Montag, 17. März 2014

പ്രവാസികളുടെ ആദായനികുതി


പ്രവാസികളുടെ ആദായനികുതി

നികുതിലോകം / ബേബി ജോസഫ്‌ (ചാര്‍ട്ടേഡ്‌ അക്കൗണ്‌ടന്റ്‌)

ഇന്ത്യയില്‍ ആദായനികുതി നിശ്ചയിക്കുതിലെ പ്രധാനഘടകം നികുതിദായകന്റെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്‌ ആണ്‌. നികുതിദായകന്‍ റസിഡന്റ്‌ സ്റ്റാറ്റസിലുള്ള വ്യക്തി ആണെങ്കില്‍ ലോകത്തില്‍ എവിടെ ന്‌ിന്ന വരുമാനം ലഭിച്ചാലും അത്‌ ഇന്ത്യയില്‍ നികുതിക്ക്‌ വിധേയമാണ്‌. എന്നാല്‍ നോറെസിഡന്റ്‌ സ്റ്റാറ്റസിലുള്ള വ്യക്തിക്ക്‌ ഇന്ത്യയില്‍നിന്നും ലഭിക്കുന്ന വരുമാനത്തിനു മാത്രം ഇന്ത്യയില്‍ നികുതി നല്‍കിയാല്‍ മതി.

റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്‌


തന്നാണ്‌ടില്‍ ഇന്ത്യയില്‍ 182 ദിവസത്തില്‍ കൂടുതല്‍ താമസിക്കുകയോ, തൊട്ടുമുമ്പുള്ള നാലു വര്‍ഷങ്ങളില്‍ 365 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുകയും തന്നാണ്‌ടില്‍ 60 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയിലുണ്‌ടാവുകയും ചെയ്‌താല്‍ ആണ്‌ റെസിഡന്റ്‌ സ്റ്റാറ്റസ്‌ ഉണ്‌ടാവുത്‌. മുകളില്‍ പറഞ്ഞ കണ്‌ടീഷന്‍ പാലിച്ചില്ലെങ്കില്‍ നോണ്‍ റെസിഡന്റ്‌ പദവിക്കര്‍ഹനാണ്‌.

പ്രവാസികള്‍ ആദായനികുതി റിട്ടേണ്‍ നല്‍കണമോ?

2014-15 സാമ്പത്തികവര്‍ഷം 2.50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഇന്ത്യയില്‍ നിന്നു ലഭിച്ചാല്‍ തീര്‍ച്ചയായും ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യണം. കൂടാതെ ചിലനിക്ഷേപപദ്ധതികളില്‍നിാേ സ്വത്തുക്കളില്‍ നിന്നോ മൂലധനനേട്ടം ഉണ്‌ടായിട്ടുണെ്‌ടങ്കില്‍ അതിന്മേല്‍ പ്രവാസികള്‍ നികുതി അടയ്‌ക്കേണ്‌ടതായിട്ടുണ്‌ട്‌. എന്നാല്‍ മുകളില്‍ പറഞ്ഞ മൂലധനനേട്ടത്തിനും മറ്റും സ്രോതസില്‍നിന്നും നികുതി പിടിച്ചിട്ടുണെ്‌ടങ്കിലും മറ്റ്‌ വരുമാനങ്ങള്‍ ഒന്നും ഇന്ത്യയില്‍ നിന്ന ്‌ ഇല്ലെങ്കിലും നികുതി റിട്ടേണ്‍ ഫയല്‍ചെയ്യണമെന്നു നിര്‍ബന്ധമില്ല. എന്നാല്‍ നികുതിദായകന്‍ ആദായനികുതി റീഫണ്‌ടിന്‌ അര്‍ഹനാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ചെയ്‌താല്‍ മാത്രമെ, റീഫണ്‌ട്‌ ലഭ്യമാവുകയുള്ളു.

പ്രവാസികള്‍ മുന്‍കൂര്‍ നികുതി അടക്കണമോ?


പ്രവാസികള്‍ക്കായി മാത്രം മുന്‍കൂര്‍ നികുതിയില്‍ ഒരു പ്രത്യേക പരിഗണന ഇല്ല. സാധാരണഗതിയില്‍ 10,000/- രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത ഉണെ്‌ടങ്കില്‍ മുന്‍കൂര്‍ നികുതി അടക്കുവാന്‍ ബാധ്യത ഉണ്‌ട്‌. ഇത്‌ പ്രവാസികള്‍ക്കും ബാധകമാണ്‌.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള തീയതി

2014-15സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള അവസാനതീയതി 31/08/2015 ആയിട്ടാണ്‌ നിലവില്‍ നിശ്ചയിച്ചിരിക്കുത്‌.

