Donnerstag, 4. September 2014

Deepika.com Main News :വാതരോഗികള്‍ക്ക് ആശ്വാസമായി തേനീച്ച തെറാപ്പി.......

Deepika.com Main News :വാതരോഗികള്‍ക്ക് ആശ്വാസമായി തേനീച്ച തെറാപ്പി.......

 വാതരോഗികള്‍ക്ക്‌ ആശ്വാസമായി തേനീച്ച തെറാപ്പി

അദീപ്‌ ബേബി

കല്‍പ്പറ്റ: 25 വര്‍ഷമായി എഴുന്നേറ്റ്‌ നടക്കാന്‍ കഴിയാതെ കിടപ്പിലായിരുന്ന പഴയ വൈത്തിരി പള്ളിച്ചാന്‍പറമ്പില്‍ റോബര്‍ട്ടിന്‍െറ ഭാര്യ എല്‍സി ഇപ്പോള്‍ നടക്കുന്നതു പരസഹായമില്ലാതെ. തേനീച്ച ചികിത്സയ്‌ക്കു നന്ദി. രണ്ടാഴ്‌ചത്തെ ചികിത്സ കൊണ്ടുതന്നെ സന്ധികളിലെ വേദന മാറുകയും നടക്കാന്‍ സാധിക്കുകയും ചെയ്‌തുവെന്ന്‌ എല്‍സി സാക്ഷ്യപ്പെടുത്തുന്നു.
തേനീച്ച തെറാപ്പി (ബീ വെനം തെറാപ്പി) യെക്കുറിച്ചു കേട്ടറിഞ്ഞു നിരവധിയാളുകള്‍ ഇന്നു വയനാടന്‍ ചുരം കയറുന്നുണ്ട്‌. വര്‍ഷങ്ങളോളം പഴക്കമുള്ള പന്ത്രണ്ട്‌ വാതരോഗങ്ങളില്‍നിന്നും കൈമുട്ടു വേദന, കാല്‍ മുട്ടുവേദന, സോറിയാസിസ്‌, ചൊറിച്ചില്‍, ചുട്ടുകത്തല്‍, പുകച്ചില്‍, വേരിക്കോസ്‌ വെയ്‌ന്‌, ഞരമ്പുകളിലുള്ള ബ്ലോക്ക്‌, യൂറിക്കാസിഡ്‌, ചിക്കുന്‍ഗുനിയ മൂലമുള്ള വേദന, ത്വക്‌ രോഗം, കലകള്‍ തുടങ്ങിയവയ്‌ക്കും തേനീച്ച തെറാപ്പി ഫലപ്രദമാണെ്‌ അനുഭവസ്ഥര്‍ പറയുു. ചില കാന്‍സറുകളില്‍നിന്നും തേനീച്ച തെറാപ്പിയിലൂടെ മുക്തി നേടാനാകും വയനാടു ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ തേനീച്ച വളര്‍ത്തല്‍ വിഭാഗം മേധാവിയായ കെ.എം. ശങ്കരന്‍കുട്ടി അവകാശപ്പെടുന്നു.

വാതം ബാധിച്ച്‌ കിടപ്പിലായ നിരവധി രോഗികള്‍ ചെറുതേനീച്ച ഉപയോഗിച്ചുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടുണെ്‌െടന്ന്‌ അദ്ദേഹം പറഞ്ഞു. 'തളര്‍വാതം ബാധിച്ച്‌ ആറു വര്‍ഷമായി തളര്‍ന്നു കിടന്ന എനിക്ക്‌ ഇന്ന്‌്‌ ഊന്നുവടിയുടെ സഹായത്തോടെ നടക്കാം. നിവര്‍ത്താന്‍ കഴിയാതിരുന്ന കൈകള്‍ നിവര്‍ത്തുതിനും ഇപ്പോള്‍ പ്രയാസമില്ല. കാല്‍മുട്ടുകളിലെ വേദനയ്‌ക്കും ശമനമായി.'അമ്പലവയല്‍ സ്വദേശി പാഞ്ചാലില്‍വീട്ടില്‍ രാജരാജന്‍െറ വാക്കുകളാണിത്‌. വാതം ബാധിച്ചു തളര്‍ുകിടന്ന രാജനെ താങ്ങിപ്പിടിച്ചാണു തേനീച്ച തെറാപ്പിക്കായി എത്തിച്ചത്‌. ആദ്യ ചികിത്സയില്‍ തന്നെ നിവരാത്ത കൈകള്‍ നിവരുകയും വേദനയ്‌ക്കു ശമനമുണ്ടാകുകയും ചെയ്‌തു. ഇവിടെ വരുംമുമ്പ്‌ ഏകദേശം ഒരലക്ഷത്തോളം രൂപ ചികിത്സയ്‌ക്കായി ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും രാജന്‍ പറഞ്ഞു.

ആമവാതം ബാധിച്ച്‌ 12 വര്‍ഷം വിവിധ ചികിത്സകള്‍ ചെയ്‌ത ചാത്തമംഗലം പൊയിലില്‍ ഷാജിയെ സഹായിച്ചതും തേനീച്ച തെറാപ്പിയായിരുന്നു. സന്ധിവേദനമൂലം ജോലിക്കു പോകാന്‍ കഴിയാതിരു ഷാജിക്കു തേനീച്ച തെറാപ്പി തൊഴിലിലേക്കും ജീവിതത്തിലേക്കുള്ള മടക്കയാത്രയായിരുന്നു. മൂന്ന്‌ ആഴ്‌ച മാത്രം ചികിത്സിച്ചപ്പോള്‍ വേദന മാറി ജോലിക്കു പോകാന്‍ സാധിച്ചു എന്നു ഷാജി പറഞ്ഞു. ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മീഷന്‍െറ കീഴിലുള്ള സെന്‍ട്രല്‍ ബീ റിസര്‍ച്ച്‌ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂ'ിനിു 1987ല്‍ പരിശീലനം നേടിയ വയനാടു ഖാദി ഗ്രാമവ്യവ സായ ബോര്‍ഡിലെ തേനീച്ച വളര്‍ത്തല്‍ വിഭാഗം മേധാവിയായ കെ.എം. ശങ്കരന്‍കുട്ടിയാണു തേനീച്ച ചികിത്സയ്‌ക്കു നേതൃത്വം നല്‍കുന്നത്‌. ഇദ്ദേഹത്തിനു തേനീച്ചകളുമായുള്ള പരിചയം ചെറുപ്പത്തില്‍ തുടങ്ങിയതാണ്‌. പ ത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 100 തേനീച്ചപ്പെട്ടികളുണ്ടായിരുന്നു. വയനാട്ടിലും ഇടുക്കിയിലുമാണു കൂടുതല്‍ വാതരോഗികളുള്ളത്‌. ഇടുക്കിയില്‍ തേനീച്ച തെറാപ്പി ആരംഭിച്ചിട്ട്‌ മൂന്നു വര്‍ഷത്തോളമായി. എന്നാല്‍, ഈ ചികിത്സ വയനാട്ടില്‍ തുടങ്ങിയിട്ടു രണ്ടുമാസമേ ആയിട്ടുള്ളു.

