ഗ്രീന്‍ ടീ
നമുക്കും കഴിക്കാം
നിരവധി ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസമേകുന്നതും ഗുരുതരരോഗങ്ങളെ അകറ്റി നിര്‍ത്തുന്നതുമായ ആരോഗ്യപാനീയമാണ് ഗ്രീന്‍ ടീ. തേയിലച്ചെടിയുടെ ഇല കാര്യമായ സംസ്‌കരണപ്രക്രിയയ്‌ക്കു വിധേയമാക്കാതെയാണ് ഗ്രീന്‍ ടീ നിര്‍മാണം. സാധാരണ ചായയ്‌ക്ക് ഉപയോഗിക്കുന്ന തേയില ഉണ്‌ടാക്കുന്ന തേയിലച്ചെടിയില്‍ നിന്നാണു ഗ്രീന്‍ ടീയ്‌ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്‌്‌കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്‌ക്ക് ഉപയോഗിക്കുന്ന തേയില ഫെര്‍മന്റിംഗിനു വിധേയമാക്കിയാണു നിര്‍മിക്കുന്നത്. എന്നാല്‍ ഗ്രീന്‍ ടീയ്‌ക്ക് ഉപയോഗിക്കുന്ന തേയില ഫെര്‍മെന്റിംഗിനു വിധേയമാക്കുന്നില്ല. അതിനാല്‍ പോളിഫീനോള്‍സ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍ സമൃദ്ധം. പ്രത്യേകിച്ചും epi gallo catechin3gallate (EGCG) എന്ന ആന്റി ഓക്‌സിഡന്റ്. ഗ്രീന്‍ ടീയുടെ ആരോഗ്യഗുണങ്ങള്‍ക്കു പിന്നില്‍ അതിനുളള പങ്ക് ചില്ലറയല്ല.
നമ്മുടെ ശരീരം നിര്‍മിച്ചിരിക്കുന്നതു കോശങ്ങള്‍ കൊണ്‌ടാണ്; വീട് ഇഷ്ടിക കൊണ്‌ട് നിര്‍മിച്ചിരിക്കുന്നു എന്നതു പോലെ. കോശങ്ങളില്‍ അടിഞ്ഞുകൂടി അവയുടെ നാശത്തിനിടയാക്കുന്ന ഫ്രീ റാഡിക്കലുകളെന്ന വിഷമാലിന്യങ്ങളെ നിര്‍വീര്യമാക്കുന്ന പദാര്‍ഥങ്ങളാണ് ആന്റി ഓക്‌സിഡന്റുകള്‍. ഗ്രീന്‍ ടീയുടെ ആന്റി ഓക്‌സിഡന്റ് ഗുണമാണ് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിന് സഹായകമാകുന്നത്.
ഗ്രീന്‍ ടീയിലെ ഉയര്‍ന്ന ഫ്‌ളൂറൈഡ് സാന്നിധ്യം എല്ലുകളുടെ കരുത്തുകൂട്ടുന്നു. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയുമെന്നു പഠനങ്ങള്‍ പറയുന്നു. എന്താ കൊച്ചേ, ഓസ്റ്റിയോ പൊറോസിസ്..? പ്രായമായവരില്‍ എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിക്കുന്ന രോഗമാണ് ഓസ്റ്റിയോ പൊറോസിസ്. ഇവര്‍ക്ക് എല്ലുകള്‍ പൊട്ടാനും ഒടിയാനുമുളള സാധ്യതയേറും. ഗ്രീന്‍ ടീയുടെ ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി(നീര്‍വീക്കം കുറയ്‌ക്കുന്നു) ഗുണങ്ങള്‍ ബോണ്‍ ഡെന്‍സിറ്റി നഷ്ടമാകുന്നതു തടയുന്നു. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ ബോണ്‍ ഡെന്‍സിറ്റി നിലനിര്‍ത്താമെന്ന് വിദഗ്‌ധര്‍.
കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഗ്രീന്‍ ടീയ്‌ക്കു കഴിവുളളതായി പഠനറിപ്പോര്‍ട്ട്. കുടല്‍, പാന്‍ക്രിയാസ്, ആമാശയം, മൂത്രാശയം, ശ്വാസകോശം സ്‌തനം, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍സാധ്യത കുറയ്‌ക്കുന്നു. ആരോഗ്യമുളള കോശങ്ങള്‍ക്കു കേടുപാടു വരുത്താതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്‌ക്കുണ്‌ട്. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകളാണ് ഇവിടെ തുണയാകുന്നത്. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ വിറ്റാമിന്‍ സിയെക്കാള്‍ 100 ഉം വിറ്റാമിന്‍ ഇയേക്കാള്‍ 24 ഉം മടങ്ങ് ഫലപ്രദമാണെന്നു ഗവേഷകര്‍. ഗ്രീന്‍ ടീയിലുളള പോളിഫീനോള്‍സ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മകോശങ്ങളെ ഫ്രീ റാഡിക്കലുകളില്‍ നിന്നും ഓക്‌സിഡന്റുകളില്‍ നിന്നും സംരക്ഷിക്കുന്നു. ചര്‍മാരോഗ്യം നിലനിര്‍ത്തുന്നു. പ്രായമേറുന്നതോടെ ചര്‍മത്തിലുണ്‌ടാകുന്ന മാറ്റങ്ങളെ ചെറുക്കുന്നു. ഗ്രീന്‍ ടീയിലുളള oligomeric proanthocyanidins യുവത്വം നിലനിര്‍ത്തുന്നതായി ഗവേഷകര്‍. പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത് യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. ഗ്രീന്‍ ടീയില്‍ വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ പോഷകങ്ങളുമുണ്‌ട്. ഗ്രീന്‍ ടീയുടെ മറ്റു ഗുണങ്ങള്‍
ഗ്രീന്‍ ടീ ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‌കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയര്‍ എന്നിവ കുറയ്‌ക്കുന്നതിനും സഹായകം. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ രക്തസമ്മര്‍ദം നിയന്ത്രിതമാക്കാം. രക്താതിമര്‍ദസാധ്യത(ഉയര്‍ന്ന ബിപി- ഹൈപ്പര്‍ടെന്‍ഷന്‍) കുറയ്‌ക്കാം; ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ആരോഗ്യദായകം. വൈറസ്, ബാക്ടീരിയ എന്നിവയെ തടയുന്നു. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. സൂക്ഷ്‌മാണുക്കള്‍ പുറന്തളളുന്ന വിഷം നീക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗല്‍ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‌കുന്നു.
