ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്. 'ലിംഫോമ' എന്ന മാരക കാന്‍സറാണ് പത്തു വര്‍ഷത്തെ ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്.
ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക് ഒടുവിലാണു ഹരീന്ദ്രനാഥ് ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്.
വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ് ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ് ഇപ്പോള്‍ കോഴിക്കോട് കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.
തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ് നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ് ന്യൂസീലന്‍ഡിലെത്തുന്നത്. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ് ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്. രോഗം ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.
ന്യൂപ്ലിമത് ബേസ് ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട് 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ
പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ് വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല.
പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക് സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.
പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന് ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ് അദ്ദേഹം.
************
ബ്രാക്കെറ്റ്:
അമുക്കുരം ഒരു ആയുര്‍വേദ സസ്യമാണ്. എങ്ങനെ കഴിക്കണമെന്ന് ഇതില്‍ വിശദീകരിക്കുന്നില്ല. എങ്ങിനെ കഴിച്ചാലും അലോപതി മരുന്നുകളെ പോലെ പാര്‍ശ്വഫലം ഉണ്ടാവാനിടയില്ല. ചെടിയുടെ വേരില്‍ നിന്നും സത്ത് വേര്‍തിരിച്ച് സേവിക്കുകയാണ് വേണ്ടത്.
കഷായം ഉണ്ടാക്കുകയാണോ വേണ്ടത്, കഴിക്കേണ്ട അളവ്, എത്ര തവണ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഒരു സാധാരണ ആയുര്‍വ്വേദ വൈദ്യന്റെ നിര്‍ദ്ദേശം തേടുകയാണ് ഉചിതം.
(ഹരീന്ദ്രനാഥ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഡോസ്: അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് പൊടിച്ച പൌഡര്‍ രണ്ടു സ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം സേവിക്കുക)