ചൊവ്വാഴ്‌ചകളില്‍ കല്‍പ്പറ്റ എംജിടി ഹാളില്‍ നടക്കു ചികിത്സയില്‍ നൂറുകണക്കിനു പേരാണ്‌ എത്തുന്നത്‌. രാവിലെ 10 മുതല്‍ 12 വരെയാണു ചികിത്സ.

പുല്‍പ്പള്ളി ചണ്ണോത്തുകൊല്ലിയില്‍ ആറു മാസം മുമ്പു പ്രവര്‍ത്തനം തുടങ്ങിയ പഴശിരാജ തേനീച്ച വളര്‍ത്തല്‍ പഠനകേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന തേനീച്ച തെറാപ്പിയുടെ മുദ്രാവാക്യം 'വാതവിമുക്ത ഭാരതം രോഗരഹിത കേരളം' എന്നാണ്‌. ഇടുക്കി ജില്ലയില്‍ ഇതിനകംത െ35,000 രോഗികളെ തേനീച്ച തെറാപ്പിയിലൂടെ സുഖപ്പെടുത്തി കഴിഞ്ഞതായി ഇവര്‍ പറയുന്നു. വയനാട്‌ ജില്ലയില്‍ 350 രോഗികള്‍ക്ക്‌ ഈ ചികിത്സാരീതിയിലൂടെ ആശ്വാസം ലഭിച്ചിട്ടുണ്ട്‌.

തേനീച്ചയെ ഉപയോഗിച്ചുള്ള എപ്പിതെറാപ്പിയും രാജ്യാന്തര തലത്തില്‍ പ്രശസ്‌തമാണ്‌. വിദേശ രാജ്യങ്ങളില്‍ തേനീച്ച തെറാപ്പിക്കു വളരെക്കാലം മുമ്പുമുതല്‍ പ്രചാരം ലഭിച്ചിട്ടുണ്ട്‌. പണം നിക്ഷേപിക്കുമ്പോള്‍ തേനീച്ചയെക്കൊണ്ടു കുത്തിക്കുന്ന രീതിയാണ്‌ അവിടങ്ങളില്‍ പ്രചാരത്തിലുള്ളത്‌. ചെലവില്ലാ ചികിത്സയെറിയപ്പെടു തേനീച്ച തെറാപ്പിക്ക്‌ ആവശ്യമായ അംഗീകാരം ലഭിക്കാന്‍ സര്‍ക്കാരിന്‍െറ ഭാഗത്തുനിു നടപടി വേണം ശങ്കരന്‍കുട്ടി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോ: 9447487356, 9567943325, 9656498318.

തേനീച്ച തെറാപ്പി ഇങ്ങനെ

തേനീച്ച കോളനികളില്‍ റാണി, വേലക്കാരായ പെണ്‍ തേനീച്ച, ആണ്‍ തേനീച്ച എിങ്ങനെ മൂന്നുതരം ഈച്ചകളാണുള്ളത്‌. ഇതില്‍ പെണ്‍ തേനീച്ചകളില്‍ 20 ദിവസം പ്രായമായ ആരോഗ്യമുള്ള തേനീച്ചകളെയാണു തേനീച്ച ചികിത്സക്കായി ഉപയോഗിക്കുന്നത്‌.

ഇത്തരം തേനീച്ചകളെ വേദനയുള്ള ഭാഗത്തു കുത്തിക്കുകയാണു ചികിത്സയില്‍ ചെയ്യുന്നത്‌. വേദനയുള്ള ഭാഗത്തു രണ്ടു സെക്കന്‍ഡ്‌ ആണ്‌ കുത്തിക്കുന്നത്‌. ഈ സമയം തേനീച്ചയുടെ വാലിന്‍െറ ഭാഗത്തുള്ള മുള്ളു ശരീരത്തില്‍ തറയ്‌ക്കും. ആറു മിനിറ്റിനു ശേഷം മുള്ള്‌ എടുത്തു കളയും.

രോഗാവസ്ഥ, കാലദൈര്‍ഘ്യം എന്നിവയനുസരിച്ചു കുത്തിക്കു തേനീച്ചകളുടെ എണ്ണത്തിനും വ്യതിയാനം സംഭവിക്കും. തുടക്കത്തില്‍ എണ്ണം കുറച്ചു പിന്നീടു കൂട്ടുകയാണു ചെയ്യുത്‌. വൃക്കരോഗം, അമിതമായ രക്തസമ്മര്‍ദം, മാനസിക രോഗം, ഹൃദയസംബന്ധമായ അസുഖം എന്നിവയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും തേനീച്ച തെറാപ്പി ചെയ്യാറില്ല. ചെറു തേനീച്ച (സെറാന ഇന്‍ഡിക്ക) വിഭാഗത്തില്‍പ്പെട്ട ഈച്ചകളുടെ വിഷത്തില്‍ ആല്‍ക്കലി സ്വഭാവമുള്ള ചവര്‍പ്പ്‌ രുചിയുള്ള മാംസ്യങ്ങളായ മെല്ലിറ്റിന്‍, ഹിസ്റ്റാമിന്‍, ഡോപോമിന്‍, മിനിമൈന്‍, അസിതൈനേസ്‌ തുടങ്ങിയവയാണ്‌ അടങ്ങിയിരിക്കുത്‌. ഹൈഡ്രോക്ലോറിക്‌ ആസിഡ്‌, ഫോര്‍മിക്‌ ആസിഡ്‌, സള്‍ഫര്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, എന്‍സൈമുകള്‍ തുടങ്ങിയ പതിനെട്ടിലധികം ഘടകങ്ങളും തേനീച്ച വിഷത്തില്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. തേനീച്ചയില്‍ അടങ്ങിയിരിക്കുന്ന മേല്‍പറഞ്ഞ ഘടകങ്ങള്‍ രക്തയ്‌ട്ടം വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. തേനീച്ച വിഷത്തില്‍ അടങ്ങിയിരിക്കുന്ന മെലീറ്റിന്‍ എ ഘടകം എച്ച്‌ഐവി വൈറസുകളെ നശിപ്പിക്കുന്നതിനും പ്രാപ്‌തമാണ്‌ പുതിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നു ശങ്കരന്‍കുട്ടി പറഞ്ഞു.


