആന്റണി
ജര്‍മനിയില്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമഭേദഗതികള്‍
ബെര്‍ലിന്‍: ജര്‍മനിയില്‍ ജൂലൈ ഒന്നു മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലായി.
1. ജൂലൈ ഒന്നു മുതല്‍ യൂറോപ്പിലെ മൊബൈല്‍ റോമിഗ് നിരക്കുകള്‍ കുറച്ച് ഏകീകരിച്ചു. വിളിക്കുന്ന കോളുകള്‍ക്ക് മിനിറ്റിന് 19 സെന്റും ഇന്‍കമിംഗ് കോളുകള്‍ക്ക് അഞ്ചു സെന്റും ആയിരിക്കും.
2. ഡോക്ടര്‍മാര്‍ കുറിച്ചുതരുന്ന മരുന്നുകള്‍ക്ക് ഫാര്‍മസികളില്‍ നല്‍കേണ്ട സ്വന്ത വിഹിതം തുക അഞ്ചു മുതല്‍ 10 യൂറോ ആയിരിക്കും. കാരണം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുകള്‍ 1000 മരുന്നുകള്‍ക്ക് നല്കുന്ന തങ്ങള്‍ നല്കുന്ന വിഹിതം ഈ മരുന്നുകള്‍ക്ക് കുറയ്ക്കുന്നു.
3. സാധാരണ വ്യക്തികള്‍ തങ്ങളുടെ കടം വീട്ടാനാവാതെ പാപ്പരായി പ്രഖ്യാപിച്ചതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് അതില്‍ നിന്നുമുണ്ടായ എല്ലാ ഭവിഷ്യത്തുകളില്‍ നിന്നും മുക്തി നേടും.
4. ജൂലൈ ഒന്നു മുതല്‍ ജര്‍മനിയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 1.67 ശതമാനവും കിഴക്കന്‍ (പഴയ ഈസ്റ് ജര്‍മനി) സംസ്ഥാനങ്ങളില്‍ 2.53 ശതമാനവും പെന്ഷന് മാസ വര്‍ധനവ് വരുത്തി. കൂടാതെ സാധാരണ സമയത്തിനുമുമ്പ് നേരത്തെ റിട്ടയര്‍ ചെയ്തവരും 1992 ന് മുമ്പ് കുട്ടികള്‍ ജനിച്ചിട്ടുള്ളവരുമായ മാതാപിതാക്കള്‍ക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 28.61 യൂറോയും, കിഴക്കന്‍ (പഴയ ഈസ്റ്റ് ജര്‍മനി) സംസ്ഥാനങ്ങളില്‍ 26.39 യൂറോയും ലഭിക്കും. ഇത് കുട്ടികളുടെ വിദ്യാഭ്യാസജീവിത ചെലവിനായിട്ടാണ് നല്‍കുന്നത്.
5. ജോലി ചെയ്യാന്‍ കഴിവില്ലാതെ നേരത്തെ പെന്ഷന് ആകുന്നവര്‍ക്ക് ഇതുവരെ കണക്കാക്കിയിരുന്ന 60 വയസുവരെയുള്ള മാസ വരുമാനം 62 ആയി ഉയര്‍ത്തി. ഇനി മുതല്‍ പെന്ഷന് തുക 62 വയസുവരെയുള്ള വരുമാനത്തില്‍ നിന്നും കണക്കാക്കും.
6. ജര്‍മനിയില്‍ ഉപയോഗിക്കുന്ന റഫറിജേറ്ററുകളും ഫ്രീസറുകളും ജൂലൈ ഒന്നു മുതല്‍ എനര്‍ജി ഉപയോഗം എ പ്ളസ് കാര്യക്ഷമത ഉള്ളതായിരിക്കണം.