പ്രവാസികള്‍ക്ക്‌ നികുതി ഒഴിവുള്ള വരുമാനങ്ങള്‍


എന്‍ആര്‍ഇ അക്കൗണ്‌ടില്‍നിന്നും എഫ്‌സിഎന്‍ആര്‍ അക്കൗണ്‌ടുകളില്‍നിും ലഭിക്കു പലിശകള്‍, ഷെയറുകള്‍ വില്‍ക്കുമ്പോള്‍ ഉണ്‌ടാവുന്ന ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ (സ്റ്റോക്ക്‌എക്‌സ്‌ചേഞ്ചുവഴി നടത്തിയ വ്യാപാരങ്ങള്‍ക്ക്‌ എസ്‌ടിടി അടച്ചിട്ടുണെ്‌ടങ്കില്‍ മാത്രം) മ്യൂച്ചല്‍ ഫണ്‌ടുകളില്‍നിന്നും ഷെയറുകളില്‍ നിും ലഭിക്കു ഡിവിഡന്റുകള്‍ എന്നിവ പൂര്‍ണ്ണമായും നികുതിയില്‍നിന്നും ഒഴിവാക്കപ്പെട്ടരിക്കുന്നു. കൂടാതെ കെട്ടിടവാടക ലഭിക്കുന്നുണെ്‌ടങ്കില്‍ അതില്‍നിന്നും പ്രോപ്പര്‍ട്ടിടാക്‌സും 30% കിഴിവും സാധാരണ എല്ലാവര്‍ക്കും ലഭിക്കുതുപോലെ തന്നെ പ്രവാസികള്‍ക്കും ലഭിക്കും. കെട്ടിടത്തിന്‍മേല്‍ ധനകാര്യസ്ഥാനപനങ്ങളില്‍ കടം ഉണെ്‌ടങ്കില്‍, പലിശയ്‌ക്കും ഒഴിവുലഭിക്കും.

കൂടാതെ ഇന്‍ഷ്വറന്‍സില്‍ അടക്കു നിക്ഷേപങ്ങള്‍, കുട്ടികളുടെ ട്യൂഷന്‍ഫീസുകള്‍, ഹൗസിംഗ്‌ ലോണിലേക്കുള്ള തിരിച്ചടവ്‌ മുതലായവയ്‌ക്ക്‌ 150000/- രൂപ വരെയുള്ള കിഴിവ്‌ ലഭിക്കുതാണ്‌ മെഡിക്ലെയിമിലേക്ക്‌ കുടുംബാംഗങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുവേണ്‌ടിയും അടക്കുന്ന തുകയ്‌ക്കും പരമാവധി 30,000/- രൂപയുടെ കിഴിവുകള്‍ക്ക്‌ പ്രവാസികളും അര്‍ഹരാണ്‌.

റിട്ടേണുകള്‍ ഫയല്‍ചെയ്യുന്ന വിധം


ഇന്ത്യയില്‍ അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ നികുതിക്ക്‌ വിധേയമാകുന്ന വരുമാനം ഉണെ്‌ടങ്കില്‍ ഇലക്‌ട്രോണിക്‌ ആയി മാത്രമെ റിട്ടേണുകള്‍ ഫയല്‍ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ നിയമം പ്രവാസികള്‍ക്കും ബാധകമാണ്‌. നികുതിദായകന്‌ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉണെ്‌ടങ്കില്‍ ഐടിആര്‍ പ്രോസസിംഗ്‌ സെന്ററുകളിലേക്ക്‌ പരിശോധനക്കായി അയക്കേണ്‌ടതില്ല. (ഇതില്‍ ഒരുപക്ഷെ മാറ്റം ഉണ്‌ടായേക്കാം).

പ്രവാസികള്‍ക്ക്‌ വിദേശപണം ഉപയോഗിച്ച്‌ കൃഷിഭൂമിയോ, തോട്ടങ്ങളോ വാങ്ങുവാന്‍ സാധിക്കുമോ?

