നേരമ്പോക്കും കാര്യവും




ഒരു കൊച്ചു വ്യഭിചാര കഥ
നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോമോൻ ആദ്യ കുർബാന എടുക്കുന്നതിനു മുൻപുള്ള വേദപാഠ ക്ലാസ്സിൽ ആണ്
10 കൽപ്പനകൾ വായിച്ചു പഠിക്കുന്നതിന്റെ ഇടയിൽ ആറാം കല്പന
'വ്യഭിചാരം'എന്നതാണ്...
ബാക്കി എല്ലാം മനസിലായി ജോമോന്, കൊല്ലരുത്, കള്ള സാക്ഷിപറയരുത് .............എന്നൊക്കെയുള്ള കല്പനകൾ
പക്ഷെ ഈ വ്യഭിചാരം എന്താണ്ന്നു മാത്രം ഒരു പിടിയും ഇല്ലാ
പഠിപ്പിക്കുന്ന സാറിനോട് ചോദിച്ചു എന്താ സാറെ ഈ വ്യഭിചാരം
സാർ ചെറുതായി ഒന്ന് പരുങ്ങി

അതെ ജോമോനെ അതു മോൻ മോന്റെ അപ്പച്ചനോട് ചോദിച്ചാൽ മതി പറഞ്ഞു തരും
ജോമോൻ വീട്ടിൽ വന്നു അപ്പച്ചനോട് ചോദിച്ചു എന്താ അപ്പാ ഈ വ്യഭിചാരം
അപ്പനും ആകെ ഒന്ന് പരുങ്ങി,
പക്ഷെ ജോമോൻ ഉണ്ടോ വിടുന്നു..അറിഞ്ഞിട്ടേ പോകൂ വ്യഭിചാരം എന്താന്നു...

ശല്യം കൂടിയപോ അപ്പൻ മെല്ലെ പറഞ്ഞു കൊടുത്തു മോനെ, നമ്മൾ ഈ തലകുത്തി മറിയുന്നതിനെ ആണ് വ്യഭിചാരം എന്നു പറയുന്നത്.,,
ജോമോന് ആകെ വിഷമം താൻ ഒരുപാട് വ്യഭിചാരം ചെയ്തിട്ടുണ്ടല്ലോ കർത്താവെ...!
ആ കുഞ്ഞു മനസ് വല്ലാണ്ട് പിടഞ്ഞു
എത്രയും പെട്ടെന്ന് കുമ്പസാരിക്കണം
പാപങ്ങൾ ഏറ്റു പറയണം

അങ്ങനെ ആ ദിവസം വന്നെത്തി.... ജോമോന്റെ ആദ്യ കുമ്പസാരം
ഇടവക അച്ഛൻ ആണേൽ ഒരു ചൂടനും
കുമ്പസാരത്തിനു ഒരുപാട് ആളുകൾ വരി നിൽക്കുവായിരുന്നു ,
ജോമോൻ ആണ് മുന്നിൽ
അച്ഛൻ കുമ്പസാര കൂട്ടിലേക്ക്‌ കയറി.

ജോമോൻ മെല്ലെ അച്ഛന്റെ അടുത്തെത്തി
സകല ധൈര്യവും സംഭരിച്ചു അവൻ തന്റെ പാപങ്ങളുടെ കെട്ടഴിച്ചു
കൂട്ടുകാരും ആയി അടി ഉണ്ടാക്കിയതും അടുക്കളയിൽ നിന്നും മാങ്ങയും തേങ്ങയും കട്ട് തിന്നതും,
ക്രിക്കറ്റ്‌ കളിക്കുന്നതിന്റെ ഇടയിൽ ബോൾ അടിച്ചു അന്തോണി ചേട്ടന്റെ വീട്ടിലെ ഓട് പൊട്ടിച്ചതും

അങ്ങനെ അങ്ങനെ തന്റെ പാപ ഭാരങ്ങൾ,,,,
അവസാനം അവൻ അതു പറയാൻ തീരുമാനിച്ചു തന്നെ തന്റെ കുഞ്ഞു ജീവിതത്തിൽ ചെയ്ത ആ മഹാ പാപം