Samstag, 30. August 2014

അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
 

ന്യൂഡല്‍ഹി: അഞ്ചു മലയാളികളടക്കമുള്ള കായിക താരങ്ങള്‍ക്കു രാഷ്ട്‌പതി പ്രണബ്‌ മുഖര്‍ജി അര്‍ജുന പുരസ്‌കാരം നല്‍കി. വെള്ളിയാഴ്‌ച വൈകുന്നേരം രാഷ്ടപതി ഭവനില്‍ നടന്ന ചടങ്ങില്‍ വോളിബോള്‍ താരം ടോം ജോസഫ്‌, ബാസ്‌ക്കറ്റ്‌ ബോള്‍ താരം ഗീതു അന്ന ജോസ്‌, തുഴച്ചില്‍ താരം സജി തോമസ്‌, അത്‌ലറ്റ്‌ ടിന്റു ലൂക്ക, ബാഡ്‌മിന്റണ്‍ താരം വി. ദിജു എന്നിവര്‍ പുരസ്‌കാരം ഏറ്റു വാങ്ങി മലയാളത്തിന്റെ യശസുയര്‍ത്തി.

ക്രിക്കറ്റ്‌ പരമ്പരയ്‌ക്കായി ഇംഗ്‌ളണ്‌ടിലായതിനാല്‍ ആര്‍.അശ്വിന്‍ അര്‍ജുന പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയില്ല. ഇവര്‍ക്കു പുറമേ മികച്ച കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ തുഴച്ചില്‍ പരിശീലകന്‍ ജോസ്‌ ജേക്കബ്‌ ഏറ്റു വാങ്ങി. പുരസ്‌കാര ജേതാക്കളെ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

അമ്പെയ്‌ത്ത്‌ താരം അഖിലേഷ്‌ വര്‍മ, പാരാലിംപിക്‌സ്‌ താരം എച്ച്‌.എന്‍ ഗിരിഷ, ബോക്‌സിംഗ്‌ താരം ജയ്‌ ഭഗവാന്‍, ഗോള്‍ഫ്‌ താരം അനിര്‍ബാന്‍ ലാഹിരി, കബഡി താരം മമതാ പുജാരി, ഷൂട്ടിംഗ്‌ താരം ഹീന സിദ്ദു, സക്വാഷ്‌ താരം അനക അലങ്കമണി, വെയ്‌റ്റ്‌ലിഫ്‌റ്റിംഗ്‌ താരം രേണുബാല താനു, റെസ്‌്‌ലിംഗ്‌ താരം സുനില്‍ റാണ എന്നിവരാണു അര്‍ജുന ലഭിച്ച മറ്റു കായിക താരങ്ങള്‍. ഇരുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്‌ ഇത്തവണ ചടങ്ങില്‍ കായിക രംഗത്തെ പരമോന്ന ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്‌ അര്‍ഹരായ കായിക താരങ്ങളില്ലാതെ പോയത്‌.

Dienstag, 12. August 2014

ഗീതു അന്ന ജോസിന്‌ അര്‍ജ്‌ജുന അവാര്‍ഡ്‌ 
 


ബാസ്‌കറ്റ്‌ബോള്‍ താരമായ ഗീതു അന്ന ജോസ്‌ ഇന്ത്യയുടെ പേര്‌ അന്തര്‍ദേശിയ തലത്തില്‍ എത്തിച്ച താരമാണ്‌. ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ രംഗത്തെ ഒന്നാം നമ്പര്‍ താരം കൂടിയാണ്‌ ഗീതു. 2009ല്‍ ചെന്നൈയില്‍ നടന്ന ഫിബ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീം ക്യാപ്‌റ്റനായിരുന്നു. ഏഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്റെ (എബിസി) ടോപ്‌ സ്‌കോറര്‍ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ഗീതുവിനു സ്വന്തമായി. 2006ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും കഴിഞ്ഞ വര്‍ഷം ചൈനയിലെ ഗുവാങ്‌ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്‌ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിലും പങ്കെടുത്ത ഇന്ത്യന്‍ ടീമിലും ഗീതു അംഗമായിരുന്നു. ഇന്ത്യയ്‌ക്കു പുറത്ത്‌ പ്രഫഷനല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ കളിച്ചിട്ടുള്ള ഏക താരവും ഗീതുവാണ്‌. 2008ല്‍ ഓസ്‌ട്രേലിയയിലെ റിങ്‌വുഡ്‌ ഹോക്‌സിനു വേണ്ടിയാണു ഗീതു ജഴ്‌സിയണിഞ്ഞത്‌. ഓസ്‌ട്രേലിയന്‍ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിക്കുള്ള പുരസ്‌കാരം ഗീതുവിനായിരുന്നു.
അഞ്ച്‌ മലയാളികള്‍ക്ക്‌ അര്‍ജുന പുരസ്‌കാരം.ടോം ജോസഫ് , ഗീതു അന്ന ജോസ്‌, ടിന്റു ലൂക്ക, സജി തോമസ്‌, വി. ദിജു എന്നിവരാണ്‌ പട്ടികയിലുള്ള മറ്റു മലയാളികള്‍. ഇവരുടെ പേര്‌ കേന്ദ്ര കായിക മന്ത്രാലയം പേര്‌ ശുപാര്‍ശ ചെയ്‌തു. ദേശീയ കായിക ദിനമായ ഓഗസ്‌റ്റ്‌ 29 ന്‌ പുരസ്‌കാരം സമ്മാനിക്കും.
90 താരങ്ങളെയാണ്‌ അര്‍ജുന അവാര്‍ഡിന്‌ പരിഗണിച്ചിരുന്നത്‌. ഇതില്‍ 15 പേര്‍ക്ക്‌ അവാര്‍ഡ്‌ ലഭിക്കുമെന്ന്‌ അവാര്‍ഡ്‌ കമ്മറ്റി ചെയര്‍മാന്‍ ക്രിക്കറ്റ്‌ താരം കപില്‍ ദേവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.



അതേസമയം കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം ഇത്തവണ ആര്‍ക്കും നല്‍കില്ലെന്ന്‌ കപില്‍ദേവ്‌ പറഞ്ഞു. ക്രിക്കറ്റ്‌ താരം ആര്‍. അശ്വിനും അര്‍ജുന അവാര്‍ഡിന്‌ ശുപാര്‍ശയുണ്ട്‌.

ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്‌കരിച്ചതായി ഗീതു അന്ന ജോസഫ്‌ പ്രതികരിച്ചു. ഒരുപാട്‌ പേര്‍ക്ക്‌ നന്ദി പറയുന്നുവെന്ന്‌ വി. ദിജു പറഞ്ഞു. നേട്ടം പി.ടി ഉഷയ്‌ക്കും ഉഷ സ്‌കൂളിനും സമര്‍പ്പിക്കുന്നുവെന്ന്‌ ടിന്റു ലൂക്ക പറഞ്ഞു. വൈകിയെങ്കിലും അര്‍ജുന പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ ടോം ജോസഫ്‌ പ്രതികരിച്ചു.

ഏഷ്യന്‍ ഗെയിംസ്‌ ലക്ഷ്യം:ഗീതു


തിരുവനന്തപുരം* അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസ്‌ ആണെന്ന്‌ അര്‍ജുന അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെട്ട ബാസ്‌കറ്റ്‌ബോള്‍ താരം ഗീതു അന്ന ജോസ്‌ പറഞ്ഞു. അതിനുള്ള ഒരുക്കത്തിലാണ്‌. പുതിയ തലമുറയ്‌ക്കു കളിപാഠങ്ങള്‍ പകര്‍ന്നു കൊടുക്കണമെന്ന മോഹവുമുണ്ട്‌.
ചങ്ങനാശേരിക്കാരി ഗീതു അന്ന ജോസ്‌ ഏഷ്യന്‍ ടോപ്‌ സ്‌കോററും ദേശീയ വനിതാ ടീം ക്യാപ്‌റ്റനുമാണ്‌. ഓസ്‌ട്രേലിയയിലെ പ്രഫഷനല്‍ ലീഗ്‌ ബാസ്‌കറ്റ്‌ബോളില്‍ കളിച്ച ആദ്യ ഇന്ത്യക്കാരിയും ഗീതുവാണ്‌.
ഏറെ നാളത്തെ സ്വപ്‌നം സഫലമായെന്ന്‌ അര്‍ജുന അവാര്‍ഡ്‌ നേടിയ രാജ്യാന്തര ബാസ്‌കറ്റ്‌ ബോള്‍ താരം ഗീതു അന്ന ജോസ്‌. പാറ്റൂരിലെ വീട്ടില്‍ ഭര്‍ത്താവും മുന്‍ ടെന്നിസ്‌ താരവുമായ രാഹുല്‍ കോശിക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ്‌ ഗീതു സ്വപ്‌നനേട്ടം ആഘോഷിച്ചത്‌.

കഴിഞ്ഞ വര്‍ഷം അര്‍ജുന അവാര്‍ഡ്‌ പട്ടികയില്‍ പേരുണ്ടായിരുന്നു. ഏറെ നേട്ടങ്ങളും കളിക്കളത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുരസ്‌കാരം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. പ്രഖ്യാപനം വന്നപ്പോള്‍ പേര്‌ തള്ളിപ്പോയതില്‍ വിഷമമുണ്ടായിരുന്നു.

 ഗീതുവിന് ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ ഹൃദ്യമായ ആശംസകൾ!

ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട്‌

                              

മലയാള ഭാഷയേയും മലയാളികളേയും ജീവനുതുല്യം സ്‌നേഹിച്ച ഒരു സായിപ്പുണ്‌ടായിരുന്നു നമുക്ക്‌. മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവെന്ന വിശേഷണത്തിനര്‍ഹനായ അദ്ദേഹം മലയാള ഭാഷയ്‌ക്ക്‌ ലക്ഷണമൊത്ത ഒരു നിഘണ്‌ടുവും സമ്മാനിച്ചു. ജര്‍മന്‍കാരനായ ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിനെ മലയാളികള്‍ക്കാര്‍ക്കും മറക്കാനാകില്ല.

അച്ചുകൂടമെന്ന അത്‌ഭുതത്തിന്റെ സാന്നിധ്യം കൊണ്‌ടും ഗുണ്‌ടര്‍ട്ടിന്റെ മലയാള ഭാഷാ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ തിരക്കുംകൊണ്‌ട്‌ ഒരു കാലത്ത്‌ ശ്രദ്ധാകേന്ദ്രമായിരുന്ന തലശേരിയിലെ അദ്ദേഹത്തിന്റെ വസതിയെ ചരിത്രത്തിന്റെ തിരുശേഷിപ്പ്‌ എന്ന്‌ വിളിച്ചാല്‍ അത്‌ ഒരിക്കലും അതിശയോക്തിയാകില്ല. ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിന്റെ രണ്‌ടാം ജന്മശതാബ്ദി പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഉറങ്ങിക്കിടക്കുന്ന ബംഗ്ലാവിന്‌ പറയാനുള്ള കഥകള്‍ കേള്‍ക്കാം.

ഗുണ്‌ടര്‍ട്ട്‌ ബംഗ്ലാവിന്റെ പെരുമയെ കുറിച്ച്‌, തകര്‍ച്ചയെ കുറിച്ച്‌

1814 ല്‍ ജര്‍മ്മനിയിലെ സ്റ്റുട്ട്‌ഗര്‍ട്ടില്‍ ക്രിസ്‌ത്യാനെ-എന്‍സിലി ദമ്പതികളുടെ മകനായി ജനിച്ച ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട്‌ പ്രഥാമിക വിദ്യഭ്യാസത്തിനു ശേഷം ജര്‍മനിയിലെ മൗള്‍ ബ്രോണിലെ വൈദീക വിദ്യാലയത്തില്‍ നിന്നും വൈദീക ബിരുദം നേടി. തുടര്‍ന്ന്‌ ബാസല്‍ മിഷന്‍ മിഷനറിയായി 1839 എപ്രില്‍ 12ന്‌ ഭാര്യ ജൂലിയോടൊപ്പം തലശേരിയിലെത്തുകയുമായിരുന്നു. അന്നത്തെ മലബാര്‍ കളക്ടറായിരുന്ന തോമസ്‌ സ്‌ട്രേഞ്ച്‌ സായ്‌പ്‌ ബാസല്‍ മിഷന്‌ നല്‍കിയതാണ്‌ ഇല്ലിക്കുന്ന്‌ ബംഗ്ലാവ്‌. അവിടെ ഗുണ്‌ടര്‍ട്ടും ഭാര്യയും താമസമാരംഭിക്കുകയായിരുന്നു.

ബംഗ്ലാവ്‌ വളപ്പില്‍ പള്ളിയും പള്ളി വരാന്തയില്‍ കല്ലച്ചുകൂടുവും സ്ഥാപിച്ച അദ്ദേഹം 1847ല്‍ അവിടെ നിന്നും രാജ്യസമാചാരം അച്ചടിച്ചു. കല്ലച്ചുകൂടത്തില്‍ നിന്നും മാസത്തില്‍ ഒന്നു വീതം പ്രസിദ്ധീകരിച്ചിരുന്ന രാജ്യ സമാചാരം 1850 വരെ 42 ലക്കങ്ങള്‍ പുറത്തിറക്കുകയും ചെയ്‌തു. പിന്നീട്‌ പ്രസദ്ധീകരണം മുടങ്ങിയതിനെ തുടര്‍ന്ന്‌ ഇവിടെ നിന്നും പശ്ചിമോദയം പ്രസിദ്ധീകരിച്ചു.

1872 ല്‍ പുറത്തിറക്കിയ മലയാളം-ഇംഗ്ലീഷ്‌ നിഘണ്‌ടുവാണ്‌ ഗുണ്‌ടര്‍ട്ടില്‍ നിന്നും മലയാള ഭാഷക്ക്‌ ലഭിച്ച്‌ ഏറ്റവും വിലപ്പെട്ട സംഭാവന. മലയാള വ്യാകരണം, ചോദ്യോത്തരം, പഴഞ്ചൊല്‍മാല, കേരളപ്പഴമ, മലയാളരാജ്യം, കേരളോല്‍പ്പത്തി, സത്യവേദ ഇതിഹാസം, എന്നിങ്ങനെ എണ്ണമറ്റ ഗ്രന്ഥങ്ങളും മലയാളത്തിന്‌ ലഭിച്ചു. 1852 ല്‍ ജര്‍മനിയിലേക്ക്‌ തിരിച്ചുപോയ ഗുണ്‌ടര്‍ട്ട്‌ അവിടെ വെച്ചാണ്‌ ഇംഗ്ലീഷ്‌-മലയാളം നിഘണ്‌ടു പൂര്‍ത്തിയാക്കിയത്‌. 1893 ല്‍ ജര്‍മനിയിലെ കാല്‍വ്‌ നഗരത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ഗുണ്‌ടര്‍ട്ടിന്റെ ഓര്‍മ പുതുക്കി കാല്‍വ്‌ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ തലശേരി സന്ദര്‍ശിച്ചിരുന്നു. ഗുണ്‌ടര്‍ട്ടിന്റെ പരമ്പരയില്‍ പെട്ട ഡോ.ആല്‍ബര്‍ട്ട്‌ ഫ്രന്‍സുള്‍പ്പെടെയുള്ളവര്‍ പലപ്പോഴും തലശേരിയിലെ ബംഗ്ലാവ്‌ സന്ദര്‍ശിക്കാറുണ്‌ട്‌.

മരപ്പാളികള്‍ക്കിടയിലൂടെ വെളിച്ച സംവിധാനമൊരുക്കിയിട്ടുള്ളതും മരത്തടികള്‍ പാകിയ മച്ചുമുള്ളതാണ്‌ വിശാലമായ ബംഗ്ലാവ്‌. ഗുണ്‌ടര്‍ട്ടിന്റെ എഴുത്തു മുറിയും മറ്റും ഉള്‍ക്കൊള്ളുന്ന ബംഗ്ലാവ്‌ ചരിത്രാന്വേഷികള്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും അതിശയത്തിന്റെ വാതായനങ്ങളാണ്‌ ഇവിടെ തുറക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഈ ചരിത്ര സ്‌മാരകത്തിന്റെ ഓരോ ഭാഗവും തകര്‍ന്നു കൊണ്‌ടിരിക്കുകയാണ്‌.

ഗുണ്‌ടര്‍ട്ട്‌ ഉപയോഗിച്ചിരുന്ന എഴുത്തുമേശയും, പങ്കയും, ബംഗ്ലാവ്‌ പരിസരത്ത്‌ പ്രവര്‍ത്തിച്ചിരുന്ന നെയ്‌ത്ത്‌ശാലയുമുള്‍പ്പെടെയുള്ള ഒട്ടേറെ ചരിത്ര വസ്‌തുക്കള്‍ ഇതിനകം കൃത്യമായ പരിചരണമില്ലാത്തതിനാല്‍ മണ്ണോട്‌ ചേര്‍ന്നു കഴിഞ്ഞു. മരപ്പട്ടികകള്‍ ചിതലെടുത്തതിനെ തുടര്‍ന്ന്‌ തകര്‍ന്ന ഞ്ഞാലി സിങ്ക്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ മേഞ്ഞിരി ക്കുകയാണ്‌. പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണ്‌ടര്‍ട്ട്‌ ബംഗ്ലാവ്‌ സംരക്ഷിക്കുമെന്ന അധികൃതരുടെ വാഗ്‌ദാനം ഇതേവരെ ഫലം കണ്‌ടില്ല.

1958 മുതല്‍ സിഎസ്‌ഐ സഭയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുട്ടികള്‍ക്ക്‌ സാങ്കേതിക പരിശീലനം നല്‍കുന്നതിനായി സിഎസ്‌ഐ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്ന സ്ഥാപനം ഇവിടെ പ്രവര്‍ത്തിച്ചരുന്നു. ഇവിടെ നിന്നും പരിശീലനം നേടിയ കുട്ടികളെ വിദഗ്‌ദ പഠനത്തിനായി ജര്‍മനിയിലേക്ക്‌ അയക്കുകയും ചെയ്‌തിരുന്നു. 1972 മുതല്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ്‌ ഫൗണേ്‌ടഷന്‍ എന്ന സ്ഥാപനമാണ്‌ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നത്‌.

ചരിത്രസ്‌മാരകമാക്കി മാറ്റുന്നതിനായി ബംഗ്ലാവ്‌ സര്‍ക്കാരിന്‌ കൈമാറിയെന്ന്‌ ഇടയ്‌ക്ക്‌ വാര്‍ത്തകളുണ്‌ടായിരുന്നുവെങ്കിലും രേഖാപരമായി ബംഗ്ലാവ്‌ സര്‍ക്കാരിന്‌ ലഭിച്ചിട്ടില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത്‌ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ മുന്‍ കയ്യെടുത്താണ്‌ ഗുണ്‌ടര്‍ട്ട്‌ ബംഗ്ലാവ്‌ പൈതൃകസ്വത്തായി സംരക്ഷിക്കാന്‍ നടപടി എടുത്തത്‌.എന്നാല്‍ പിന്നീട്‌ ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്‌ടായിട്ടില്ലെന്നാണ്‌ അറിയുന്നത്‌. തലശേരിയില്‍ നിന്നും രണ്‌ടര കിലോമീറ്റര്‍ ദൂരെ ഇല്ലിക്കുന്നില്‍ ഒരേക്കര്‍ സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവ്‌ ഇന്ന്‌ അര്‍ഹമായ അംഗീകാരവും സംരക്ഷണവും തേടുകയാണ്‌.