പ്രവാസികള്‍ക്ക്‌ വിദേശപണം ഉപയോഗിച്ച്‌ കൃഷിഭൂമിയോ, ഫാംഹൗസോ വാങ്ങുവാനോ റിയല്‍എസ്റ്റേറ്റ്‌ ബിസിനസ്‌ നടത്തുവാനോ അവകാശം ഇല്ല.

പ്രവാസികളുടെ സ്വത്തുക്കളുടെ വില്‌പന

മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വത്തുക്കള്‍ വില്‌ക്കുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന്‌ 20% മൂലധന നികുതി അടയ്‌ക്കേണ്‌ടതുണ്‌ട്‌. എന്നാല്‍ നികുതി ഒഴിവാക്കാനുള്ള നിക്ഷേപപദ്ധതികള്‍ പ്രവാസികള്‍ക്കും തെരെഞ്ഞെടുക്കാവുതാണ്‌.

സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കു പണം വിദേശത്തേക്ക്‌ കൊണ്‌ടുപോകുന്നതിന്‌

സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം എന്‍ആര്‍ഒ അക്കൗണ്‌ടിലേക്ക്‌ ആദ്യം നിക്ഷേപിക്കുക. പിന്നീട്‌ നികുതി അടച്ച്‌ ചാര്‍ട്ടേഡ്‌ അക്കൗണ്‌ടന്റിന്റെ സര്‍ട്ടിഫിക്കേറ്റോടുകൂടി എന്‍ആര്‍ഇ അക്കൗണ്‌ടിലേക്ക്‌ മാറ്റാവുതാണ്‌. വില്‌പനയുടെ സമയത്ത്‌ 20 ശതമാനം നിരക്കില്‍ സ്രോതസില്‍നിു നികുതി പിടിക്കേണ്‌ടതായി വരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ അര്‍ഹിക്കുന്ന അവസരങ്ങളില്‍, ആദായനികുതി ഓഫീസറുടെ പക്കല്‍നിന്നു സര്‍ട്ടിഫിക്കേറ്റ്‌ ഹാജരാക്കിയാല്‍ മതിയാവും.



പ്രവാസികള്‍ക്കു പാരമ്പര്യ സ്വത്തുക്കള്‍ വില്‌ക്കാനും പണം വിദേശത്തേക്ക്‌ കൊണ്‌ടുപോകാനും സാധിക്കുമോ?
നികുതിലോകം / ബേബി ജോസഫ്‌ (ചാര്‍ട്ടേഡ്‌ അക്കൗണ്‌ടന്റ്‌)

പ്രവാസികള്‍ക്ക്‌ പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വില്‍ക്കുന്നതിനും, വില്‌ക്കുമ്പോള്‍ ലഭിക്കുന്ന പണം നികുതി അടവിന്‌ ശേഷം എന്‍ആര്‍ഒ അക്കൗണ്‌ടില്‍ ഡിപ്പോസിറ്റ്‌ ചെയ്യുന്നതിനും അതിനുശേഷം എന്‍ആര്‍ഇ അക്കൗണ്‌ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യാനും സാധ്യമാണ്‌. അതിനുശേഷം വിദേശത്തുനിന്നുതന്നെ എന്‍ആര്‍ഇ അക്കൗണ്‌ടില്‍ നിന്നും പണം പിന്‍വലിക്കാവുന്നതാണ്‌. ഇതുമായി ബന്ധപ്പെട്ട ചില നിയമനടപടികള്‍ താഴെ സൂചിപ്പിക്കുന്നു.

ആദായനികുതി നിയമം 195-ാം വകുപ്പ്‌ അനുസരിച്ച്‌ നികുതിക്ക്‌ വിധേയമായ പണം നികുതി അടയ്‌ക്കുന്നതിനു മുമ്പ്‌ നോണ്‍ റസിഡന്റിന്റെ പേരില്‍ നിക്ഷേപിക്കുവാന്‍ പാടില്ല. ആദായനികുതി നിയമത്തില്‍ "നികുതിക്കു വിധേയമായ പണം യാതൊരു വിധത്തിലും" എന്നാണ്‌ സൂചിപ്പിച്ചിരിക്കുന്നത്‌. അതില്‍ നിന്നും തന്നെ നികുതിക്ക്‌ വിധേയമല്ലാത്ത പണം വിദേശ പൗരന്‌ നല്‌കുന്നതിന്‌ നിയമതടസമില്ല എന്ന്‌ വ്യക്തമാണ്‌.

