Dienstag, 22. September 2015


വാഴപ്പള്ളിയുടെ   പ്രിയപുത്രൻ ആനന്ദക്കുട്ടന് ആദരാഞ്ജലികൾ! 

 കൊച്ചി∙ പ്രശസ്ത ഛായാഗ്രാഹകന്‍ യു.ആര്‍.ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

1954ല്‍ ചങ്ങനാശേരിയില്‍ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായാണ് ആനന്ദക്കുട്ടന്‍റെ ജനനം. മൂന്നുറോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ച ആനന്ദക്കുട്ടന്‍ മലയാളത്തിലെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി. 1977ല്‍ പുറത്തിറങ്ങിയ മനസിലൊരു മയില്‍ ആണ് ആദ്യ ചിത്രം.

ആനന്ദക്കുട്ടന്‍റെ മരണവിവരമറിഞ്ഞ് സംവിധായകന്‍ സിബിമലയില്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി. ആനന്ദക്കുട്ടന്‍റെ മൃതദേഹം നാളെ രാവിലെ 10ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും. 


 

കാഴ്ചകൾക്കും ക്യാമറകൾക്കും ഒപ്പം യാത്രചെയ്ത കുട്ടൻ

കൊച്ചി∙ നാല് പതിറ്റാണ്ടു കാലം ജനപ്രിയ മലയാള സിനിമയുടെ കയറ്റിറക്കങ്ങളുടെ ഒപ്പം നടന്നാണ് ആനന്ദക്കുട്ടൻ ഒാർമകളിലേക്ക് മടങ്ങുന്നത്. മുന്നൂറിനടുത്തെത്തിയ സിനിമകളിലൂടെ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചെന്ന റെക്കോർഡും ആനന്ദക്കുട്ടന് സ്വന്തം.

ക്യാമറാകാഴ്ചകൾക്കും ക്യാമറകൾക്കും ഒപ്പമുള്ള ആ യാത്രയ്ക്ക് അറുപതുകളുടെ ആദ്യം ചങ്ങനാശ്ശേരിയിൽ നിന്നാണ് തുടക്കമായത്. മന്നത്ത് പത്മനാഭൻ മരിച്ചപ്പോൾ ആയിരങ്ങൾ അണിചേർന്ന വിലാപയാത്ര ക്യാമറയിൽ പകർത്തിയ എട്ടാം ക്ലാസുകാരൻ, പിൽക്കാലത്ത് മലയാള സിനിമയുടെ പിന്നണിയിൽ ഇടതടവില്ലാതെ കൺപാർത്തു. ജഗതി കഴിഞ്ഞാൽ പിന്നെ തിരക്ക് കുട്ടനാണെന്ന് ഒരുകാലത്ത് സിനിമാസുഹൃത്തുക്കൾ കളിപറഞ്ഞത് കാര്യമായായിരുന്നു. ക്യാമറയുടെ ഒപ്പമല്ലാതെ ആനന്ദക്കുട്ടനെ ആരും കണ്ടതേയില്ല. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള ഒാട്ടമായിരുന്നു ആ ജീവിതം. തൊണ്ണൂറുകളുടെ ആദ്യം വർഷത്തിൽ പന്ത്രണ്ട് സിനിമകൾക്ക് വരെ ആനന്ദക്കുട്ടന്റെ കണ്ണിലൂടെ മലയാളം കണ്ടു.

പഴയ മദ്രാസും രാമചന്ദ്രബാബുവിന്റെ കളരിയുമൊക്കെ കറങ്ങിത്തിരിഞ്ഞ് എഴുപതുകളുടെ അവസാനം സ്വതന്ത്ര ഛായാഗ്രാഹകന്റെ കസേരയിൽ ഇരിപ്പ് തുടങ്ങി. അപ്പുണ്ണിയും മണിവത്തൂരിലെ ആയിരം ശിവരാത്രികളും സദയവും തുടങ്ങി മണിചിത്രത്താഴ്, ഹിസ് ൈഹനസ് അബ്ദുള്ള, ഭരതം, ആകാശദൂത്, ക്രോണിക് ബാച്ചിലർ... അങ്ങനെ നീണ്ടു ആ നിര. എണ്ണത്തിൽ മാത്രമല്ല സിനിമയുടെ വൈവിധ്യത്തിലും ആ പട്ടിക റെക്കോർഡുകളുടെ ഒപ്പം നടക്കും. പ്രേം നസീറിൽ തുടങ്ങി ഫഹദ് ഫാസിൽ വരെ നീണ്ട തലമുറക്കണക്കും സിനിമാക്കാരുടെ പ്രിയപ്പെട്ട കുട്ടനുമുന്നിൽ തല കുനിക്കും.

ഒടുവിൽ വയസ്സ് അറുപത് കടന്ന നേരത്തും വിശ്രമമെന്ന വാക്കിനെ അകലെ നിർത്തി, ജോലിയെ പ്രണയിച്ച ഇൗ സൗമ്യൻ ക്യാമറയിലേക്ക് കൺപാർത്ത് തന്നെയാണ് മടങ്ങുന്നതും. പൂർത്തിയാകാത്ത സ്വപ്നങ്ങളും പറഞ്ഞുതീരാത്ത സൗഹൃദങ്ങളും ബാക്കിയാക്കിയാണ് ആ യാത്രയെന്നു മാത്രം. 


കുറെക്കാലം മുൻപു നെടുമുടി വേണുവിനൊപ്പം ആനന്ദക്കുട്ടൻ ലണ്ടനിലെത്തി. സിനിമക്കാരാണെന്നും കുട്ടൻ ഛായാഗ്ര...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html
 
കുട്ടൻ എന്ന സൗമ്യച്ഛായ


by ഫാസിൽ ...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html

കുറെക്കാലം മുൻപു നെടുമുടി വേണുവിനൊപ്പം ആനന്ദക്കുട്ടൻ ലണ്ടനിലെത്തി. സിനിമക്കാരാണെന്നും കുട്ടൻ ഛായാഗ്രാഹകനാണെന്നും മനസ്സിലായപ്പോൾ എത്ര സിനിമ ചെയ്തുവെന്ന് അവിടെയുള്ള ചിലർ ചോദിച്ചു. നൂറിനുമേൽ സിനിമകൾക്കു ക്യാമറ ചെയ്തുവെന്നു പറഞ്ഞപ്പോൾ (ഇന്നത്തെ കണക്ക് അതിലുമെത്രയോ കൂടുതലാണ്) അവർ കരുതിയതു സ്റ്റിൽ ക്യാമറാമാൻ ആണെന്നാണ്. സിനിമറ്റോഗ്രഫർ ആണെന്നു പറഞ്ഞത് അവർക്കു വിശ്വസിക്കാനായില്ല.

നെടുമുടി വേണുതന്നെയാണ് ഇക്കഥ പറഞ്ഞത്. ഇക്കണക്കിനുപോയാൽ കുട്ടൻ ഗിന്നസ് റെക്കോർഡ് നേടുമെന്ന് ആ തിരക്കിട്ട സിനിമക്കാരനെ കണ്ടാൽ ആരും പറയുമായിരുന്നു. ഞാൻ നവോദയയുടെ ‘തീക്കടൽ’ എന്ന സിനിമയുടെ സഹസംവിധായകനായിരുന്നപ്പോഴാണു കുട്ടനെ പരിചയപ്പെടുന്നത്. അന്നു കുട്ടന് 25 വയസ്സു കാണും. ക്യാമറ പഠിച്ചിട്ടില്ല. കോളജിൽനിന്നു നേരെ സിനിമയിലേക്കു വരികയാണ്.

രാമചന്ദ്രബാബുവിന്റെ സഹായിയായശേഷം സ്വതന്ത്ര ഛായാഗ്രാഹകനായ കുട്ടൻ പ്രേംനസീർ മുതൽ ഫഹദ് ഫാസിൽ വരെ നാലു തലമുറയ്ക്കൊപ്പം പ്രവർത്തിച്ചു. എന്നും അതതു കാലത്തെ സാങ്കേതികവിദ്യ പഠിച്ചു പ്രയോഗിച്ച് തന്റെ മേഖലയിൽ മികവു പുലർത്താൻ കുട്ടനു കഴിഞ്ഞു. ഇത്ര നീണ്ടകാലം സിനിമയിൽ സജീവമായിരുന്നിട്ടും കുട്ടൻ ഒരിക്കലും ഗോസിപ്പ‍ുകളിൽപ്പെട്ടില്ല.

മൂന്നു പതിറ്റാണ്ടു സിനിമയിൽ നിന്നിട്ടും കുട്ടന് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. ഛായാഗ്രഹണത്തിൽ കുട്ടനു വെല്ലുവിളിയാകുന്ന ചിത്രങ്ങൾ ആരും നൽകിയില്ല. കഥയ്ക്കും കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന സംവിധായകരോടൊപ്പമാണു കുട്ടൻ പ്രവർത്തിച്ചിട്ടുള്ളത്. പക്ഷേ, കുട്ടന് ഏത് അവാർഡിനെക്കാളും മികച്ച ഒരു അവാർഡ് കിട്ടി – ക്യാമറാമാൻ വേണുവിന്റെ അഭിനന്ദനമായിരുന്നു അത്. ‘പൂവിനു പുതിയ പ‍ൂന്തെന്നൽ’ മുതൽ ‘ലിവിങ് ടുഗദർ’ വരെയുള്ള എന്റെ സിനിമകളിൽ ‘മണിച്ചിത്രത്താഴ്’ ഒഴികെയുള്ളവയുടെ ഛായാഗ്രാഹകൻ കുട്ടനാണ്. ‘മണിച്ചിത്രത്താഴി’ൽ പ്രധാന ക്യാമറാമാൻ വേണു. രണ്ടാം യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തതു കുട്ടനും സണ്ണി ജോസഫും.

സിനിമയുടെ അവസാനവട്ട ജോലികൾ നടക്കുമ്പോൾ വേണു എന്നോടു പറഞ്ഞു: ആനന്ദക്കുട്ടൻ എടുത്ത പല സീനുകളും ഞാൻ എടുത്തതിനെക്കാൾ മനോഹരമായിട്ടുണ്ട്. ഈ വാക്കുകൾ മനസ്സിൽ കിടന്നതിനാൽ അടുത്ത സിനിമയായ മാനത്തെ വെള്ളിത്തേരിന്റെ ചിത്രീകരണസമയത്തു ഞാൻ കുട്ടനെ ഇഷ്ടമുള്ള ക്യാമറയും ലൈറ്റപ്പും ഉപയോഗിക്കാനും ഇഷ്ടമുള്ള രീതിയിൽ ചിത്രീകരിക്കാനും അനുവദിച്ചു. ചുരുക്കത്തിൽ, കുട്ടൻ പൂണ്ടുവിളയാടി. സിനിമ വലിയ ഹിറ്റായില്ല.

പക്ഷേ, അതിന്റെ ക്യാമറാമികവ് എല്ലാവരും അംഗീകരിച്ചു. അച്ചടക്കം, അർപ്പണം, സമയനിഷ്ഠ തുടങ്ങിയ പല കാര്യങ്ങളിലും പുതിയ തലമുറയ്ക്ക് അദ്ദേഹം മാതൃകയാണ്. നിരീക്ഷണപാടവമാണു മറ്റൊരു കാര്യം. ക്യാമറയ്ക്കു പിന്നിൽ നിൽക്കുന്ന കുട്ടൻ സെറ്റിലെ ചെറുതും വലുതുമായ ഓരോ കാര്യവും കൃത്യമായി അറിയും. അത് എനിക്ക് ഇപ്പോഴും അദ്ഭുതമാണ്.  മാനുഷികമായി ഓരോരുത്തരോടും പുലർത്തുന്ന അടുപ്പമാണ് ഇത്രയധികം സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് അവസരമൊരുക്കിയത്.

