Mittwoch, 27. Mai 2015

ഡോ. സ്‌കറിയ സക്കറിയ

 

പ്രിയ ഗുരുനാഥന്‍ പ്രൊഫ. ഡോ. സ്കറിയ സക്കറിയയ്ക്ക് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരിയുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍!

 ച​ങ്ങ​നാ​ശേ​രി: മ​ല​യാ​ള ഭാ​ഷാ പ​ണ്ഡി​ത​നും ഗ​വേ​ഷ​ക​നും എ​സ്ബി കോ​ള​ജ്, കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ള വി​ഭാ​ഗം മു​ൻ മേ​ധാ​വി​യു​മാ​യി​രു​ന്ന ഡോ. ​സ്ക​റി​യ സ​ക്ക​റി​യ(75) അ​ന്ത​രി​ച്ചു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് പെ​രു​ന്ന​യി​ലെ ക​രി​ക്കം​പ​ള്ളി​യി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഒക്ടോബര്‍18 ചൊ​വ്വാ​ഴ്ച രാ​ത്രി 11.30-നാ​യി​രു​ന്നു അ​ന്ത്യം.

കേ​ര​ള പ​ഠ​ന​ങ്ങ​ൾ​ക്കും മ​ല​യാ​ള​ഭാ​ഷാ വി​കാ​സ പ​രി​ണാ​മ​ങ്ങ​ൾ​ക്കും ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യും അ​ദ്ദേ​ഹ​ത്തി​നു ഡി​ലി​റ്റ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

ജ​ർ​മ​നി, ഇ​സ്ര​യേ​ൽ, അ​മേ​രി​ക്ക തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭാ​ഷാ ശാ​സ്ത്ര​ജ്ഞ​രു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ വി​വി​ധ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള അ​ദ്ദേ​ഹം ജ​ർ​മ​നി​യി​ലെ ടൂ​ബിം​ഗം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളം ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഹീ​ബ്രു, ഹാ​ർ​വാ​ർ​ഡ് തു​ട​ങ്ങി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വി​ശി​ഷ്ടാം​ഗ​ത്വ​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

1969 മു​ത​ൽ 25 വ​ർ​ഷ​ക്കാ​ലം ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 1994-ൽ ​കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​നും വ​കു​പ്പ് അ​ധ്യ​ക്ഷ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. സം​സ്കാ​ര പ​ഠ​നം, പൈ​തൃ​ക പ​ഠ​നം, പാ​ഠ നി​രൂ​പ​ണം, വ്യാ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളും പ്ര​ബ​ന്ധ​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: മേ​രി​ക്കു​ട്ടി സ്ക​റി​യ (ക​ലേ​ക്കാ​ട്ടി​ൽ, കു​മ്മ​ണ്ണൂ​ർ, പാ​ല). മ​ക്ക​ൾ: ഡോ.​സു​മ സ്ക​റി​യ (ക​ർ​ണാ​ട​ക, സെ​ൻ​ട്ര​ൽ സ​ർ​വ​ക​ലാ​ശാ​ല, ഗു​ൽ​ബ​ർ​ഗ), ഡോ.​അ​രു​ൾ ജോ​ർ​ജ് സ്ക​റി​യ (ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഡോ.​വി.​ജെ.​വ​ർ​ഗീ​സ് (ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ സ​ർ​വ​ക​ലാ​ശാ​ല), ഡോ. ​നീ​ത മോ​ഹ​ൻ (പ​ക്ക​ലേ​ത്ത്, പീ​രു​മേ​ട്).

  (18-10-2022)
ഡോ. സ്‌കറിയ സക്കറിയയ്‌ക്കു ജര്‍മന്‍ വാഴ്‌സിറ്റിയില്‍ ഉന്നത പദവി




ചങ്ങനാശേരി: ഭാഷയും വ്യാകരണവും ചരിത്രവും മലയാളത്തിനു സംഭാവന ചെയ്‌ത ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിനെ കൈരളിക്കു പരിചയപ്പെടുത്തിയ ചങ്ങനാശേരി സ്വദേശിയായ ഡോ. സ്‌കറിയ സക്കറിയ കരിക്കംപള്ളിയെ ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട്‌ ചെയറായി നിയമിച്ചു. മലയാളഭാഷാ ഗവേഷണ ചരിത്ര വിദ്യാര്‍ഥികള്‍ക്കും ശിഷ്യസമൂഹത്തിനും അഭിമാന നിമിഷം. കേന്ദ്ര സര്‍ക്കാരിന്റെയും യുജിസിയുടെയും അംഗീകാരത്തോടെയാണ്‌ മൂന്നു വര്‍ഷത്തെ നിയമനം.

19-ാം നൂറ്റാണ്‌ടില്‍ ജര്‍മനിയില്‍നിന്നും കേരളത്തിലെത്തി ഇരുപത്‌ വര്‍ഷം ഉത്തര കേരളത്തില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയ ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട്‌ ഭാഷ, വ്യാകരണം, ചരിത്രം, പഴഞ്ചൊല്ല്‌, ബൈബിള്‍ തര്‍ജമ, മതവിജ്ഞാനം തുടങ്ങിയ മേഖലകളില്‍ ഉന്നതമായ സംഭാവനകള്‍ നല്‍കി. ഇന്നും ഗുണ്‌ടര്‍ട്ടിന്റെ നിഘണ്‌ടുവും വ്യാകരണവും ചരിത്രവും തുടര്‍ച്ചയായി അച്ചടിക്കുന്നുണ്‌ട്‌.

1986ല്‍ ബര്‍ലിനില്‍ നടന്ന ലോക മലയാളി സമ്മേളനത്തിനു ശേഷം ഗുണ്‌ടര്‍ട്ടിന്റെ മാതൃകലാലയമായ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ എത്തിയ ഡോ. സ്‌കറിയ സക്കറിയ, ഗുണ്‌ടര്‍ട്ട്‌ കേരളത്തില്‍നിന്നു കൊണ്‌ടുപോയ നൂറുകണക്കിനു കൈയെഴുത്തു ഗ്രന്ഥങ്ങള്‍, ആദ്യകാല അച്ചടി പുസ്‌തകങ്ങള്‍ എന്നിവ കണെ്‌ടത്തി. തുടര്‍ന്നു ഗുണ്‌ടര്‍ട്ടിന്റെ കൃതികളും ഗ്രന്ഥങ്ങളും കേരളത്തില്‍ പ്രസിദ്ധീകരിച്ചു. പയ്യന്നൂര്‍ പാട്ട്‌, തലശേരി രേഖകള്‍, പഴശി കഥകള്‍, തച്ചോളി പാട്ടുകള്‍, അഞ്ചടികള്‍, ഓണപ്പാട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതേത്തുടര്‍ന്ന്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗുണ്‌ടര്‍ട്ട്‌ പഠനങ്ങള്‍ക്കു താത്‌പര്യമേറി.

ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു തിരൂരിലെ മലയാളം സര്‍വകലാശാലാ വൈസ്‌ ചാന്‍സിലര്‍ ഡോ. ജയകുമാറും ടൂബിങ്ങന്‍ സര്‍വകലാശാലയിലെ പ്രഫ. ഐ.കെ. ഓബര്‍ലിനും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട്‌ ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്‌. മലയാളപഠനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുക, ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചു ഗവേഷണ പദ്ധതി രൂപീകരിക്കുക, വിജ്ഞാന വിനിമയം സുഗമമാക്കുക തുടങ്ങിയവയാണു ചെയറിന്റെ ദൗത്യം. ഒക്ടോബര്‍ ഒമ്പതിനു ചെയറിന്റെ ചുമതലയേല്‍ക്കും. രണ്‌ടു ദിവസത്തെ അന്തര്‍ ദേശീയ സെമിനാറും സര്‍വകലാശാലയില്‍ സംഘടിപ്പിച്ചിട്ടുണെ്‌ടന്നു ഡോ.സ്‌കറിയ സക്കറിയ ദീപികയോടു പറഞ്ഞു.

1969 മുതല്‍ 25 വര്‍ഷക്കാലം എസ്‌ബി കോളജില്‍ മലയാള വിഭാഗം അധ്യാപകന്‍, 13 വര്‍ഷം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ മലയാളവിഭാഗം മേധാവി എന്നീ നിലകകളില്‍ പ്രവര്‍ത്തിച്ച ഡോ. സ്‌കറിയ സക്കറിയ റിട്ടയര്‍മെന്റിനു ശേഷം എംജി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സില്‍ വിസിറ്റിംഗ്‌ പ്രഫസറായി സേവനം ചെയ്‌തുവരികയാണ്‌.

16-ാം നൂറ്റാണ്‌ടിലെ ഉദയംപേരൂര്‍ സൂനഹദോസ്‌ കാനോനകളുടെ വ്യാകരണമാണു ഡോ. സ്‌കറിയ ഗവേഷണത്തിനായി തെരഞ്ഞെടുത്തത്‌. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിന്റെ പഠനങ്ങളുടെ ഭാഗമായി 15 ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. അലക്‌സാണ്‌ടര്‍ ഫൊണ്‍ ഹുംബര്‍ട്ട്‌ ഫെലോ എന്ന നിലയില്‍ ജര്‍മനിയില്‍ നിരവധി തവണ പഠന പര്യടനങ്ങളും ഗവേഷണങ്ങളും നടത്തി.

ഇസ്രായേലിലേക്കു കുടിയേറിയ യഹൂദരുടെ മലയാളം പെണ്‍പാട്ടുകള്‍ ഉള്‍പ്പെടുത്തി കാര്‍കുഴലി എന്ന പേരില്‍ ഡോ. സ്‌കറിയ സക്കറിയ തയാറാക്കിയ ഗ്രന്ഥം ജെറുസലേമിലെ ഹീബ്രു സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്‌ട്‌. ഹാര്‍വാര്‍ഡ്‌, ഓക്‌സ്‌ഫഡ്‌, കോര്‍ണല്‍ തുടങ്ങിയ പ്രശസ്‌തമായ സര്‍വകലാശാലകളില്‍ പ്രത്യേക ക്ഷണിതാവായി നിരവധി തവണ പ്രഭാഷണങ്ങളും ക്ലാസുകളും ഇദ്ദേഹം നയിച്ചിട്ടുണ്‌ട്‌.

9-2015

Keine Kommentare:

Kommentar veröffentlichen