വസ്‌തുക്കള്‍ വില്‌ക്കുമ്പോള്‍ ലഭിക്കുന്ന പണത്തിന്‌ 20% നിരക്കില്‍ സ്രോതസില്‍ നിന്നും നികുതി പിടിച്ചതിന്‌ ശേഷം ബാക്കി തുക വിദേശത്തേക്ക്‌ കൊണ്‌ടുപോകുന്നതിന്‌ തടസമില്ല എന്നാണ്‌ നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ മൂലധനനേട്ടത്തിന്‌ സാധാരണഗതിയില്‍ ഇത്രയും നികുതി വരുന്നതല്ല. വസ്‌തുവിന്റെ വാങ്ങിയ വിലയ്‌ക്ക്‌ ആദായനികുതി നിയമം അനുസരിച്ചുള്ള ഇന്‍ഡക്‌സേഷന്‍ ഫാക്‌ടര്‍ ഉപയോഗിച്ചു വില്‌പനവിലയില്‍നിന്നും വില്‌പനയ്‌ക്കുവേണ്‌ടി ചെലവായ തുകകള്‍ കുറച്ച്‌ ലഭിക്കുന്ന തുകയുമായുള്ള വ്യത്യാസത്തിനാണ്‌ മൂലധനനേട്ടം എന്നു പറയുന്നത്‌.

പ്രവാസിയുടെ മൂലധന നേട്ടത്തിന്‌ 20% ആണ്‌ നികുതി നിരക്ക്‌. ആ നിലയ്‌ക്ക്‌ മൊത്തം തുകയ്‌ക്കും 20% നികുതി അടയ്‌ക്കേണ്‌ടിവന്നാല്‍ അതു പ്രവാസിയോടു ചെയ്യുന്ന അനീതിയായി പരിണമിക്കുന്നതാണ്‌.

ഇത്‌ ഒഴിവാക്കുന്നതിനായി അധികാരപരിധിയുള്ള ആദായനികുതി ഓഫീസറുടെ മുമ്പില്‍ യഥാര്‍ഥ നികുതി നിര്‍ണയിക്കുന്നതിനുള്ള അപേക്ഷ (വകുപ്പ്‌ 195(2)) നല്‌കാവുന്നതാണ്‌. കുറഞ്ഞ നിരക്കില്‍ നികുതി നിര്‍ണയിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വസ്‌തു വില്‌പനയുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുമുമ്പുതന്നെ രജിസ്‌ട്രാറുടെ പക്കല്‍ സമര്‍പ്പിക്കേണ്‌ടതാണ്‌. എങ്കില്‍ മാത്രമേ കുറഞ്ഞ നിരക്കില്‍ സ്രോതസില്‍നിന്നുതന്നെ നികുതി അടച്ചതിനു ശേഷം വസ്‌തു വില്‌പന രജിസ്റ്റര്‍ ചെയ്യുന്നതിനു രജിസ്‌ട്രാര്‍ അനുവദിക്കുകയുള്ളൂ.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്‌ട ഒരു കാര്യം വസ്‌തു വില്‌പന നടത്തുന്ന പ്രവാസിക്ക്‌ നികുതി നിര്‍ണയിക്കുന്നതിനുള്ള അധികാരം ഇല്ല എന്നുള്ളതാണ്‌.

വസ്‌തു വില്‌പന നടത്തിയതിനു ശേഷം ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ നടത്തുന്നതിന്‌ അംഗീകാരമുള്ള ബാങ്കിലെ പ്രവാസിയുടെ പേരില്‍ ഉള്ള എന്‍ആര്‍ഒ അക്കൗണ്‌ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്‌. പണം വിദേശത്തേക്ക്‌ അയയ്‌ക്കുന്നതിനുള്ള പൂര്‍ണമായ അധികാരവും ഫെമ നിയമപ്രകാരം എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ അതിനുള്ള ബാധ്യതയും മേല്‍ പ്രസ്‌താവിച്ച പണം അടച്ച ബാങ്കിന്‌ ആണ്‌ വരുന്നത്‌. അതുകൊണ്‌ടുതന്നെ പണം വിദേശ അക്കൗണ്‌ടിലേക്ക്‌ മാറ്റുന്നതിന്‌ മുമ്പ്‌ തന്നെ ബാങ്കുകള്‍ പൂര്‍ണമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ്‌.