അദ്ദേഹത്തെപ്പോലൊരു ക്യാമറാമാൻ ഇല്ലായിരുന്നെങ്കിൽ ഹരികൃഷ്ണൻസ് എന്ന സിനിമ ഉണ്ടാക‍ുമായിരുന്നില്ല. മമ്മൂട്ടിയെയും മോഹൻലാലിനെയുംപോലെ രണ്ട് ഇതിഹാസതാരങ്ങളെ ഫ്രെയിമിൽ കൊണ്ടുവരുമ്പോൾ തുല്യപ്രാധാന്യം നൽകാനായത് ഛായാഗ്രഹണത്തിന്റെ മികവുകൊണ്ടുകൂടിയാണ്.

അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഏതാനും മാസം മുൻപു ചെന്നപ്പോഴാണ് അവസാനമായി തമ്മിൽ കണ്ടത്. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികളി’ൽ മാത്രമാണ് ഒഎൻവി സാർ എന്റെ സിനിമയ്ക്കുവേണ്ടി പാട്ടെഴുതിയത്. ആ ചിത്രത്തിൽ ആനന്ദക്കുട്ടനായിരുന്നു ക്യാമറ. ഇരുവരുടെയും വിയോഗവാർത്ത അടുത്തടുത്ത ദിവസങ്ങളിൽ കേട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും.


കുറെക്കാലം മുൻപു നെടുമുടി വേണുവിനൊപ്പം ആനന്ദക്കുട്ടൻ ലണ്ടനിലെത്തി. സിനിമക്കാരാണെന്നും കുട്ടൻ ഛായാഗ്ര...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html
by ഫാസിൽ ...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html
by ഫാസിൽ ...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html

കോളജ്കാലം മുതലേ വിലപ്പെട്ട സൗഹൃദം

അന്തരിച്ച ക്യാമറാമാൻ ആനന്ദക്കുട്ടനെ സംവിധായകൻ സിബി മലയിൽ അനുസ്മരിക്കുന്നു.

എന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതു സദയമാണ്. ആ സിനിമ മനോഹരമാക്കാൻ സഹായിച്ച മുഖ്യഘടകം ആനന്ദക്കുട്ടൻ എന്ന ക്യാമറാമാനാണ്. കുട്ടന്റെയും ഏറ്റവും മികച്ച വർക്ക് അതാണെന്നു ഞാൻ വിശ്വസിക്കുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ വളരെ പരിമിതമായ സാഹചര്യത്തിലാണു സദയം ഷൂട്ട് ചെയ്യുന്നത്. മോഹൻലാലിന്റെ കഥാപാത്രം കിടക്കുന്ന സെല്ലിനുള്ളിലാണു വികാരനിർഭരമായ പല സീനുകളും ഷൂട്ട് ചെയ്യേണ്ടത്. കഷ്ടിച്ച് 10 അടി നീളവും അഞ്ചോ ആറോ അടി വീതിയുമുള്ള സെല്ലിനുള്ളിൽ ഒരു ട്രോളി ക്യാമറ വയ്ക്കാനോ ലൈറ്റിങ്ങിനോ പോലും സൗകര്യമില്ല. എന്നിട്ടും ആ സീനുകളെല്ലാം അത്രമേൽ മനോഹരമാക്കി പകർത്തിയത് ആനന്ദക്കുട്ടന്റെ പരിചയസമ്പത്തിന്റെ മികവാണ്. എന്നോടൊപ്പം ഏറ്റവും അധികം പ്രവർത്തിച്ചിട്ടുള്ള ക്യാമറാമാനും അദ്ദേഹം തന്നെ; 10 സിനിമകളിൽ.

1986ൽ രാരീരത്തിൽ തുടങ്ങുന്നതാണ് ആ സിനിമാബന്ധമെങ്കിലും അതിനു മുൻപ് എന്റെ കോളജ് പഠനകാലത്തു തന്നെ അദ്ദേഹവുമായുള്ള പരിചയം ആരംഭിച്ചിരുന്നു. ആലപ്പുഴ എസ്ഡി കോളജിൽ ഡിഗ്രി അവസാനവർഷ പഠനകാലത്ത് അവിടെ മനോരഥം എന്ന സിനിമയുടെ ഷൂട്ടിങ് സംഘം വന്നപ്പോഴാണത്. സിനിമാ മോഹം അന്നേയുണ്ടായിരുന്നതിനാൽ നടൻമാരെക്കാൾ ഉപരി സാങ്കേതിക പ്രവർത്തകരെയാണ് ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നത്.

ക്യാമറയ്ക്കു പിന്നിൽ ജീൻസൊക്കെയിട്ട ഒരു ചെറുപ്പക്കാരനെ കണ്ടപ്പോൾ വലിയ കൗതുകം തോന്നി. അടുത്തു ചെന്ന് പരിചയപ്പെട്ടു. അന്ന് കുട്ടന് 23 വയസാണു പ്രായം. പിന്നീടു ഞാൻ നവോദയയിൽ അസിസ്റ്റന്റായി ചേർന്ന കാലത്ത് തീക്കടൽ എന്ന സിനിമയുടെ ക്യാമറാമാനും അദ്ദേഹമായിരുന്നു. രാരീരത്തിന്റെ നിർമാതാവായ സാഗ അപ്പച്ചനാണ് ആ സിനിമയിൽ ആനന്ദക്കുട്ടനെ ക്യാമറയേൽപ്പിക്കാമെന്നു നിർദേശിച്ചത്. അതു പിന്നെ എന്റെ ജീവിതത്തിൽ ഇന്നലെവരെ തുടർന്ന വിലപ്പെട്ട സൗഹൃദമായി.

കുട്ടനെ ക്യാമറ ഏൽപ്പിക്കുന്നതിനു പിന്നിൽ കാരണങ്ങൾ പലതാണ്. ഒന്ന് വളരെ വേഗത്തിൽ അദ്ദേഹം ജോലി ചെയ്യും. മുൻപൊക്കെ ഒരു മാസമൊക്കെയാണ് ഒരു സിനിമ ഷൂട്ടിങ് ഷെഡ്യൂൾ. ചുരുങ്ങിയ സമയത്തിനുള്ളിൽ ക്യാമറ ലൈറ്റിങ്ങിനൊക്കെയാണ് ഏറെസമയം പോകുന്നത്. ഇക്കാര്യത്തിൽ കുട്ടന്റെ വേഗം സംവിധായകനും നിർമാതാവിനുമെല്ലാം വലിയ അനുഗ്രഹമായിരുന്നു.

ഇപ്പോൾ ഷൂട്ടിങ് സമയത്ത് സംവിധായകന് ആ സീൻ മോണിറ്ററിൽ കണ്ടു വിലയിരുത്താനാവും. എന്നാൽ 10 വർഷം മുൻപു ഷൂട്ടിങ്ങിൽ ആ സീൻ കാണുന്നതു ക്യാമറാമാൻ മാത്രമായിരുന്നു. മനസ്സിൽ സിനിമ മെനയുന്ന സംവിധായകനു ക്യാമറാമാനെ വിശ്വസിക്കുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തെറ്റാത്ത ആ വിശ്വാസമാണ് ആനന്ദക്കുട്ടനെ ഞാനടക്കമുള്ളവരുടെ പ്രിയപ്പെട്ട ക്യാമറാമാനാക്കിയത്.

മറ്റൊന്ന് അദ്ദേഹവുമായി ആശയവിനിമയം സുഗമമാണ് എന്നതാണ്. അക്കാലത്തൊക്കെ സിനിമ എടുക്കാൻ വരുന്ന പുതുമുഖ സംവിധായകരെല്ലാം ക്യാമറാമാനായി വിളിക്കാൻ ആഗ്രഹിക്കുന്നതു കുട്ടനെയാണ്. ഒരു സീനിയറാണെന്ന ഭാവമില്ലാതെ അവരെ മനസ്സറിഞ്ഞു സഹായിക്കാനും അവർക്കു വേണ്ടതു ഷൂട്ട് ചെയ്യാനും കുട്ടനാവും എന്നതു തന്നെയായിരുന്നു കാരണം. മൂന്നു പതിറ്റാണ്ടോളം സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക് ഓടുകയായിരുന്നു കുട്ടൻ. ജഗതി ശ്രീകുമാർ കഴിഞ്ഞാൽ സിനിമയിൽ ഏറ്റവും തിരക്കുള്ള ആളായിരുന്നു എന്നു പറയാം. പക്ഷേ, ആ മികവിന് അർഹിക്കുന്ന ഒരു അംഗീകാരം പോലും കേരളം അദ്ദേഹത്തിനു നൽകിയില്ലെന്നതു ദുഃഖമായി അവശേഷിക്കുന്നു.

‘ആനന്ദം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ....’

ക്യാമറാമാൻ ആനന്ദക്കുട്ടനെ സംവിധായകൻ ഷാജി കൈലാസ് അനുസ്മരിക്കുന്നു

എന്റെ ആദ്യചിത്രമായ ‘ന്യൂസി’ന്റെ ക്യാമറാമാൻ കുട്ടേട്ടൻ എന്ന ആനന്ദക്കുട്ടനായിരുന്നു. ഈഗോ തീരെയില്ലാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 50 ചിത്രങ്ങൾ ചെയ്ത സീനിയർ സംവിധായകനോടും നവാഗത സംവിധായകരോടും ഒരേ സ്നേഹത്തോടെ പെരുമാറാൻ കുട്ടേട്ടനു കഴിഞ്ഞിരുന്നു. കുട്ടേട്ടൻ ആണു ക്യാമറാമാനെങ്കിൽ സെറ്റിൽ എന്നും ആനന്ദത്തിന്റെ അലകളായിരുന്നു. ആനന്ദം പേരിൽ മാത്രമല്ല, പ്രവൃത്തിയിലും പെരുമാറ്റത്തിലും കുട്ടേട്ടൻ കാത്തുസൂക്ഷിച്ചിരുന്നു. കുട്ടേട്ടന്റെ ഛായാഗ്രാഹക ശൈലി ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്.

ക്യാമറ കൊണ്ടുള്ള മായാജാലം ആയിരുന്നു കുട്ടേട്ടൻ നടത്തിയത്. ‘2സി’ ക്യാമറയ്ക്കു 35 കിലോയാണു ഭാരം. അതു തോളിൽവച്ച് ഒരു ഷേക്ക് പോലുമില്ലാതെ കുട്ടേട്ടൻ ക്യാമറ ചലിപ്പിക്കുമായിരുന്നു. കുടുംബചിത്രങ്ങളും ആക്‌ഷൻ ചിത്രങ്ങളും അതതിന്റെ രീതിക്കനുസരിച്ചു ചെയ്യാനുള്ള അപാരമായ കഴിവ് കുട്ടേട്ടനുണ്ടായിരുന്നു.