7. ജൂലൈ ഒന്നു മുതല്‍ ജര്‍മനിയില്‍ ഓരോ വാഹനത്തിലും തിളങ്ങുന്ന മേലങ്കി (ംമൃിംലലെേ) നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍
യുകെയിലെ ചങ്ങനാശേരി സംഗമം അഡ്വ .ജോബ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു
ലണ്ടന്‍. യുകെയിലെ ചങ്ങനാശേരി നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ ഉദ്ഘാടനം ലണ്ടനിലെ ഹെയ്സില്‍ നടന്നു. കെഎസ്എഫ്ഇ വൈസ് ചെയര്മാന് അഡ്വ. ജോബ് മൈക്കിള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
യുകെയിലെ തിരക്കേറിയ ജീവിതത്തിനിടയിലും, പിറന്ന നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹം കാത്തു സൂക്ഷിക്കുന്നതു കാണുന്നതില്‍ വളരെ സന്തോഷമുണ്െടന്ന് അഡ്വ. ജോബ് മൈക്കിള്‍ പറഞ്ഞു. നാടിന്റെ പുരോഗതിയില്‍ പ്രാവാസികള്‍ നല്കുന്ന സംഭാവനകള്‍ നിസ്തുലങ്ങളാണെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടത്താന്‍ കഴിയട്ടെയെന്നും അദേഹം ആശംസിച്ചു.
ചങ്ങനാശേരിയുടെ വികസനത്തില്‍ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ സഹായ സഹകരണങ്ങളും ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി യുകെ ഘടകം വാഗ്ദാനം ചെയ്തു. പ്രശസ്ത നോവലിസ്റും ചങ്ങാനശേരി നിവാസിയുമായ ഡോ. ഓമന ഗംഗാധരന്, ഭാരവാഹികളായ സിബിച്ചന് മുളവന, ജോസി പ്ളാഷനാല്, അനീസ് കാസിം, വിനോദ് വാര്യര്‍, സജോ കടന്തോട്, സാജന് പടിയറ, ജെയ്മോന് മണമേല്‍, മാര്ട്ടിന് ജേക്കബ്, റോബിന് കരിങ്ങട തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലപാരിപാടികളും നടന്നു.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍
ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി കുടുംബസംഗമവും പുതുവത്സരാഘോഷവും ഗൃഹാതുരത്വമുണര്‍ത്തി
കൊളോണ്‍: ആഗോളതലത്തില്‍ പ്രവര്‍ത്തനമുള്ളതും ജര്‍മനിയിലെ സാംസ്കാരിക ചാരിറ്റി സംഘടനയുമായ ഫ്രണ്ട്്സ് ഓഫ് ചങ്ങനാശേരി (എഫ്ഒസി) ജര്‍മന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമവും പുതുവത്സരാഘോഷവും ഗൃഹാതുരത്വമുണര്‍ത്തി
കൊളോണ്‍ നഗരത്തിനടുത്തുള്ള ലെവര്കുസന് സെന്റ് മിഷായേല്‍ ദേവാലയത്തില്‍ ജനുവരി 18 ന് (ശനി) വൈകുന്നേരം നാലിന് നടന്ന ദിവ്യബലിയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദിവ്യബലിക്ക് ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ കാര്‍മികത്വം വഹിച്ചു. കുടുംബത്തിന്റെ ശ്രേഷ്ഠത സമൂഹത്തിന്റെ കെട്ടുറപ്പിനും തലമുറകളുടെ ലക്ഷ്യബോധത്തോടുകൂടിയ വളര്‍ച്ചയ്ക്കും ഉപകരിക്കുമെന്ന് ദിവ്യബലിമധ്യേ സന്ദേശമായി ഫാ. ജേക്കബ് പറഞ്ഞു. പിന്റോ ചിറയത്ത്, ജിസില്‍ കടമ്പാട് എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിമയമാക്കി.