അതിനുവേണ്‌ടി ബാങ്കുകള്‍ ചാര്‍ട്ടേഡ്‌ അക്കൗണ്‌ടന്റില്‍ നിന്നും ഫോം നമ്പര്‍ 15 സിബിയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനു നിര്‍ദേശിക്കാറുണ്‌ട്‌. ഈ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനു മുമ്പു തന്നെ പണം വിദേശത്തേക്ക്‌ കൊണ്‌ടുപോകുന്നതിന്‌, വസ്‌തു വില്‌പനക്കാരന്‍ ഫോം നമ്പര്‍ 15 സിഎയില്‍ ആദായനികുതി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ ലോഗ്‌ ഇന്‍ ചെയ്യണം. 15 സിഎ രണ്‌ട്‌ പാര്‍ട്ടുകള്‍ ആയി തിരിച്ചിട്ടുണ്‌ട്‌. നിക്ഷേപ തുക ഒരു സമയം 50,000 രൂപയില്‍ താഴെയും ഒരു വര്‍ഷത്തില്‍ ആകെ 2,50,000 രൂപയില്‍ കൂടുതല്‍ ആകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫോമില്‍ പാര്‍ട്ട്‌ എ യില്‍ മാത്രമാണ്‌ പൂരിപ്പിക്കേണ്‌ടത്‌. അല്ലാത്ത എല്ലാ ഇടപാടുകളിലും ഫോമിലുള്ള പാര്‍ട്ട്‌ ബി ആണ്‌ പൂരിപ്പിക്കേണ്‌ടത്‌.

വെബ്‌സൈറ്റില്‍ ഫയല്‍ ചെയ്‌തതിന്‌ ശേഷം ലഭിക്കുന്ന പ്രസ്‌തുത ഫോമിന്റെ കോപ്പിയും. ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്‌ടന്റില്‍ നിന്നും ലഭിച്ച ഫോം നമ്പര്‍ 15 സി.ബി.യും ബാങ്കില്‍ സമര്‍പ്പിക്കേണ്‌ടതാണ്‌. ഇത്‌ കൂടാതെ പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ ആണെങ്കില്‍ വസ്‌തുവിന്റെ കരാര്‍ ഉടമ്പടികളും ബാങ്കുകള്‍ പരിശോധിക്കേണ്‌ടതാണ്‌.

വസ്‌തു വില്‌പനയില്‍ ലഭിച്ച പണം വിവിധ ഗഡുക്കള്‍ ആയിട്ടാണ്‌ വിദേശത്തേക്ക്‌ അയയ്‌ക്കുന്നതെങ്കില്‍, എല്ലാ ഗഡുക്കളും എഡി - 1 ബാങ്കിന്റെ ഓരേ ബ്രാഞ്ചില്‍ നിന്ന്‌ മാത്രമാണ്‌ അയയ്‌ക്കേണ്‌ടത്‌. ഒരു വര്‍ഷത്തില്‍ ആകെ അയക്കാവുന്ന തുക 10 ലക്ഷം യുഎസ്‌ ഡോളര്‍ ആയി റിസര്‍വ്‌ ബാങ്ക്‌ നിജപ്പെടുത്തിയിട്ടുണ്‌ട്‌. പുതിയ ഫെമാ നിയമം പ്രാവര്‍ത്തികമാവുന്നതിന്‌ മുമ്പ്‌ വസ്‌തു വില്‌പനയില്‍ ലഭിച്ച പണം വിദേശത്തേക്ക്‌ കൊണ്‌ടു പോകണമെങ്കില്‍ 10 വര്‍ഷത്തെ ലോക്ക്‌ ഇന്‍ പീരിയഡ്‌ ഉണ്‌ടായിരുന്നതായി കാണാം. ആ ലോക്ക്‌ ഇന്‍ പീരിയഡ്‌ ഇപ്പോഴില്ല.

ഫെമ നിയമം അനുസരിച്ച്‌ ഒരു വര്‍ഷത്തില്‍ രണ്‌ട്‌ പ്രോപ്പര്‍ട്ടികള്‍ മാത്രമേ വില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യന്‍ ഇന്‍കം ടാക്‌സ്‌ റൂള്‍സില്‍ 37 ബിബി (1) ല്‍ നിയമതടസമില്ലാതെ പ്രവാസിയുടെ പേരില്‍ അയക്കാവുന്ന 28 ഇടപാടുകളുടെ ലിസ്റ്റ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്‌ട്‌.











Keine Kommentare:

Kommentar veröffentlichen