അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ന്യൂഡല്‍ഹി: അഞ്ചു മലയാളികളടക്കമുള്ള കായിക താരങ്ങള്‍ക്കു രാഷ്ട്‌പതി
പ്രണബ് മുഖര്‍ജി അര്‍ജുന പുരസ്‌കാരം നല്‍കി. വെള്ളിയാഴ്‌ച വൈകുന്നേരം
രാഷ്ടപതി ഭവനില്‍ നടന്ന ചടങ്ങില്‍ വോളിബോള്‍ താരം ടോം ജോസഫ്,
ബാസ്‌ക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ്,
അത്‌ലറ്റ് ടിന്റു ലൂക്ക, ബാഡ്‌മിന്റണ്‍ താരം വി. ദിജു എന്നിവര്‍
പുരസ്‌കാരം ഏറ്റു വാങ്ങി മലയാളത്തിന്റെ യശസുയര്‍ത്തി.
ക്രിക്കറ്റ് പരമ്പരയ്‌ക്കായി ഇംഗ്‌ളണ്‌ടിലായതിനാല്‍ ആര്‍.അശ്വിന്‍ അര്‍ജുന
പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയില്ല. ഇവര്‍ക്കു പുറമേ മികച്ച കായിക
പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ തുഴച്ചില്‍
പരിശീലകന്‍ ജോസ് ജേക്കബ് ഏറ്റു വാങ്ങി. പുരസ്‌കാര ജേതാക്കളെ പ്രധാന
മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
അമ്പെയ്‌ത്ത് താരം അഖിലേഷ് വര്‍മ, പാരാലിംപിക്‌സ് താരം എച്ച്.എന്‍
ഗിരിഷ, ബോക്‌സിംഗ് താരം ജയ് ഭഗവാന്‍, ഗോള്‍ഫ് താരം അനിര്‍ബാന്‍ ലാഹിരി,
കബഡി താരം മമതാ പുജാരി, ഷൂട്ടിംഗ് താരം ഹീന സിദ്ദു, സക്വാഷ് താരം അനക
അലങ്കമണി, വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് താരം രേണുബാല താനു, റെസ്‌്‌ലിംഗ് താരം
സുനില്‍ റാണ എന്നിവരാണു അര്‍ജുന ലഭിച്ച മറ്റു കായിക താരങ്ങള്‍. ഇരുപതു
വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തവണ ചടങ്ങില്‍ കായിക രംഗത്തെ പരമോന്ന
ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായ കായിക
താരങ്ങളില്ലാതെ പോയത്.
മലയാള ഭാഷയേയും മലയാളികളേയും
ജീവനുതുല്യം സ്‌നേഹിച്ച ഒരു സായിപ്പുണ്‌ടായിരുന്നു നമുക്ക്. മലയാള
പത്രപ്രവര്‍ത്തനത്തിന്റെ പിതാവെന്ന വിശേഷണത്തിനര്‍ഹനായ അദ്ദേഹം മലയാള
ഭാഷയ്‌ക്ക് ലക്ഷണമൊത്ത ഒരു നിഘണ്‌ടുവും സമ്മാനിച്ചു. ജര്‍മന്‍കാരനായ ഡോ.
ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിനെ മലയാളികള്‍ക്കാര്‍ക്കും മറക്കാനാകില്ല.
അച്ചുകൂടമെന്ന അത്‌ഭുതത്തിന്റെ സാന്നിധ്യം കൊണ്‌ടും ഗുണ്‌ടര്‍ട്ടിന്റെ
മലയാള ഭാഷാ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ തിരക്കുംകൊണ്‌ട് ഒരു കാലത്ത്
ശ്രദ്ധാകേന്ദ്രമായിരുന്ന തലശേരിയിലെ അദ്ദേഹത്തിന്റെ വസതിയെ ചരിത്രത്തിന്റെ
തിരുശേഷിപ്പ് എന്ന് വിളിച്ചാല്‍ അത് ഒരിക്കലും അതിശയോക്തിയാകില്ല. ഡോ.
ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിന്റെ രണ്‌ടാം ജന്മശതാബ്ദി പിന്നിടുമ്പോള്‍
അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഉറങ്ങിക്കിടക്കുന്ന ബംഗ്ലാവിന് പറയാനുള്ള കഥകള്‍
കേള്‍ക്കാം.
ഗുണ്‌ടര്‍ട്ട് ബംഗ്ലാവിന്റെ പെരുമയെ കുറിച്ച്, തകര്‍ച്ചയെ കുറിച്ച്
1814 ല്‍ ജര്‍മ്മനിയിലെ സ്റ്റുട്ട്‌ഗര്‍ട്ടില്‍ ക്രിസ്‌ത്യാനെ-എന്‍സിലി
ദമ്പതികളുടെ മകനായി ജനിച്ച ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട് പ്രഥാമിക
വിദ്യഭ്യാസത്തിനു ശേഷം ജര്‍മനിയിലെ മൗള്‍ ബ്രോണിലെ വൈദീക വിദ്യാലയത്തില്‍
നിന്നും വൈദീക ബിരുദം നേടി. തുടര്‍ന്ന് ബാസല്‍ മിഷന്‍ മിഷനറിയായി 1839
എപ്രില്‍ 12ന് ഭാര്യ ജൂലിയോടൊപ്പം തലശേരിയിലെത്തുകയുമായിരുന്നു. അന്നത്തെ
മലബാര്‍ കളക്ടറായിരുന്ന തോമസ് സ്‌ട്രേഞ്ച് സായ്‌പ് ബാസല്‍ മിഷന്
നല്‍കിയതാണ് ഇല്ലിക്കുന്ന് ബംഗ്ലാവ്. അവിടെ ഗുണ്‌ടര്‍ട്ടും ഭാര്യയും
താമസമാരംഭിക്കുകയായിരുന്നു.
ബംഗ്ലാവ് വളപ്പില്‍ പള്ളിയും പള്ളി വരാന്തയില്‍ കല്ലച്ചുകൂടുവും സ്ഥാപിച്ച
അദ്ദേഹം 1847ല്‍ അവിടെ നിന്നും രാജ്യസമാചാരം അച്ചടിച്ചു.
കല്ലച്ചുകൂടത്തില്‍ നിന്നും മാസത്തില്‍ ഒന്നു വീതം പ്രസിദ്ധീകരിച്ചിരുന്ന
രാജ്യ സമാചാരം 1850 വരെ 42 ലക്കങ്ങള്‍ പുറത്തിറക്കുകയും ചെയ്‌തു. പിന്നീട്
പ്രസദ്ധീകരണം മുടങ്ങിയതിനെ തുടര്‍ന്ന് ഇവിടെ നിന്നും പശ്ചിമോദയം
പ്രസിദ്ധീകരിച്ചു.
1872 ല്‍ പുറത്തിറക്കിയ മലയാളം-ഇംഗ്ലീഷ് നിഘണ്‌ടുവാണ് ഗുണ്‌ടര്‍ട്ടില്‍
നിന്നും മലയാള ഭാഷക്ക് ലഭിച്ച് ഏറ്റവും വിലപ്പെട്ട സംഭാവന. മലയാള
വ്യാകരണം, ചോദ്യോത്തരം, പഴഞ്ചൊല്‍മാല, കേരളപ്പഴമ, മലയാളരാജ്യം,
കേരളോല്‍പ്പത്തി, സത്യവേദ ഇതിഹാസം, എന്നിങ്ങനെ എണ്ണമറ്റ ഗ്രന്ഥങ്ങളും
മലയാളത്തിന് ലഭിച്ചു. 1852 ല്‍ ജര്‍മനിയിലേക്ക് തിരിച്ചുപോയ
ഗുണ്‌ടര്‍ട്ട് അവിടെ വെച്ചാണ് ഇംഗ്ലീഷ്-മലയാളം നിഘണ്‌ടു
പൂര്‍ത്തിയാക്കിയത്. 1893 ല്‍ ജര്‍മനിയിലെ കാല്‍വ് നഗരത്തില്‍
വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ഗുണ്‌ടര്‍ട്ടിന്റെ ഓര്‍മ പുതുക്കി
കാല്‍വ് മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ തലശേരി സന്ദര്‍ശിച്ചിരുന്നു.