മഹാന്‍മാരെ ആദരിക്കുന്നതിലും സ്‌മാരകങ്ങള്‍ സംരക്ഷിച്ച്‌ അവരോടുള്ള കടപ്പാടും സ്‌നേഹവും പ്രകടിപ്പിക്കുന്നതിലും മലയാളികളായ നമ്മള്‍ പണേ്‌ട പിന്നിലാണ്‌. ഒ. ചന്തുമേനോന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, സഞ്‌ജയന്‍ തുടങ്ങി നിരവധി ചരിത്രപുരുഷന്മാരുടെ സ്‌മാരകങ്ങള്‍ കണ്‍മുമ്പില്‍ തകര്‍ന്നടിയുന്നതിന്‌ സാക്ഷികളായി നിന്ന മലയാളികള്‍ ഇപ്പോള്‍ മലയാളത്തിന്റെ സ്വന്തം മിഷനറി ഡോ.ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിന്റെ ഓര്‍മകള്‍ ജ്വലിച്ചു നില്‍ക്കുന്ന നെട്ടൂരിലെ ഇല്ലിക്കുന്ന്‌ ബംഗ്ലാവിന്റെ തകര്‍ച്ചയ്‌ക്കും സാക്ഷികളാവുകയാണ്‌.

 തെക്കന്‍ ജര്‍മ്മനിയിലെ വ്യാപാരിയായിരു ലുഡ്വിഗ്‌ ഗുണ്‌ടര്‍ട്ടിന്റേയും ക്രിസ്റ്റീന എന്‍സിലിന്റേയും മകനായി 1814 ഫെബ്രുവരി നാലിനാണു ഗുണ്‌ടര്‍ട്ടിന്റെ ജനനം. പതിനാല്‌ വയസായപ്പോഴേക്കും ജര്‍മന്‍, ഗ്രീക്ക്‌, ലാറ്റിന്‍, ഹീബ്രു ഭാഷകള്‍ പഠിച്ച ഗുണ്‌ടര്‍ട്ട്‌1835 ലാണു ഭാരതത്തിലെത്തുത്‌. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മതപ്രചാരണവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സാിധ്യമറിയിച്ച അദ്ദേഹം തമിഴ്‌, തെലുങ്ക്‌ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ഈ ഭാഷകള്‍ പഠിപ്പിക്കുതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്‌തു.

ആ കാലഘട്ട ത്തില്‍ തമിഴ്‌നാ
ട്ടിലെ തിരുനല്‍വേലിയില്‍ വച്ചു പരിചയപ്പെട്ട സ്വന്തം നാട്ടു കാരിയായ ജൂലിയെ വിവാഹം കഴിച്ചു. തുടര്‍ു മംഗലാപുരം, തലശേരി എിവിടങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതോടെ തുളു, കട, മലയാളം ഭാഷകളില്‍ ആകൃഷ്ടനായി. ബ്രിട്ടഷ്‌ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഇന്‍സ്‌പെക്ടറായി 1839 ല്‍ തലശേരിയില്‍ എത്തി സ്ഥിരതാമസമാക്കിയ ഡോ. ഗുണ്‌ടര്‍ട്ട്‌ മലയാളനാടിനും മലയാളഭാഷയ്‌ക്കും നല്‍കിയ സംഭാവനകള്‍ വിലമതിക്കാത്തതാണ്‌.

വിദ്യാഭ്യാസം നിഷേധിക്കപ്പെ` നിര്‍ധന കുടുംബങ്ങളിലെ കു
ട്ടികള്‍ക്ക്‌ ആധുനിക വിദ്യാഭ്യാസം നല്‍കി ഗുണ്‌ടര്‍ട്ട`ും ഭാര്യയും പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിനു തന്നെ  തലശേരിയുടെ മണ്ണില്‍ തുടക്കംകുറിച്ചു. തലശേരി ഇല്ലിക്കുിലെ ബംഗ്ലാവിലായിരുു താമസം. അവിടെ താമസമാക്കി ഒരു മാസത്തിനുള്ളില്‍ത്തന്നെ  ബംഗ്ലാവിന്റെ വരാന്തയില്‍ അദ്ദേഹം മലയാളം പഠിപ്പിച്ചു തുടങ്ങിയിരുന്നു.

കേരളത്തിന്റെ പ്രാചീന ചരിത്രത്തിലേക്കും അതിനിടെ ഗുണ്‌ടര്‍
ട്ട്‌ ആഴ്ന്നിറങ്ങി. കേരളോല്‍പ്പത്തി, കേരളപ്പഴമ എന്നി ഗ്രന്ഥങ്ങള്‍ രചിച്ച്‌ അച്ചടിക്കുകയും ആയിരം പഴഞ്ചൊല്ലുകള്‍ സമാഹരിക്കുകയും ചെയ്‌തു. വടക്കന്‍ പാട്ടു കളുടെ സമാഹാരവും പശ്ചിമോദയവും പഞ്ചാംഗവുമെല്ലാം ഗുണ്‌ടര്‍ട്ട്‌ മലയാള ഭാഷയ്‌ക്കു സമര്‍പ്പിച്ചു.

പഴയതും പുതിയതുമായ ബൈബിളിന്റെ പരിഭാഷ തയാറാക്കി. സങ്കീര്‍ത്തനങ്ങള്‍ രചിക്കുകയും നളകഥയെഴുതുകയും ചെയ്‌തു. നിഘണ്‌ടുവിലെ പദാവലികള്‍ക്കായി ഗുണ്‌ടര്‍
ട്ട്‌ ജര്‍മനിയിലേക്കു കൊണ്‌ടുപോയ ഗ്രന്ഥശേഖരം അവിടത്തെ ട്യൂബിംഗന്‍ സര്‍വകലാശാലയില്‍ ഇും സൂക്ഷിക്കുു. പഴശി രാജാവിന്റെ കൈയെഴുത്ത്‌ ശേഖരവും ഇവിടെയുണെ്‌ടാണ്‌ ചരിത്രകാരന്മാര്‍ ചൂണ്‌ടിക്കാട്ടു ത്‌. ജര്‍മനിയിലെ നാഗോള്‍ഡ്‌ നദിയുടെ തീരത്ത്‌ കാള്‍വ്‌ എന്ന  കൊച്ചു പട്ടണത്തിലായിരുു ഗുണ്‌ടര്‍ട്ട്‌ അവസാന കാലം കഴിച്ചുകൂട്ടിയത്‌. 1893 ഏപ്രില്‍ 25 ന്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു.