ഗ്രീന്‍ ടീ ശീലമാക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍)കുറയ്‌ക്കാം. അതേസമയം നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎലിന്‍െറ(ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍) തോതു കൂട്ടുന്നതിനും സഹായകം. ശരീരം ആമാശയത്തില്‍ നിന്നു കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്നതിന്റെ തോതു കുറയ്‌ക്കുന്നതിനും ഗ്രീന്‍ടീയിലെ ചില ഘടകങ്ങള്‍ ഗുണപ്രദം. രക്തധമനികളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടാനുളള സാധ്യത കുറയ്‌ക്കുന്നു. അതുവഴി ഹൃദയാഘാതം, സ്‌ട്രോക്, ആര്‍ട്ടീരിയോ സ്‌ക്‌ളീറോസിസ് എന്നിവയ്‌ക്കുളള സാധ്യതയും കുറയുന്നു. ചിലതുകൂടി പറയാം. പല്ലുകളില്‍ ദ്വാരം വീഴുന്നതു തടയുന്നതിനും ഗ്രീന്‍ ടീ ഫലപ്രദം. അതിലുളള സ്വാഭാവിക ഫ്‌ളൂറൈഡുകള്‍, പോളിഫീനോള്‍സ്, കേയ്‌റ്റ്‌ചിന്‍സ് എന്നിവ ബാക്ടീരിയയെ നശിപ്പിച്ച് പല്ലുകളുടെ നാശം തടയുന്നു. എന്നാല്‍ തേന്‍, പഞ്ചസാര തുടങ്ങിയ മധുരങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോല്‍ പല്ലുകള്‍ക്കു സഹായകമായ ഈ ഗുണം നഷ്ടമാകുന്നതായും ഗവേഷകര്‍ പറയുന്നു. പേശികളുടെ ആരോഗ്യത്തിനും ഗ്രീന്‍ ടീ ഉത്തമം. നിരവധി ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ ഗ്രീന്‍ ടീയ്‌ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാനുളള കഴിവുളളതായി കണെ്‌ടത്തിയിട്ടുണ്‌ട്. ഗ്രീന്‍ ടീയിലുളള പോളിഫീനോളുകളും പോളിസാക്കറൈഡുകളുമാണ് പ്രമേഹനിയന്ത്രണത്തിനു സഹായിക്കുന്നത്. ഇന്‍സുലിന്‍ ഉത്‌പാദനം കൂട്ടുന്നതിനും ഗ്രീന്‍ടീ ഗുണകരം. പ്രമേഹബാധിതരില്‍ കണ്ണുകള്‍, ഹൃദയം, വൃക്കകള്‍ എന്നിവയ്‌ക്കു ദോഷംചെയ്യുന്ന തരത്തില്‍ ഇടയ്‌ക്കിടൈ ഷുഗര്‍നില കുത്തനെ ഉയരുന്ന പ്രവണത തടയുന്നതിനും ഗ്രീന്‍ടീ സഹായകം. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി നിലനിര്‍ത്തുന്നതിനും ഗ്രീന്‍ ടീ ഉത്തമം. തലച്ചോറില്‍ പ്ലേക് രൂപപ്പെടല്‍ തടഞ്ഞ് ആല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് സാധ്യത കുറയ്‌ക്കുന്നു. ഗ്രീന്‍ ടീയിലുളള ചില ബയോ ആക്ടീവ് സംയുക്തങ്ങള്‍ തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കുന്നു.
കവര്‍പ്പ് കുറയ്‌ക്കാന്‍ നാരങ്ങാനീരു ചേര്‍ത്താല്‍ മതി:
ആരോഗ്യസല്ലാപം / ടി.ജി.ബൈജുനാഥ്
(Deepika.com)
ആവിപിടിക്കാനും ഗ്രീന്‍ ടീ
സൗന്ദര്യ സംരക്ഷണത്തില്‍ ആവി പിടിക്കുന്നതിനുള്ള സ്ഥാനം വളരെ വലുതാണ്. ഇനിമുതൽ ആവിപിടിക്കുന്ന സമയത്ത് ആ വെള്ളത്തിലേക്ക് അൽപം ഗ്രീൻ ടീ കൂടി ചേർക്കാം. പോളിഫിനോൾസും ആന്റി എയ്ജിങ് കണ്ടന്റായ ഫ്ലാവനോയിഡ്സും ആവിയിലൂടെ നിങ്ങളുടെ മുഖത്തിനു ലഭിക്കട്ടെ.
തയ്യാറാക്കുന്നത് : രണ്ടുഗ്ലാസ് തിളച്ച വെള്ളം ഒു പാത്രത്തിലേക്കു മാറ്റുക. അതിലേക്ക് രണ്ടോ മൂന്നോ ഗ്രീൻ ടീ പായ്ക്കുകൾ ചേർക്കുക. ഇനി ടവലെടുത്ത് തല മുഴുവനായി മൂടി നന്നായി ആവി പിടിക്കാം.
