തുളസി; വീട്ടുമുറ്റത്തെ ഔഷധപുണ്യം
ജലദോഷം പിടിച്ചാൽ ഏതാനും തുളസിയിലയും കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും കൂടി ചേർത്ത് കഷായമുണ്ടാക്കി കുടിച്ചാല്‍ പനിയടങ്ങും.
തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാല്‍ മലേറിയ, ഡെങ്കിപ്പനി എന്നിവ തടയാം.
രോഗപ്രതിരോധശക്തി കൂട്ടുന്നതിനു തുളസിയില സഹായകം. ശാസ്‌ത്രവും അതു ശരിവയ്‌ക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റിബോഡികളുടെ ഉത്‌പാദനം മെച്ചപ്പെടുത്തുന്നതിനു തുളസി സഹായകമെന്നു പഠനങ്ങള്‍. അണുക്കളെ നശിപ്പിക്കാനുളള തുളസിയുടെ ശേഷിയാണ് വിവിധതരം വൈറസ് അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്നത്. തുളസിയില ചവച്ചരച്ചു കഴിക്കുന്നതു ശീലമാക്കാം. പനിയും ജലദോഷവും ചുമയും അകന്നു നില്‍ക്കും. മഴക്കാലത്താണു വിവിധതരം പനികള്‍ പടര്‍ന്നുപിടിക്കുന്നത്. ഇക്കാലത്തു തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാല്‍ പനി അകന്നു നില്‌ക്കും.
കഫ്‌സിറപ്പുകള്‍ നിര്‍മിക്കുന്നതിനു തുളസി ഉപയോഗിക്കാറുണ്‌ട്. വീട്ടുമുറ്റത്തു തുളസിയുണെ്‌ടങ്കില്‍ അവയ്‌ക്കു പിന്നാലെ പോകേണ്‌ട കാര്യമില്ല. കുറച്ചു തുളസിയിലയും അഞ്ച് ഗ്രാമ്പുവും ഒരു കപ്പ് വെളളത്തില്‍ ചേര്‍ത്തു തിളപ്പിക്കുക, രുചിക്കു വേണമെങ്കില്‍ അല്‌പം ഉപ്പുകൂടി ചേര്‍ക്കാം. തണുത്തശേഷം കുടിക്കുക, ചുമയില്‍ നിന്ന് ആശ്വാസം നേടാം. തുളസിയിലയിട്ടു തിളപ്പിച്ച വെളളം കവിള്‍ക്കൊളളുന്നത് ചുമ കടുത്തു തൊണ്‌ട പഴുത്ത അവസ്ഥയില്‍ നിന്ന് മോചനമേകും. ബ്രോങ്കൈറ്റിസ്, ആസ്‌ത്‌്‌മ തുടങ്ങിയ ശ്വസനസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കഫം ഇളകിവരുന്നതിനും തുളസിയില സഹായകം. തേനും ഇഞ്ചിയും തുളസിയിലയും ചേര്‍ത്തു കഴിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്‌ത്‌മ, ഇന്‍ഫ്‌ളുവന്‍സ, ജലദോഷം തുടങ്ങിയവയ്‌ക്കു പ്രതിവിധിയാണ്. തുളസിയിലയും ഏലയ്‌ക്കാപൊടിയും ചേര്‍ത്തു തിളപ്പിച്ച വെളളത്തില്‍ പാലും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു കടുത്ത പനിയോടനുബന്ധിച്ച ചൂടു കുറയ്‌ക്കുന്നതിനു സഹായകം. പേശികള്‍ക്ക് അയവു വരുത്തുന്നതിനു തുളസിയില സഹായകം. തുളസിയിലയും ചന്ദനവും ചേര്‍ത്ത് അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയില്‍ നിന്ന് മോചനം. കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുളസിയില ഉത്തമം. തുളസിനീരും തേനും ചേര്‍ത്തു നല്‌കിയാല്‍ ചുമ, തൊണ്‌ടവേദന എന്നിവയ്‌ക്ക് ആശ്വാസമാകും.
തുളസിയില പോഷകസമൃദ്ധo.
ആന്റിഓക്‌സിഡന്റുകള്‍ ധാരാളം. ബാക്ടീരിയയെ തടയുന്നു. നീരും വേദനയും കുറയ്‌ക്കുന്ന സ്വഭാവഗുണവും ((antiinflammatory )തുളസിയിലയ്‌ക്കുണ്‌ട്. വിറ്റാമിനുകളായ എ, സി, കെ, ധാതുക്കളായ മാംഗനീസ്, കോപ്പര്‍, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങള്‍ തുളസിയിലയിലുണ്‌ട്.
