Dienstag, 22. Oktober 2013

ഇളനീരില്‍ നിന്നും വൈന്‍!

Rashtradeepika.com 
ഇളനീരില്‍ നിന്നും വൈന്‍! അതും വെള്ളവും കെമിക്കലും ഉപയോഗിക്കാതെ! സെബാസ്റ്റിയന്റെ കണ്ടുപിടിത്തം കേരള കര്‍ഷകര്‍ക്ക്‌ ആശ്വാസമാകും
ഭീമനടി (കാസര്‍ഗോഡ്‌): ഇളനീരില്‍ നിന്നും വൈന്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു ശ്രദ്ധേയനാവുകയാണു ഭീമനടിയിലെ പാലമറ്റത്തില്‍ സെബാസ്റ്റ്യന്‍ പി.അഗസ്റ്റിന്‍. കേരകര്‍ഷകര്‍ക്ക്‌ ആശ്വാസമേകുന്നതാണ്‌ ഈ കര്‍ഷകന്റെ കണ്ടുപിടിത്തം. വെള്ളം ഒട്ടുംതന്നെ ചേര്‍ക്കാതെ ഇളനീരും കാമ്പും ചേര്‍ത്തു വൈന്‍ നിര്‍മിക്കുന്നതു പുതുമയാണ്‌. മൈസൂര്‍ സെന്‍ട്രല്‍ ഫുഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയാക്കായി നല്‍കിയ ഈ വൈനിനു ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ (ബിഐഎസ്‌) അനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചു. 2007 ഓഗസ്റ്റില്‍ 2,090,15 നമ്പറായി കേന്ദ്രസര്‍ക്കാര്‍ പേറ്റന്റും നല്‍കി.

സാധാരണ വൈനില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌ അടങ്ങിയിട്ടുള്ളതിനാല്‍ കഴിക്കുന്നവരില്‍ തലവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട്‌. എന്നാല്‍ ഇളനീര്‍ വൈനില്‍ യാതൊരു വിധ കെമിക്കലുകളും ചേര്‍ക്കുന്നില്ല. നാളികേര വികസനബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ഗോവയില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ കോക്കനട്ട്‌ സെമിനാറില്‍ വൈന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കേന്ദ്ര കൃഷിമന്ത്രി ശരത്‌ പവാര്‍ സെബാസ്റ്റ്യനെ അനുമോദിക്കുകയും ചെയ്തിരുന്നു.

കൊപ്ര നിര്‍മാണത്തിനു വേണ്ടി ഉപയോഗിക്കുന്ന തേങ്ങയുടെ വെള്ളം മുഴുവന്‍ നിലവില്‍ പാഴായിപ്പോവുകയാണ്‌. ഇളനീര്‍ വൈന്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു തേങ്ങാവെള്ളവും വൈന്‍ ആക്കി മാറ്റുകയാണെങ്കില്‍ കര്‍ഷകര്‍ക്കു കൂടുതല്‍ സാമ്പത്തികനേട്ടം ഉ|ാ‍ക്കാന്‍ സാധിക്കുമെന്നാണു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെടുന്നത്‌.

നാളികേര വികസനബോര്‍ഡ്‌, സിപിസിആര്‍ഐ, കാര്‍ഷികസര്‍വകലാശാല എന്നിവ നേതൃത്വം നല്‍കി ഇളനീര്‍വൈനും തേങ്ങാവെള്ളത്തില്‍ നിന്നുള്ള വൈനും നിര്‍മിക്കാനുള്ള സഹായങ്ങള്‍ നല്‍കിയാല്‍ കര്‍ഷകര്‍ക്കു കൂടുതല്‍ ആദായമുണ്ടാക്കാനും തെങ്ങുകൃഷി വര്‍ധിപ്പിക്കാനും കഴിയും. ഇളനീര്‍ വൈന്‍ വ്യാവസായികമായി ഉത്പാദിപ്പിക്കാനായി 2006 ജൂലൈയില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ്‌ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നതായി സെബാസ്റ്റ്യന്‍ പറയുന്നു.

ഈ നിവേദനത്തിനുള്ള മറുപടിയില്‍ അബ്കാരി ആക്ട്‌ പ്രകാരം അപേക്ഷ നല്‍കാനാണു നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ സാധാരണ കര്‍ഷകനായ തനിക്കു ലക്ഷങ്ങള്‍ മുടക്കി അബ്കാരി ആക്ട്‌ പ്രകാരം ഫീസ്‌ അടച്ചു വൈന്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ സാധിക്കില്ലെന്നാണു സെബാസ്റ്റ്യന്‍ പറയുന്നത്‌. കര്‍ണാടകയില്‍ മുന്തിരി കര്‍ഷകരെ സഹായിക്കാന്‍ അബ്കാരി നിയമം ഭേദഗതി ചെയ്തു ലൈസന്‍സ്‌ ഫീസായി 5,000 രൂപ അടച്ചു മുന്തിരി കര്‍ഷകര്‍ക്കു വൈന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു.