കുടുംബചിത്രങ്ങളുടെ സൗമ്യമായ ഷോട്ടുകളിൽ നിന്ന് എന്റെ ആക്‌ഷൻ ചിത്രങ്ങളുടെ 360 ഡിഗ്രി ഷോട്ടുകളിലേക്കു വളരെവേഗം കൂടുമാറാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

‘ആറാം തമ്പുരാനി’ലെ ‘ഹരിമുരളീരവം’ എന്ന ഗാനം ക്യാമറയിൽ പകർത്തിയതു കുട്ടേട്ടനാണ്. ജൂനിയർ ക്യാമറാമാൻമാർക്കു തിരക്കു വരുമ്പോൾപോലും പകരക്കാരനായി ക്ലാഷ് വർക്ക് ചെയ്യാൻ ഒട്ടും മടിയുണ്ടായിരുന്നില്ല കുട്ടേട്ടന്. ഛായാഗ്രഹണം അദ്ദേഹം നന്നായി ആസ്വദിച്ചു. അത് അദ്ദേഹത്തിനു ജോലിയായിരുന്നില്ല, മറിച്ച് ആത്മാവിനെ കണ്ടെത്തുന്ന തീർഥയാത്രയായിരുന്നു
(Indebted to www.manoramaonline.com)
14.02.2016

ചങ്ങനാശേരി മാർക്കറ്റിലെ ലിൻഡ ഓസ്കറിലെ ബ്രീ ലാർസൺ

 

കോട്ടയം ∙ മികച്ച അഭിനേത്രിക്കുള്ള ഓസ്കർ പുരസ്കാര ജേതാവായ ബ്രീ ലാർസണും കോട്ടയവുമായി എന്തു ബന്ധം ?!മൂന്നു വർഷം മുൻപ്; കൃത്യമായി പറഞ്ഞാൽ 2013 മേയിൽ ബ്രീ ലാർസൺ ചങ്ങനാശേരിയിലും കോട്ടയം ജില്ലയിലെ മറ്റു സ്ഥലങ്ങളിലും എത്തിയിരുന്നു, ഷൂട്ടിങ്ങിന്.സംവിധായകനും എഴുത്തുകാരനുമായ ഡാൻ ബാരൻ ഒരുക്കുന്ന ‘ബസ്‌മതി ബ്ലൂസ്’ എന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണു ബ്രീ ലാർസൺ അന്നു കോട്ടയം ജില്ലയിലെത്തിയത്. ഹോളിവുഡിലെ പ്രമുഖതാരമായ ഡൊണാൾഡ് സതർലൻഡും ബ്രീ ലാർസണുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചങ്ങനാശേരി മാർക്കറ്റിലും പരിസരത്തുമായി നടന്ന ചിത്രീകരണം അഞ്ചു ദിവസത്തോളം നീണ്ടു.ജനിതകമാറ്റം വരുത്തിയ നെൽവിത്ത്‌ ഇന്ത്യയിലെത്തിക്കുന്ന വിദേശകമ്പനികളും അവ സൃഷ്‌ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. ജനിതകമാറ്റം വരുത്തിയ വിത്ത് കണ്ടെത്തുന്ന യുവ ശാസ്‌ത്രജ്‌ഞയായ ലിൻഡയുടെ വേഷത്തിലാണ് ബ്രീ ലാർസൺ ചിത്രത്തിൽ അഭിനയിച്ചത്. ഇന്തോ-അമേരിക്കൻ സംയുക്‌ത സംരംഭമായിരുന്നു നിർമാണം. അഞ്ചോളം ഇന്ത്യൻ താരങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്‌സിനു തുല്യമായ രംഗമാണു ചങ്ങനാശേരി മാർക്കറ്റിൽ ചിത്രീകരിച്ചത്. കേരളത്തിന്റെ തനതായ രുചികളും നാടിന്റെ ഭംഗിയും തന്നെ ഏറെ ആകർഷിച്ചെന്നു ബ്രീ ലർസൺ അന്നു പറഞ്ഞിരുന്നു.ഇതിനുമുൻപു ചങ്ങനാശേരി മാർക്കറ്റിൽ ചിത്രീകരിച്ച മലയാളസിനിമകളിൽ മുഖംകാണിച്ച നാട്ടുകാർ ആവേശത്തോടെയാണു ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിലും പങ്കാളികളായത്. ഒരുമാസമെടുത്ത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഷൂട്ടിങ് നടത്തിയ ശേഷമായിരുന്നു സംഘം മടങ്ങിയത്. ഇൗ വർഷം യുഎസിൽ ചിത്രം പുറത്തിങ്ങും.
(www.manoramaonline.com)


Mittwoch, 27. Mai 2015

ഡോ. സ്‌കറിയ സക്കറിയ

 

പ്രിയ ഗുരുനാഥന്‍ പ്രൊഫ. ഡോ. സ്കറിയ സക്കറിയയ്ക്ക് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരിയുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍!

 ച​ങ്ങ​നാ​ശേ​രി: മ​ല​യാ​ള ഭാ​ഷാ പ​ണ്ഡി​ത​നും ഗ​വേ​ഷ​ക​നും എ​സ്ബി കോ​ള​ജ്, കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ള വി​ഭാ​ഗം മു​ൻ മേ​ധാ​വി​യു​മാ​യി​രു​ന്ന ഡോ. ​സ്ക​റി​യ സ​ക്ക​റി​യ(75) അ​ന്ത​രി​ച്ചു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് പെ​രു​ന്ന​യി​ലെ ക​രി​ക്കം​പ​ള്ളി​യി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഒക്ടോബര്‍18 ചൊ​വ്വാ​ഴ്ച രാ​ത്രി 11.30-നാ​യി​രു​ന്നു അ​ന്ത്യം.

കേ​ര​ള പ​ഠ​ന​ങ്ങ​ൾ​ക്കും മ​ല​യാ​ള​ഭാ​ഷാ വി​കാ​സ പ​രി​ണാ​മ​ങ്ങ​ൾ​ക്കും ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യും അ​ദ്ദേ​ഹ​ത്തി​നു ഡി​ലി​റ്റ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

ജ​ർ​മ​നി, ഇ​സ്ര​യേ​ൽ, അ​മേ​രി​ക്ക തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭാ​ഷാ ശാ​സ്ത്ര​ജ്ഞ​രു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ വി​വി​ധ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള അ​ദ്ദേ​ഹം ജ​ർ​മ​നി​യി​ലെ ടൂ​ബിം​ഗം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളം ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഹീ​ബ്രു, ഹാ​ർ​വാ​ർ​ഡ് തു​ട​ങ്ങി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വി​ശി​ഷ്ടാം​ഗ​ത്വ​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

1969 മു​ത​ൽ 25 വ​ർ​ഷ​ക്കാ​ലം ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 1994-ൽ ​കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​നും വ​കു​പ്പ് അ​ധ്യ​ക്ഷ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. സം​സ്കാ​ര പ​ഠ​നം, പൈ​തൃ​ക പ​ഠ​നം, പാ​ഠ നി​രൂ​പ​ണം, വ്യാ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളും പ്ര​ബ​ന്ധ​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: മേ​രി​ക്കു​ട്ടി സ്ക​റി​യ (ക​ലേ​ക്കാ​ട്ടി​ൽ, കു​മ്മ​ണ്ണൂ​ർ, പാ​ല). മ​ക്ക​ൾ: ഡോ.​സു​മ സ്ക​റി​യ (ക​ർ​ണാ​ട​ക, സെ​ൻ​ട്ര​ൽ സ​ർ​വ​ക​ലാ​ശാ​ല, ഗു​ൽ​ബ​ർ​ഗ), ഡോ.​അ​രു​ൾ ജോ​ർ​ജ് സ്ക​റി​യ (ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഡോ.​വി.​ജെ.​വ​ർ​ഗീ​സ് (ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ സ​ർ​വ​ക​ലാ​ശാ​ല), ഡോ. ​നീ​ത മോ​ഹ​ൻ (പ​ക്ക​ലേ​ത്ത്, പീ​രു​മേ​ട്).

  (18-10-2022)
ഡോ. സ്‌കറിയ സക്കറിയയ്‌ക്കു ജര്‍മന്‍ വാഴ്‌സിറ്റിയില്‍ ഉന്നത പദവി




ചങ്ങനാശേരി: ഭാഷയും വ്യാകരണവും ചരിത്രവും മലയാളത്തിനു സംഭാവന ചെയ്‌ത ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിനെ കൈരളിക്കു പരിചയപ്പെടുത്തിയ ചങ്ങനാശേരി സ്വദേശിയായ ഡോ. സ്‌കറിയ സക്കറിയ കരിക്കംപള്ളിയെ ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട്‌ ചെയറായി നിയമിച്ചു. മലയാളഭാഷാ ഗവേഷണ ചരിത്ര വിദ്യാര്‍ഥികള്‍ക്കും ശിഷ്യസമൂഹത്തിനും അഭിമാന നിമിഷം. കേന്ദ്ര സര്‍ക്കാരിന്റെയും യുജിസിയുടെയും അംഗീകാരത്തോടെയാണ്‌ മൂന്നു വര്‍ഷത്തെ നിയമനം.

19-ാം നൂറ്റാണ്‌ടില്‍ ജര്‍മനിയില്‍നിന്നും കേരളത്തിലെത്തി ഇരുപത്‌ വര്‍ഷം ഉത്തര കേരളത്തില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയ ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട്‌ ഭാഷ, വ്യാകരണം, ചരിത്രം, പഴഞ്ചൊല്ല്‌, ബൈബിള്‍ തര്‍ജമ, മതവിജ്ഞാനം തുടങ്ങിയ മേഖലകളില്‍ ഉന്നതമായ സംഭാവനകള്‍ നല്‍കി. ഇന്നും ഗുണ്‌ടര്‍ട്ടിന്റെ നിഘണ്‌ടുവും വ്യാകരണവും ചരിത്രവും തുടര്‍ച്ചയായി അച്ചടിക്കുന്നുണ്‌ട്‌.

1986ല്‍ ബര്‍ലിനില്‍ നടന്ന ലോക മലയാളി സമ്മേളനത്തിനു ശേഷം ഗുണ്‌ടര്‍ട്ടിന്റെ മാതൃകലാലയമായ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ എത്തിയ ഡോ. സ്‌കറിയ സക്കറിയ, ഗുണ്‌ടര്‍ട്ട്‌ കേരളത്തില്‍നിന്നു കൊണ്‌ടുപോയ നൂറുകണക്കിനു കൈയെഴുത്തു ഗ്രന്ഥങ്ങള്‍, ആദ്യകാല അച്ചടി പുസ്‌തകങ്ങള്‍ എന്നിവ കണെ്‌ടത്തി. തുടര്‍ന്നു ഗുണ്‌ടര്‍ട്ടിന്റെ കൃതികളും ഗ്രന്ഥങ്ങളും കേരളത്തില്‍ പ്രസിദ്ധീകരിച്ചു. പയ്യന്നൂര്‍ പാട്ട്‌, തലശേരി രേഖകള്‍, പഴശി കഥകള്‍, തച്ചോളി പാട്ടുകള്‍, അഞ്ചടികള്‍, ഓണപ്പാട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതേത്തുടര്‍ന്ന്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗുണ്‌ടര്‍ട്ട്‌ പഠനങ്ങള്‍ക്കു താത്‌പര്യമേറി.

ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു തിരൂരിലെ മലയാളം സര്‍വകലാശാലാ വൈസ്‌ ചാന്‍സിലര്‍ ഡോ. ജയകുമാറും ടൂബിങ്ങന്‍ സര്‍വകലാശാലയിലെ പ്രഫ. ഐ.കെ. ഓബര്‍ലിനും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ ഹെര്‍മന്‍ ഗുണ്‌ടര്‍ട്ട്‌ ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്‌. മലയാളപഠനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുക, ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചു ഗവേഷണ പദ്ധതി രൂപീകരിക്കുക, വിജ്ഞാന വിനിമയം സുഗമമാക്കുക തുടങ്ങിയവയാണു ചെയറിന്റെ ദൗത്യം. ഒക്ടോബര്‍ ഒമ്പതിനു ചെയറിന്റെ ചുമതലയേല്‍ക്കും. രണ്‌ടു ദിവസത്തെ അന്തര്‍ ദേശീയ സെമിനാറും സര്‍വകലാശാലയില്‍ സംഘടിപ്പിച്ചിട്ടുണെ്‌ടന്നു ഡോ.സ്‌കറിയ സക്കറിയ ദീപികയോടു പറഞ്ഞു.

1969 മുതല്‍ 25 വര്‍ഷക്കാലം എസ്‌ബി കോളജില്‍ മലയാള വിഭാഗം അധ്യാപകന്‍, 13 വര്‍ഷം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ മലയാളവിഭാഗം മേധാവി എന്നീ നിലകകളില്‍ പ്രവര്‍ത്തിച്ച ഡോ. സ്‌കറിയ സക്കറിയ റിട്ടയര്‍മെന്റിനു ശേഷം എംജി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സില്‍ വിസിറ്റിംഗ്‌ പ്രഫസറായി സേവനം ചെയ്‌തുവരികയാണ്‌.

16-ാം നൂറ്റാണ്‌ടിലെ ഉദയംപേരൂര്‍ സൂനഹദോസ്‌ കാനോനകളുടെ വ്യാകരണമാണു ഡോ. സ്‌കറിയ ഗവേഷണത്തിനായി തെരഞ്ഞെടുത്തത്‌. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിന്റെ പഠനങ്ങളുടെ ഭാഗമായി 15 ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. അലക്‌സാണ്‌ടര്‍ ഫൊണ്‍ ഹുംബര്‍ട്ട്‌ ഫെലോ എന്ന നിലയില്‍ ജര്‍മനിയില്‍ നിരവധി തവണ പഠന പര്യടനങ്ങളും ഗവേഷണങ്ങളും നടത്തി.

ഇസ്രായേലിലേക്കു കുടിയേറിയ യഹൂദരുടെ മലയാളം പെണ്‍പാട്ടുകള്‍ ഉള്‍പ്പെടുത്തി കാര്‍കുഴലി എന്ന പേരില്‍ ഡോ. സ്‌കറിയ സക്കറിയ തയാറാക്കിയ ഗ്രന്ഥം ജെറുസലേമിലെ ഹീബ്രു സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്‌ട്‌. ഹാര്‍വാര്‍ഡ്‌, ഓക്‌സ്‌ഫഡ്‌, കോര്‍ണല്‍ തുടങ്ങിയ പ്രശസ്‌തമായ സര്‍വകലാശാലകളില്‍ പ്രത്യേക ക്ഷണിതാവായി നിരവധി തവണ പ്രഭാഷണങ്ങളും ക്ലാസുകളും ഇദ്ദേഹം നയിച്ചിട്ടുണ്‌ട്‌.

9-2015

Mittwoch, 31. Dezember 2014


ജര്‍മന്‍ വീസകള്‍ കേരളത്തിലെ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി
ഫ്രാങ്ക്‌ഫര്‍ട്ട്‌-കൊച്ചി: കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച ജര്‍മന്‍ വീസാ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി ജര്‍മന്‍ വീസകള്‍ക്ക്‌ അപേക്ഷിക്കാന്‍ ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ യോണ്‍ റോഡേ അഭ്യര്‍ഥിച്ചു.

കൊച്ചിയില്‍ എംജി റോഡിലും തിരുവനന്തപുരത്ത്‌ ടെക്‌നോ പാര്‍ക്കിലുമാണ്‌ ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാനത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഈ ഓഫീസുകള്‍ വഴി സൗകര്യപ്രദമായി വീസ അപേക്ഷാ സൗകര്യം ഉപയോഗിക്കാം.

ജര്‍മന്‍ വീസകള്‍ക്ക്‌ ബംഗളുരൂവിലെ കോണ്‍സലേറ്റിനെ ആശ്രയിക്കേണ്‌ടതില്ല. ഓണ്‍ലൈന്‍ വഴി വീസ അപേക്ഷിക്കുന്നവര്‍ക്ക്‌ അഭിമുഖം അടക്കം എല്ലാ നടപടിക്രമങ്ങളും കേരളത്തിലെ വീസ സെന്ററുകളില്‍ നടത്തും. ജര്‍മന്‍ വീസക്ക്‌ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ധനവ്‌്‌ ഉണ്‌ടായിട്ടുണ്‌ട്‌. കഴിഞ്ഞ വര്‍ഷം 30,000 പേരാണ്‌ ബംഗളൂരുവിലെ സെന്ററില്‍നിന്നു വീസക്ക്‌ അപേക്ഷിച്ചത്‌. ഇതില്‍ പത്തു ശതമാനം മലയാളികളാണ്‌. വൈദഗ്‌ധ്യമുള്ള തൊഴിലാളികളുടെ കുറവ്‌ ജര്‍മനി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌. തൊഴില്‍ വൈദഗ്‌ധ്യത്തോടൊപ്പം ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യമുള്ളവരെ ജര്‍മനി തേടുന്നു. ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ചു കേരളത്തിലുള്ളവര്‍ക്ക്‌ ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മന്‍ വീസാ സെന്റര്‍ അഡ്രസ്‌: Kochi Second Floor S & T Arcade, Kurisupally Road, Ravipuram, Cochin 682015.

Mittwoch, 24. Dezember 2014

  ഉലുവ കഴിച്ചാല്‍ പലതുണ്‌ട്‌ ഗുണങ്ങള്‍
പയര്‍ ഉപയോഗിക്കുന്നത്‌ പോലെ തന്നെ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്‌ട ധാന്യമാണ്‌ ഉലുവ. എന്നാല്‍ പൊതുവേ കറികളില്‍ ചേര്‍ക്കുന്ന ഉലുവയ്‌ക്കും അപ്പുറം ഈ ധാന്യത്തിന്റെ ഗുണങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരാണ്‌ പലരും. അസാധാരണമായ ഗുണങ്ങളുള്ള ഉലുവ തീര്‍ച്ചയായും പ്രധാന ഭക്ഷണമായി തന്നെ നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നത്‌ പോലെ ഉലുവ മുളപ്പിച്ച്‌ കഴിക്കുമെങ്കില്‍ ഏറ്റവും ആരോഗ്യം പ്രദാനം ചെയ്യുന്നതാണിത്‌.

വിറ്റാമിന്‍ സി, പ്രോട്ടീന്‍സ്‌, ഫൈബര്‍, നിയാസിന്‍, പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങി പോഷകങ്ങളുടെ കലവറയാണ്‌ ഉലുവ. അധ്വാനിക്കുന്ന ഒരു വ്യക്തിക്ക്‌ ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കാന്‍ രണ്‌ടു സ്‌പൂണ്‍ ഉലുവയ്‌ക്ക്‌ കഴിയും.

ഉലുവയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ രണ്‌ടു രീതിയില്‍ ഈ ധാന്യം ഉപയോഗിക്കാം. വൈകുന്നേരം ചെറു ചൂടുവെള്ളത്തില്‍ രണ്‌ടു സ്‌പൂണ്‍ ഉലുവ ഇട്ട്‌ വെയ്‌ക്കുക. പുലര്‍ച്ചെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക. അല്ലെങ്കില്‍ ഉലുവ വെള്ളത്തില്‍ കഴുകിയെടുത്ത്‌ മുളപ്പിച്ച്‌ കഴിക്കുന്നതും മുളപ്പിച്ച ഉലുവ കറിവെച്ച്‌ കഴിക്കുന്നതും നല്ലതാണ്‌.

ലൈംഗീകാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്‌ ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രധാന ഔഷധം കൂടിയാണ്‌ ഉലുവ. ഉലുവ മുളപ്പിച്ച്‌ കഴിക്കുന്നത്‌ ലൈംഗീക ശേഷി വര്‍ദ്ധിപ്പിക്കും.

പ്രമേഹ രോഗികള്‍ക്കും ഉലുവ നിര്‍ദ്ദേശിക്കപ്പെടുന്നു. ഉലുവ മുളപ്പിച്ചത്‌ ആഹാരത്തില്‍ ആറുമാസം തുടര്‍ച്ചയായി ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന്‌ ശമനമുണ്‌ടാകും. അമിത വണ്ണമുള്ളവര്‍ക്കും ഉലുവ ഉത്തമമായ ഒരു പ്രതിവിധിയാണ്‌. ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വയറില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ്‌ നീക്കുന്നതിനും ഉലുവ ഉത്തമമാണ്‌.

ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കുന്നതിന്‌ ഉലുവ ഉപയോഗിക്കേണ്‌ട വിധമുണ്‌ട്‌. ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു സ്‌പൂണ്‍ ഉലുവ ചേര്‍ത്ത്‌ പന്ത്രണ്‌ട്‌
മണിക്കൂര്‍ വെയ്‌ക്കുക. ഉലുവ കുതിര്‍ന്ന്‌ കഴിയുമ്പോള്‍ എടുത്തു മാറ്റിയതിനു ശേഷം വെള്ളം അരിച്ചെടുത്ത്‌ സ്വല്‌പം നാരങ്ങയുടെ നീരും ചേര്‍ക്കുക. ഈ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ്‌ നീങ്ങി വണ്ണം കുറയുന്നത്‌ വളരെ വേഗത്തില്‍ സാധ്യമാകും. അമിത വണ്ണമുള്ളവര്‍ക്ക്‌ ശരീര സൗന്ദര്യം തിരികെ നേടാനുള്ള ഉത്തമ പ്രതിവിധിയാണിത്‌.

പ്രമേഹവും ആഹാരരീതിയും
പ്രമേഹമുള്ളവര്‍ക്ക്‌ ആഹാരരീതിയാണ്‌ എന്നും കീറാമുട്ടി. ഇഷ്ടമുള്ള ആഹാരസാധനങ്ങളൊന്നും കഴിക്കാന്‍ കഴിയില്ലെന്നുള്ളതാണ്‌ അവരുടെ പരാതിയും നിരാശയും. അതുകൊണ്‌ട്‌ ഒരു വിഭാഗം രോഗികള്‍ കരുതലിന്റെ ഭാഗമായ നിയന്ത്രണം വകവയ്‌ക്കാതെ വിലക്കപ്പെട്ട എല്ലാ ആഹാരസാധനങ്ങളും കഴിക്കും. അങ്ങനെ നിയന്ത്രണമില്ലാതെ പ്രമേഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഏറ്റുവാങ്ങി ജീവച്ഛവങ്ങളായി കഴിയുന്നു. ഡോക്ടര്‍മാര്‍ ആഹാരത്തെക്കുറിച്ച്‌ ഒന്നും വ്യക്തമായി പറയുന്നില്ല. ഡയറ്റീഷന്റെയടുത്തു ചെന്നാലോ അവരുടെ ഇഷ്ടങ്ങളൊന്നും കണക്കാക്കാതെ കുറെ കലോറിക്കണക്കും പറഞ്ഞ്‌ ഒരു ലിസ്റ്റ്‌ കൊടുത്തുവിടും. മിക്കവരും അത്‌ ചവറ്റുകുട്ടയിലെറിഞ്ഞ്‌ അവര്‍ക്കിഷ്ടമുള്ളതു കഴിക്കും. പ്രമേഹബാധിതരുടെ ഇഷ്ടംകൂടി കണക്കിലെടുത്തുള്ള ഒരു ആഹാരരീതിയാണെങ്കില്‍ മാത്രമേ അതുകൊണ്‌ടു പ്രയോജനമുള്ളൂ.