സ്‌ട്രസ്(മാനസിക പിരിമുറുക്കം) കുറയ്‌ക്കുന്നതിനും തുളസിയില സഹായകമെന്നു പഠനം. തുളസിയില പതിവായി ചവയ്‌ക്കുന്നതു രക്തശുദ്ധിക്കും ഉത്തമം. 100 ഗ്രാം തുളസിയിലയില്‍ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്‌ട്. വിറ്റാമിന്‍ എയ്‌ക്ക് ആന്റി ഓക്‌സിഡന്റ് ഗുണമുണ്‌ട്. കാഴ്‌ചശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകം. വിറ്റാമിന്‍ എയുടെ കുറവു മൂലമുണ്‌ടാകുന്ന നിശാന്ധത തടയുന്നതിനു തുളസിയില ജ്യൂസ് സഹായകം. തുളസിയില അരച്ചു ചേര്‍ത്ത വെളളം ഉപയോഗിച്ചു കണ്ണു കഴുകുന്നത് ബാക്ടീരിയ, ഫംഗസ് അണുബാധകളില്‍ നിന്നും conjunctivitis ല്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു.
തുളസിയില ചവയ്‌ക്കുന്നതു ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നതിനു സഹായകം.
വായ, പല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. തുളസിയില ഉണക്കിപ്പൊടിച്ചതു പല്ലുതേയ്‌ക്കാന്‍ ഉപയോഗിക്കാം. അതു കടുകെണ്ണയുമായി ചേര്‍ത്തു പേസ്റ്റാക്കി പല്ലുതേയ്‌ക്കാം, മോണ മസാജ് ചെയ്യാം തുളസിയില മൗത്ത്‌വാഷായും ഉപയോഗിക്കാം. പല്ലുവേദന അകറ്റും. വായിലുളള മിക്ക അണുക്കളെയും ബാക്ടീരിയയെയും നശിപ്പിക്കുന്നു. വായിലെ അള്‍സറിനു പ്രതിവിധിയായും ഉപയോഗിക്കാം. വായയുടെ മാത്രമല്ല വയറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുളസിയില സഹായകം. അസിഡിറ്റി, മലബന്ധം, വിശപ്പില്ലായ്‌മ, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കാം. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനും തുളസിയില സഹായകം.
ഹൃദയാരോഗ്യത്തിന് തുളസിയില സഹായകമാണോ?
തുളസിയിലുളള വിറ്റാമിന്‍ സിയും Eugenol എന്ന ആന്റിഓക്‌സിഡന്റും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍നിന്നു ഹൃദയത്തിനു സംരക്ഷണമേകുന്നു. കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു.
വൃക്കകളുടെ ആരോഗ്യത്തിനും തുളസിയില സഹായകം. തുളസിനീര് തേന്‍ ചേര്‍ത്തു കഴിക്കുന്നത് വൃക്കയിലുണ്‌ടാകുന്ന ചിലതരം കല്ലുകള്‍ മൂത്രനാളിയിലൂടെ പുറന്തളളപ്പെടുന്നതിനു സഹായകം. വൃക്കകളില്‍ കല്ലുണ്‌ടാകുന്നതിനു കാരണമാകുന്ന അമിത യൂറിക്കാസിഡിന്റെ തോതു കുറയ്‌ക്കുന്നതിനും തുളസി സഹായകം.
തുളസിയിലയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു പറയാമോ?
ആന്റി സെപ്‌റ്റിക്കാണ് തുളസിയില. മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഭേദപ്പെടുത്തുന്നതിനു സഹായകം. നാഡീസംബന്ധമായ വേദനയും നീര്‍വീക്കവും കുറയ്‌ക്കുന്നതിനും ഉത്തമം. സ്‌തനാര്‍ബുദം ഉള്‍പ്പെടെയുളള കാന്‍സറുകളുടെ
ചികിത്സയ്‌ക്കു തുളസി സഹായകമെന്നു പഠനം.
കാന്‍സര്‍മുഴകളിലേക്കുളള രക്തക്കുഴലുകളെ തടസപ്പെടുത്തുന്നു. പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം മൂലം വായിലുണ്‌ടാകുന്ന കാന്‍സര്‍ വളര്‍ച്ച തടയുന്നതിനും ഗുണപ്രദമെന്നു പഠനം. പുകവലി ഉപേക്ഷിക്കാന്‍ താത്‌പര്യമുളളവര്‍ തുളസിയില കൈയില്‍ കരുതുക. പുകവലിക്കാനുളള ആഗ്രഹം പ്രകടമാകുമ്പോള്‍ പുകയില ഉത്‌പന്നങ്ങള്‍ക്കുപകരം തുളസിയില ചവയ്‌ക്കുക. കാലങ്ങളായി തുടര്‍ന്ന പുകവലി വരുത്തിവച്ച ദോഷങ്ങള്‍ കുറയ്‌ക്കുന്നതിന് തുളസിയിലുളള ആന്റിഓക്‌സിഡന്റുകള്‍ സഹായകം. അതിലുളള വിറ്റാമിന്‍ സി, camphene, Eugenol എന്നിവ പുകവലി, ക്ഷയം എന്നിവകൊണ്‌ടു ശ്വാസകോശത്തിനുണ്‌ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനു സഹായകം.