വ്യഭിചാരം...
മെല്ലെ ശബ്ദം താഴ്തി അച്ഛനോട് പറഞ്ഞു അച്ഛാ ഞാൻ വ്യഭിചാരം ചെയ്തു,,,,,
ഏഹ്ഹ്,,,, അച്ഛൻ ഒന്നുടെ കാതു കൂർപ്പിച്ചു,
എന്താടാ ജോമോനെ പറഞ്ഞെ
അതെ അച്ചോ.... ഞാൻ  ആറാം പ്രമാണം ലംഖിച്ചു
അച്ഛൻ മെല്ലെ തന്റെ കഴുത്തു തിരിച്ചു ഒന്ന് നോക്കി ആ മൊതലിനെ....

നീ എങ്ങനാടാ മോനെ ഈ പ്രായത്തിൽ ഒക്കെ അതൊക്കെ ചെയ്തേ....
ചെയ്തച്ചോ,,,

ജോമോൻ കരയാൻ തുടങ്ങി ഒരുപാട് തവണ ചെയ്തു അച്ചോ .....
വീട്ടിൽ ആരും ഇല്ലാത്തപ്പോൾ കട്ടിലിൽ നിന്നും ഇരുന്നും ഒക്കെ യാ ചെയ്യുന്നേ
ഞാൻ മാത്രം അല്ലച്ചോ എന്റെ കൂട്ടുകാർ തോമസുകുട്ടിയും
ഷുക്കൂറിന്റേം ഒക്കെ കൂടെ യാ ചെയ്തേ,,,

അച്ഛന്റെ തൊണ്ട വല്ലാണ്ട് വരളാൻ തുടങ്ങി
ആരെങ്കിലും ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് തന്നെങ്കിൽ എന്നു ആശ്വസിച്ചു പോയി പാവം അച്ഛൻ....

ജോമോൻ പാവം തല താഴ്ത്തി ഇരുന്നു കരയുവാ അപ്പോഴും,,,
അച്ഛൻ മെല്ലെ ഒന്നുടെ ചോദിച്ചു...... അല്ലടാ ഉവ്വേ നീ എങ്ങനാടാ ഇത്രേം ഒക്കെ വ്യഭിച്ചരിച്ചേ,,,
അച്ചന് കാണണോ...?..
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടു അച്ഛൻ പിന്നേം വിയർക്കാൻ തുടങ്ങി,,,
ബുദ്ധിമുട്ടില്ലേൽ ഒന്ന് കണ്ടാൽ കൊള്ളായിരുന്നു,,,,
അച്ഛൻ മൊഴിഞ്ഞു..

ഇപ്പോ കാണിച്ചു തരാം അച്ചോ,,,,
എന്നും പറഞ്ഞു ജോമോൻ എണീറ്റു കുമ്പസാര കൂടിന്റെ മുന്നിൽ നിന്ന്

ജിംനാസ്റ്റിക്സിൽ ചൈനക്കാർ തോറ്റു പോകുന്ന പോലെ അഞ്ചാറു വ്യഭിചാരം അങ്ങ് കാച്ചി...
 തല കുത്തി മറിഞ്ഞു അങ്ങോട്ട്‌ ....പൊറകോട്ടു
കുത്തി മറിഞ്ഞു ഇങ്ങോട്ട് വരുന്നു...... ചന്നം പിന്നം

