Dienstag, 6. August 2013

Deepika.com Feature News :ഈന്തപ്പഴം; ഇവന്‍ ആള് കേമന്‍!.......



ഈന്തപ്പഴം: ഇവന്‍ ആള്‍ കേമന്‍!
റമദാന്‍ നൊയമ്പിന്റെ ഈ വിശുദ്ധദിനങ്ങളിലാണ്‌ ഈന്തപ്പഴത്തിനു മാറ്റേറുന്നത്‌. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്‌, ഫ്ലൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതിനാല്‍ ദിവസവും ഈന്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വിദഗ്ധര്‍, പ്രത്യേകിച്ചും കൊളസ്ട്രോള്‍ പ്രശ്നങ്ങളുളളവര്‍.

* പ്രോട്ടീന്‍സമ്പന്നമാണ്‌ ഈന്തപ്പഴം. നാരുകള്‍ ധാരാളം. വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ധാരാളം. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പല തരത്തിലുളള അമിനോ ആസിഡുകളും ഈന്തഴത്തിലുണ്ട്‌. അതിനാല്‍ ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം.

* സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്‌, സൂക്രോസ്‌, ഫ്രക്റ്റോസ്‌ എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം. അതിനാല്‍ ഈന്തപ്പഴം കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും.

* ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഡോഡിയം തീരെ കുറവ്‌. അതിനാല്‍ നാഡികളുടെ ആരോഗ്യത്തിന്‌ ഈന്തപ്പഴം ഗുണപ്രദം.

* ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ്‌ വിളര്‍ച്ച തടയുന്നു. അതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉത്തമാഹാരം.

* ഈന്തപ്പഴത്തിലടങ്ങിയ ഫ്ലൂറിന്‍ പല്ലുകളുടെ നാശം തടയുന്നു.

* മലബന്ധം ഒഴിവാക്കാന്‍ ഈന്തപ്പഴം ഗുണപ്രദം. കുതിര്‍ത്ത ഈന്തപ്പഴം രാവിലെ കഴിച്ചാല്‍ മലബന്ധത്തില്‍നിന്നു മോചനം.

* ആമാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍, ദഹനക്കേട്‌, അതിസാരം, ആമാശയ അര്‍ബുദം എന്നിവതടയുന്നതിനും ഈന്തപ്പഴം ഗുണപ്രദം.

* കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്‌, മാംഗനീസ്‌, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്‌. ദിവസവും ഈന്തപ്പഴം മിതമായി കഴിക്കുന്നത്‌ ആരോഗ്യജീവിതത്തിനു സഹായകം.

* പേശികളുടെ ആരോഗ്യത്തിന്‌ ഈന്തപ്പഴം ഉത്തമം.

* ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കാന്‍ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം പമ്പ കടക്കും. കഴിച്ച്‌ അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊര്‍ജം ശരീരത്തിനു ലഭിക്കുന്നു.

* ദിവസവും 20-35 ഗ്രാം ഡയറ്ററി നാരുകള്‍ ശരീരത്തില്‍ എത്തണമെന്ന്‌ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാല്‍ അതു സാധ്യമാവും.ആമാശയ അര്‍ബുദം തടയാന്‍ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം.

* ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും. ശരീരഭാരം കൂട്ടുന്നതിനും ഈന്തപ്പഴം ഗുണപ്രദം.
 

Keine Kommentare:

Kommentar veröffentlichen