Article
ഒരു കത്ത്
“ചങ്ങനാശേരിക്ക് ഒരു പളുങ്കു മാല”
കുട്ടനാടൻ പാടശേഖരങ്ങളും തോടുകളും തൊട്ടുരുമ്മിക്കിടക്കുന്ന ചങ്ങനാശ്ശേരി പട്ടണത്തിന്റെ പ്രകൃതി
സൗന്ദര്യത്തിൽ നാമെല്ലാം അഭിമാനിതരാണല്ലോ. എന്നാൽ നമുക്കുള്ള പ്രകൃതി
വിഭവങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിൽ നമ്മൾ പിൻപിൽ തന്നെ.
മുപ്പതോളം കി.മീറ്റർ നീളത്തിൽ പട്ടണ പ്രദേശത്തിനു ചുറ്റുമായി ഒരു
പളുങ്കുമാല പോലെ ഉൾനാടൻ ജലഗതാഗതത്തിനും വിനോദയാത്രയ്ക്കുമായി
വികസിപ്പിക്കാവുന്ന തോടുകളുടെ ഒരു മിനി പദ്ധതിയെക്കുറിച്ച്
സൂചിപ്പിക്കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
എം.സി.
റോഡിനു കുറുകയും ബൈപാസ് റോഡിനു സമാന്തരമായും ഒഴുകുന്ന ഈ കനാൽ ഇത്തിത്താനം
കടവ്, ചെത്തിപ്പുഴക്കടവ്, ചങ്ങനാശ്ശേരി ബോട്ട്ജെട്ടി, എ.സി. റോഡ്,
ളായിക്കാട് എം.സി. റോഡിലുള്ള പുഴ്പഗിരി ഡെന്റൽ കോളേജ് എന്നിങ്ങനെ 6
പ്രധാന പോയന്റുകളിൽ ചെന്നെത്തുന്നു. പഴയ കാലങ്ങളിൽ ചെറുതും വലുതുമായ
വള്ളങ്ങളിൽ കൃഷിക്കാരും കച്ചവടക്കാരും ചരക്കുനീക്കം നടത്തുന്നതിന് ഈ
തോടുകൾ ഉപയോഗിച്ചിരുന്നു. ആവശ്യാനുസരണം യഥാസ്ഥലങ്ങളിൽ ആഴവും വീതിയും കൂട്ടി
യാൽ സഞ്ചാരത്തിനും ചരക്കു ഗതാഗതത്തിനും ടൂറിസത്തിനും പ്രയോജനപെടുത്താവുന്നതും അതുമൂലം വളരെയധികം തൊഴിലവസരങ്ങൾ ലഭ്യമാകുകയും ചെയ്യും.
ഈ
പ്രദേശത്തുള്ള കാർഷിക മേഖലയ്ക്ക് ഉണർവ്വ് ഏകുന്ന വിധം ഈ തോടുകൾ
പുനരൂപപ്പെടുത്തുന്നതിനെക്കുറിച്ച് സ്ഥലം എം.എൽ.എ., പഞ്ചായത്തു
പ്രസിഡന്റുമാർ, ചങ്ങനശ്ശേരി നഗരസഭാ ചെയർമാൻ എന്നിവരുമായി ചേർന്ന് ഈ ഈ
പദ്ധതിയുടെ് രൂപകല്പന നടത്തി പ്രവർത്തനവുമായി മുന്നോട്ടു പോകാൻ സാധിച്ചാൽ ഈ
“പളുങ്കു മാല” യാഥാർഥ്യമാക്കാൻ സധിക്കുമെന്നതിനു സംശയമില്ല.
ചങ്ങനാശ്ശേരിയുടെ വികസനത്തിനും മനോഹാരിതയ്ക്കും ഈ പദ്ധതി
സഹായകരമാകുമെന്നുള്ളതാണ് ഇതിന്റെ സവിശേഷത. എല്ലാ ചങ്ങനാശ്ശേരി
നിവാസികളുടെയും എല്ലാ സാമൂഹിക സംഘടനകളുടെയും പിന്തണ ഈ പദ്ധതിക്ക്
ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ജോസഫ് കൈനിക്കര
വൈസ് പ്രസിഡന്റ്
F.O.C. ജർമ്മൻ കൗൺസിൽ
jkainikkara1@hotmail.com
Tel: +49 (0)7141-2999633
Tel: +49 (0)7141-2999633
ഈ പുതിയ പദ്ധതി നിർദ്ദേശത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം സാദരം ക്ഷണിക്കുന്നു. (എഡിറ്റർ) .
internationalfoc@gmail.com
http://foc-international.blogspot.com
internationalfoc@gmail.com
http://foc-international.blogspot.com