Dienstag, 12. August 2014

ഗീതു അന്ന ജോസിന്‌ അര്‍ജ്‌ജുന അവാര്‍ഡ്‌ 
 


ബാസ്‌കറ്റ്‌ബോള്‍ താരമായ ഗീതു അന്ന ജോസ്‌ ഇന്ത്യയുടെ പേര്‌ അന്തര്‍ദേശിയ തലത്തില്‍ എത്തിച്ച താരമാണ്‌. ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ രംഗത്തെ ഒന്നാം നമ്പര്‍ താരം കൂടിയാണ്‌ ഗീതു. 2009ല്‍ ചെന്നൈയില്‍ നടന്ന ഫിബ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീം ക്യാപ്‌റ്റനായിരുന്നു. ഏഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്റെ (എബിസി) ടോപ്‌ സ്‌കോറര്‍ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ഗീതുവിനു സ്വന്തമായി. 2006ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും കഴിഞ്ഞ വര്‍ഷം ചൈനയിലെ ഗുവാങ്‌ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്‌ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിലും പങ്കെടുത്ത ഇന്ത്യന്‍ ടീമിലും ഗീതു അംഗമായിരുന്നു. ഇന്ത്യയ്‌ക്കു പുറത്ത്‌ പ്രഫഷനല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ കളിച്ചിട്ടുള്ള ഏക താരവും ഗീതുവാണ്‌. 2008ല്‍ ഓസ്‌ട്രേലിയയിലെ റിങ്‌വുഡ്‌ ഹോക്‌സിനു വേണ്ടിയാണു ഗീതു ജഴ്‌സിയണിഞ്ഞത്‌. ഓസ്‌ട്രേലിയന്‍ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിക്കുള്ള പുരസ്‌കാരം ഗീതുവിനായിരുന്നു.
അഞ്ച്‌ മലയാളികള്‍ക്ക്‌ അര്‍ജുന പുരസ്‌കാരം.ടോം ജോസഫ് , ഗീതു അന്ന ജോസ്‌, ടിന്റു ലൂക്ക, സജി തോമസ്‌, വി. ദിജു എന്നിവരാണ്‌ പട്ടികയിലുള്ള മറ്റു മലയാളികള്‍. ഇവരുടെ പേര്‌ കേന്ദ്ര കായിക മന്ത്രാലയം പേര്‌ ശുപാര്‍ശ ചെയ്‌തു. ദേശീയ കായിക ദിനമായ ഓഗസ്‌റ്റ്‌ 29 ന്‌ പുരസ്‌കാരം സമ്മാനിക്കും.
90 താരങ്ങളെയാണ്‌ അര്‍ജുന അവാര്‍ഡിന്‌ പരിഗണിച്ചിരുന്നത്‌. ഇതില്‍ 15 പേര്‍ക്ക്‌ അവാര്‍ഡ്‌ ലഭിക്കുമെന്ന്‌ അവാര്‍ഡ്‌ കമ്മറ്റി ചെയര്‍മാന്‍ ക്രിക്കറ്റ്‌ താരം കപില്‍ ദേവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.



അതേസമയം കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം ഇത്തവണ ആര്‍ക്കും നല്‍കില്ലെന്ന്‌ കപില്‍ദേവ്‌ പറഞ്ഞു. ക്രിക്കറ്റ്‌ താരം ആര്‍. അശ്വിനും അര്‍ജുന അവാര്‍ഡിന്‌ ശുപാര്‍ശയുണ്ട്‌.

ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്‌കരിച്ചതായി ഗീതു അന്ന ജോസഫ്‌ പ്രതികരിച്ചു. ഒരുപാട്‌ പേര്‍ക്ക്‌ നന്ദി പറയുന്നുവെന്ന്‌ വി. ദിജു പറഞ്ഞു. നേട്ടം പി.ടി ഉഷയ്‌ക്കും ഉഷ സ്‌കൂളിനും സമര്‍പ്പിക്കുന്നുവെന്ന്‌ ടിന്റു ലൂക്ക പറഞ്ഞു. വൈകിയെങ്കിലും അര്‍ജുന പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ ടോം ജോസഫ്‌ പ്രതികരിച്ചു.

ഏഷ്യന്‍ ഗെയിംസ്‌ ലക്ഷ്യം:ഗീതു


തിരുവനന്തപുരം* അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസ്‌ ആണെന്ന്‌ അര്‍ജുന അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെട്ട ബാസ്‌കറ്റ്‌ബോള്‍ താരം ഗീതു അന്ന ജോസ്‌ പറഞ്ഞു. അതിനുള്ള ഒരുക്കത്തിലാണ്‌. പുതിയ തലമുറയ്‌ക്കു കളിപാഠങ്ങള്‍ പകര്‍ന്നു കൊടുക്കണമെന്ന മോഹവുമുണ്ട്‌.
ചങ്ങനാശേരിക്കാരി ഗീതു അന്ന ജോസ്‌ ഏഷ്യന്‍ ടോപ്‌ സ്‌കോററും ദേശീയ വനിതാ ടീം ക്യാപ്‌റ്റനുമാണ്‌. ഓസ്‌ട്രേലിയയിലെ പ്രഫഷനല്‍ ലീഗ്‌ ബാസ്‌കറ്റ്‌ബോളില്‍ കളിച്ച ആദ്യ ഇന്ത്യക്കാരിയും ഗീതുവാണ്‌.
ഏറെ നാളത്തെ സ്വപ്‌നം സഫലമായെന്ന്‌ അര്‍ജുന അവാര്‍ഡ്‌ നേടിയ രാജ്യാന്തര ബാസ്‌കറ്റ്‌ ബോള്‍ താരം ഗീതു അന്ന ജോസ്‌. പാറ്റൂരിലെ വീട്ടില്‍ ഭര്‍ത്താവും മുന്‍ ടെന്നിസ്‌ താരവുമായ രാഹുല്‍ കോശിക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ്‌ ഗീതു സ്വപ്‌നനേട്ടം ആഘോഷിച്ചത്‌.

കഴിഞ്ഞ വര്‍ഷം അര്‍ജുന അവാര്‍ഡ്‌ പട്ടികയില്‍ പേരുണ്ടായിരുന്നു. ഏറെ നേട്ടങ്ങളും കളിക്കളത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുരസ്‌കാരം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. പ്രഖ്യാപനം വന്നപ്പോള്‍ പേര്‌ തള്ളിപ്പോയതില്‍ വിഷമമുണ്ടായിരുന്നു.

 ഗീതുവിന് ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ ഹൃദ്യമായ ആശംസകൾ!

Keine Kommentare:

Kommentar veröffentlichen