ഇതുപോലെ കേരളത്തിലെ കേരകര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ്‌ അബ്കാരി നിയമം ഭേദഗതി ചെയ്യണമെന്നാണു സെബാസ്റ്റിയന്‍ ആവശ്യപ്പെടുന്നത്‌. ഒരു ചെറിയ യൂണിറ്റ്‌ വൈന്‍ നിര്‍മാണശാല തുടങ്ങാനുള്ള സഹായം നല്‍കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക്‌ അപേക്ഷ നല്‍കിയിരിക്കുകയാണു സെബാസ്റ്റ്യന്‍. കേരളത്തില്‍ 5,000 ദശലക്ഷത്തിലധികം നാളികേരം പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നുണ്ട്‌. ഇതിന്റെ 20 ശതമാനം ഇളനീരായി വിളവെടുത്തു വൈന്‍ ഉത്പാദിപ്പിച്ചാല്‍ കര്‍ഷകര്‍ക്കു മികച്ച വില ലഭിക്കുമെന്നു കേരകേസരി അവാര്‍ഡും മികച്ച നാളികേര കര്‍ഷകനുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുള്ള സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു.



Manorama Online | Health | News |

റെഡ്‌ വൈന്‍ നുണഞ്ഞ്‌ കാന്‍സര്‍ അകറ്റാം





റഡ്‌ വൈനില്‍ അടങ്ങിയിരി ക്കുന്ന പ്രത്യേക രാസപദാര്‍ത്ഥം കാന്‍സ റിനെ ചെറുക്കുമെന്നു പഠനം. ഇത്തരമൊരു രാസസംയുക്‌തത്തെ പറ്റി നേരത്തേ തന്നെ ശാസ്‌ത്രലോകത്തിന്‌ അറിയാമായിരുന്നെങ്കിലും ശരീരത്തില്‍ എത്തുന്നതോടെ വളരെപ്പെട്ടെന്നുതന്നെ അത്‌ വിഘടിച്ച്‌ ഇതര രാസഘടകങ്ങളായി മാറുമെന്നും അതോടെ ഈ പ്രത്യേക ശേഷി നഷ്ടമാകുമെന്നുമാണു കരുതിയിരുന്നത്‌. എന്നാല്‍ ശാരീരിക വിഘടനം സത്യമാണെങ്കിലും കോശങ്ങള്‍ക്കകത്തുവച്ച്‌ അവ പൂര്‍വ സ്ഥിതി പ്രാപിക്കുന്നുണ്ടെന്നും ഇതിനാല്‍ ദഹനത്തിനു ശേഷവും റെഡ്‌ വൈന്‍ ഘടകങ്ങള്‍ക്ക്‌ കാന്‍സര്‍ പ്രതിരോധശേഷിയുണ്ടെന്നു മാണ്‌ പുതിയ കണ്ടെത്തല്‍.

ലണ്ടനിലെ ലെയ്സെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ കാന്‍സര്‍ സ്റ്റഡീ സ്‌ ആന്‍ഡ്‌ മോളിക്യുലാര്‍ മെഡിസിനിലെ ഗവേഷകരാണ്‌ ഇതു കണ്ടെത്തിയിരിക്കുന്നത്‌. ചുവപ്പു മുന്തിരിയുടെ തൊലിയില്‍ അടങ്ങി യിരിക്കുന്ന റെസ്‌വെറാട്രോള്‍ എന്ന രാസപദാര്‍ഥത്തിനാണ്‌ കാന്‍സറി നെ ചെറുക്കാന്‍ ശേഷിയുള്ളത്‌. ഇത്‌ ശരീരത്തിലെത്തുന്നതോടെ തന്നെ അതിവേഗം രാസപരിവര്‍ത്തനം സംഭവിച്ച്‌ റെസ്‌വെറാട്രോള്‍ സള്‍ഫേറ്റ്‌ ആയി മാറുകയാണു ചെയ്യുക. ഇതോടെ ഈ പദാര്‍ഥത്തി ന്റെ കാന്‍സര്‍ പ്രതിരോധ ശേഷി അവസാനിക്കുമെന്നാണു കരുതിയിരു ന്നതെങ്കിലും ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്‌.

കോശങ്ങള്‍ക്കകത്തെത്തുന്ന റെസ്‌വെറാട്രോള്‍ സള്‍ഫേറ്റ്‌ വീണ്ടും വിഘടനത്തിനു വിധേയമായി റെസ്‌വെറാട്രോള്‍ തന്നെ ആയി മാറു ന്നുണ്ടെന്നാണ്‌. കോശങ്ങള്‍ക്കകത്തുള്ള ചില ദഹനരസങ്ങള്‍ (എന്‍സൈമുകള്‍) ആണ്‌ ഈ വിഘടനം സാധ്യമാക്കുന്നത്‌. ഇങ്ങനെ രണ്ടുഘട്ടം കഴിഞ്ഞെത്തുന്ന റെസ്‌വെറാട്രോളിന്‌ കാച്ചിക്കുറുക്കിയെടുത്ത പോലെ പ്രതിരോധശേഷി കൂടുകയും ചെയ്യുന്നുണ്ടത്രേ.