ആഹാരത്തിന്റെ ഗ്ലൈസീമിക്‌ ഇന്‍ഡക്‌സ്‌(ജിഐ), അതായതു ഗ്ലൂക്കോസുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ആഹാരവും ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നതിന്റെ അനുപാതം അനുസരിച്ചാണ്‌ പ്രമേഹക്കാര്‍ക്ക്‌ കഴിക്കാവുന്നവ എന്തൊക്കെയാണെന്ന്‌ തീരുമാനിക്കുന്നത്‌. ഗ്ലൂക്കോസിന്റെ ഗ്ലൈസീമിക്‌ ഇന്‍ഡക്‌സ്‌ 100 ആണ്‌. എന്നുവച്ചാല്‍ 100 ശതമാനവും ആഗിരണം ചെയ്യപ്പെടുന്നുവെന്നതാണതിനര്‍ഥം. ജിഐ കുറഞ്ഞ ആഹാരമാണു പ്രമേഹക്കാര്‍ക്കു വേണ്‌ടത്‌. ജിഐ -70നു മുകളിലുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഉദാഹരണം: ഉരുളക്കിഴങ്ങ്‌ (96), കോണ്‍ ഫ്‌ളേക്‌സ്‌ (90), പച്ചരി (96), തണ്ണിമത്തന്‍ (100), ഏത്തപ്പഴം (72), പുഴുങ്ങിയ ഏത്തക്കായ (100) തുടങ്ങിയവ.
ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പാകം ചെയ്യുന്നതിലും ചില പ്രത്യേക കാര്യങ്ങള്‍ക്ക്‌ ഊന്നല്‍കൊടുക്കേണ്‌ടതുണ്‌ട്‌.

1. ധാന്യങ്ങളുടെ തവിട്‌, തൊലി തുടങ്ങിയവ കളഞ്ഞാല്‍ ജിഐ കൂടും. ഗോതമ്പ്‌, പഞ്ഞപ്പുല്ല്‌ (റാഗി) തുടങ്ങിയവ തൊലിസഹിതം വേണം പൊടിപ്പിക്കാന്‍. തൊലി അരിച്ചുകളയാന്‍ പാടില്ല. റിഫൈന്‍ ചെയ്‌ത ധാന്യപ്പൊടികള്‍ (ഉദാ- മൈദ) ഒഴിവാക്കേണ്‌ടതാണ്‌. പുഴുങ്ങിക്കുത്തിയ നെല്ലിന്റെ തവിടുകളയാത്ത ചുവന്ന അരിയാണ്‌ ചോറിനുത്തമം. വെള്ളയരിയാണു ഷുഗറുകാര്‍ക്കു നല്ലതെന്ന വിശ്വാസം തെറ്റാണ്‌. കാരണം ചുവന്ന അരി (കുത്തരി)യുടെ ജിഐ 65 ആണെങ്കില്‍ വെള്ളയരിയുടേത്‌ 80 ആണെന്നറിയുക.

2. ഖരരൂപത്തിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാനീയ രൂപത്തിള്ളതിന്‌ ജിഐ കൂടും. ചോറിനേക്കാള്‍ ജിഐ കൂടും കഞ്ഞിക്ക്‌. റാഗിപുട്ടിനെക്കാള്‍ ജിഐ കൂടും റാഗി കാച്ചിയതിന്‌.

3. വേവുകൂടിയാല്‍ ജിഐ കൂടും. ഓട്‌സ്‌ തിളയ്‌ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്‌ടു മിനിറ്റിനകം തീയില്‍നിന്നും മാറ്റുകയും വേണം. രണ്‌ടു മിനിറ്റില്‍ കൂടുതല്‍ തിളപ്പിച്ചാല്‍ അതിന്റെ അമൂല്യമായ നാരുകള്‍ നശിച്ചുപോകും. അത്‌ കഞ്ഞിക്കു തുല്യമാണ്‌, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാല്‍ പെട്ടെന്നു ദഹിച്ച്‌, പെട്ടെന്ന്‌ ആഗിരണം ചെയ്‌ത്‌ രക്തത്തിലെ ഷുഗര്‍നില പെട്ടെന്നുയരും. അതുകൊണ്‌ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂറ്റി പശപ്പരുവത്തിലാക്കരുത്‌.

4. പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ നാരുകളുളള മാംസളഭാഗം സഹിതം വേണം വിഴുങ്ങാന്‍. അതായത്‌ ഓറഞ്ചും മറ്റും കഴിക്കുമ്പോള്‍ അതിന്റെ നീര്‌ മാത്രം ഇറക്കി അവസാനം നാരും മറ്റും ചവച്ചുതുപ്പുന്നത്‌ ആരോഗ്യകരമല്ല. അതുകൊണ്‌ടുതന്നെ നാരുകളുളള മാംസളഭാഗമില്ലാത്ത ജ്യൂസുകള്‍ നിഷിദ്‌ധമാണ്‌. ജിഐ കൂടുതലാണെന്നാണതിനു കാരണം. പഴവര്‍ഗങ്ങള്‍ വേവിക്കുകയോ ആവിക്കു വയ്‌ക്കുകയോ ചെയ്‌താല്‍ അതിന്റെ വിറ്റാമിനുകളും നാരുകളും നഷ്ടപ്പെടുമെന്നു മാത്രമല്ല, ജിഐ 100 ആയി മാറ്റപ്പെടുകയും ചെയ്യും. പച്ചയായാലും പഴുത്തതായാലും ഏത്തക്കാ പുഴുങ്ങിക്കഴിക്കുന്നതിന്റെ ദോഷമിതാണ്‌.

5. ഒരു കുക്കുംബര്‍ അല്ലെങ്കില്‍ വെള്ളരി, ഒരു കാരറ്റ്‌, ഒരു തക്കാളി, 10 കോവയ്‌ക്ക, ഒരു സവാള (അസിഡിറ്റിയുള്ളവര്‍ സവാള ഒഴിവാക്കുക) ഇവ അരിഞ്ഞ്‌ പാകത്തിന്‌ ഉപ്പും നാരങ്ങാനീരോ നെയ്യ്‌ മാറ്റിയ തൈരോ ചേര്‍ത്ത്‌ ചോറു കഴിക്കുന്നതിനു മുമ്പ്‌ കഴിക്കുന്നത്‌ ഉത്തമവും ഒഴിവാക്കാനാവാത്തതുമാണ്‌. വേവിക്കുമ്പോള്‍ പച്ചക്കറികളുടെ നാരുകള്‍ ധാരാളമായി നശിക്കുന്നതുകൊണ്‌ടാണ്‌ സാലഡ്‌ തീര്‍ച്ചയായും കഴിക്കണമെന്നു പറയുന്നത്‌. കാരറ്റ്‌ ചെറിയ അളവില്‍ സാലഡില്‍ ചേര്‍ക്കാമെങ്കിലും വേവിച്ച കാരറ്റിന്റെ ജിഐ 100 ആയതുകൊണ്‌ട്‌ തീരെ ഒഴിവാക്കുക.

6. കപ്പ, ചേമ്പ്‌, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രമേഹരോഗികള്‍ക്ക്‌ വളരെ ഇഷ്ടമാണ്‌. അവയുടെ ജിഐ ഏതാണ്‌ട്‌ 100 ആയതിനാല്‍ ഒഴിവാക്കേണ്‌ടതുമാണ്‌. നിങ്ങള്‍ക്കു കൊതിയുണെ്‌ടങ്കില്‍ മിതമായ അളവില്‍ അവ കഴിക്കാന്‍ മാര്‍ഗമുണ്‌ട്‌. ഇവ കഴിക്കുന്നതിനു മുമ്പ്‌ ഒരു പാത്രം സലാഡ്‌ കഴിക്കുക. സലാഡിന്റെ ജിഐ 30ല്‍ താഴെയായതിനാല്‍ കപ്പയുടെ ജിഐ 50-65 ആയി താഴുന്നു.

7. പച്ച ഏത്തക്കായ്‌ പ്രമേഹക്കാര്‍ക്കു പുഴുങ്ങിക്കഴിക്കാമെന്നൊരു വിശ്വാസമുണ്‌ട്‌. പുഴുങ്ങുമ്പോള്‍ അതിന്റെ ജിഐ 100 ആയി മാറുന്നതുകൊണ്‌ട്‌ അതു നിഷിദ്ധമാണ്‌. ആഗ്രഹമുള്ളവര്‍ വല്ലപ്പോഴും പഴുത്ത ഏത്തക്കായ (ജിഐ 72) അങ്ങനെതന്നെ കഴിക്കുക. സാലഡ്‌ പ്രയോഗംകൊണ്‌ട്‌ മിക്ക ആഹാരങ്ങളും മിതമായ അളവില്‍ കഴിക്കാവുന്നതാണ്‌.

8. ഐസ്‌ക്രീമില്‍ ജിഐ കുറഞ്ഞ ക്രീമും മറ്റു ചേരുവകളും ഉള്ളതുകൊണ്‌ട്‌ ജിഐ 65-70 ആണ്‌. ആകയാല്‍ വല്ലപ്പോഴും ഐസ്‌ക്രീം കഴിക്കുന്നതില്‍ തെറ്റില്ല.

9. പായസത്തിന്റെ ജിഐ 100ന്‌ അടുത്താണ്‌. പക്ഷേ, ഷുഗറിന്‌ നല്ല നിയന്ത്രണമുള്ളവര്‍ക്ക്‌ സദ്യയ്‌ക്ക്‌ ചോറിന്റെ അളവ്‌ കുറച്ച്‌ അവിയല്‍, തോരന്‍ തുടങ്ങിയവ രണ്‌ടാംതവണയും വാങ്ങിക്കഴിച്ച്‌ പായസത്തിന്റെ ഖരമായ ഭാഗം കഴിച്ചെന്നു കരുതി ഷുഗര്‍ അമിതമായി കൂടാനൊന്നും പോകുന്നില്ല. പക്ഷേ, വല്ലപ്പോഴുമേ ആകാവൂ എന്നു മാത്രം.

10. പ്രമേഹക്കാര്‍ 6-7 നേരമായി ചെറിയ അളവില്‍ വേണം ആഹാരം കഴിക്കാന്‍. അങ്ങനെ ചെയ്‌താല്‍ ഷുഗര്‍നില അധികം ഉയരാതിരിക്കും.