ഗുണ്‌ടര്‍ട്ടിന്റെ പരമ്പരയില്‍ പെട്ട ഡോ.ആല്‍ബര്‍ട്ട്
ഫ്രന്‍സുള്‍പ്പെടെയുള്ളവര്‍ പലപ്പോഴും തലശേരിയിലെ ബംഗ്ലാവ്
സന്ദര്‍ശിക്കാറുണ്‌ട്.
മരപ്പാളികള്‍ക്കിടയിലൂടെ വെളിച്ച സംവിധാനമൊരുക്കിയിട്ടുള്ളതും മരത്തടികള്‍
പാകിയ മച്ചുമുള്ളതാണ് വിശാലമായ ബംഗ്ലാവ്. ഗുണ്‌ടര്‍ട്ടിന്റെ എഴുത്തു
മുറിയും മറ്റും ഉള്‍ക്കൊള്ളുന്ന ബംഗ്ലാവ് ചരിത്രാന്വേഷികള്‍ക്കും
ഭാഷാസ്‌നേഹികള്‍ക്കും അതിശയത്തിന്റെ വാതായനങ്ങളാണ് ഇവിടെ തുറക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ ചരിത്ര സ്‌മാരകത്തിന്റെ ഓരോ ഭാഗവും തകര്‍ന്നു
കൊണ്‌ടിരിക്കുകയാണ്.
ഗുണ്‌ടര്‍ട്ട് ഉപയോഗിച്ചിരുന്ന എഴുത്തുമേശയും, പങ്കയും, ബംഗ്ലാവ്
പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന നെയ്‌ത്ത്‌ശാലയുമുള്‍പ്പെടെയുള്ള ഒട്ടേറെ
ചരിത്ര വസ്‌തുക്കള്‍ ഇതിനകം കൃത്യമായ പരിചരണമില്ലാത്തതിനാല്‍ മണ്ണോട്
ചേര്‍ന്നു കഴിഞ്ഞു. മരപ്പട്ടികകള്‍ ചിതലെടുത്തതിനെ തുടര്‍ന്ന് തകര്‍ന്ന
ഞ്ഞാലി സിങ്ക് ഷീറ്റ് ഉപയോഗിച്ച് മേഞ്ഞിരി ക്കുകയാണ്. പൈതൃക
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണ്‌ടര്‍ട്ട് ബംഗ്ലാവ് സംരക്ഷിക്കുമെന്ന
അധികൃതരുടെ വാഗ്‌ദാനം ഇതേവരെ ഫലം കണ്‌ടില്ല.
1958 മുതല്‍ സിഎസ്‌ഐ സഭയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുട്ടികള്‍ക്ക്
സാങ്കേതിക പരിശീലനം നല്‍കുന്നതിനായി സിഎസ്‌ഐ ടെക്‌നിക്കല്‍
ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനം ഇവിടെ പ്രവര്‍ത്തിച്ചരുന്നു. ഇവിടെ
നിന്നും പരിശീലനം നേടിയ കുട്ടികളെ വിദഗ്‌ദ പഠനത്തിനായി ജര്‍മനിയിലേക്ക്
അയക്കുകയും ചെയ്‌തിരുന്നു. 1972 മുതല്‍ നെട്ടൂര്‍ ടെക്‌നിക്കല്‍
ട്രെയിനിംഗ് ഫൗണേ്‌ടഷന്‍ എന്ന സ്ഥാപനമാണ് ഇവിടെ പ്രവര്‍ത്തിച്ചു
വരുന്നത്.