.. അടുപ്പിച്ചു അങ്ങ് ചറ പറാ വ്യഭിചാരം...
അച്ഛൻ ഇതും കണ്ടു പുലിവാൽ കല്യാണത്തിലെ കാറ്റ് പോയ സലിം കുമാറിനെ പോലെ ഒറ്റ ഇരിപ്പ്,,,
കുമ്പസരിക്കാൻ വന്ന അൻപതോളം ഇടവകക്കാർ കണ്ണും തള്ളി ഒറ്റ നിൽപ്പും..
രണ്ടു മൂന്നു മിനിറ്റ് നേരത്തെ വ്യഭിചാരവും കഴിഞ്ഞു പാവം ജോമോൻ ക്ഷീണിച്ചു അച്ഛന്റെ മുന്നിൽ വന്നു നിന്നു..... മൊഴിഞ്ഞു
പ്രായശ്ചിത്തം പറയച്ചോ,,,,
എനിക്ക് ഈ പാപം എല്ലാം കഴുകി കളയണം....
മോനെ നീ ആ പുണ്യാളന്റെ മുന്നിൽ പോയിരുന്നു 5 സ്വർഗ്ഗസ്ഥനായ പിതാവേയും 10 നന്മനിറഞ്ഞ മറിയമേയും ചൊല്ലുന്നേനു മുന്നേ,,, പള്ളി മേടയിൽ പോയി ഒരു ഗ്ലാസ്‌ വെള്ളം എടുത്തോണ്ട് വാടാ...
,,, ഇപ്പോ കൊണ്ടുവരുമെന്നും പറഞ്ഞു ജോമോൻ മേടയിലേക്കു ഒറ്റ ഓട്ടം.....

അച്ഛൻ ഒന്ന് ശ്വാസം വിട്ടിട്ടു അടുത്ത ആളെ കുമ്പസരിക്കാൻ വിളിച്ചു..
പക്ഷെ ആ പള്ളിടെ അകത്തു ഒറ്റ മനുഷ്യകുഞ്ഞു പോലും ഇല്ലായിരുന്നു
ഇവന്മാരൊക്കെ ഇത് എവിടെ പോയടാ ഉവ്വേന്നു ഒരു ആത്മഗതവും,,,
പള്ളിയിൽ കുമ്പസാരിക്കാനെന്നും പറഞ്ഞു പോയ അന്തോണി ചേട്ടൻ ഡബിൾ സ്പീഡിൽ തിരിച്ചിറങ്ങി വരുന്നത് കണ്ട വറീതേട്ടൻ ചോദിച്ചു,
എന്നാടാ അന്തോണി കുമ്പസാരിച്ചില്ലേ,,,,
എന്റെ പൊന്നോ വേണ്ട അച്ഛൻ വത്തിക്കാനിൽ പോയി വന്നേ പിന്നെ കുമ്പസാരത്തിന്റെ രീതി ഒക്കെ മാറിയടെ
കടുത്ത പ്രായശ്ചിത്തങ്ങളാ
ഒരു കൊച്ചു പയ്യന് കൊടുത്ത ത് കണ്ടാൽ പെറ്റ തള്ള സഹിക്കുകേല,

തല കുത്തി മറിയിക്കുവായിരുന്നു അഞ്ചാറ് വട്ടം,,,
ഞാൻ ഈ വയസാം കാലത്തു കുത്തി മറിഞ്ഞിട്ടു വേണം പെടലി ഉളുക്കി കിടക്കാൻ,
ഇനി ഈ അച്ഛൻ മാറിയിട്ടേ ഞാൻ കുമ്പസാര കൂട്ടിലോട്ടു ഉള്ളേ


