പ്രമേഹം- അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
പ്രമേഹ രോഗികളില്‍ തൊണ്ണൂറു ശതമാനവും ടൈപ്പ് 2 വിഭാഗത്തില്‍ പെട്ടവരാണ്. ജീവിത ശൈലി, പാരമ്പര്യം, ഭക്ഷണരീതി, തുടങ്ങിയ കാര്യങ്ങളിലൊന്നും ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രധാനമല്ല. എന്നാല്‍ ടൈപ്പ് 2 ന്റെ കാര്യത്തില്‍ ഇവയ്ക്ക് പ്രാധാന്യമുണ്ട്.
ടൈപ്പ് 2 ന്റെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണം വര്‍ദ്ധിച്ച ദാഹമാണ്. വായിലെ വരള്‍ച്ച, ഭക്ഷണത്തോടുള്ള താത്പര്യം വര്‍ദ്ധിക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, പെട്ടന്നുണ്ടാകുന്ന മെലിയല്‍ അല്ലെങ്കില്‍ തടിവെയ്ക്കല്‍ തുടങ്ങിയവയെല്ലാം ലക്ഷനങ്ങളാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ തലവേദനയുണ്ടായേക്കാം. കഴ്ച മങ്ങല്‍, ക്ഷീണം എന്നിവയും ലക്ഷണങ്ങളാണ്.
അണുബാധയാണ് ടൈപ്പ് 2 ന്റെ പ്രമേഹത്തിന്റെ പ്രധാന സൂചന. മുറിവ് ഉണങ്ങാന്‍ വൈകുക, തുടര്‍ച്ചയായുള്ള ഫംഗസ് അണുബാധ, സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍.
ജീവിത ശൈലിയും ശീലങ്ങളുമാണ് പലപ്പോഴും ടൈപ്പ് 2 ന്റെ പ്രമേഹത്തിനു കാരണമാകുന്നത്.
അമിത ഭാരം: ബോഡിമാസ് ഇന്‍ഡക്സ് 25-ല്‍ അധിമാകാതെ സൂക്ഷിക്കുക.
നല്ല കൊളസ്റ്റ്രോളിന്റെ (HDL) അളവ് 35 mg/Dl-ല്‍ കുറയുകയോ ട്രൈഗ്രിസ്രൈഡിന്റെ അലവ് 250 mg/Dl-ല്‍ കൂടുകയോ ചെയ്യാതെ സൂക്ഷിക്കുക. രക്തസമ്മര്‍ദ്ദം 140/90-ല്‍ നിലനിറുത്തണം. ഉദാസീനമായ ജീവിത രീതി വെടിയുക.
രോഗം കണ്ടെത്തല്‍
ടൈപ് 2 പ്രമേഹം തിരിച്ചറിയാന്‍ ഫാസ്റ്റിംഗ് പ്ലാസ്മാ ഗ്ലൂക്കോസ് ടെസ്റ്റ് എന്ന ചെറിയൊരു രക്തപരിശോധന മാത്രം മതി. എട്ടു മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതെയുള്ള അവസ്ഥയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവാണ് ഈ പരിശോധനയിലൂടെ കണ്ടെത്തുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ ഗതിയില്‍ 70 മുതല്‍ 100 mg/Dl- ആണ്. തുടര്‍ച്ചയായ 2 പരിശോധനകളിലും രക്തിത്തിലെ പഞ്ചസ്സരയുടെ അളവ് 126 mg/Dl-ല്‍ കൂടുതല്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ടൈപ് 2 പ്രമേഹം ഉണ്ടെന്ന് ഉറപ്പിക്കാം.
ഊര്‍ജ്ജമാകുന്ന ഗ്ലൂക്കോസ്
സാധാരണ ആളുകളില്‍ കഴിക്കുന്ന ഭക്ഷണം ഗ്ലൂക്കോസ് (പഞ്ചസാര) ആയി വിഘടിക്കുന്നു. രക്തകോശങ്ങള്‍ ഈ ഗ്ലൂക്കോസിനെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കും. പാന്‍ക്രിയാസ് (അഗ്ന്യാശയം) ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനാണ് ഈ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നത്. പേശികളിലെയും കരളിലെയും കോശങ്ങള്‍ ഈ ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാതെയാകുമ്പോഴാണ് ടൈപ് 2 പ്രമേഹം ഉണ്ടാകുന്നത്.
