മഞ്ഞളിന്റെ ഗുണങ്ങള്‍
കണ്ടാല്‍ വലിയ സംഭവമൊന്നുമല്ലെങ്കിലും മഞ്ഞളിനെ
അങ്ങനെ കൊച്ചാക്കാന്‍ കഴിയില്ല. കുഞ്ഞു ശരീരത്തിനുള്ളില്‍ നമുക്കാവശ്യമായ ഒരുപാടു
ഗുണങ്ങള്‍ മഞ്ഞള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
മുഖത്തെ ചുളിവ്: മഞ്ഞള്‍ പൊടിയും അരിപ്പൊടിയും പാലില്‍ ചാലിച്ചു മുഖത്തു പുരട്ടി പത്തുമിനിറ്റു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകണം. ചുളിവുകള്‍ മാറി മുഖം സുന്ദരമാകും.
മഞ്ഞള്‍ തേനില്‍ ചാലിച്ച് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. മൃതകോശങ്ങള്‍ നീങ്ങി ചര്‍മം തിളങ്ങും.
മുഖക്കുരു: മഞ്ഞളും ചന്ദനവും വെള്ളത്തില്‍ ചാലിച്ച് മുഖത്തിടുക. 10 മിനിറ്റിനു ശേഷം കഴുകി കളയാം. പ്രകൃതിദത്തമായി എളുപ്പത്തില്‍ മുഖക്കുരു അകറ്റാം.
വെള്ളവും നാരങ്ങാ നീരും ഒഴിച്ചു ചാലിച്ച മഞ്ഞള്‍പ്പൊടി മുഖക്കുരുവിനു മുകളില്‍ പുരട്ടി 15 മിനിറ്റു നേരം വയ്ക്കുക. പിന്നീട് നന്നായി ഉരസി തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖക്കുരുവും പാടുകളും നീങ്ങും.
മുഖത്തെ രോമവളര്‍ച്ച: മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച തടയാന്‍ പയറുപൊടിയും മഞ്ഞളും വെള്ളത്തില്‍ ചാലിച്ച് പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാം. ഇങ്ങനെ ഒരു മാസം തുടര്‍ച്ചയായി പുരട്ടാന്‍ ശ്രദ്ധിക്കണം.
കാലിലെ വിണ്ടുകീറല്‍: വെളിച്ചെണ്ണയില്‍ അല്‍പം മഞ്ഞള്‍ ചാലിച്ച് ദിവസവും കുളിക്കും മുമ്പ് കാല്‍വണ്ണയില്‍ പുരട്ടുക. വിണ്ടു കീറല്‍ നില്‍ക്കും.
രോഗപ്രതിരോധ ശക്തി: ഒരു ഗാസ് ചൂടു പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളിട്ടു കലക്കി ദിവസവും കുടിക്കുന്നതു രോഗപ്രതിരോധശക്തി കൂട്ടും.
മുറിവും പൊള്ളലും: ഒരു നുള്ള് മഞ്ഞള്‍ പൊള്ളിയ ഭാഗത്തോ മുറിവിലോ പുരട്ടിയാല്‍ മൃതകോശങ്ങള്‍ നീങ്ങി പുതിയവ വേഗം വരും.
നല്ല ദഹനത്തിന്: കറികളില്‍ മഞ്ഞള്‍
ചേര്‍ക്കുന്നതു ദഹനം എളുപ്പത്തില്‍ നടക്കാന്‍ സഹായിക്കും. വായുക്ഷോഭം തടയാനും
നല്ലതാണ്.
Keine Kommentare:
Kommentar veröffentlichen