ചരിത്രസ്‌മാരകമാക്കി മാറ്റുന്നതിനായി ബംഗ്ലാവ് സര്‍ക്കാരിന്
കൈമാറിയെന്ന് ഇടയ്‌ക്ക് വാര്‍ത്തകളുണ്‌ടായിരുന്നുവെങ്കിലും രേഖാപരമായി
ബംഗ്ലാവ് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന
കോടിയേരി ബാലകൃഷ്‌ണന്‍ മുന്‍ കയ്യെടുത്താണ് ഗുണ്‌ടര്‍ട്ട് ബംഗ്ലാവ്
പൈതൃകസ്വത്തായി സംരക്ഷിക്കാന്‍ നടപടി എടുത്തത്.എന്നാല്‍ പിന്നീട്
ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്‌ടായിട്ടില്ലെന്നാണ് അറിയുന്നത്.
തലശേരിയില്‍ നിന്നും രണ്‌ടര കിലോമീറ്റര്‍ ദൂരെ ഇല്ലിക്കുന്നില്‍ ഒരേക്കര്‍
സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവ് ഇന്ന് അര്‍ഹമായ അംഗീകാരവും
സംരക്ഷണവും തേടുകയാണ്.
മഹാന്‍മാരെ ആദരിക്കുന്നതിലും സ്‌മാരകങ്ങള്‍ സംരക്ഷിച്ച് അവരോടുള്ള
കടപ്പാടും സ്‌നേഹവും പ്രകടിപ്പിക്കുന്നതിലും മലയാളികളായ നമ്മള്‍ പണേ്‌ട
പിന്നിലാണ്. ഒ. ചന്തുമേനോന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍,
സഞ്‌ജയന്‍ തുടങ്ങി നിരവധി ചരിത്രപുരുഷന്മാരുടെ സ്‌മാരകങ്ങള്‍ കണ്‍മുമ്പില്‍
തകര്‍ന്നടിയുന്നതിന് സാക്ഷികളായി നിന്ന മലയാളികള്‍ ഇപ്പോള്‍
മലയാളത്തിന്റെ സ്വന്തം മിഷനറി ഡോ.ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിന്റെ ഓര്‍മകള്‍
ജ്വലിച്ചു നില്‍ക്കുന്ന നെട്ടൂരിലെ ഇല്ലിക്കുന്ന് ബംഗ്ലാവിന്റെ
തകര്‍ച്ചയ്‌ക്കും സാക്ഷികളാവുകയാണ്.
തെക്കന്‍ ജര്‍മ്മനിയിലെ
വ്യാപാരിയായിരു ലുഡ്വിഗ് ഗുണ്‌ടര്‍ട്ടിന്റേയും ക്രിസ്റ്റീന എന്‍സിലിന്റേയും
മകനായി 1814 ഫെബ്രുവരി നാലിനാണു ഗുണ്‌ടര്‍ട്ടിന്റെ ജനനം. പതിനാല്
വയസായപ്പോഴേക്കും ജര്‍മന്‍, ഗ്രീക്ക്, ലാറ്റിന്‍, ഹീബ്രു ഭാഷകള്‍ പഠിച്ച
ഗുണ്‌ടര്‍ട്ട്1835 ലാണു ഭാരതത്തിലെത്തുത്. തമിഴ്‌നാട്ടിലും
ആന്ധ്രാപ്രദേശിലും മതപ്രചാരണവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി
സാിധ്യമറിയിച്ച അദ്ദേഹം തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രാവീണ്യം നേടുകയും ഈ
ഭാഷകള്‍ പഠിപ്പിക്കുതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്‌തു.