സംഭവിക്കവുന്ന പ്രശ്നങ്ങള്‍
രക്തധമനികള്‍: ചികിത്സ നടത്താത്ത രോഗികളുടെ ശരീര പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലായേക്കം. മൂന്നില്‍ രണ്ട് പ്രമേഹ രോഗികള്‍ മരിക്കുന്നതും ഹൃദ്രോഗം മൂലമാണ്. പലര്‍ക്കും പക്ഷാഘാതം വരുവാനുള്ള സാധ്യതയും കൂടുതലാണ്. ധമനികളില്‍ അവിശിഷ്ടങ്ങള്‍ അടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെടുവാന്‍ സാധ്യതയുണ്ട്. ഇത് ധമനികളില്‍ രക്തം കട്ടി പിടിക്കാനിടയാക്കും. അതുകൊണ്ടു തന്നെ ഹൃദയഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത പ്രമേഹരോഗികളില്‍ കൂടുതലാണ്.
ദീര്‍ഘകാല പ്രശ്നങ്ങള്‍:
വൃക്ക.
നിയന്ത്രിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രമേഹം വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.വൃക്കയുടെ പ്രവര്‍ത്തനം നിലച്ചാല്‍ പിന്നെ അവയവ മാറ്റ ശസ്ത്രക്രിയയോ ദയാലിസോ മാത്രമാണ് ആശ്രയം.
കണ്ണുകള്‍
നിയന്ത്രണമില്ലാത്ത പ്രമേഹം കാഴ്ചയെ ബാധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് റെറ്റിനയിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ചെറിയ രക്തക്കുഴലുകളുടെ നാശത്തിനു് വഴിവെച്ചേക്കാം. ക്രമേണ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കും. ഡയബെറ്റിക് റെറ്റിനോപ്പാതി എന്നാണ് ഇതിനെ പറയുന്നത്. റെറ്റിനയില്‍ രക്തം കട്ട പിടിച്ചു കാണുന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം.
കാല്‍പ്പാദം
ചില രോഗികള്‍ക്ക് കാല്‍പ്പാദത്തിന്റെ സ്പര്‍ശന ക്ഷമത നഷ്ടപ്പെടാറുണ്ട്. ചിലപ്പോള്‍ കാലുകളിലേക്കുള്ള രക്തധമനികള്‍ കട്ടപിടിച്ച് രക്തയോട്ടം കുറയും.
പ്രമേഹ നിയന്ത്രണം- ഭക്ഷണ ക്രമം വഴി
രോഗം മറ്റു ശരീര ഭാഗങ്ങളെ ബാധിക്കാതെ നോക്കാന്‍ കുറച്ച് എളുപ്പമുണ്ട്. ഭക്ഷണ കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചാല്‍ മതി. കര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയവ കൂടുതല്‍ അളവിലടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക തുടങ്ങിയവ ശീലിക്കുന്നത് നല്ലതാണ്. (ഉദാ: ഫ്രൂട്ട്സ്, വെജിറ്റബിള്‍ സാലഡ്)
പ്രമേഹ നിയന്ത്രണം- വ്യായാമം വഴി
നടത്തം പോലുള്ള മിതമായ വ്യായാമങ്ങള്‍ ശരീരത്തിന്റെ ഇന്‍സുലിന്‍ ഉപയോഗം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വ്യായാമം പ്രമേഹത്തെ മാത്രമല്ല ചെറുക്കുന്നത്, ശരീരത്തിലെ കൊഴുപ്പ്, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പ്രതിരോധിക്കാനും വ്യായാമം സഹായകമാണ്. അതുവഴി ഹൃദ്രോഗവും ചെറുക്കാം.
പ്രമേഹ നിയന്ത്രണം - മരുന്നുകള്‍ വഴി.
ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമങ്ങളിലൂടെയും പ്ര്മേഹം നിയന്ത്രിക്കാനാകാതെ വരുന്ന സാഹചര്യങ്ങളില്‍ മരുന്നുകളെ ആശ്രയിക്കേണ്ടി വരും. ഈ മരുന്നുകള്‍ ഇന്‍സുലിന്‍ കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതിനായി പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുകയോ, ഇന്‍സുലിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടുകയോ ചെയ്യും.
പ്രമേഹ നിയന്ത്രണം- ഇന്‍സുലിന്‍ വഴി.
പല പ്രമേഹ രോഗികളിലും രോഗം പുരോഗമിക്കുന്നതോടെ ഇന്‍സുലിന്‍ നിര്‍മ്മാണം പൂര്‍ണ്ണമായും നിലയ്ക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍സുലിന്‍ നേരിട്ട് രക്തത്തിലേക്ക് എത്തിക്കേണ്ടി വരും. ഇന്‍സുലിന്‍ ഇന്‍ജക്ഷനോ ഇന്‍സുലിന്‍ പമ്പോ ഇതിനായി ഉപയോഗിക്കുന്നു. ജീവിതത്തില്‍ ഒഴിച്ചു നിര്‍ത്താനകാത്ത ഒരു ദിനചര്യയാക്കണം ഇത്.
പ്രമേഹത്തെ പ്രതിരോഗിക്കാം.