വിവരങ്ങള്‍ : ഡോ.യു. രാജേന്ദ്രന്‍,
ഇന്‍ഷ്വറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍& ഡയബറ്റോളജിസ്‌റ്റ്‌, റാന്നി, പത്തനംതിട്ട.

പ്രമേഹം അവഗണിക്കരുത്‌, പാദസംരക്ഷണം പ്രധാനം
രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമപ്പെടുത്തുന്നതിനു സഹായകമായ ഭക്ഷണക്രമവും ആരോഗ്യശീലങ്ങളും പ്രമേഹബാധിതര്‍ പാലിക്കണം. പ്രമേഹനിയന്ത്രിക്കുന്നതിനു സഹായിക്കുന്ന ചില ഭക്ഷ്യവസ്‌തുക്കള്‍ പ്രകൃതി മനുഷ്യനായി കരുതിയിരിക്കുന്നു.

അത്തരം ചില ` സൂപ്പര്‍ ഫുഡ്‌സി ' നെക്കുറിച്ചുളള വിവരങ്ങള്‍.

1. പാവയ്‌ക്ക - രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതില്‍ പാവയ്‌ക്ക ഫലപ്രദം. രാവിലെ മറ്റു ഭക്ഷണത്തിനു മുമ്പ്‌ പാവയ്‌ക്കാനീര്‌ കഴിക്കുന്നത്‌ ഷുഗര്‍ നിയന്ത്രണത്തിനു സഹായകം. എന്നാല്‍ ഷുഗര്‍ കുറയ്‌ക്കാന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അതിനോപ്പം പാവയ്‌ക്ക ജ്യൂസ്‌ കൂടി കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ തീരെ കുറയുന്നതിന്‌ ഇടയാക്കുമെന്നതിനാല്‍ പ്രത്യക ശ്രദ്ധ ആവശ്യമാണ്‌. ഇക്കാര്യത്തില്‍ ചികിത്സകന്റെ ഉപദേശം തേടുക.

2. സോയാബീന്‍ - സോയാബീനില്‍ അടങ്ങിയ നാരുകളും പ്രോട്ടീനും പ്രമേഹനിയന്ത്രണത്തിനുഫലപ്രദം.

3. ആപ്പിള്‍ - ആപ്പിളിലടങ്ങിയിരിക്കുന്ന പെക്ടിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നു. ദിവസവും ആപ്പിള്‍ കഴിക്കുന്ന സ്‌ത്രീകളില്‍ ടൈപ്പ്‌്‌ 2 പ്രമേഹത്തിനുളള സാധ്യത ആപ്പിള്‍ കഴിക്കാത്തവരെ അപേക്ഷിച്ച്‌്‌ 28 ശതമാനം കുറവാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

4. ബീന്‍സ്‌ - ജലത്തില്‍ ലയിക്കുന്ന തരം നാരുകള്‍ ഏറെ അടങ്ങിയിരിക്കുന്ന ബീന്‍സ്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ അമിതമാകാതെ പിടിച്ചു നിര്‍ത്തുന്നതിനു സഹായകം. ദഹനവ്യവസ്ഥ, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തിനും ഇതു ഗുണപ്രദം.

5. ഉലുവ- ടൈപ്പ്‌ 2 പ്രമേഹം കുറയ്‌ക്കുന്നതിന്‌ സുഗന്ധദ്രവ്യം കൂടിയായ ഉലുവ ഉത്തമം.

6. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ അടങ്ങിയിട്ടുളള മത്തി പോലെയുളള ചെറുമീനുകള്‍

7. വെളുത്തുളളി.

8. തവിടു കളയാത്ത ധാന്യങ്ങള്‍ - തവിടു കളയാത്ത ധാന്യങ്ങളില്‍ കോപ്ലക്‌സ്‌ കാര്‍ബോഹൈഡ്രേറ്റ്‌ ധാരാളം അടങ്ങിയിരിക്കുന്നു. തവിട്‌ നീക്കം ചെയ്യാത്ത ഗോതമ്പ്‌്‌, ഓട്‌സ്‌, തവിടിന്റെ അളവ്‌്‌ കൂടുതലുളള അരി എന്നിവയെല്ലാം പ്രമേഹം പിടിച്ചുകെട്ടും.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍..

* ഇന്‍സുലിന്‍ കുത്തിവയ്‌ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന്‌ ഉറപ്പു വരുത്തണം.

* ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ.

* പ്രമേഹരോഗികള്‍ ഇടയ്‌ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന്‌ ഉറപ്പു വരുത്തണം.

* പ്രമേഹരോഗികളില്‍ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ താഴാനിടയുണ്‌ട്‌. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ്‌ അടങ്ങിയ ബിസ്‌കറ്റ്‌ കരുതുന്നതു ബോധക്കേട്‌ ഒഴിവാക്കാന്‍ പ്രയോജനപ്പെടും.

* മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറോട്‌ പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകള്‍ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്‌.

* പ്രമേഹരോഗികള്‍ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.

* രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണം കഴിഞ്ഞ്‌ രണ്‌ട്‌ മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ്‌ ആവശ്യം.

* ചര്‍മസംരക്ഷണത്തിന്‌ അതീവപ്രാധാന്യം നല്‌കണം. ഫംഗസ്‌ ബാധ ഒഴിവാക്കുന്നതിന്‌ ഇതു സഹായകം.

* പാദസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാല്‍ ഇടയ്‌ക്ക്‌ ഇതു സംബന്ധിച്ച പരിശോധനയ്‌ക്കു വിധേയമാകണം.

* മദ്യപാനം ഉപേക്ഷിക്കണം. ബിയര്‍ പോലും ഉപയോഗിക്കരുത്‌.

* ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതില്‍ സമയനിഷ്‌ഠയും.

* വ്യായാമം എല്ലാ ദിവസവും ഒരേ തോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ സ്വീകരിക്കണം.

* പ്രമേഹം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല; എന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുളള മനസും ജീവിതശൈലിയിലുളള ഫലപ്രദമായ മാറ്റവും പ്രമേഹനിയന്ത്രണത്തിനു സഹായകം.

പാദങ്ങള്‍ സൂക്ഷിക്കാം; പൊന്നുപോലെ

പ്രമേഹം കാലിലെ ഞരമ്പുകള്‍ക്കു കേടു വരുത്തുന്നു. കാലിലേക്കുളള രക്തഓട്ടം കുറയ്‌ക്കുന്നു. കാലിന്റെ സ്‌്‌്‌പര്‍ശനശേഷി കുറയുന്നു. ചൂട്‌, തണുപ്പ്‌, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുാകുന്ന ചെറിയ മുറിവ്‌, പരു, പൊളളല്‍ എന്നിവ അറിയാതെ പോകുന്നു. കാലിലേക്കുളള രക്തഓട്ടം കുറയുന്നതു മൂലം ഇത്തരം മുറിവുകള്‍ ഉണങ്ങുന്നതിനു കാലതാമസം നേരിടുന്നു. ഇത്‌്‌്‌ അണുബാധയിലേക്കു നയിക്കുന്നു. പലപ്പോഴും അതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുന്നു.

*എന്നും പാദങ്ങള്‍ പരിശോധിക്കുക. പാദത്തിന്റെ മുകള്‍ഭാഗവും താഴ്‌്‌്‌ഭാഗവും സൂക്ഷ്‌്‌മമായി നിരീക്ഷിക്കുക; നിലത്ത്‌ ഒരു കണ്ണാടി വച്ച ശേഷം പാദത്തിന്റെ താഴ്‌്‌്‌വശത്ത്‌്‌ മുറിവുകളോ വിളളലുകളോ പോറലുകളോ ഉണേ്‌ടാ എന്നുപരിശോധിക്കുക.

*വിരലുകള്‍ക്കിടയിലെ തൊലി പൊട്ടുന്നുങ്കെില്‍ അവിടെ ആന്റിസെപ്‌റ്റിക്‌ മരുന്നു പുരട്ടുക; ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക.

* സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങള്‍ നിത്യവും വൃത്തിയായി കഴുകുക. ഉണങ്ങിയ തുണി കൊണ്‌ടു തുടയ്‌ക്കുക. വിരലുകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാന്‍ ശ്രദ്ധ വേണം.

* കാലു വിണ്‌ടു കീറാതിരിക്കാന്‍ കുളി കഴിഞ്ഞ ശേഷം എണ്ണയോ എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകളോ ലോഷനോ കാലിന്റെ മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയില്‍ പുരട്ടരുത്‌.

* സോക്‌സ്‌ ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായൂസഞ്ചാരം ഉളളതും വിയര്‍പ്പ്‌്‌്‌ തങ്ങി നില്‍ക്കാന്‍ സാധ്യതയില്ലാത്തതുമായ സോക്‌്‌സാണ്‌ അനുയോജ്യം. രാത്രി തണുപ്പ്‌്‌ അനുഭവപ്പെടുന്നുവെങ്കില്‍ സോക്‌സ്‌ ധരിക്കുന്നതു ഗുണകരം.

* കുളി കഴിഞ്ഞ ശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക; നഖങ്ങളുടെ അരികുകള്‍ വെട്ടുമ്പോള്‍ ഏറെ ശ്രദ്ധിക്കണം, ചര്‍മം മുറിയരുത്‌.

* ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.

* കാലുകള്‍ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്‌. ഹോട്ട്‌വാട്ടര്‍ ബോട്ടിലോ ഹീറ്റിംഗ്‌ പാഡോ ഉപയോഗിച്ചു കാലില്‍ ചൂടു വയ്‌ക്കരുത്‌.

* ആണിയും തഴമ്പും ഉങ്കെില്‍ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിക്കരുത്‌; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്‌്‌്‌.

* കാലിലെ രക്തസഞ്ചാരം നിലനിര്‍ത്താന്‍ പുകവലി ഉപേക്ഷിക്കുക.

* ദിവസവും 20 മുതല്‍ 30 മിനിട്ടു വരെ നടക്കുക; കാലിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നതിന്‌്‌്‌ ഇതു സഹായകമാണ്‌.

* ഇരിക്കുമ്പോള്‍ ഒരു കാലിനു മേല്‍ മറ്റേ കാല്‍ കയറ്റി വച്ച്‌ ഇരിക്കരുത്‌; സുഗമമായ രക്തസഞ്ചാരത്തിന്‌ അതു തടസമാകും.

തയാറാക്കിയത്‌; ടി.ജി.ബൈജുനാഥ്‌
 

ഭക്ഷണം നിയന്ത്രിച്ച്‌ പ്രമേഹത്തെ വരുതിയിലാക്കാം
പ്രമേഹരോഗികള്‍ക്ക്‌ അല്‍പം മധുരം ആകാമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. അതായത്‌, പായസം, ലഡ്ഡു, ജിലേബി തുടങ്ങി ഏതു ഭക്ഷണ പദാര്‍ഥങ്ങളും കുറഞ്ഞ അളവില്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്‌ട ഒരു കാര്യമുണ്‌ട്‌. മധുരം കഴിക്കുന്നത്‌ പ്രധാനഭക്ഷണത്തോടൊപ്പം ആയിരിക്കണമെന്നു മാത്രം.