കരിവാളിപ്പു തടയാനും ഉത്തമം
വെയിലുള്ള സമയത്തു പുറത്തിറങ്ങി നടന്നാൽ അപ്പോ മുഖം കരുവാളിക്കാൻ തുടങ്ങും. ഈ പരാതിയുള്ളവർക്ക് ഗ്രീൻ ടീ നല്ലൊരു പ്രതിവിധിയാണ്. കുറച്ചു ഗ്രീൻ ടീ എടുത്തു തിളപ്പിച്ച് ആറാൻ വെക്കുക. ഒരു തുണിയെടുത്ത് ചായയിലേക്കു മുക്കി സൂര്യതാപം ഏറ്റ സ്ഥലത്തു വെക്കുക. ഇതു കരിവാളിപ്പ് അകറ്റും, മുഖം മുഴുവനായി ഈ തുണി വെക്കുന്നതും തണുപ്പു പകരും.
മികച്ചൊരു ക്ലെന്‍സർ
ഇനിമുതൽ ക്ലെൻസറുകൾക്കും മുഖക്കുരുവിനുള്ള ക്രീമിനും കാശുകളയേണ്ടതില്ല. ചൂടുവെള്ളത്തിൽ ഗ്രീൻ ടീ ബാഗ് പത്തുസെക്കന്റോളം മുക്കി വെക്കുക. ഇനി ഈ ബാഗ് തുറന്ന് ഗ്രീൻ ടീ അഞ്ചു മിനിറ്റോളം മുഖത്തു മസാജ് ചെയ്യുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് രക്തചംക്രമണം വർധിപ്പിക്കുകയും മുഖക്കുരുവിനെ നീക്കം ചെയ്യുകയും ചെയ്യും.
ഗ്രീൻ ടീ ഫേസ്മാസ്ക്
ഒരു ടീസ്പൂൾ തേനും രണ്ടുടീസ്പൂൺ ഒലിവ് ഓയിലും ചൂടാക്കുക. ഇതിലേക്ക് ഒരു ഗ്രീൻ ടീ ബാഗ് പൊട്ടിച്ച് ചേർക്കുക. വീണ്ടും ചൂടാക്കിയതിനു ശേഷം നന്നായി ഇളക്കി മുഖത്തു പുരട്ടുക. ചെറുചൂടോടെ വേണം മുഖത്തു പുരട്ടാൻ, ഒരിക്കലും അമിതമായി ചൂടാകരുത്. അഞ്ചാറു മിനിറ്റ് മസാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം. 16 August 2016 Manoramaonline

കറുത്ത പാടുകളും ചുളിവും മാറി മുഖം തിളങ്ങാൻ ഗ്രീൻ ടീ
വണ്ണം കുറയ്ക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണു ഗ്രീൻ ടീ. സത്യത്തിൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല സുന്ദരികളും സുന്ദരന്മാരും ആകുവാൻ ആഗ്രഹിക്കുന്നവർക്കും ബെസ്റ്റാണു ഗ്രീന്‍ ടീ. സൗന്ദര്യ സംരക്ഷണത്തിൽ ഗ്രീൻ ടീയുടെ സ്ഥാനം മുൻപന്തിയിലാണെന്നാണു വിദഗ്ധർ പറയുന്നത്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്ന ഘടകമാണ് മിക്ക സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും ഉള്ളത്. മികച്ചൊരു ആന്റിഓക്സിഡന്റ് കൂടിയായ പോളിഫിനോൾസ് ചുളിവുകൾ അകറ്റുന്നതിൽ മുന്നിലാണ്. പ്രായം കുറച്ചു തോന്നിക്കുവാനും മുഖത്തെ ചർമം കൂടുതൽ തിളങ്ങുവാനും പോളിഫിനോള്‍സ് ഉത്തമമാണ്. അപ്പോൾപിന്നെ പോളിഫിനോൾസ് ധാരളമായി അടങ്ങിയിട്ടുള്ള ഗ്രീൻ ടീ എന്തിനുപയോഗിക്കുന്നുവെന്നു പ്രത്യേകം പറയേണ്ടല്ലോ.ആവിപിടിക്കാനും ഗ്രീന്‍ ടീ
സൗന്ദര്യ സംരക്ഷണത്തില്‍ ആവി പിടിക്കുന്നതിനുള്ള സ്ഥാനം വളരെ വലുതാണ്. ഇനിമുതൽ ആവിപിടിക്കുന്ന സമയത്ത് ആ വെള്ളത്തിലേക്ക് അൽപം ഗ്രീൻ ടീ കൂടി ചേർക്കാം. പോളിഫിനോൾസും ആന്റി എയ്ജിങ് കണ്ടന്റായ ഫ്ലാവനോയിഡ്സും ആവിയിലൂടെ നിങ്ങളുടെ മുഖത്തിനു ലഭിക്കട്ടെ.