പഞ്ചസാരയിടാത്ത ചായ
നിനയ്ക്കാത്ത നേരത്ത് അഞ്ചാറ് ആളുകൾ വീട്ടിലേക്ക് കയറിവന്നു. കണ്ടപാടേ പിരിവുകാരാണെന്ന് മനസ്സിലായെങ്കെലും എല്ലാം വേണ്ടപ്പെട്ടവരായതുകൊണ്ട് അടുക്കളയിൽ നിൽക്കുന്ന ഭാര്യ കേൾക്കാൻ വിളിച്ചു പറഞ്ഞു.
എടീ... അഞ്ചാറ് കപ്പ് ചായ എടുത്തോ”
പെട്ടന്ന് കർട്ടനു പുറകിൽ ഭാര്യയുടെ മുഖം തെളിഞ്ഞു. കണ്ണുകൾ കൊണ്ടവൾ കഥകളിമുദ്രകാട്ടി  അകത്തേക്കു ക്ഷണിച്ചു. കാര്യമറിയാൻ ഞാൻ അടുക്കളയിൽ ചെന്നു.
അതേ... !! ഇന്നലെതൊട്ട് പറയുന്നതാ പഞ്ചസാര തീർന്ന കാര്യം. ടിന്നിലുണ്ടായിരുന്നത് തട്ടിക്കുടഞ്ഞിട്ടാ രാവിലെ ചായ തന്നത്. ഇനിയിപ്പം ചായ ഇടാൻ ഒരു നുള്ളു പഞ്ചസാര പോലുമില്ല. “
അത് സാരമില്ല. നീ മധുരമില്ലാത്ത ചായ ഉണ്ടാക്കിക്കോ. ഞാൻ മാനേജ് ചെയ്തോളാം.”
കുറച്ചു കഴിഞ്ഞപ്പോൾ  ഭാര്യ ചായ കൊണ്ടു വെച്ചു. ചായക്കപ്പ്  ഓരോന്നായി എടുത്ത് കൊടുക്കുന്നതിനു മുമ്പ് ഞാൻ അതിഥികളെ ഓർമ്മിപ്പിച്ചു.
ഇതിൽ ഏതോ ഒരു കപ്പ് ചായ പഞ്ചസാരയിടാത്തതാണ്. അത് ആർക്കാണോ കിട്ടുന്നത് അവരുടെ വീട്ടിലായിരിക്കും ഈ ഞായറാഴ്ച  നമ്മൾ എല്ലാവരും വിരുന്നിന് പോകുന്നത്. എന്താ  ഇതൊക്കെയല്ലേ ഒരു സന്തോഷം“
സന്തോഷത്തോടെ ചായ കുടികഴിഞ്ഞ്   പിരിയാൻ നേരവും മധുരമില്ലാത്ത ചായ കിട്ടിയ കാര്യം ആരും പറഞ്ഞില്ല. ഞാനൊട്ട് ചോദിക്കാനും പോയില്ല. എങ്കിലും ഇറങ്ങാൻ നേരത്ത് കമ്മത്ത് ചേട്ടൻ മാത്രം പറഞ്ഞു.
"ഡയബറ്റിസ് കാരണം ഞാൻ പഞ്ചസാരയിടാത്ത ചായയാണ് കുടിക്കാറുള്ളത്. ഒരുപാട് നാളുകൂടിയണ് ഇന്ന് പഞ്ചസാര ഇട്ട ചായകുടിച്ചത്."



നല്ലൊരു മെസ്സെജ്‌....


ഒരു വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ,   സംതൃപ്തജീവിതം നയിച്ചിരുന്നു.
എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....
''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...''
കാക്ക ചിന്തിച്ചു....
''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''
തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.
''ഓ...തീര്‍ച്ചയായും.''
അരയന്നം പറഞ്ഞു,
''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന  പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''
''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''
കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.
തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,
''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.
''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.'' 
പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.
അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ
കൂടി നില്‍ക്കുന്നതു കണ്ടു.
ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.
''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.
'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.
''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''
'' താങ്കളാണ്,താങ്കള്‍ മാത്രമാണ്,
ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''
മയില്‍ പറഞ്ഞു,
''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''
'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''
''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''
''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''. 
''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''
''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു,   കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു  നടക്കാമായിരുന്നല്ലോ''
ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം.
നാം തന്നെ, നമ്മളെ മററുളളവരുമായി  അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.
സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.
ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.
ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.
നമ്മുടെ  സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ,  താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.
അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..
സന്തോഷകരമായി ജീവിക്കാനുള്ള ലളിതമായ മാര്‍ഗം മനസിലാക്കൂ..