ആ കാലഘട്ട ത്തില്‍ തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ വച്ചു പരിചയപ്പെട്ട സ്വന്തം
നാട്ടു കാരിയായ ജൂലിയെ വിവാഹം കഴിച്ചു. തുടര്‍ു മംഗലാപുരം, തലശേരി
എിവിടങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതോടെ തുളു, കട, മലയാളം
ഭാഷകളില്‍ ആകൃഷ്ടനായി. ബ്രിട്ടഷ് സര്‍ക്കാര്‍ സ്‌കൂളുകളുടെ
ഇന്‍സ്‌പെക്ടറായി 1839 ല്‍ തലശേരിയില്‍ എത്തി സ്ഥിരതാമസമാക്കിയ ഡോ.
ഗുണ്‌ടര്‍ട്ട് മലയാളനാടിനും മലയാളഭാഷയ്‌ക്കും നല്‍കിയ സംഭാവനകള്‍
വിലമതിക്കാത്തതാണ്.
വിദ്യാഭ്യാസം നിഷേധിക്കപ്പെ` നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആധുനിക
വിദ്യാഭ്യാസം നല്‍കി ഗുണ്‌ടര്‍ട്ട`ും ഭാര്യയും പുതിയൊരു വിദ്യാഭ്യാസ
സംസ്‌കാരത്തിനു തന്നെ തലശേരിയുടെ മണ്ണില്‍ തുടക്കംകുറിച്ചു. തലശേരി
ഇല്ലിക്കുിലെ ബംഗ്ലാവിലായിരുു താമസം. അവിടെ താമസമാക്കി ഒരു
മാസത്തിനുള്ളില്‍ത്തന്നെ ബംഗ്ലാവിന്റെ വരാന്തയില്‍ അദ്ദേഹം മലയാളം പഠിപ്പിച്ചു
തുടങ്ങിയിരുന്നു.
കേരളത്തിന്റെ പ്രാചീന ചരിത്രത്തിലേക്കും അതിനിടെ ഗുണ്‌ടര്‍ട്ട് ആഴ്ന്നിറങ്ങി.
കേരളോല്‍പ്പത്തി, കേരളപ്പഴമ എന്നി ഗ്രന്ഥങ്ങള്‍ രചിച്ച് അച്ചടിക്കുകയും ആയിരം
പഴഞ്ചൊല്ലുകള്‍ സമാഹരിക്കുകയും ചെയ്‌തു. വടക്കന്‍ പാട്ടു കളുടെ സമാഹാരവും
പശ്ചിമോദയവും പഞ്ചാംഗവുമെല്ലാം ഗുണ്‌ടര്‍ട്ട് മലയാള ഭാഷയ്‌ക്കു
സമര്‍പ്പിച്ചു.
പഴയതും പുതിയതുമായ ബൈബിളിന്റെ പരിഭാഷ തയാറാക്കി. സങ്കീര്‍ത്തനങ്ങള്‍
രചിക്കുകയും നളകഥയെഴുതുകയും ചെയ്‌തു. നിഘണ്‌ടുവിലെ പദാവലികള്‍ക്കായി
ഗുണ്‌ടര്‍ട്ട് ജര്‍മനിയിലേക്കു കൊണ്‌ടുപോയ ഗ്രന്ഥശേഖരം അവിടത്തെ ട്യൂബിംഗന്‍
സര്‍വകലാശാലയില്‍ ഇും സൂക്ഷിക്കുു. പഴശി രാജാവിന്റെ കൈയെഴുത്ത് ശേഖരവും
ഇവിടെയുണെ്‌ടാണ് ചരിത്രകാരന്മാര്‍ ചൂണ്‌ടിക്കാട്ടു ത്. ജര്‍മനിയിലെ
നാഗോള്‍ഡ് നദിയുടെ തീരത്ത് കാള്‍വ് എന്ന കൊച്ചു പട്ടണത്തിലായിരുു
ഗുണ്‌ടര്‍ട്ട് അവസാന കാലം കഴിച്ചുകൂട്ടിയത്. 1893 ഏപ്രില്‍ 25 ന് ഈ
ലോകത്തോട് വിടപറഞ്ഞു.