ലോകത്തെമ്പാടുമുള്ള മനുഷ്യരെ നിശബ്ദമായി കാര്‍ന്നു തിന്നുന്ന രോഗാവസ്ഥയായി മാറിയിരിക്കുന്നു പ്രമേഹം. കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം കൂടുതലാണ്‌. ഒരു വ്യക്തിക്ക്‌ ഒരു ദിവസം ആവശ്യമായ കലോറി നിശ്ചയിക്കുന്നത്‌ ആ വ്യക്തിയുടെ പൊക്കം, തൂക്കം, പ്രായം, ശാരീരികാധ്വാനം എന്നിവയിലൂടെയാണ്‌.

അതിനാല്‍ പ്രമേഹ രോഗികളിലെ ഭക്ഷണ നിയന്ത്രണത്തിന്റെ അളവ്‌ ഒരുപോലെ ആകണമെന്നില്ല. ചിട്ടയായ ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം. പ്രമേഹരോഗികള്‍ ഒരു ഭക്ഷണത്തോടും നോ പറയേണ്‌ടതില്ലെന്നാണ്‌ ആധുനിക വൈദ്യശാസ്‌ത്രം പറയുന്നത്‌. കാരണം കഴിക്കുന്ന ആഹാരത്തിന്റെ അളവ്‌ മിതപ്പെടുത്തുന്നതിലൂടെ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താനാകും. എന്തെല്ലാം ഭക്ഷണം കഴിക്കണം, ഏതൊക്കെ ഒഴിവാക്കണം... പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തെ കുറിച്ച്‌ അറിയാം....

ഭക്ഷണം കുറഞ്ഞ അളവില്‍ കൂടുതല്‍ നേരം

പ്രമേഹരോഗികള്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുന്നതാണ്‌ ഉത്തമം. കാരണം മൂന്നുനേരം ഭക്ഷണം കഴിക്കുമ്പോള്‍ ഉദ്ദേശിച്ച അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യം ഉണ്‌ടാകാം. പല തവണ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാനാവും. പ്രമേഹരോഗികള്‍ ദിവസവും ആറ്‌ തവണയെങ്കിലും കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ്‌ നല്ലത്‌.

അതേ സമയം പ്രധാന ഭക്ഷണ നേരങ്ങളിലെല്ലാം എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്‌ടത്‌ ആവശ്യമാണ്‌. അന്നജം, മാംസ്യം, നാരുകള്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം പ്രധാന സമയത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൊഴുപ്പില്ലാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ കൂടുതലായി കഴിക്കാം. ഇടനേരങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്‌.

സോഫ്‌ട്‌ ഡ്രിങ്ക്‌സ്‌ വേണ്‌ട

പ്രമേഹരോഗികള്‍ ദിവസവും എട്ടു മുതല്‍ പത്തു ഗ്ലാസുവരെയെങ്കിലും വെള്ളം കുടിക്കണം. ചൂടുകാലത്ത്‌ അല്‍പം സോഫ്‌ട്‌ ഡ്രിങ്ക്‌സ്‌ ആകാമെന്നുള്ള പ്രമേഹരോഗികളുടെ ആഗ്രഹം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഊര്‍ജം കുറവുള്ള നാരങ്ങ വെള്ളം, മോരുംവെള്ളം, നേര്‍പ്പിച്ച കഞ്ഞിവെള്ളം, നെല്ലിക്ക ജ്യൂസ്‌, സാലഡ്‌, പാവക്ക ജ്യൂസ്‌, തക്കാളി ജ്യൂസ്‌, കുമ്പളങ്ങ ജ്യൂസ്‌ എന്നിവ കുടിക്കാം. കോള പോലുള്ള പാനീയങ്ങള്‍ കഴിക്കരുത്‌.

സ്‌നാക്‌സ്‌ ഒഴിവാക്കേണ്‌ട

വൈകുന്നേരങ്ങളില്‍ ചായക്കു പകരം ചൂടുവെള്ളം മാത്രം കുടിക്കുന്ന പ്രമേഹരോഗികളുണ്‌ട്‌. അതിന്റെ ആവശ്യമില്ല. കട്ടന്‍ചായ, കട്ടന്‍കാപ്പി, പാല്‍ച്ചായ എന്നിവയ്‌ക്കൊപ്പം മധുരമില്ലാത്ത അവല്‍ ഉപ്പുമാവ്‌, ഗോതമ്പ്‌ ഉപ്പുമാവ്‌, ഗോതമ്പിന്റെ അട, കൊഴുക്കട്ട, കടുകുപ്പൊട്ടിച്ച്‌ അല്‍പം മുളകില്‍ വേവിച്ച ചെറുപയര്‍, കടല പുഴുങ്ങിയത്‌ എന്നിവ കഴിക്കാം. ഗോതമ്പിന്റെ ബ്രഡ്‌, ബണ്‍ എന്നിവയും കഴിക്കാം.

പഴങ്ങള്‍ കഴിക്കാം

പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനെക്കാള്‍ നല്ലത്‌ പ്രകൃതിദത്തമായ രീതിയില്‍ ഉപയോഗിക്കുന്നതാണ്‌. ജ്യൂസാക്കുമ്പോള്‍ നാര്‌ നഷ്ടമാകും. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്താന്‍ കാരണമാകും. വെള്ളരിക്ക അരിഞ്ഞ്‌ അല്‍പം കുരുമുളകും ഉപ്പും കൂട്ടി കഴിക്കാം. ഇത്തരത്തില്‍ മറ്റു പഴങ്ങളും ഉപയോഗിക്കാം.

മൈദ കൊണ്‌ടുണ്‌ടാക്കിയ പലഹാരങ്ങള്‍ മിതപ്പെടുത്താം
മൈദ കൊണ്‌ടുള്ള പലഹാരങ്ങള്‍ പ്രമേഹരോഗികള്‍ കഴിക്കുന്നത്‌ മിതപ്പെടുത്തേണ്‌ടത്‌ ആവശ്യമാണ്‌. പൊറോട്ടയും ചിക്കനും കഴിക്കുകയാണെങ്കില്‍ അതിനൊപ്പം നാരുകളടങ്ങിയ പച്ചക്കറികള്‍ കൊണ്‌ടുള്ള സാലഡ്‌ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബ്രഡും ബട്ടറും സാന്‍ഡ്‌വിച്ച്‌ രൂപത്തില്‍ കഴിക്കുന്നതാണ്‌ ഉത്തമം.

പച്ചക്കറികള്‍ മിക്‌സഡ്‌ രൂപത്തിലാകാം

കായ്‌കനികളിലും കിഴങ്ങു വര്‍ഗങ്ങളിലുമെല്ലാം പലതരത്തിലുളള വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്‌ട്‌. പഴവര്‍ഗങ്ങളെ അതിന്റെ മധുരത്തെയും കിഴങ്ങുകളുടെ സ്റ്റാര്‍ച്ചിനെയും മാത്രം കണക്കാക്കി ഉപേക്ഷിക്കേണ്‌ടതില്ല. ഇവയിലുള്ള പോഷകങ്ങള്‍ പ്രമേഹരോഗികളുടെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതം തന്നെയാണ്‌. പക്ഷേ ഒരു നിശ്ചിത അളവില്‍ ഒരു ദിവസം ഒന്നോ രണേ്‌ടാ പഴവര്‍ഗങ്ങള്‍ കഴിക്കണമെന്നു മാത്രം.

ഉരുളക്കിഴങ്ങ്‌, കപ്പ, ചേന, ചേമ്പ്‌, ചക്ക, പച്ചക്കായ, കാച്ചില്‍ എന്നിവയില്‍ പ്രോട്ടീന്‍ വളരെ കുറവും സ്‌റ്റാര്‍ച്ച്‌ വളരെ കൂടുതലുമാണ്‌. അമിതമായി കഴിച്ചാല്‍ കലോറി കൂടി ഷുഗര്‍ കൂടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇവ ഓരോന്നും തനിച്ച്‌ കഴിക്കുന്നത്‌ പ്രമേഹരോഗികള്‍ക്ക്‌ നല്ലതല്ല. ഇവ മറ്റു പച്ചക്കറികള്‍ക്കൊപ്പം കഴിക്കുന്നതാണ്‌ ഉത്തമം. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂട്ടാനെ ഉപകരിക്കൂ.

മിതപ്പെടുത്തേണ്‌ട ഭക്ഷണവസ്‌തുക്കള്‍

കശുവണ്‌ടി, കപ്പലണ്‌ടി, ബദാം എന്നിവയില്‍ ഊര്‍ജം കൂടുതലാണ്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം. പൂരിതക്കൊഴുപ്പ്‌ കൂടുതലായി അടങ്ങിയ ചുവന്ന മാംസ്യം (ആട്ടിറച്ചി, ബീഫ്‌, പന്നിയിറച്ചി) എന്നിവയുടെ ഉപയോഗവും പ്രമേഹരോഗികള്‍ നിയന്ത്രിക്കണം. മുട്ടയുടെ വെളള ഉപയോഗിക്കാം. മീന്‍ വിഭവങ്ങളില്‍ ചാള, അയല എന്നിവ കൂടുതലായി ഉപയോഗിക്കാം. ചെമ്മീന്‍, കക്ക, ഞണ്‌ട്‌ എന്നിവയില്‍ ഊര്‍ജം കൂടുതലായുണ്‌ട്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം.

പുറമേ നിന്ന്‌ വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ ഉപയോഗം പ്രമേഹരോഗികള്‍ നിയന്ത്രിക്കണം. എണ്ണയില്‍ വറുത്ത സാധനങ്ങള്‍, വട, ബോണ്‌ട, ജിലേബി, ലഡു എന്നിവയുടെ ഉപയോഗം ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ നല്ലത്‌. അല്ലാത്തപക്ഷം മിതപ്പെടുത്തണം.

പഴങ്ങള്‍ കഴിക്കാം; മിതമായ അളവില്‍

പ്രമേഹരോഗികള്‍ക്ക്‌ എല്ലാ പഴങ്ങളും കഴിക്കാം. പക്ഷേ കഴിക്കുന്നത്‌ മിതമായ അളവില്‍ വേണമെന്നു മാത്രം. ഈന്തപ്പഴം, ഏത്തപ്പഴം, ചക്ക, മാങ്ങ, സപ്പോട്ട, ഉണക്കമുന്തിരി എന്നിവയില്‍ കലോറി കൂടുതലുണ്‌ട്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം.

ആപ്പിള്‍, ഓറഞ്ച്‌, പേരക്ക, പപ്പായ, പൈനാപ്പിള്‍, തണ്ണിമത്തന്‍, സബര്‍ജലി, പ്ലം എന്നിവയിലെ ഊര്‍ജത്തിന്റെ അളവ്‌ കുറവാണ്‌. ഇവയൊക്കെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കാം.

പയറു വര്‍ഗങ്ങളുടെ ഉപയോഗം

പയറുവര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തൊലി നീക്കിയവയെക്കാള്‍ നല്ലത്‌ തൊലിയോടു കൂടിയവയാണ്‌. പരിപ്പിനെക്കാള്‍ പ്രമേഹരോഗികള്‍ക്ക്‌ നല്ലത്‌ പയര്‍, കടല ഇവയാണ്‌. തൊലി മാറ്റിയവയില്‍ ഊര്‍ജം കൂടുതലായിരിക്കും. തൊലിയോടുകൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഉലുവ ഉത്തമം

പ്രമേഹരോഗികള്‍ക്ക്‌ ഉലുവ, ജീരകം എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം ഏറെ ഗുണകരമാണ്‌. ഉലുവയിട്ട്‌ തിളപ്പിച്ച വെള്ളം കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറക്കാന്‍ കഴിയും. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌, സവാള, ഉള്ളി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്‌. മധുരമില്ലാത്ത ചോക്ലേറ്റ്‌(റമൃസ രവീരീഹമലേ) പ്രമേഹരോഗികള്‍ക്കുള്ളതാണ്‌.