ദിവ്യബലിക്കുശേഷം പാരിഷ് ഹാളില്‍ ജര്‍മനിയിലെ മൂന്നാം തലമുറക്കാരനായ ഷൗണ് കോയിക്കേരില്‍ ആലപിച്ച പ്രാര്‍ഥനാ ഗീതത്തോടുകൂടി സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കമായി. എഫ്ഒസി ജര്‍മന്‍ കൗണ്‍സില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കരിമ്പില്‍ സ്വാഗതം ആശംസിച്ചു. എഫ്ഒസി സ്ഥാപകനും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന പരേതനായ സെബാസ്റ്റ്യന്‍ ചക്കുപുരയ്ക്കല്‍, എഫ്ഒസി അംഗമായിരുന്ന കഴിഞ്ഞ വര്‍ഷം മരിച്ച ഡൂയീസ്ബുര്‍ഗിലെ ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവരുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് യോഗം ഒരു മിനിറ്റ് നേരം മൗനപ്രാര്‍ഥന നടത്തി. തുടര്‍ന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ, എഫ്ഒസി ജര്‍മന്‍ കൗണ്‍സില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കരിമ്പില്‍, എഫ്ഒസി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് ഗ്രിഗറി മേടയില്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ഫാ.ജേക്കബ് ആലയ്ക്കല്‍, എഫ്ഒസി മീഡിയ കോഓര്‍ഡിനേറ്റര്‍ ജോസ് കെ, എഫ്ഒസി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് ഗ്രിഗറി മേടയില്‍ ഡബ്ല്യുഎംസി ജര്‍മന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോളി എം പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.
ജര്‍മനിയിലെ മൂന്നാം തലമുറക്കാരായ കൊച്ചുമിടുക്കി ഇഷാനി ചിറയത്തിന്റെ നൃത്തം, ഷൗണ്, നേഹ, നോബിള്‍ കോയിക്കേരില്‍ എന്നിവരുടെ ആക്ഷന്‍ സോംഗ് എന്നിവ സദസ്യരുടെ മനംകവര്‍ന്നു. ജെയിംസ് പാത്തിക്കന്‍ (വൈസ് പ്രസിഡന്റ് എഫ്ഒസി), നേഹ കോയിക്കേരില്‍, മാത്യൂസ് കണ്ണങ്കേരില്‍, ജോസ് കവലേച്ചിറ തുടങ്ങിയവര്‍ ആലപിച്ച ഗാനാലാപനം ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. ജര്‍മനിയിലെ അറിയപ്പെടുന്ന ഗായകരായ പിന്റോ ചിറയത്തും ജിസില്‍ കടമ്പാടും എത്നിക് ട്യൂണ്‍സിന്റെ ബാനറില്‍ നടത്തിയ ഗാനമേള ആഘോഷങ്ങളിലെ ഹൈലൈറ്റ് ആയിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ പഴയതും പുതിയതുമായ ഹിറ്റുഗാനങ്ങള്‍ പുനര്‍ജ്ജനിച്ചപ്പോള്‍ ശ്രവ്യസുന്ദരമായ സന്ധ്യയായി മാറി എഫ്ഒസിയുടെ കുടുംബസംഗമം.
എഫ് ഒസി വൈസ് പ്രസിഡന്റ് ജോസഫ് കളപ്പുരയ്ക്കല്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. എഫ് ഒസി ജനറല്‍ സെക്രട്ടറി ജോസുകുട്ടി കളത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു.പുതുവര്ഷവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
New Office bearers of FOC Austrian Council
From Left: Boban Kalapuackal (Secretary), Biju Parakkuzhiyil (Joint Secretary), Sony Koottummel (Vice President), Mrs. Lillykutty Perumpral (Treasurer), Joel Kuzhiyil (Arts Club Secretary), Selvin Kailath (President) and Babu Mukkattukunnel (Ex-Officio)
CONGRATULATIONS
TO
THE NEW
OFFICE BEARERS
OF
FRIENDS OF CHANGANACHERRY, AUSTRIA
FOR THE YEARS
2014 & 2015
(FOC International Council)
Keine Kommentare:
Kommentar veröffentlichen