പ്രാണികളുടെ കടിയേല്‍ക്കുന്നതു മൂലമുളള വേദനയും വിഷബാധയും അകറ്റുന്നതിനു തുളസിനീരു നല്‌കാം. കടിയേറ്റ ഭാഗത്തു തുളസിയില അരച്ചുപുരട്ടാം. തുളസിയിലയും തുളസിവേരും അരച്ചുപുരട്ടിയാല്‍ തേളിന്റെ കടിയേല്‍ക്കുന്നതു മൂലമുളള വിഷബാധ അകറ്റാം.
ചര്‍മസംരക്ഷണത്തിനു തുളസി സഹായകമാണോ?
ബാക്ടീരിയയെ നശിപ്പിച്ച് മുഖക്കുരു വ്യാപിക്കുന്നതു തടയാന്‍ തുളസിയിലനീരു പുരട്ടാം. വരട്ടുചൊറി, പുഴുക്കടി, സോറിയാസിസ് തുടങ്ങിയ ചര്‍മരോഗങ്ങളുടെ ചികിത്സയ്‌ക്കും തുളസിയില ഫലപ്രദം. ഫംഗസിനെ തടയുന്നു. തുളസിയില അരച്ചുപുരട്ടിയാല്‍ ചൊറിച്ചിലില്‍ നിന്നു മോചനംനേടാം. നിരവധി ചര്‍മ - കേശ, ആരോഗ്യ- സൗന്ദര്യ ഉത്‌പന്നങ്ങളുടെ നിര്‍മാണത്തിന് തുളസിയില ഉപയോഗിക്കുന്നുണ്‌ട്. ചര്‍മത്തിന്റെ തിളക്കവും മൃദുലതയും കൂട്ടുന്നു. തുളസിയിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നു. മുടിയുടെ ആരോഗ്യത്തിനും തുളസിയില ഗുണപ്രദം. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയില്‍ പതിവായി തേച്ചുപിടിപ്പിച്ചാല്‍ താരനകറ്റാം; മുടികൊഴിച്ചില്‍ കുറയ്‌ക്കാം. തുളസിയില അരച്ചതു തലയില്‍ പുരട്ടുന്നതും ഉചിതം. തുളസിയില, ചെമ്പരത്തി, വേപ്പില എന്നിവ ചേര്‍ത്ത് അരച്ചതു തലയില്‍ പുരട്ടിയാല്‍ ചൊറിച്ചില്‍ ഒഴിവാക്കാം.
പണെ്‌ടാക്കെ മിക്ക വീട്ടുമുറ്റത്തും തുളസിത്തറയുണ്‌ടായിരുന്നു...
ഇന്നതൊക്കെ ആളുകള്‍ മറന്നിരിക്കുന്നു. തുളസിയുടെ ആരോഗ്യസിദ്ധികളാണ് അതിന്റെ മഹത്വം. അതു തിരിച്ചറിയുന്നതാണ് ആരോഗ്യജീവിതത്തിലേക്കുളള പ്രകൃതിവഴി. വീട്ടുമുറ്റത്തും തൊടിയിലും ഫ്‌ളാറ്റുകളിലെ ചെറു ചട്ടികളിലും തുളസിക്കതിരുകള്‍ കാറ്റിലാടി നില്‍ക്കട്ടെ. വായു ശുദ്ധമാകും, ഓക്‌സിജന്‍ സമൃദ്ധമാകും. ശ്വസനം ആനന്ദകരമാകും. മനസ് ശാന്തമാകും. ജീവിതം സുന്ദരമാകും.
-ടി.ജി.ബൈജുനാഥ്
പ്രമേഹത്തെ ചെറുക്കാന്‍ ഞാവല്‍പ്പഴം
രക്തത്തില്‍ ഷുഗറിന്റെ അളവില്‍ മാറ്റം കണ്‌ടു തുടങ്ങുമ്പോള്‍ തന്നെ ഭയം എത്തുകയായി. ഇനി ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്‌ടി വരുമല്ലോ എന്നതാണ് ഏറ്റവും വലിയ ഭയം. എന്നാല്‍ ഭക്ഷണം ക്രമീകരിച്ചും, കൃത്യമായ വ്യായാമം കൊണ്‌ടും പത്തു വര്‍ഷം വരെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറ്റവും മികച്ചതാണ് ഞാവല്‍പ്പഴം.
രക്തത്തില്‍ ഷുഗര്‍ കൂടുന്നവര്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഞാവല്‍പ്പഴം കൊണ്‌ടുള്ള ജ്യൂസ് ഉത്തമമാണ്. ഞാവല്‍പ്പഴത്തില്‍ അരി വറുത്തുപൊടിച്ച് കാപ്പിപ്പൊടിക്ക് പകരം സ്ഥിരമായി ഉപയോഗിച്ചാല്‍ രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞു വരുന്നത് കാണാം.
Keine Kommentare:
Kommentar veröffentlichen