ചങ്ങനാശേരിയിലെ അഞ്ചൽപ്പെട്ടിയും അഞ്ചലോട്ടവും
ചങ്ങനാശേരി: പോസ്റ്റൽ വാരാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുന്പോൾ ചങ്ങനാശേരി പോസ്റ്റ് ഒാഫീസ് നൂറ്റാണ്ടു പിന്നിലേക്കു തിരിഞ്ഞു നോക്കുകയാണ്. ചങ്ങനാശേരി പോസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ചൽപ്പെട്ടിയും ബൾക്ക് സ്റ്റാന്പിംഗിനായി ഇന്ത്യയിലാദ്യമായി സ്ഥാപിക്കപ്പെട്ട ആധുനിക ഫ്രാങ്കിംഗ് യന്ത്രവുമാണ് വേറിട്ട പെരുമ നൽകുന്നത്.
കേണൽ മണ്റോ സായ്പാണ് സന്ദേശ വാഹക ഉപാധിക്ക് അഞ്ചൽ എന്ന പേരു നൽകിയത്. സർക്കാർ ഉരുപ്പടികൾ തലസ്ഥാനത്തുനിന്ന് എല്ലാ കച്ചേരികളിലേക്കും കച്ചേരികളിൽനിന്നു തലസ്ഥാന നഗരിയിലേക്കും എത്തിച്ചു നൽകുകയായിരുന്നു ജോലി.
ഉരുപ്പടികൾ അടങ്ങിയ സഞ്ചി വഹിച്ചുകൊണ്ട് ഓടുന്ന ജോലിക്കാരനെ അഞ്ചൽ എന്നും ഓരോ സ്ഥലത്തുനിന്നും ഓട്ടക്കാരന്റെ പക്കൽനിന്ന് ഉരുപ്പടികൾ ഏറ്റുവാങ്ങി അതതു കച്ചേരികളിൽ എത്തിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥന് അഞ്ചൽക്കാരൻ എന്നുമായിരുന്നു പേര്. അഞ്ചലോട്ടക്കാരന് ഭടന്മാരുടെ രീതിയിലുള്ള വസ്ത്രവും തരപ്പെടുത്തി നൽകിയിരുന്നു.
ഇംഗ്ലണ്ടിൽ നടപ്പിലിരുന്ന പുരാതനമായ അംജീറിയാ എന്ന തുറയുടെ മാതൃകയായിരുന്നു അഞ്ചൽ സംവിധാനം. എയ്ഞ്ചൽ എന്ന വാക്കിൽനിന്നാണ് അഞ്ചൽ എന്ന(ദൂതൻ) വാക്കുണ്ടായത്.
1848 കാലത്ത് ആരംഭിച്ച അഞ്ചലോട്ടക്കാന്റെ പേരു പിന്നീട് അഞ്ചൽപിള്ള എന്നായും പിന്നീടത് അഞ്ചൽ മാസ്റ്റർ, മെയിൽ റണ്ണർ എന്നുമായി പരിഷ്കരിക്കപ്പെട്ടു. 1882ലാണ് അഞ്ചൽ പ്രത്യേക വകുപ്പായി തിരിച്ചു ബ്രിട്ടീഷ് പോസ്റ്റൽ സർവീസിൽ പരിചയം സിദ്ധിച്ച ഉദ്യോഗസ്ഥന്റെ ഭരണത്തിൽ കീഴിലാക്കിയത്. അഞ്ചലോട്ടത്തിന്റെ സ്മാരകമായാണു ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിന്റെ കവാടത്തിൽ തിരുവിതാംകൂറിന്റെ ശംഖ് മുദ്ര പതിപ്പിച്ച അഞ്ചൽ എഴുത്തുപെട്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
തപാൽ ഉരുപ്പടികൾ ഒരുമിച്ച് സ്റ്റാന്പ് ചെയ്യാനുള്ള ഹൈസ്പീഡ് ഫ്രാങ്കിംഗ് യന്ത്രം കഴിഞ്ഞയാഴ്ച ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തി. മണിക്കൂറിൽ അയ്യായിരം തപാൽ ഉരുപ്പടികളിൽ കംപ്യൂട്ടർ സഹായത്തോടെ സ്റ്റാന്പ് ചെയ്യുന്ന സംവിധാനമാണിത്. തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലും ഈ സംവിധാനം അടുത്ത ദിവസം നിലവിൽ വന്നിട്ടുണ്ട്.
Tuesday, October 10, 2017

Keine Kommentare:
Kommentar veröffentlichen