ചങ്ങനാശേരിയുടെ നായകൻ- സി.എഫ്. തോമസ്
ചങ്ങനാശേരി: 1980 ജനുവരി 21ന് നടന്ന തെരഞ്ഞെടുപ്പിലാണു
ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ നിന്നു ചെന്നിക്കര ഫ്രാൻസിസ് തോമസ്
എന്ന സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ്-എം
പ്രതിനിധിയായി നിയമസഭയിലെത്തിയത്.
അന്നു തുടങ്ങിയ ജൈത്രയാത്ര ഒന്‍പതു
തുടർവിജയങ്ങളിലൂടെ 40 വർഷം പൂർത്തിയാക്കുകയാണ്.
ചങ്ങനാശേരി എസ്ബി എച്ച്എസ്എസിലെ
അധ്യാപകനായിരിക്കെ കോണ്‍ഗ്രസ് പ്രവർത്തകനായി
കേരള കോണ്‍ഗ്രസിലെത്തിയ നാട്ടുകാരുടെ
ബേബിച്ചൻ എക്കാലവും ജനകീയനായ നേതാവാണ്.
പ്രായം 80 തികയുന്നു. കേരള കോണ്‍ഗ്രസ്-എം
മുൻ
ചെയർമാനും മുൻ മന്ത്രിയുമായസിഎഫ്
തോമസ് ദീപികയോട്: ആദ്യത്തെ
തെരഞ്ഞെടുപ്പ് അനുഭവം ചങ്ങനാശേരി
എസ്ബി ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രം,
ഫിസിക്സ് അധ്യാപകനായിരുന്ന
കാലം. 1980ൽ കേരള കോണ്‍ഗ്രസ്-എം
ടിക്കറ്റിൽ മുൻമന്ത്രി കെ.ജെ. ചാക്കോയ്ക്കെതിരേ
ആദ്യവിജയം.82ൽ രണ്ടാമൂഴം പതിനായിരത്തിലേറെ
വോട്ടുകളുടെ ഭൂരിപക്ഷം. പിന്നീട് ഏഴു മത്സരങ്ങളിലും
വിജയം.
കെ.എം. മാണിയുമായുള്ള ബന്ധം
1957 മുതൽ കോണ്‍ഗ്രസിൽ
സജീവമായിരുന്നു. അക്കാലത്ത് മാണിസാർ
കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി. ഞാൻ കോണ്‍ഗ്രസ്
ചങ്ങനാശേരി ടൗണ്‍ വെസ്റ്റ് മണ്ഡലം വൈസ്പ്രസിഡന്റ്.
1960ൽ കെ.എം. മാണിയെ
ചങ്ങനാശേരിയിൽ കോണ്‍ഗ്രസിന്റെ സ്റ്റഡി
ക്ലാസിനു കൊണ്ടുവന്നു തുടങ്ങിയ അടുപ്പം
ഉൗഷ്മളമായി വളർന്നു.
ചങ്ങനാശേരിയുടെ വികസനം
നിയോജകമണ്ഡലത്തിൽ അടിസ്ഥാന
വികസനത്തിന് പ്രാമുഖ്യം നൽകി. വെള്ളവും
വെളിച്ചവും റോഡും എത്തിച്ചു. ളായിക്കാട്-പാലാത്രച്ചിറ
ബൈപാസും പെരുന്തുരുത്തി-തെങ്ങണ-മണർകാട്
ബൈപാസും ഏറെ നേട്ടമായി. റോഡുകൾ നവീകരിച്ചു.
കല്ലിശേരി ശുദ്ധജലപദ്ധതി ആരംഭിച്ചു.
കറ്റോട് പദ്ധതിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചു.
റവന്യു ടവറും താലൂക്ക് ആശുപത്രി ജനറൽ
ആശുപത്രിയായി ഉയർത്തി നാലു കെട്ടിടങ്ങൾ
നിർമിച്ചതും നേട്ടമായി. ഫയർസ്റ്റേഷൻ,
പോലീസ് സ്റ്റേഷൻ,
കെഎസ്ആർടിസിക്ക് പുതിയ
കെട്ടിടം, കോടതി
സമുച്ചയം എന്നിവയുണ്ടായി. ഫ്ളൈ
ഓവറും ബോട്ടുജെട്ടി-മനക്കച്ചിറ
ടൂറിസം ജലപാതയും വൈകാതെ നടപ്പാക്കും.
വീട്ടുവിശേഷം
ടി. ഫ്രാൻസിസ്-അന്നമ്മ ദന്പതികളുടെ
മകനായി 1939 ജൂലൈ 30നു ജനനം. ഭാര്യ: മങ്കൊന്പ് പരുവപ്പറന്പിൽ
കുഞ്ഞമ്മ. മക്കൾ: സൈജു, സിനി, അനു. മരുമക്കൾ: ലീന,
ബോബി, മനു.
ബെന്നി ചിറയിൽ
13-01-2020