ടൈപ്പ് 2 വിഭാഗം പ്രമേഹത്തെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്ന് മാത്രം. പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും വ്യയാമം ചെയ്യുക.
കടപ്പാട്: മാത്രുഭൂമി ആരോഗ്യം
കടപ്പാട്: Kerala Kaumudi

പ്രമേഹം ഭക്ഷണത്തിലൂടെ...
ഇന്നത്തെ
സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണ് ഡയബറ്റിസ്.
ഓരോ വ്യക്തിയുടെയും അലക്ഷ്യമായ ജീവിതശൈലിയും ഭക്ഷണക്രമമവും അതിന്റെ ഭീകരത
കൂട്ടുന്നു. ദിവസേനയുള്ള ഭക്ഷണ നിയന്ത്രണവും വ്യായാമവുമുണ്ടെങ്കിൽ പ്രമേഹത്തെ വളരെ
നന്നായി നിയന്ത്രിക്കാവുന്നതേയുള്ളൂ.
ഓരോ ഭക്ഷണ പദാർത്ഥത്തിനും രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ഉയർത്താനുള്ള ശേഷിയെയാണ് ഗ്ളൈസീമിക് ഇൻഡക്സ് അഥവാ (ജി.ഐ) എന്ന് പറയുന്നത്. ജി.ഐ കുറഞ്ഞ പദാർത്ഥങ്ങൾ രക്തത്തിലെ ഗ്ളൂക്കോസ് കുറച്ച് മാത്രമേ വർദ്ധിപ്പിക്കൂ. റവ, മൈദ പോലുള്ള സംസ്ക്കാരിച്ച ധാന്യങ്ങളിൽ ജി.ഐ കൂടുമെന്നതിനാൽ കുറച്ചുമാത്രം ഉപയോഗിക്കുക. ചോറാണ് അന്നജത്തിന്റെ പ്രധാന ഉറവിടം. ചോറ് പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിക്കാത്തവർ അളവ് കുറച്ചാൽ മതി. വെള്ളച്ചോറിനേക്കാൾ തവിട് നീക്കാത്ത കുത്തരിയാണ് ഉത്തമം.
സ്റ്റാർച്ച് കൂടുതൽ അടങ്ങിയ കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഉരുളക്കിഴങ്ങ് എന്നിവ പൂർണമായും ഒഴിവാക്കുക ഇവയിൽ കാലറി കൂടുതലായതിനാൽ ഷുഗറും അതോടൊപ്പം കൂടുംഎന്നതാണ് വാസ്തവം.
നാരുകളടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ളൂക്കോസ് കുറയാൻ സഹായിക്കും. തവിടുനീക്കാത്ത ധാന്യങ്ങൾ, ഓട്സ്, നുറുക്ക് ഗോതമ്പ്,ഗോതമ്പ് പൊടി, കൂവരക്,വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ, സാലഡ് എന്നിവയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു കപ്പ് കൂവരക് പൊടി ഇങ്ങനെ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ നാരിന്റെ അളവ് കൂട്ടാം. ഡയബറ്റിസ് ഉള്ളവർ രാത്രിയിൽ കഞ്ഞി (അരി, ഗോതമ്പ്) ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
അമിതമായ മാംസാഹാരം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടാം. ബീഫ്, മട്ടൺ, പോർക്ക്, മുട്ടയുടെ മഞ്ഞ, എണ്ണയിൽ വറുത്ത വിഭവങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ചെറിയ മത്സ്യങ്ങൾ പാടനീക്കിയ പാൽ, മുട്ടവെള്ള, തൊലിനീക്കിയ കോഴിയിറച്ചി എന്നിവയാണ് പ്രമേഹരോഗികൾക്ക് നല്ലത്.
പഴങ്ങൾ മധുരമുള്ളവയാണെങ്കിലും പ്രമേഹമുള്ളവർ അത് പൂർണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. മധുരം കുറഞ്ഞ പഴങ്ങളായ ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, പപ്പായ (അധികം പഴുക്കാത്തത്), പാളയം തോടൻ പഴം എന്നിവയിൽഏതെങ്കിലും ഒരെണ്ണം ദിവസവും ഉപയോഗിക്കാവുന്നതാണ്. പ്രധാന ഭക്ഷണത്തോടൊപ്പമോ അതിനു ശേഷമോ പഴങ്ങൾ കഴിക്കാതിരിക്കുക. കാരണം ശരീരത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കും. പഴങ്ങൾ ജ്യൂസാക്കുന്നതിനേക്കാൾ അത് മുഴുവനായി കഴിക്കുന്നതാണ് നല്ലത്.അപ്പോൾ നാരിന്റെ അംശം നഷ്ടപ്പെടില്ല.
