Samstag, 2. November 2013

ജിമ്മി ജോര്‍ജ്‌ അവാര്‍ഡ്‌ ഗീതു അന്ന ജോസിന്‌

                                                                
 വിവാഹം: കേരളത്തിലെത്താന്‍ ഗീതു അന്ന ജോസിന്റെ ശ്രമം
ചെന്നൈ: ജനുവരി ആദ്യ വാരം വിവാഹിതയാകാന്‍ പോകുന്ന ദേശീയ ബാസ്കറ്റ്‌ബോള്‍ താരം ഗീതു അന്ന ജോസ് കേരളത്തിലേക്കു മാറ്റത്തിനൊരുങ്ങുന്നു. നിലവില്‍ സതേണ്‍ റെയില്‍വേയുടെ ചെന്നൈ യൂണീറ്റിലാണ് ഗീതു ജോലിചെയ്യുന്നത്. തിരുവനന്തപുരത്തേക്ക് മാറ്റംനേടാനുള്ള ഒരുക്കത്തിലാണ് ഗീതു. അങ്ങനെയെങ്കില്‍ ഗീതുവിന്റെ വരവ് കേരളത്തിനും ഗുണം ചെയ്യും. തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചാല്‍ ദേശീയ ഗെയിംസില്‍ കേരളത്തിനായി ഗീതുവിന് കളിക്കാന്‍ സാധിക്കും. ഇതുവരെ തമിഴ്‌നാടിനുവേണ്ടിയാണ് ഗീതു കളത്തിലിറങ്ങിയിരുന്നത്.

                                                                ഗീതു അന്ന ജോസ്‌
 ജിമ്മി ജോര്‍ ജ്‌ അവാര്‍ഡ്‌ ജേതാവ്‌ ബാസ്കറ്റ്ബോള്‍ താരം ഗീതു അന്ന ജോസിന്‌ ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരിയുടെ ആശംസകള്‍!

ജിമ്മി ജോര്‍ജ്‌ അവാര്‍ഡ്‌ ഗീതു അന്ന ജോസിന്‌
കോഴിക്കോട്‌ . കേരളത്തിലെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‍ അവാര്‍ഡിന്‌ (25,000 രൂപ) ബാസ്കറ്റ്‌ ബോള്‍ താരം ഗീതു അന്ന ജോസിനെ തിരഞ്ഞെടുത്തു. ബാസ്കറ്റ്‌ ബോളില്‍ ഗീതുവിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. 30നു കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ അവാര്‍ഡ്‌ സമ്മാനിക്കും.

ഇന്ത്യന്‍ വനിതാ ബാസ്കറ്റ്‌ ബോള്‍ കണ്ട മികച്ച കളിക്കാരിലൊരാളായ റയില്‍വേ താരം ഗീതു ഏഷ്യന്‍ ടോപ്‌ സ്കോററായിരുന്നു. ഓസ്ട്രേലിയന്‍ വനിതാ ബാസ്കറ്റ്‌ ബോള്‍ ലീഗില്‍ കളിച്ചിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ്‌ ബോള്‍ ലീഗായ അമേരിക്കയിലെ വനിതാ നാഷനല്‍ ലീഗില്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു.

ജോസ്‌ ജോര്‍ജ്‌, റോബര്‍ട്ട്‌ ബോബി ജോര്‍ജ്‌, ജോബി ജോസഫ്‌, ടി. ദേവപ്രസാദ്‌, സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവരടങ്ങിയ കമ്മറ്റിയാണ്‌ ഗീതുവിനെ തെരഞ്ഞെടുത്തത്‌. 30ന്‌ പേരാവൂരില്‍വച്ച്‌ അവാര്‍ഡ്‌ നല്‍കും. കമ്മിറ്റി ചെയര്‍മാന്‍ ജോസ്‌ ജോര്‍ജ്‌, മാനേജിംഗ്‌ ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1 Kommentar: