ഓസ്‌ട്രിയന്‍ മണ്ണില്‍ പൊന്നുവിളയിച്ച് ബാബു മുക്കാട്ടുകുന്നേല്‍
വിയന്ന: ഓസ്‌ട്രിയയില്‍ താമസിക്കുന്ന മലയാളികളില്‍ പലരും സ്വന്തമായ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യുവാന്‍ താത്‌പര്യം കാണിക്കുന്നവരാണ്. പ്രവാസി മലയാളികള്‍ക്കേവര്‍ക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ് സ്വന്തം പറമ്പില്‍ പച്ചക്കറികള്‍ കൃഷി ചെയ്‌തു വിളവെടുക്കുക എന്നത്. നാടന്‍ പച്ചക്കറി കൃഷിയെ സംബന്ധിക്കുന്ന ചില നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രവാസി വായനക്കാരുമായി പങ്കുവയ്‌ക്കുകയാണ് ബാബു മുക്കാട്ടുകുന്നേല്‍.
നിലം ഒരുക്കുമ്പോള്‍, കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. മണ്ണ് നല്ലതുപോലെ ഇളക്കി, വലിയ കല്ലുകള്‍ മാറ്റി, കമ്പോസ്റ്റ് ചേര്‍ത്തിളക്കുക. പച്ചക്കറികള്‍ക്ക് അനുയോജ്യമായ കമ്പോസ്റ്റ് കടകളില്‍ സുലഭമാണ്. മിസ്റ്റ്‌പ്ലാറ്റ്‌സില്‍ നിന്നും ലഭിക്കുന്ന കമ്പോസ്റ്റ് സൂക്ഷിച്ച് ഉപയോഗിക്കുക. അവ വീര്യം കൂടുതല്‍ ഉള്ളതായിരിക്കും. കളകള്‍ പറിക്കുവാനും വിളവെടുക്കുവാനും ഉള്ള സൗകര്യത്തിനു ഏകദേശം 120 മുതല്‍ 130 സെന്റിമീറ്റര്‍ വീതിയിലും അനുയോജ്യമായ നീളത്തിലും കളങ്ങള്‍ തിരിച്ച് വീതിയുള്ള പലകയടിച്ച് കൃഷി ചെയ്യാനുള്ള മെത്ത തയാറാക്കുക. പലക പെയിന്റ് അടിക്കുന്നതും നല്ലതാണ്.
ഇങ്ങനെയുള്ള ഓരോ മെത്തയുടെയും ഇടയ്‌ക്കുകൂടി 40 മുതല്‍ 50 സെന്റിമീറ്റര്‍ വലിപ്പമുള്ള കല്ലുകള്‍ (വാഷ് ബെറ്റോണ്‍) പാകുന്നതും നന്നായിരിക്കും. പാവല്‍, പടവലം തുടങ്ങിയവയ്‌ക്ക് 150 മുതല്‍ 200 സെന്റിമീറ്റര്‍ പൊക്കത്തില്‍ പന്തലിടാനുള്ള സൗകര്യം ഉണ്‌ടായിരിക്കണം. ആവശ്യമെങ്കില്‍ തൂണുകള്‍ വാങ്ങി മുന്‍കൂട്ടി ഉറപ്പിക്കേണ്‌ടതാണ്. രണ്‌ടും അടുത്തു തന്നെ വെവ്വേറെ മെത്തയില്‍ കൃഷി ചെയ്‌താല്‍ രണ്‌ടിനും കൂടി ഒരു പന്തല്‍ മതിയാകും.
കമ്പോസ്റ്റിനായി പെട്ടികള്‍ കടകളില്‍നിന്നു വാങ്ങുകയോ, സ്വയമായി തടികൊണ്‌ട് പെട്ടിപോലെ ഉണ്‌ടാക്കുകയോ ചെയ്യാം. സാമാന്യം വീതിയുള്ള പലക (15 മുതല്‍ 20 സെന്റിമീറ്റര്‍) ഉപയോഗിച്ച് പെട്ടി ഉണ്‌ടാക്കുമ്പോള്‍, ഇടയ്‌ക്ക് ഒരു സെന്റിമീറ്റര്‍ ഇടയുള്ളത് നല്ലതാണ്. തോട്ടത്തില്‍നിന്നു ചെത്തിയെടുക്കുന്ന പുല്ലുകള്‍, ദ്രവിച്ചു പൊടിയാകുന്ന ചെടികള്‍, അടുക്കളയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍, മുട്ടത്തോടുകള്‍ പൊടിച്ചത്, കാപ്പി ഉണ്‌ടാക്കിയതിനുശേഷമുള്ള
ചണ്‌ടി, വീട്ടില്‍ വളര്‍ത്തുന്ന ജീവികളുടെ കാഷ്‌ഠം ഇവയൊക്കെയും കമ്പോസ്റ്റ് ഉണ്‌ടാക്കാന്‍ ഉപയോഗിക്കാം. എല്ല്, മീന്‍ മുള്ള്, വേവിച്ച സാധനങ്ങള്‍, പൂപ്പല്‍ പിടിച്ച സാധനങ്ങള്‍ ഇവ ഉപയോഗിക്കരുത്. വേലി ഉണ്‌ടാക്കാന്‍ ഉപയോഗിക്കുന്ന തൂയെ, കൊണിഫര്‍, പൈന്‍ മരങ്ങള്‍ ഇവയുടെ ഇലകളും കമ്പുകളും നല്ലതല്ല.
കൂടുതല്‍ മണ്ണിരകള്‍ ഉള്ളത്, കമ്പോസ്റ്റ് പെട്ടന്നു തയാറാക്കുവാന്‍ ഉപകരിക്കും. ചപ്പുചവറുകള്‍ ഇട്ടുകഴിഞ്ഞ്, പടുതയിട്ടു മൂടുന്നതും നല്ലതാണ്. തണുപ്പുകാലം തുടങ്ങുന്നതിനു മുമ്പ് ഇളക്കി മറിച്ചിട്ടാല്‍, മണ്ണിര ഉള്ളതിനനുസരിച്ച് അടുത്ത കൃഷി സമയമാകുമ്പോഴേയ്‌ക്കും കമ്പോസ്റ്റ് തയാറായിരിക്കും. കമ്പോസ്റ്റ് ശരിയാകാതെ ബാക്കിയുള്ളതില്‍, മത്ത, കുമ്പളം, വെള്ളരി, ഗൂര്‍ക്കന്‍, സുഖിനി തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്.
കൃഷി ചെയ്യാനുള്ള മെത്തയ്‌ക്ക് ചുറ്റുമുള്ള തടികള്‍ പെയിന്റ് അടിക്കുന്നത്, ഒച്ചിന്റെ ശല്യം ഉണ്‌ടാകാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. ചെടികള്‍ കുഴിച്ചുവച്ചശേഷം, ചുവടു വെട്ടി മാറ്റിയ പ്ലാസ്റ്റിക്ക് കുപ്പികള്‍ അടപ്പു മാറ്റിയശേഷം ചുറ്റും വയ്‌ക്കുന്നത് നന്നായിരിക്കും. ഇത് ഒച്ചില്‍ നിന്ന് സംരക്ഷണവും ചൂടും ഈര്‍പ്പവും ലഭിക്കുവാന്‍ സഹായിക്കും. ചെടികള്‍ കുപ്പിയുടെ പകുതിമുക്കാല്‍ പൊക്കം വരെ കിളിര്‍ത്ത് പൊങ്ങുന്നതു വരെയോ നല്ല വെയില്‍ ലഭിക്കുന്നതു വരെയോ വച്ചശേഷം, ഈ കുപ്പികള്‍ എടുത്തു മാറ്റാവുന്നതാണ്. രാത്രികാലങ്ങളിലെ തണുപ്പു ശ്രദ്ധിക്കണമെന്നു മാത്രം.
കൂടുതല്‍ മണ്ണിരകളെ വളര്‍ത്തുന്നത് നല്ലതാണ്. മണ്ണിരകള്‍ ഉള്ള സ്ഥലം കൃഷികള്‍ക്ക് അനുയോജ്യമായിരിക്കും. മണ്ണിരകള്‍ കമ്പോസ്റ്റ് തയാറാക്കുന്നതില്‍ സഹായിക്കും. ഒച്ചിന്റെ ശല്യവും ചാണകപ്പുഴുക്കള്‍ ഉണെ്‌ടങ്കില്‍ അവയുടെ ശല്യവും സാവകാശം മാറിക്കിട്ടും. ഉണ്‍ക്രൗട്ട് വ്‌ളീസ് (കുണ്‍സ്റ്റ്‌ഫാസ്സര്‍) എന്ന ഒരു തരം തുണി (കറുത്ത നിറത്തില്‍ ലൈനന്‍ പോലിരിക്കുന്നത്) കടകളില്‍ ലഭ്യ
മാണ്. ഇത് കൃഷിസ്ഥലത്ത് മെത്തയുടെ മുകളില്‍ വിരിച്ചിട്ടതിനുശേഷം, ഒരു കുപ്പിയുടെ വട്ടത്തിന്റെ വലിപ്പത്തില്‍ മുറിച്ചു മാറ്റിയശേഷം അവിടെ ചെടികള്‍ നടുക. ഇത് കളകള്‍ വളരാതിരിക്കാനും ഈര്‍പ്പം നില്‍ക്കാനും നല്ലതാണ്. ഇങ്ങനെ, ചെടികള്‍ നനയ്‌ക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്‌ക്കുവാന്‍ സാധിക്കും.
പുരയുടെ മുകളില്‍നിന്നു പാത്തിയില്‍ കൂടി ഒഴുകി വരുന്ന മഴ വെള്ളം ശേഖരിച്ച് ചെടികള്‍ നനയ്‌ക്കുന്നത് നല്ലതാണ്. പാവല്‍, പടവലം തുടങ്ങിയവയ്‌ക്ക് ശരിയായി വള്ളി വിശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തല്‍ തയാറാക്കുക. പന്തലില്‍ എത്തുന്നതു വരെ സാവകാശമായിരിക്കും വളര്‍ച്ച. പന്തലില്‍ എത്തിക്കഴിഞ്ഞാല്‍ വളരെ വേഗം പടര്‍ന്നു പന്തലിക്കും. പൂവിട്ടു തുടങ്ങിയാല്‍ രാവിലെ നല്ല സുഗന്ധമായിരിക്കും തോട്ടത്തില്‍.
പാവല്‍ കായ്‌ച്ചു കഴിഞ്ഞാല്‍, രണ്‌ടാഴ്‌ചകൊണ്‌ട് കറി വയ്‌ക്കുവാന്‍ പാകമാകും. വിത്തെടുക്കുവാന്‍ ഒന്നു രണ്‌ടാഴ്‌ചകൂടി താമസമുണ്‌ടാകും. കടലാസുകൊണ്‌ട് കുമ്പിള്‍ കുത്തിയിട്ടാല്‍ നല്ല നിറം ലഭിക്കും.
പടവലം അതിന്റെ വളര്‍ച്ചപോലെ തന്നെ, കായ് പാകമാകാനും കൂടുതല്‍ സമയം ആവശ്യമാണ്. വിത്തെടുക്കുവാന്‍ ഏകദേശം രണ്‌ടര മുതല്‍ മൂന്നു മാസം വരെ കാത്തിരിക്കണം. ഏകദേശം രണ്‌ടര മാസം കഴിയുമ്പോള്‍ താഴത്തെ അറ്റത്ത് പഴുത്ത നിറം കണ്‌ടു തുടങ്ങും. അപ്പോള്‍ മുറിച്ചെടുത്ത്, വിത്ത് നല്ലതു പോലെ ഉണക്കിയെടുക്കുക.
നമ്മുടെ പച്ചക്കറികളില്‍ ഏറ്റവും ഏളുപ്പം കിളിര്‍ക്കുന്നതും പാകമാകുന്നതും ചീരയാണ്. ആദ്യ നാളുകളില്‍ കളകള്‍ സൂക്ഷിച്ച് പറിച്ച് മാറ്റിക്കളയണം. അതുപോലെ തന്നെ, നല്ലതുപോലെ നനയ്‌ക്കുകയും വേണം. പൂക്കുന്നതിനു മുമ്പ് ഇളം തണ്‌ടായിരിക്കുമ്പോള്‍ത്തന്നെ മുറിച്ചെടുത്ത് കറിവയ്‌ക്കുന്നതാണു രുചികരം. നല്ലയിനം വിത്തുകള്‍ കൃഷിഓഫീസില്‍ നിന്നും വാങ്ങുവാന്‍ ശ്രമിക്കുക. കഠിനമായ വേനല്‍ക്കാലത്ത് രാവിലെയും വൈകുന്നേരവും സൂര്യന്‍ ഉദിക്കുന്നതിനു മുമ്പും അസ്‌തമിച്ച ശേഷവും ചെടികള്‍ നനയ്‌ക്കുക.
പാവല്‍, പടവലം, പയര്‍, ചീര, വെണ്‌ട, വഴുതന, മുളക്, വെള്ളരി, കുമ്പളങ്ങ, കറിവേപ്പില, കോവല്‍ തുടങ്ങിയ നാടന്‍ പച്ചക്കറികള്‍ കൂടാതെ ഓസ്‌ട്രിയയില്‍ ലഭിക്കുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങളുടെ മരങ്ങള്‍, പലതരം പൂക്കള്‍ ലഭിക്കുന്ന ചെടികള്‍ ഇവയും ഇവിടെ കൃഷി ചെയ്‌ത് വിജയിച്ചവരാണ് ഓസ്‌ട്രിയയിലെ പ്രവാസികളായ മലയാളികള്‍.
വിവരങ്ങള്‍ക്ക്: ബാബു മുക്കാട്ടുകുന്നേല്‍ 0043 6991 974 3763.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
(Deepika.com)
വിയന്ന: ഓസ്‌ട്രിയയില്‍ താമസിക്കുന്ന മലയാളികളില്‍ പലരും സ്വന്തമായ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യുവാന്‍ താത്‌പര്യം കാണിക്കുന്നവരാണ്. പ്രവാസി മലയാളികള്‍ക്കേവര്‍ക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ് സ്വന്തം പറമ്പില്‍ പച്ചക്കറികള്‍ കൃഷി ചെയ്‌തു വിളവെടുക്കുക എന്നത്. നാടന്‍ പച്ചക്കറി കൃഷിയെ സംബന്ധിക്കുന്ന ചില നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രവാസി വായനക്കാരുമായി പങ്കുവയ്‌ക്കുകയാണ് ബാബു മുക്കാട്ടുകുന്നേല്‍.
നിലം ഒരുക്കുമ്പോള്‍, കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. മണ്ണ് നല്ലതുപോലെ ഇളക്കി, വലിയ കല്ലുകള്‍ മാറ്റി, കമ്പോസ്റ്റ് ചേര്‍ത്തിളക്കുക. പച്ചക്കറികള്‍ക്ക് അനുയോജ്യമായ കമ്പോസ്റ്റ് കടകളില്‍ സുലഭമാണ്. മിസ്റ്റ്‌പ്ലാറ്റ്‌സില്‍ നിന്നും ലഭിക്കുന്ന കമ്പോസ്റ്റ് സൂക്ഷിച്ച് ഉപയോഗിക്കുക. അവ വീര്യം കൂടുതല്‍ ഉള്ളതായിരിക്കും. കളകള്‍ പറിക്കുവാനും വിളവെടുക്കുവാനും ഉള്ള സൗകര്യത്തിനു ഏകദേശം 120 മുതല്‍ 130 സെന്റിമീറ്റര്‍ വീതിയിലും അനുയോജ്യമായ നീളത്തിലും കളങ്ങള്‍ തിരിച്ച് വീതിയുള്ള പലകയടിച്ച് കൃഷി ചെയ്യാനുള്ള മെത്ത തയാറാക്കുക. പലക പെയിന്റ് അടിക്കുന്നതും നല്ലതാണ്.
ഇങ്ങനെയുള്ള ഓരോ മെത്തയുടെയും ഇടയ്‌ക്കുകൂടി 40 മുതല്‍ 50 സെന്റിമീറ്റര്‍ വലിപ്പമുള്ള കല്ലുകള്‍ (വാഷ് ബെറ്റോണ്‍) പാകുന്നതും നന്നായിരിക്കും. പാവല്‍, പടവലം തുടങ്ങിയവയ്‌ക്ക് 150 മുതല്‍ 200 സെന്റിമീറ്റര്‍ പൊക്കത്തില്‍ പന്തലിടാനുള്ള സൗകര്യം ഉണ്‌ടായിരിക്കണം. ആവശ്യമെങ്കില്‍ തൂണുകള്‍ വാങ്ങി മുന്‍കൂട്ടി ഉറപ്പിക്കേണ്‌ടതാണ്. രണ്‌ടും അടുത്തു തന്നെ വെവ്വേറെ മെത്തയില്‍ കൃഷി ചെയ്‌താല്‍ രണ്‌ടിനും കൂടി ഒരു പന്തല്‍ മതിയാകും.
കമ്പോസ്റ്റിനായി പെട്ടികള്‍ കടകളില്‍നിന്നു വാങ്ങുകയോ, സ്വയമായി തടികൊണ്‌ട് പെട്ടിപോലെ ഉണ്‌ടാക്കുകയോ ചെയ്യാം. സാമാന്യം വീതിയുള്ള പലക (15 മുതല്‍ 20 സെന്റിമീറ്റര്‍) ഉപയോഗിച്ച് പെട്ടി ഉണ്‌ടാക്കുമ്പോള്‍, ഇടയ്‌ക്ക് ഒരു സെന്റിമീറ്റര്‍ ഇടയുള്ളത് നല്ലതാണ്. തോട്ടത്തില്‍നിന്നു ചെത്തിയെടുക്കുന്ന പുല്ലുകള്‍, ദ്രവിച്ചു പൊടിയാകുന്ന ചെടികള്‍, അടുക്കളയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍, മുട്ടത്തോടുകള്‍ പൊടിച്ചത്, കാപ്പി ഉണ്‌ടാക്കിയതിനുശേഷമുള്ള
ചണ്‌ടി, വീട്ടില്‍ വളര്‍ത്തുന്ന ജീവികളുടെ കാഷ്‌ഠം ഇവയൊക്കെയും കമ്പോസ്റ്റ് ഉണ്‌ടാക്കാന്‍ ഉപയോഗിക്കാം. എല്ല്, മീന്‍ മുള്ള്, വേവിച്ച സാധനങ്ങള്‍, പൂപ്പല്‍ പിടിച്ച സാധനങ്ങള്‍ ഇവ ഉപയോഗിക്കരുത്. വേലി ഉണ്‌ടാക്കാന്‍ ഉപയോഗിക്കുന്ന തൂയെ, കൊണിഫര്‍, പൈന്‍ മരങ്ങള്‍ ഇവയുടെ ഇലകളും കമ്പുകളും നല്ലതല്ല.
കൂടുതല്‍ മണ്ണിരകള്‍ ഉള്ളത്, കമ്പോസ്റ്റ് പെട്ടന്നു തയാറാക്കുവാന്‍ ഉപകരിക്കും. ചപ്പുചവറുകള്‍ ഇട്ടുകഴിഞ്ഞ്, പടുതയിട്ടു മൂടുന്നതും നല്ലതാണ്. തണുപ്പുകാലം തുടങ്ങുന്നതിനു മുമ്പ് ഇളക്കി മറിച്ചിട്ടാല്‍, മണ്ണിര ഉള്ളതിനനുസരിച്ച് അടുത്ത കൃഷി സമയമാകുമ്പോഴേയ്‌ക്കും കമ്പോസ്റ്റ് തയാറായിരിക്കും. കമ്പോസ്റ്റ് ശരിയാകാതെ ബാക്കിയുള്ളതില്‍, മത്ത, കുമ്പളം, വെള്ളരി, ഗൂര്‍ക്കന്‍, സുഖിനി തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്.
കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്‌ട കാര്യങ്ങള്‍
20 മുതല്‍ 30 വരെ സെല്‍ഷ്യസ് ചൂടുള്ള കാലാവസ്ഥയാണ് നമ്മുടെ പച്ചക്കറികള്‍ക്ക് അനുയോജ്യം. കൂടുതല്‍ വെളിച്ചവും ചൂടും ലഭിക്കുന്ന സ്ഥലത്ത്, മേയ് പകുതിയോടുകൂടി, പാകി കിളിര്‍പ്പിച്ച ശേഷം പറിച്ചു നടുകയോ, കൃഷി ചെയ്യാനുള്ള മെത്തയില്‍ നേരിട്ട് വിത്തുകള്‍ കുഴിച്ചിടുകയോ ചെയ്യാവുന്നതാണ്. പാവല്‍, പടവലം, പയര്‍, വെണ്‌ട തുടങ്ങിയവയുടെ വിത്തുകള്‍ ഒരു ദിവസം വെള്ളത്തില്‍ ഇട്ട ശേഷം പാകുകയോ, കുഴിച്ചിടുകയോ ചെയ്‌താല്‍ മുളച്ചുവരാന്‍ ഏളുപ്പമാണ്.കൃഷി ചെയ്യാനുള്ള മെത്തയ്‌ക്ക് ചുറ്റുമുള്ള തടികള്‍ പെയിന്റ് അടിക്കുന്നത്, ഒച്ചിന്റെ ശല്യം ഉണ്‌ടാകാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. ചെടികള്‍ കുഴിച്ചുവച്ചശേഷം, ചുവടു വെട്ടി മാറ്റിയ പ്ലാസ്റ്റിക്ക് കുപ്പികള്‍ അടപ്പു മാറ്റിയശേഷം ചുറ്റും വയ്‌ക്കുന്നത് നന്നായിരിക്കും. ഇത് ഒച്ചില്‍ നിന്ന് സംരക്ഷണവും ചൂടും ഈര്‍പ്പവും ലഭിക്കുവാന്‍ സഹായിക്കും. ചെടികള്‍ കുപ്പിയുടെ പകുതിമുക്കാല്‍ പൊക്കം വരെ കിളിര്‍ത്ത് പൊങ്ങുന്നതു വരെയോ നല്ല വെയില്‍ ലഭിക്കുന്നതു വരെയോ വച്ചശേഷം, ഈ കുപ്പികള്‍ എടുത്തു മാറ്റാവുന്നതാണ്. രാത്രികാലങ്ങളിലെ തണുപ്പു ശ്രദ്ധിക്കണമെന്നു മാത്രം.
കൂടുതല്‍ മണ്ണിരകളെ വളര്‍ത്തുന്നത് നല്ലതാണ്. മണ്ണിരകള്‍ ഉള്ള സ്ഥലം കൃഷികള്‍ക്ക് അനുയോജ്യമായിരിക്കും. മണ്ണിരകള്‍ കമ്പോസ്റ്റ് തയാറാക്കുന്നതില്‍ സഹായിക്കും. ഒച്ചിന്റെ ശല്യവും ചാണകപ്പുഴുക്കള്‍ ഉണെ്‌ടങ്കില്‍ അവയുടെ ശല്യവും സാവകാശം മാറിക്കിട്ടും. ഉണ്‍ക്രൗട്ട് വ്‌ളീസ് (കുണ്‍സ്റ്റ്‌ഫാസ്സര്‍) എന്ന ഒരു തരം തുണി (കറുത്ത നിറത്തില്‍ ലൈനന്‍ പോലിരിക്കുന്നത്) കടകളില്‍ ലഭ്യ
മാണ്. ഇത് കൃഷിസ്ഥലത്ത് മെത്തയുടെ മുകളില്‍ വിരിച്ചിട്ടതിനുശേഷം, ഒരു കുപ്പിയുടെ വട്ടത്തിന്റെ വലിപ്പത്തില്‍ മുറിച്ചു മാറ്റിയശേഷം അവിടെ ചെടികള്‍ നടുക. ഇത് കളകള്‍ വളരാതിരിക്കാനും ഈര്‍പ്പം നില്‍ക്കാനും നല്ലതാണ്. ഇങ്ങനെ, ചെടികള്‍ നനയ്‌ക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്‌ക്കുവാന്‍ സാധിക്കും.
പുരയുടെ മുകളില്‍നിന്നു പാത്തിയില്‍ കൂടി ഒഴുകി വരുന്ന മഴ വെള്ളം ശേഖരിച്ച് ചെടികള്‍ നനയ്‌ക്കുന്നത് നല്ലതാണ്. പാവല്‍, പടവലം തുടങ്ങിയവയ്‌ക്ക് ശരിയായി വള്ളി വിശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തല്‍ തയാറാക്കുക. പന്തലില്‍ എത്തുന്നതു വരെ സാവകാശമായിരിക്കും വളര്‍ച്ച. പന്തലില്‍ എത്തിക്കഴിഞ്ഞാല്‍ വളരെ വേഗം പടര്‍ന്നു പന്തലിക്കും. പൂവിട്ടു തുടങ്ങിയാല്‍ രാവിലെ നല്ല സുഗന്ധമായിരിക്കും തോട്ടത്തില്‍.
പാവല്‍ കായ്‌ച്ചു കഴിഞ്ഞാല്‍, രണ്‌ടാഴ്‌ചകൊണ്‌ട് കറി വയ്‌ക്കുവാന്‍ പാകമാകും. വിത്തെടുക്കുവാന്‍ ഒന്നു രണ്‌ടാഴ്‌ചകൂടി താമസമുണ്‌ടാകും. കടലാസുകൊണ്‌ട് കുമ്പിള്‍ കുത്തിയിട്ടാല്‍ നല്ല നിറം ലഭിക്കും.
പടവലം അതിന്റെ വളര്‍ച്ചപോലെ തന്നെ, കായ് പാകമാകാനും കൂടുതല്‍ സമയം ആവശ്യമാണ്. വിത്തെടുക്കുവാന്‍ ഏകദേശം രണ്‌ടര മുതല്‍ മൂന്നു മാസം വരെ കാത്തിരിക്കണം. ഏകദേശം രണ്‌ടര മാസം കഴിയുമ്പോള്‍ താഴത്തെ അറ്റത്ത് പഴുത്ത നിറം കണ്‌ടു തുടങ്ങും. അപ്പോള്‍ മുറിച്ചെടുത്ത്, വിത്ത് നല്ലതു പോലെ ഉണക്കിയെടുക്കുക.
നമ്മുടെ പച്ചക്കറികളില്‍ ഏറ്റവും ഏളുപ്പം കിളിര്‍ക്കുന്നതും പാകമാകുന്നതും ചീരയാണ്. ആദ്യ നാളുകളില്‍ കളകള്‍ സൂക്ഷിച്ച് പറിച്ച് മാറ്റിക്കളയണം. അതുപോലെ തന്നെ, നല്ലതുപോലെ നനയ്‌ക്കുകയും വേണം. പൂക്കുന്നതിനു മുമ്പ് ഇളം തണ്‌ടായിരിക്കുമ്പോള്‍ത്തന്നെ മുറിച്ചെടുത്ത് കറിവയ്‌ക്കുന്നതാണു രുചികരം. നല്ലയിനം വിത്തുകള്‍ കൃഷിഓഫീസില്‍ നിന്നും വാങ്ങുവാന്‍ ശ്രമിക്കുക. കഠിനമായ വേനല്‍ക്കാലത്ത് രാവിലെയും വൈകുന്നേരവും സൂര്യന്‍ ഉദിക്കുന്നതിനു മുമ്പും അസ്‌തമിച്ച ശേഷവും ചെടികള്‍ നനയ്‌ക്കുക.
പാവല്‍, പടവലം, പയര്‍, ചീര, വെണ്‌ട, വഴുതന, മുളക്, വെള്ളരി, കുമ്പളങ്ങ, കറിവേപ്പില, കോവല്‍ തുടങ്ങിയ നാടന്‍ പച്ചക്കറികള്‍ കൂടാതെ ഓസ്‌ട്രിയയില്‍ ലഭിക്കുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങളുടെ മരങ്ങള്‍, പലതരം പൂക്കള്‍ ലഭിക്കുന്ന ചെടികള്‍ ഇവയും ഇവിടെ കൃഷി ചെയ്‌ത് വിജയിച്ചവരാണ് ഓസ്‌ട്രിയയിലെ പ്രവാസികളായ മലയാളികള്‍.
വിവരങ്ങള്‍ക്ക്: ബാബു മുക്കാട്ടുകുന്നേല്‍ 0043 6991 974 3763.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
(Deepika.com)
Keine Kommentare:
Kommentar veröffentlichen