പ്രോട്ടീൻ ശരീരത്തിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ദിവസവുമുള്ള ഭക്ഷണക്രമത്തിൽ പയർ, കടല, സോയാബീൻസ്, മുതിര, വൻപയർ, ഇവയിൽ ഏതെങ്കിലും ഒരെണ്ണം ഉൾപ്പെടുത്തുക. വായുവിന്റെ പ്രശ്നമുള്ളവർ പയറുവർഗ്ഗങ്ങൾ മുളപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം.
നിത്യേനയുള്ള ഉപയോഗത്തിനായി പലതരം സസ്യഎണ്ണകൾ ഉപയോഗിക്കാവുന്നതാണ്. (ഒലിവ് എണ്ണ, തവിട് എണ്ണ, സൂര്യകാന്തി എണ്ണ). അപകടകരമായ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്ന വെണ്ണ, ഡാൾഡ,പാംഓയിൽ എന്നിവ കഴിവതും ഒഴിവാക്കുക. കപ്പലണ്ടി, കശുവണ്ടി,ബദാം, പിസ്ത എന്നിവയിൽ ഏറ്റവും നല്ലത് ബദാം ആണ്. കാരണം ഇതിൽ അപൂരിത കൊഴുപ്പിന്റെ അളവ് കൂടുതലാണ്. കൂടാതെ നാരുകളും ഉണ്ട്.
പ്രമേഹമുള്ളവരിൽ കണ്ടുവരുന്ന ഒരു അവസ്ഥയാ ഹൈപ്പോഗ്ളൈസീമിയ. ( ഷുഗർ നില നോർമലിൽ നിന്നും താഴേക്ക് പോകുന്ന അവസ്ഥ) മരുന്നു കഴിക്കുന്നവരിൽ തെറ്റായ ആഹാരരീതികൊണ്ട് ഇത് സംഭവിക്കാം. അതിനാൽ ഒരു പ്രമേഹ രോഗിയും വിശന്നിരിക്കരുത്. മൂന്നുതവണ ആഹാരം കഴിക്കുന്നതിനേക്കാൾ ഇടവിട്ട് ചെറിയ അളവിലുള്ള ഭക്ഷണരീതിയാണ് നല്ലത്. ഇത് ശരീരത്തിൽ പെട്ടെന്ന് ഗ്ളൂക്കോസിന്റെ നില ഉയർത്താൻ നോക്കും.
നാം ഭക്ഷണത്തോടൊപ്പം പ്രാധാന്യം നൽകേണ്ട മറ്റൊന്നാണ് വ്യായാമം. ദിവസവും 30-45 മിനിട്ട് വ്യായാമം ചെയ്യുക വ്യായാമം വഴി ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുകയും പേശികൾ ഗ്ലൂക്കോസ് ഉപയോഗിക്കുക വഴി പ്രമേഹം നിയന്ത്രിതമാക്കുകയും ചെയ്യും. കൂടാതെ, അമിതവണ്ണം കുറയ്ക്കാനും വ്യായാമം ഉപകരിക്കും.
നിങ്ങൾക്കറിയാൻ
*ഗ്രീൻ ടീ പോലെയുള്ള നിരോക്സീകാരികൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
* മദ്യപാനം, പുകവലി മുതലായ ദുശ്ശീലങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക.
* പഞ്ചസാരയ്ക്ക് പകരം ശർക്കര, മുതലായവ മധുരത്തിനായി ഉപയോഗിക്കുന്നത് ദോഷകരമാണ്.
* ഉലുവ,പാവയ്ക്ക മുതലായവ ഭക്ഷണത്തിന് മുൻപ് കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായകമാവും.
* കൃത്യസമയത്ത്, ക്യത്യമായ അളവിൽ ആഹാരം കഴിക്കുക. ഒരുനേരം ഒഴിവാക്കി അടുത്ത തവണ കൂടുതൽ കഴിച്ചാൽ ഗ്ളൂക്കോസ് പെട്ടെന്ന് കൂടും.
* കാർബോ ഹൈഡ്രേറ്റിന്റെ ഉറവിടമായ ചോറ് വളരെ കുറയ്ക്കുക. മൂന്നു നേരത്തെ ഭക്ഷണത്തിനോടൊപ്പം ഇടവിട്ടുള്ള ഭക്ഷണവും, ഉപവാസം എടുക്കുന്നതും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നതും നല്ലതല്ല.
* ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
ഉദാ: ആപ്പിൾ, പേരയ്ക്ക, ഓറഞ്ച്, പപ്പായ, പാളയൻ തോടൻ പഴം, പയറുപരിപ്പ് വർഗ്ഗങ്ങൾ, തവിടുനീക്കം ചെയ്യാത്ത ഗോതമ്പുപൊടി, റാഗി, ഓട്സ്.
* കിഴങ്ങുവർഗ്ഗങ്ങളുടെ ഉപയോഗം കഴിവതും ഒഴിവാക്കുക.