ശരീരകോശങ്ങള്‍ അസാധാരണ വേഗത്തില്‍ വിഘടിച്ചു വളരുന്ന പ്രതിഭാസമാണ്‌ കാന്‍സര്‍. റെസ്‌വെറാട്രോള്‍ കോശങ്ങളിലെത്തുന്ന തോടെ ഇങ്ങനെ വിഘടിക്കുന്ന കോശങ്ങള്‍ അതിനകത്തുതന്നെ ദഹിച്ചുചേര്‍ന്ന്‌ ഇല്ലാതാവുകയാണു ചെയ്യുക. എലികളില്‍ ഇങ്ങനെ റെസ്‌വെറാട്രോള്‍ ഘടകങ്ങള്‍ കുത്തിവച്ചപ്പോള്‍ ദഹനത്തിനുശേഷം ഏറെക്കഴിഞ്ഞും അവയുടെ ശരീരകോശങ്ങളിലും പ്ലാസ്മയും റെസ്‌വെറാട്രോളിന്റെ സാന്നിധ്യം കണ്ടെത്തി.

റെസ്‌വെറാട്രോള്‍ അതിവേഗം വിഘടിക്കുന്നതു തടയാനുള്ള മരുന്നുക ള്‍ക്കായി നടത്തിയിരുന്ന ഗവേഷണങ്ങള്‍ ഇതോടെ അനാവശ്യമാകും. പരീക്ഷണങ്ങളുടെ അടുത്ത ഘട്ടങ്ങള്‍ കൂടി വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ, റെഡ്‌ വൈന്‍ ലഹരി മാത്രമാവില്ല, ഒൌ‍ഷധം കൂടിയാകും.

 ÆLçøÞഗB{µxÞX- æùÁí èÕX 
റെഡ് വൈന്‍ കുടിക്കാന്‍ ഇതാ മറ്റൊരു കാരണം കൂടി, ഡന്റല്‍ കാവിറ്റീസ് പ്രതിരോധിക്കാന്‍ റെഡ് വൈനു സാധിക്കുമെന്നാണു അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി ജേണല്‍ പ്രസിദ്ധീകരി ച്ചിരിക്കുന്ന പുതിയ ഗവേഷണഫലം വ്യകത്മാക്കുന്നത്. നൂറുകണക്കിന് സൂക്ഷ്മാണുക്കളാണ് മനുഷ്യരുടെ വായ്ക്കകത്തുള്ളത്. പല്ലുകള്‍ ഇവയ്ക്ക് ഇരിക്കാനുള്ള ഒളിസങ്കേതമാകുന്നു. സൂക്ഷ്മാണുക്കള്‍ക്ക് പല്ലില്‍ ദീര്‍ഘകാലം ഒട്ടിച്ചേര്‍ന്നിരി ക്കാനും സാധിക്കും. ഇവ കാലക്രമേണ പല്ലിനു പുറത്ത് ആവരണമായി രൂപപ്പെടുന്നു. സ്ട്രെപ്റ്റോകോക്കി തുടങ്ങിയ ബാക്ടീരിയകള്‍ ഈ ആവരണവുമായി സഹജീവിപരമായ ബന്ധം സ്ഥാപിക്കുകയും ഓര്‍ഗാനിക് ആസിഡ് ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ആസിഡാണ് അകാരണമായ പല്ലുകൊഴിച്ചിലിനു കാരണമാകുന്നത്. 60 മുതല്‍ 90 ശതമാനം വറെ ആള്‍ക്കാരും ഈ ദന്തരോഗം അനുഭവിക്കുന്നവരുമാണ്. പല്ലിലുണ്ടാകുന്ന ഒരു കൂട്ടം സൂക്ഷ്മജീവികളാണ് ബയോഫിലിമുകള്‍. പല്ലിലുള്ള ആവരണമാണ് ഈ ബയോഫിലിമുകള്‍ ഉണ്ടാകാന്‍ കാരണം. ദന്തരോഗവുമായി ബന്ധപ്പെട്ട അഞ്ചിനം ബാക്ടീരിയകളെ ഉള്‍പ്പെടുത്തി ബയോഫിലിം മാതൃക ഉപയോഗിച്ചു ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിnല്‍ ചുവന്ന വീഞ്ഞിന് ബയോഫിലിം ഉല്‍പാദനം ചെറുക്കാനുള്ള കഴിവ് കൂടുതലുണ്ടെന്ന് വിലയിരുത്തുകയായിരുന്നു. നിരീക്ഷണത്തിനൊടുവില്‍ ബാക്ടീരിയകളോട് പൊരുതാനുള്ള ശേഷി റെഡ് വൈനില്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. പകര്‍ച്ചരോഗാണു ക്കളുടെ വളര്‍ച്ച തടയുന്നതിനുള്ള കഴിവും റെഡ് വൈനിനുണ്ട്.  

Keine Kommentare:

Kommentar veröffentlichen