അല്‍പ്പം മധുരമാകാം

മധുരം കഴിക്കാന്‍ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌. പ്രമേഹരോഗികള്‍ക്ക്‌ അല്‍പം മധുരം ആകാമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. അതായത്‌, പായസം, ലഡ്ഡു, ജിലേബി തുടങ്ങി ഏതു ഭക്ഷണ പദാര്‍ഥങ്ങളും കുറഞ്ഞ അളവില്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്‌ട ഒരു കാര്യമുണ്‌ട്‌. മധുരം കഴിക്കുന്നത്‌ പ്രധാനഭക്ഷണത്തോടൊപ്പം ആയിരിക്കണമെന്നു മാത്രം. മധുരം കഴിക്കുന്ന സാഹചര്യത്തില്‍ ബീന്‍സ്‌, വാഴപ്പിണ്‌ടി, കുടപ്പന്‍, ഇലക്കറികള്‍, സാലഡ്‌ തുടങ്ങി നാരുകള്‍ അടങ്ങിയ പച്ചക്കറികളുടെ അളവ്‌ കൂടുതല്‍ കഴിക്കണം. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടാതെ സഹായിക്കും.

ഉറക്കവും വ്യായാമവും നിര്‍ബന്ധം

പ്രമേഹരോഗികള്‍ ആറ്‌ മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. അതുപ്പോലെ തന്നെയാണ്‌ വ്യായാമവും. ഓരോരുത്തരുടെയും പ്രായവും ശരീരത്തിന്റെ അവസ്ഥയും അനുസരിച്ച്‌ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത്‌ നല്ലതാണ്‌.

പ്രമേഹത്തെ പടിക്കു പുറത്താക്കാം

ഭക്ഷണ നിയന്ത്രണം, വ്യായാമം, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ കൃത്യമായ ഉപയോഗം എന്നിവയിലൂടെ പ്രമേഹത്തെ പടിക്കു പുറത്തു നിര്‍ത്താനാവും.

ചോറും ഗോതമ്പും

മലയാളികള്‍ക്ക്‌ പണേ്‌ട ചോറിനോട്‌ പ്രിയം കൂടുതലാണ്‌. പക്ഷേ പ്രമേഹരോഗികള്‍ ചോറ്‌ ഒഴിവാക്കി ഗോതമ്പു മാത്രം കഴിക്കുന്ന രീതി പലരിലും കാണാറുണ്‌ട്‌. ചോറിലും ഗോതമ്പിലും അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവ്‌ ഒരുപോലെയാണ്‌. അതേ സമയം ഗോതമ്പിലുള്ള തവിടിന്റെ അംശം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കൂടാതെ സഹായിക്കും എന്ന പ്രത്യേകത കൂടിയുണ്‌ട്‌. കുറച്ച്‌ ചോറ്‌ കഴിക്കുകയാണെങ്കില്‍ അതിന്‌ ഇരട്ടിയായി നാര്‌ അടങ്ങിയ പച്ചക്കറികള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടാതിരിക്കാന്‍ സഹായകമാകും. 100 ഗ്രാം അരിയില്‍ 340 കിലോ കലോറി ഊര്‍ജമാണുള്ളത്‌.

പഞ്ഞപ്പുല്ല്‌, ചോളം, ഓട്‌സ്‌ എന്നിവ കുറഞ്ഞ അളവിലെടുത്ത്‌ ഉണ്‌ടാക്കിയ പലഹാരങ്ങള്‍ കഴിക്കാം.

തേങ്ങയുടെ ഉപയോഗം കുറയ്‌ക്കുക

നമ്മുടെ ശരീരത്തിന്‌ ലഭിക്കുന്ന ആകെ ഊര്‍ജത്തിന്റെ പ്രധാന പങ്ക്‌ തേങ്ങയില്‍ നിന്നാണ്‌. തേങ്ങയിലും വെളിച്ചെണ്ണയിലും ഊര്‍ജം കൂടുതലാണ്‌. കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടുളള നിരീക്ഷണമായിട്ടാണ്‌ പലരും ഇതിനെ കാണുന്നത്‌. അത്‌ ശരിയല്ല. പ്രമേഹരോഗികള്‍ തേങ്ങയുടെയും എണ്ണയുടെയും ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. 100 ഗ്രാം തേങ്ങയില്‍ 444 കലോറി ഊര്‍ജമാണുള്ളത്‌. പച്ചക്കറികള്‍ക്കും മറ്റും തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ ഒഴിക്കുന്നതിനെക്കാള്‍ നല്ലത്‌ തേങ്ങ ചിരകി ഇടുന്നതാണ്‌.

പാടനീക്കി പാല്‍ കുടിക്കാം

പാലോ പാല്‍ ചായയോ കാപ്പിയോ മിതമായ അളവില്‍ പ്രമേഹരോഗികള്‍ കുടിക്കുന്നതില്‍ കുഴപ്പമില്ല. പാല്‍ കഴിക്കുമ്പോള്‍ പാട നീക്കിയിരിക്കണം.

സീമ മോഹന്‍ലാല്‍
വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: സിന്ധു എസ്‌.
ചീഫ്‌ ഡയറ്റീഷ്യന്‍
മെഡിക്കല്‍ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍
എറണാകുളം

Samstag, 20. Dezember 2014


ജലദോഷത്തിന് ആയുർവേദം

പ്രതിശ്യായം എന്ന് ആയുർവേദസംഹിതകളിൽ വിവരിക്കുന്നതും ആധുനികശാസ്ത്രം ഒരു വൈറസ്ബാധയായി കരുതുന്നതുമായ ഒന്നാണ് ജലദോഷം. നമ്മുടെ നാട്ടിൽ, തല നനയുന്നതു കൊണ്ടും എണ്ണ, കുളിക്കുന്ന വെള്ളം ഇവ മാറുന്നതുകൊണ്ടും ഇവയുണ്ടാകുന്നതായി പലരും കരുതുന്നു. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലുള്ളവർ നെഞ്ച്, കഴുത്ത്, കൈകാലുകൾ ഇവ നനയുന്നതുകൊണ്ടും അമിതമായി തണുക്കുന്നതുകൊണ്ടുമാണ് കോമൺ കോൾഡ് എന്ന ജലദോഷം ഉണ്ടാകുന്നതെന്നാണു കരുതുന്നത്.
മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണു തുടക്കത്തിലുണ്ടാവുക. എന്നാൽ ഇതേത്തുടർന്നു പലപ്പോഴും അണുബാധകളും അനുബന്ധ പ്രശ്നങ്ങളുമുണ്ടാവാറുണ്ട്. ഇതുമാത്രമല്ല, പക്ഷിപനി, എവിഎൻ ഫ്ളൂ, പന്നിപനി എന്നിവയ്ക്കും ഇതുപോലെയുള്ള അപകടകരമായ അവസ്ഥകൾക്കും സമാനമായ ലക്ഷണങ്ങളുണ്ടാകാം. അതുകൊണ്ടു രോഗനിർണയവും ചികിത്സയും ഈ ഘട്ടത്തിൽ ആവശ്യമായി വരും.
ജലദോഷത്തിനു പരിഹാരമായി ചില ലഘുപ്രയോഗങ്ങൾ ചുവടെ ചേർക്കുന്നു.
∙ മഞ്ഞൾപ്പൊടിയും ഉഴുന്നുപരിപ്പും
ചൂടുപാലിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി— രണ്ടുനേരം ആഹാരത്തിനു മുമ്പു സേവിക്കുന്നത് ജലദോഷത്തെ അകറ്റും.
∙ ഉഴുന്നുപരിപ്പ് 15 ഗ്രാം ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് രാത്രി ആഹാരശേഷം കഴിക്കുന്നത് ജലദോഷത്തെ ശമിപ്പിക്കാൻ വളരെ നല്ലതാണ്.
∙ ചുക്ക് — അയമോദകം— കടുക്ക
ചുക്ക്, അയമോദകം, കടുക്ക എന്നിവ രണ്ടു ഗ്രാം വീതം അരച്ചെടുത്ത് ആഹാരത്തിനു മുമ്പായി രാവിലെയും രാത്രിയും തുടർച്ചയായി ഒരാഴ്ച കഴിക്കുന്നതുകൊണ്ട് കടുത്ത ജലദോഷം ശമിക്കും.
∙ ഇഞ്ചിനീരും തേനും
ഇഞ്ചിനീര് ഒരു ടീസ്പൂണെടുത്ത് അതിൽ അര ടീസ്പൂൺ വറുത്തെടുത്ത ഗോതമ്പുപൊടിയും ഒരു ടീസ്പൂൺ തേനും ചേർത്തു കഴിക്കുന്നതു ജലദോഷം ശമിപ്പിക്കും.
∙ Starve a fever, But feed a cold എന്ന പാശ്ചാത്യ ആരോഗ്യതത്വമനുസരിച്ച് പനിക്ക് പട്ടിണിയെങ്കിൽ ജലദോഷത്തിന് ശരിയായ ആഹാരമാണ് ചികിത്സ.
ആയുർവേദ വിധി പ്രകാരം നെയ്യും തൈരും കൂട്ടിയുള്ള ആഹാരം പഴകിയതല്ലാത്ത ജലദോഷത്തെ ശമിപ്പിക്കാൻ ഉത്തമമാണ്.
∙ കാട്ടുതുളസിവേര് കഷായം
ഒരു ടീസ്പൂൺ ശർക്കരയിൽ കാൽ ടീസ്പൂൺ കുരുമുളകുപൊടി സേവിക്കുന്നതു ജലദോഷശമനകരമാണ്.
∙ കാട്ടുതുളസിവേര് 50 ഗ്രാം 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കുക. ഇതു 50 മി ലി വീതം രാവിലെയും രാത്രിയും ആഹാരത്തിനു മുമ്പായി കഴിക്കുന്നത് ജലദോഷം ശമിപ്പിക്കും.
∙ ചിറ്റമൃതിന്റെ വേരും ചുക്കും
ചിറ്റമൃതിന്റെ വേര്, മുത്തങ്ങ, ചുക്ക്, ചന്ദനം ഇവ 15 ഗ്രാം വീതം എടുത്ത് 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കണം. ഇത് 50 മി ലീ വീതം രണ്ടുനേരം കഴിക്കുന്നത് രോഗഹരമാണ്.
∙ വെൺവഴുതിന വേര് തിപ്പലിപ്പൊടി ചേർത്ത്
വെൺവഴുതിന വേര്, ചുക്ക്, അമൃത് എന്നിവ 20 ഗ്രാം വീതം എടുത്ത് 800 മി ലീ വീതം വെള്ളം ചേർത്തു നന്നായി തിളപ്പിച്ച് 200 മി ലീ ആയി വറ്റിച്ചെടുക്കുക. ഇത് 50 മി ലീ വീതം രണ്ടുനേരം ഒരു നുള്ളു തിപ്പലിപ്പൊടിയും ചേർത്തു കഴിച്ചാൽ ജലദോഷം പെട്ടെന്നു തന്നെ കുറയും.