Montag, 23. Juni 2014

പ്രമേഹത്തെ മറന്നേക്കൂ! തേങ്ങാപ്പാല്‍ തൈര് പ്രമേഹം ചെറുക്കുമെന്നു കണ്ടെത്തല്‍; നൂതന കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ തോമസ് ജോര്‍ജാണ് തേങ്ങാപ്പാല്‍ തൈര് കണ്ടുപിടിച്ചത്

Image Browseചെമ്പേരി(കണ്ണൂര്‍): കാര്‍ഷിക, ഭക്ഷ്യ മേഖലകളില്‍ നിരവധി നൂതന കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ ചെമ്പേരി പുറഞ്ഞാണിലെ കര്‍ഷകപ്രതിഭ മാമ്പുഴയ്ക്കല്‍ തോമസ് ജോര്‍ജ് തേങ്ങാപ്പാലില്‍നിന്ന് ഉത്പാദിപ്പിച്ച തൈരിന് ഔഷധ ഫലപ്രാപ്തിയോടെ വീണ്ടും അംഗീകാരം.തേങ്ങാപ്പാല്‍ തൈരിന്റെ കുറഞ്ഞകാലത്തെ ഉപയോഗംവഴി കടുത്ത പ്രമേഹരോഗത്തെയും നിയന്ത്രണത്തിലാക്കാമെന്നാണു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.

കണ്ണൂര്‍ പറശിനിക്കടവിലെ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ആദ്യം നടത്തിയ പരിശോധനയില്‍ പശുവിന്‍ പാലില്‍നിന്നുണ്ടാക്കുന്ന സാധാരണ തൈരിനേക്കാള്‍ ഏറെ പോഷകസമൃദ്ധമാണു തേങ്ങാപ്പാല്‍ തൈരെന്നു കണെ്ടത്തിയിരുന്നു. ഇതേത്തുടര്‍ന്നു മെഡിക്കല്‍ കോളജ് എംഡി പ്രഫ. ഇ. കുഞ്ഞിരാമന്‍ പ്രത്യേക താത്പര്യമെടുത്ത് ഒരു പ്രമേഹരോഗിയോടു ചികിത്സയുടെ ഭാഗമായി തേങ്ങാപ്പാല്‍ തൈരുപയോഗിക്കാന്‍ നിര്‍ദേശം നല്‍കി. ഒരു മാസത്തെ ഉപയോഗശേഷം നടത്തിയ പരിശോധനയില്‍ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഗണ്യമായ കുറവു കണ്ടതോടെയാണു തേങ്ങാപ്പാല്‍ തൈരിന്റെ ഔഷധഗുണം ബോധ്യപ്പെടുന്നത്. തേങ്ങാപ്പാലില്‍ ബാക്ടീരിയ പ്രവര്‍ത്തിച്ചാല്‍ സാധാരണനിലയില്‍ ഉപയോഗശൂന്യമാകും. ഒരു മൂലകത്തിന്റെ അസാന്നിധ്യമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കണെ്ടത്തിയ ഈ മൂലകത്തെ കോക്ടോസ് എന്ന പേരില്‍ പേറ്റന്റ് ചെയ്തിട്ടുണ്ട്.

കോക്ടോസിനെ അമ്ലവത്കരിച്ചാണ് തേങ്ങാപ്പാല്‍ തൈരാക്കി മാറ്റുന്നത്. പ്രകൃതിദത്തമായ ലാറിക് ആസിഡിന്റെ കലവറയാണു തേങ്ങാപ്പാല്‍. തേങ്ങാപ്പാലില്‍നിന്നുതന്നെ വേര്‍തിരിച്ചെടുക്കുന്ന ലാറിക് ആസിഡും ലാക്ടോസ് അസിഡോഫസ് എന്ന ബാക്ടീരിയയും നിശ്ചിത അളവില്‍ ഉല്‍പ്രേരകമായി ചേര്‍ത്ത് 24 മണിക്കൂര്‍ സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചാണ് തേങ്ങാപ്പാല്‍ തൈരാക്കി മാറ്റുന്നത്. കട്ടിയായ തൈരിനു മുകളില്‍ രൂപംകൊള്ളുന്ന ശുദ്ധമായ വെളിച്ചെണ്ണ വേര്‍തിരിച്ചു മാറ്റിയാല്‍ തൈര് ഉപയോ ഗത്തിനു തയാറാകും. 40 ദിവസം വരെ കേടുകൂടാതെയിരിക്കുമെന്നത് ഈ തൈരിന്റെ മാത്രം പ്രത്യേകതയാണ്.

ഇതില്‍ പഞ്ചസാര ചേര്‍ത്ത് ലസിയും ആവശ്യത്തിന് ഉപ്പ്, മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് സംഭാരവും പച്ചക്കറികളും മഞ്ഞളും ചേര്‍ത്ത് തിളപ്പിച്ചാല്‍ മോരുകറിയുമുണ്ടാ ക്കാം. ആയുര്‍വേദ ചേരുവകളോടെ രോഗനിവാരണ പോഷകാഹാരമായും ഇതുപ യോഗിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ അംഗീകരിച്ചിട്ടുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ തേങ്ങാപ്പാല്‍ തൈര് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ തോമസ്. ഇതിനുള്ള ആദ്യപടിയായി തേങ്ങാപ്പാല്‍ തൈരിനു ഗ്രീന്‍ കേര്‍ഡ് എന്ന വ്യാപാരനാമം രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

തേങ്ങയില്‍നിന്നു സംസ്കരിച്ച പാല്‍, തൈര്, നെയ്യ് എന്നിവയുടെ ഉത്പാദനം, വിതരണം, അനുബന്ധ ഉപയോഗം എന്നിവയ്ക്കാണ് ചെന്നൈയിലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള നാടന്‍ ചികിത്സയിലൂടെ മൈഗ്രേയ്ന്‍ സുഖപ്പെടുത്താമെന്ന കണെ്ടത്തലിന് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചതോടെയാണ് തേങ്ങയില്‍നിന്ന് പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയതെന്ന് തോമസ് പറഞ്ഞു.