തയ്യാറാക്കുന്നത് : രണ്ടുഗ്ലാസ് തിളച്ച വെള്ളം ഒു പാത്രത്തിലേക്കു മാറ്റുക. അതിലേക്ക് രണ്ടോ മൂന്നോ ഗ്രീൻ ടീ പായ്ക്കുകൾ ചേർക്കുക. ഇനി ടവലെടുത്ത് തല മുഴുവനായി മൂടി നന്നായി ആവി പിടിക്കാം.
കരിവാളിപ്പു തടയാനും ഉത്തമം
വെയിലുള്ള സമയത്തു പുറത്തിറങ്ങി നടന്നാൽ അപ്പോ മുഖം കരുവാളിക്കാൻ തുടങ്ങും. ഈ പരാതിയുള്ളവർക്ക് ഗ്രീൻ ടീ നല്ലൊരു പ്രതിവിധിയാണ്. കുറച്ചു ഗ്രീൻ ടീ എടുത്തു തിളപ്പിച്ച് ആറാൻ വെക്കുക. ഒരു തുണിയെടുത്ത് ചായയിലേക്കു മുക്കി സൂര്യതാപം ഏറ്റ സ്ഥലത്തു വെക്കുക. ഇതു കരിവാളിപ്പ് അകറ്റും, മുഖം മുഴുവനായി ഈ തുണി വെക്കുന്നതും തണുപ്പു പകരും.
മികച്ചൊരു ക്ലെന്‍സർ
ഇനിമുതൽ ക്ലെൻസറുകൾക്കും മുഖക്കുരുവിനുള്ള ക്രീമിനും കാശുകളയേണ്ടതില്ല. ചൂടുവെള്ളത്തിൽ ഗ്രീൻ ടീ ബാഗ് പത്തുസെക്കന്റോളം മുക്കി വെക്കുക. ഇനി ഈ ബാഗ് തുറന്ന് ഗ്രീൻ ടീ അഞ്ചു മിനിറ്റോളം മുഖത്തു മസാജ് ചെയ്യുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് രക്തചംക്രമണം വർധിപ്പിക്കുകയും മുഖക്കുരുവിനെ നീക്കം ചെയ്യുകയും ചെയ്യും.
ഗ്രീൻ ടീ ഫേസ്മാസ്ക്
ഒരു ടീസ്പൂൾ തേനും രണ്ടുടീസ്പൂൺ ഒലിവ് ഓയിലും ചൂടാക്കുക. ഇതിലേക്ക് ഒരു ഗ്രീൻ ടീ ബാഗ് പൊട്ടിച്ച് ചേർക്കുക. വീണ്ടും ചൂടാക്കിയതിനു ശേഷം നന്നായി ഇളക്കി മുഖത്തു പുരട്ടുക. ചെറുചൂടോടെ വേണം മുഖത്തു പുരട്ടാൻ, ഒരിക്കലും അമിതമായി ചൂടാകരുത്. അഞ്ചാറു മിനിറ്റ് മസാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം. 16 August 2016 Manoramaonline
Keine Kommentare:
Kommentar veröffentlichen