                                                  

 കൺസൾട്ടന്റ്
അമേരിക്കയിലെ വളരെ പ്രസിദ്ധനായ ഒരു ബിസിനസ് കൺസൾട്ടന്റ്  അദ്ദേഹത്തിന്റെ വാർഷിക അവധിക്കാലം ചിലവഴിക്കാൻ തിരഞ്ഞെടുത്തത് ആഫ്രിക്കയിലെ ഒരു തീർത്തും അപരിഷ്കൃതമായ ഒരു തീരദേശ ഗ്രാമം ആയിരുന്നു. തന്റെ തിരക്കു പിടിച്ച പ്രൊഫഷണൽ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ  തീർത്തും അനുയോജ്യമായ സ്ഥലമായിരുന്നു അത്.
ഒരു ദിവസം പുറത്തിറങ്ങിയ അദ്ദേഹം ഒരു മീൻപിടുത്ത വഞ്ചി കണ്ടു അതിനടുത്ത് ചെന്നു.

"ഇന്നത്തെ ജോലി കഴിഞ്ഞോ?"

അടുത്തുനിന്നിരുന്ന മുക്കുവനോട്‌ അയാൾ കുശലം ചോദിച്ചു.

"കഴിഞ്ഞു..."

" ഇത് കുറച്ചു മീനേ ഉള്ളല്ലോ"
"എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി"
"ഇത് പിടിക്കാൻ എത്ര സമയം വേണ്ടി വന്നു?"
" വളരെ കുറച്ചു സമയം മാത്രം "
"കൂടുതൽ സമയം മീൻ പിടിക്കാത്തതെന്ത്?"
" ഞാൻ പറഞ്ഞല്ലോ, എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി.."
"ബാക്കി സമയം എന്ത് ചെയ്യും"
"ഞാൻ കൂടുതൽ സമയം ഉറങ്ങും, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കും, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്നു മയങ്ങും, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കും, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യും..."
ഇത് കേട്ടപ്പോൾ അമേരിക്കക്കാരന്റെ ഉള്ളിലെ കൺസൾട്ടന്റുണർന്നു. അയാൾ പറഞ്ഞു.
"നിങ്ങൾ ഇങ്ങനെ ജീവിച്ചാൽ പോര... ഞാൻ അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് കൺസൺട്ടന്റ് ആണ്. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. "
"എങ്ങനെ"
" നിങ്ങൾ കൂടുതൽ സമയം മീൻ പിടിക്കാൻ ചിലവഴിക്കണം, അപ്പോൾ നിങ്ങൾക്ക് കൂടുതൽ പണം കിട്ടും. അതുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു ബോട്ട് വാങ്ങാം. അതുപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ മീൻ പിടിക്കാം. അപ്പോൾ മീൻ ഇടനിലക്കാർക്ക് വിൽക്കാതെ നേരിട്ട് സംസ്കരണ ശാലകൾക്ക് കൂടുതൽ വിലക്ക് വിൽക്കാം. അങ്ങനെ കൂടുതൽ ലാഭം കിട്ടുന്പോൾ നിങ്ങൾക്ക് സ്വന്തമായി സംസ്ക്കരണശാല തന്നെ തുടങ്ങാം. ഇവിടെ നിന്നും നിങ്ങൾക്ക് നഗരത്തിലേക്ക് താമസം മാറാം. അങ്ങനെ നിങ്ങൾക്ക് ഒരു മീൻ സംസ്ക്കരണശാലകളുടെ ഒരു ശൃംഖല തന്നെ പടുത്തുയർത്താം."
"ഇതിനൊക്കെ എത്ര സമയം പിടിക്കും?"
"പത്തോ ഇരുപതോ വർഷം"
"അതിനു ശേഷം?"
"അതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ കന്പനിയുടെ ഷെയറുകൾ വിറ്റ് കോടികൾ സന്പാദിക്കാം"
"എന്നിട്ട്? "
" എന്നിട്ട് നിങ്ങൾക്ക് വിശ്രമ ജീവിതത്തിനായി ഏതെങ്കിലും തീരദേശ ഗ്രാമത്തിൽ ചെറിയ വീട് വാങ്ങാം, കൂടുതൽ സമയം ഉറങ്ങാം, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കാം, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്ന് മയങ്ങാം, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കാം, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യാം. അങ്ങനെ നിങ്ങളുടെ ആഗ്രഹം പോലെ ജീവിക്കാം"....
.
.