2007 ല്‍ കൊച്ചിയില്‍ നടന്ന രാജ്യാന്തര നാളികേര ഉച്ചകോടിയിലാണ് തോമസിന്റെ തേങ്ങാപ്പാല്‍ ചികിത്സയ്ക്കു പുരസ്കാരം ലഭിച്ചത്.ലോകത്തില്‍ ആദ്യമായാണ് തേങ്ങാപ്പാലില്‍നിന്ന് തൈരുണ്ടാക്കാനുള്ള സാങ്കേതികവിദ്യ രൂപപ്പെട്ടിട്ടുള്ളതെന്നു ഭക്ഷ്യ, കാര്‍ഷിക വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടെ മൈസൂരുവിലുള്ള സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് അനലിറ്റിക്കല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്ന് തേങ്ങാപ്പാല്‍ തൈരിന്റെ ഘടക പരിശോധനാ റിപ്പോര്‍ട്ടും ലഭ്യമാക്കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ല കേന്ദ്രമാക്കി തേങ്ങാപ്പാല്‍ തൈരുത്പാദനത്തിനും പരിശീലനത്തിനുമായി ഒരു സ്ഥാപനം തുടങ്ങി സംസ്ഥാനത്തുടനീളം നിര്‍മാണ വിപണന യൂണിറ്റുകള്‍ വിഭാവനം ചെയ്യുന്ന പ്രോജക്ട് തയാറാക്കി കണ്ണൂര്‍ ആത്മയില്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണു തോമസ്. ചെമ്പേരിക്കടുത്ത് പുറഞ്ഞാണില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉരുവന്‍പച്ച സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹരോഗികള്‍ക്കു സൗജന്യ തൈരു ചികിത്സ ലഭ്യമാക്കിവരുന്നതായും തോമസ് അറിയിച്ചു. ഫോണ്‍: 9400913172. www.rashtradeepika.com

Donnerstag, 5. Juni 2014

Rashtraeepika.com :സൈക്കിളൊക്കെ എന്ത്... ഇവനല്ലേ പഹയന്‍!

സൈക്കിളൊക്കെ എന്ത്... ഇവനല്ലേ പഹയന്‍! സിറ്റി യാത്രകള്‍ക്ക് ഒറ്റ ചക്രമുള്ള വിചിത്ര സൈക്കിളുമായി മെക്‌സിക്കോക്കാരന്

 

ലണ്ടന്‍: മുന്നില്‍നിന്നു കണ്ടാല്‍ ഹാന്‍ഡില്‍ ഇല്ലാത്ത സൈക്കിള്‍ പോലിരിക്കും. പിന്നില്‍ നിന്ന് കണ്ടാലോ സൈക്കിളിന്റെ ഏതോ പൂര്‍വികരാണെന്നും. എന്തായാലും വെലോഫീറ്റ് എന്ന യൂണിസൈക്കിള്‍ ചില്ലറക്കാരനല്ലെന്നാണ് നിര്‍മാതാവു കൂടിയായ മനുവേല്‍ അല്‍വാരെസ്- ഇകാസയുടെ പക്ഷം. ഇരുന്നു കാലുകൊണ്ട് നിലത്തുചവിട്ടി നീങ്ങി അങ്ങ് പോകാം. നടക്കുന്നതിനേക്കാള്‍ വേഗമുണ്ട്. അത്ര ആയാസവുമില്ല. ഏതാണ്ട് ജോഗിംഗിന് ഓടുന്ന വേഗതയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കുറച്ച് ഓടിച്ചു (ഓടി) കഴിഞ്ഞാല്‍ വേഗം ഇതിലും കൂടും. നഗരസവാരിക്കാണ് പറ്റിയത്. ട്രാഫിക് ജാമിലും മറ്റും നിന്നു വലയേണ്ട്. റോഡിന്റെ ഓരം ചേര്‍ന്ന് അങ്ങു പോകാം. കൊണ്ടുപോകാനും കൊണ്ടുനടക്കാനുമെല്ലാം എളുപ്പമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. കാണുന്നവര്‍ ചിന്തിക്കും ഇതും സൈക്കിളും തമ്മില്‍ എന്താണ് അന്തരമെന്ന്. എന്നാല്‍ ആല്‍വാരസ് ഇതു സമ്മതിച്ചു തരില്ല. സൈക്കിളൊക്കെ എന്ത്, ഇവനല്ലേ പഹയന്‍ എന്ന മട്ടാണ് മൂപ്പര്‍ക്ക്.

വെലോഫീറ്റ് ഓടിക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല. കുറച്ചു ബാലന്‍സ് വേണം. നിലത്തുചവിട്ടിയുള്ള ഓടീരായതിനാല്‍ ബാലന്‍സ് തെറ്റിയാലും നിലത്തുവീഴില്ലെന്നുറപ്പ്. ഓടിക്കുമ്പോള്‍ മുന്നോട്ടാഞ്ഞിരിക്കണം. നിര്‍ത്തണമെന്നു തോന്നുമ്പോള്‍ നിവര്‍ന്ന് അല്‍പം പിന്നിലേക്ക് ചായണം. ആ നിമിഷം  ബ്രേക്ക് പ്രവര്‍ത്തിക്കും, സൈക്കിള്‍ അവിടെ നില്‍ക്കും. ശരീരത്തിന്റെ സ്വാഭാവികമായ ചലനത്തിലൂടെയാണ് യൂണിസൈക്കിള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

അടുത്ത പടിയായി അതിന്റെ സ്‌പോര്‍ട്‌സ് വേര്‍ഷന്‍ പുറത്തിറക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം, അതായത് മോണോസൈക്കിളില്‍ ഇരുന്ന് ബാസ്‌കറ്റ് ബോളും ഫുട്‌ബോളും കളിക്കാമെന്നു സാരം. മെക്‌സിക്കോയില്‍ ജനിച്ച ഈ 61 വയസുകാരന്‍ 18 വര്‍ഷമായി ഹൈലാന്‍ഡ്‌സിലാണ് താമസിക്കുന്നത്. ലൈഫ് സ്‌കാന്‍ എന്ന മെഡിക്കല്‍ കമ്പനിയുടെ ഉടമസ്ഥനാണ്. സിറ്റി സെന്ററുകളില്‍ യാത്ര ചെയ്യാന്‍ ബൈക്കിനേക്കാള്‍ സൗകര്യപ്രദമായ വാഹനം നിര്‍മിക്കാനുള്ള ശ്രമമാണ് വെലോഫീറ്റിന്റെ കണ്ടെത്തലില്‍ എത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കയറ്റം കയറാന്‍ ഈ വെലോഫീറ്റിന്റെ ശേഷിയില്‍ നിര്‍മാതാവിന് തന്നെ സംശയമാണ്. 

Rashtradeepika