  മുക്കുവൻ:- "ഈ കഷ്ടപ്പാട് ഒന്നും ഇല്ലാതെ   അതു തന്നെയല്ലേ ഞാൻ ഇപ്പോഴും ചെയ്യുന്നത്?"

                                                കേൾവിക്കുറവ്
ഭാര്യക്ക് കേൾവിക്കുറവുണ്ടെന്ന് അയാൾ ആശങ്കപ്പെട്ടു. ചിലപ്പോൾ ഹിയറിംഗ് എയ്ഡ് വേണ്ടി വന്നേക്കുമെന്നും.പക്ഷെ അവളോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പുക്കുമെന്ന് അയാൾക്കറിയില്ലായിരുന്നു. കാര്യം കുടുംബ ഡോക്ടറുമായി ചർച്ച ചെയ്തു.
കേൾവിക്കുറവ് എത്രത്തോളമെന്നറിയാൻ  ഡോക്ടർ ഒരു കൊച്ചു സൂത്രം പറഞ്ഞു കൊടുത്തു. ഒരു 40 അടി ദൂരെ നിന്ന് സാധാരണ ശബ്ദത്തിൽ സംസാരിക്കുക.
ഭാര്യ കേൾക്കുന്നില്ലെങ്കിൽ ഒരു 30 അടി ദൂരം നിന്ന് ഇത് ആവർത്തിക്കുക. ഭാര്യയുടെ പ്രതികരണം കിട്ടുന്നത് വരെ ഇതാവർത്തിക്കുക.

അന്ന് വൈകുന്നേരം ഭാര്യ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കേ ഡോക്ടറുടെ ഉപദേശം പരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. ഒരു 40 അടി ദൂരെ നിന്ന് അയാൾ ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
ഒരു പ്രതികരണവുമില്ല
ഒരു 30 അടി അടുത്ത് വന്ന് അയാൾ ആവർത്തിച്ചു : "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
ഒരു പ്രതികരണവുമില്ല. കുറച്ച് കൂടി അടുത്ത് വന്ന് 20 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
വീണ്ടും ഒരു പ്രതികരണവുമില്ല
പിന്നീട് വെറും 10 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
അപ്പോഴും ഒരു പ്രതികരണവുമില്ല
അവസാനം ഭാര്യയുടെ ചെവിക്കടുത്ത് വന്ന് അയാൾ ചോദ്യം ആവർത്തിച്ചു:
"എടീ, ഇന്ന് അത്താഴത്തിന് എന്താ?"
.
.
.
.
ഹോ ഇത് വല്യ ശല്യമായല്ലോ .
ഇത് അഞ്ചാമത്തെ തവണയാ ഞാൻ പറയുന്നത് ചപ്പാത്തിയും കടലക്കറിയുമാണെന്ന്  !!!!

സ്വന്ത കേൾവിശക്തി കുറഞ്ഞത്‌ അറിയാതെ ഭാര്യയുടെ കേൾവി  ശക്തിക്ക് ആണ് കുഴപ്പം എന്ന് മനസ്സിൽ ഉറപ്പിച്ചത് ആണ് ഇവിടെ പ്രശ്നമായത്‌.
ഇന്ന് നമ്മുടെ ലോകത്തിലും ഇതുപോലെ ഒക്കെ തന്നെ അല്ലെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.


സ്വന്തം കുറവുകൾ കണ്ടുപിടിച്ചു തിരുത്തെണ്ടതിനു പകരം മറ്റുള്ളവർക്ക് ആണ് കുറവുകൾ ഉള്ളത് എന്ന് പറഞ്ഞു സ്വയം ന്യായീകരിക്കുന്നവർ അല്ലെ ഭൂരിഭാഗം വെക്തികളും ...
ചിന്തിക്കുന്നവ്ർക് ദൃഷ്ടാന്തമുൻട് ....
പാഠങ്ങൾ പഠിക്കാൻ ഉള്ളതാണ്. ....
 XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX



കേരളത്തിലെ ഒരു +2 class വെച്ച്
ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഒരു
പ്രൊഫസ്സറോട് വിദ്യാർത്ഥി ചോദിച്ചു......
.
"സർ......'നട്ടുരെ' എന്നുവെച്ചാല്
എന്താണർത്ഥം ?
.
പ്രൊഫസർ കുറച്ചു നിമിഷം
ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു
"
നാളെ പറയാം"
.
.
പ്രൊഫസ്സർ അന്ന് രാത്രി മുഴുവൻ
ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു
പെറുക്കിയിട്ടും 'നട്ടുരെ' എന്ന വാക്ക്
കണ്ടെത്താൻ കഴിഞ്ഞില്ല.
.
.
പിറ്റേന്നും തുടർന്നുള്ള ദിവസങ്ങളിലും അവൻ
ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.
.
പ്രൊഫസ്സർക്ക് അവൻ ഒരു തലവേദനയായി.
.
ഒരു പ്രൊഫെസ്സർ എന്ന നിലയിൽ അവന്റെ
ചോദ്യത്തിന് ഉത്തരം കൊടുക്കാൻ
കഴിയാഞ്ഞാൽ തന്റെ ഔദ്യോഗിക പദവിക്ക്
തന്നെ അപമാനമല്ലേ?????
.
പ്രൊഫസ്സർക്ക് ഊണും ഉറക്കവും
നഷ്ട്ടപ്പെട്ടു.
.
വിദ്യാർത്ഥിയെ കാണുമ്പോൾ പ്രൊഫസർ
ഒളിച്ചു നടക്കാൻ തുടങ്ങി. പക്ഷെ എത്ര ദിവസം
ഒളിച്ചുകളി തുടരും?
.
ഗത്യന്തരമില്ലാതെ ഒരു ദിവസം പ്രൊഫെസ്സർ
വിദ്യാർത്ഥിയോട്
ചോദിച്ചു :
'
നട്ടുരെ' ടെ സ്പെല്ലിംഗ് പറയൂ.
.
അവൻ നട്ടുരെ യുടെ സ്പെല്ലിംഗ് ഒന്നൊന്നായി
പറഞ്ഞു.
N..A..T..U..R..E

മാഷിന്റെ സകല കണ്ട്രോളും പോയി. രക്തം
തിളച്ചു. കോപാക്രാന്തനായിഅലറി.
"
എടാ... വാക്കിന്റെ അർത്ഥവും
ചോദിച്ചാണോ നീയെന്നെ ഇത്രേം ദിവസം
വിഡ്ഢിയാക്കിയത്?
'
നേച്വർ' എന്ന വാക്കിനെ 'നട്ടുരെ' ന്നും
പറഞ്ഞു നീയെന്റെ സ്വസ്ഥത കളയാൻ
തുടങ്ങിയിട്ട് നാളുകൾ എത്രയായി?
നിനക്കിതിനുള്ള ശിക്ഷ എന്താണെന്നറിയാമ
? കോളേജിൽ നിന്നും നിന്നെ
പുറത്താക്കുന്നു......"
.
.
പാവം വിദ്യാർത്ഥി , ഒന്നും മനപൂർവ്വമായിരുന
്നില്ല. കോളേജിൽ നിന്നും പുറത്താക്കിയാൽ
തന്റെ ഭാവി എന്താകും?
.
അവൻ ഓടിവന്നു പ്രൊഫെസ്സറുടെ കാൽക്കൽ
വീണു കരഞ്ഞു.
.
"
സർ.... ക്ഷമിക്കണം. എന്നെ ഇവിടുന്നു
പുറത്താക്കരുത്. ഞാൻ 2015- SSLC പാസ്സ്
ആയതാ. എനിക്ക് അത്രയെ അറിയൂ സാർ.....
എന്നെ പുറത്താക്കിയാൽ എന്റെ "ഫുട്ടുരെ"
(F....U...T....U....R.....E)
എന്താകും????????




































Keine Kommentare:

Kommentar veröffentlichen