ഡോ. ചാള്‍സ് ലവീഞ്ഞ് -സ്ഥാപകനും മാര്‍ഗദര്‍ശിയും
പ്രഫ. കെ.ടി. സെബാസ്റ്യന്‍
ഫ്രഞ്ച് മിഷനറിയും ഈശോസഭാംഗവുമായിരുന്ന ചാള്‍സ് ലവീഞ്ഞ് പുതുതായി രൂപം കൊടുത്ത കോട്ടയം വികാരിയാത്തിന്റെ - പിന്നീട് ചങ്ങനാശേരി രൂപതയായി രൂപം പ്രാപിച്ച - മേലധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മാര്‍ തോമ്മായുടെ പിന്‍ഗാമി എന്ന നിലയിലായിരുന്നു. 1888 ല്‍ ചങ്ങനാശ്ശേരി പള്ളിയില്‍ അദ്ദേഹം വിളിച്ചുകൂട്ടിയ പ്രദേശിക സൂനഹദോസിന്റെ ആദ്യ തീരുമാനം മാര്‍ തോമാ ശ്ളീഹായുടെ ഓര്‍മ്മത്തിരുനാളായ ദുക്റാന ഒരു കടമുള്ള ദിവസമായി ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു.
അര്‍ത്ഥവത്തായ മറ്റൊരു സംഭവം കൂടി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മലങ്കരയിലെ അദ്ദേഹത്തിന്റെ സേവനം അധികനാള്‍ ഉണ്ടായിരിക്കുകയില്ലെന്നുള്ള ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 1895-കന്നിമാസത്തിലൊരു ദിവസം ചങ്ങനാശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തില്‍ വന്ന് അവിടെ ഉണ്ടായിരുന്ന തോമ്മാ ശ്ളീഹായുടെ പ്രതിമയില്‍ തന്റെ മുടിയും കാപ്പയും ധരിപ്പിക്കുകയും ചെയ്തു. അതൊരു വിടവാങ്ങലായിരിക്കുമെന്ന് അദ്ദേഹത്തിനുപോലും അറിഞ്ഞുകൂടായിരുന്നു. താന്‍ ഏറ്റെടുത്ത മാര്‍ തോമ്മാ പൈതൃകം അദ്ദേഹത്തിന് അത്രമേല്‍ വിലപ്പെട്ടതായിരുന്നു.
ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവന. സഭയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അനുപേക്ഷണീയമാണെന്നുള്ള കാര്യത്തില്‍ അദ്ദേഹം ബോധവാനായിരുന്നു.
വികാരിയത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായി കോട്ടയത്തേക്ക് വരുന്നതിനു മുമ്പ് അദ്ദേഹം തൃശിനാപ്പള്ളി ജെസ്യൂട്ട് കോളജിലെ പ്രഫസറുമായി ബന്ധപ്പെടുകയും പുതിയ വികാരിയാത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഈശോ സഭാ വൈദികരായിരുന്ന കാര്‍ട്ടി, ബട്ട്രാം, ഒണേരെ തുടങ്ങിയവര്‍ ചങ്ങനാശേരി രൂപതയുടെ പ്രത്യേകിച്ചും എസ്.ബി കോളേജിന്റെ സ്ഥാപനത്തിലും പുരോഗതിയിലും ഏറെ തല്പരരായിരുന്നു. ഈ ജെസ്യൂട്ട് ബന്ധം നമ്മുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമായിരുന്നു.
വികാരിയാത്തിന്റെ ഔദ്യോഗികമായ ആസ്ഥാനം കോട്ടയം ആയിരുന്നുവെങ്കിലും ലവീഞ്ഞ് പിതാവിന് അവിടുത്തെ താമസ വും അനുഭവങ്ങളും നീതികരിക്കത്തതായിരുന്നില്ല. കോട്ടയത്ത് അക്കാലത്ത് വളരെ കുറച്ച് കത്തോലിക്കാ കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കത്തീഡ്രലാകാന്‍ യോജിച്ച ഒരു ദേവാലയവും അവിടെയില്ലായിരുന്നു. ഈ അവസരത്തിലാണ് ചങ്ങനാശേരിയിലെ അതിമനോഹരമായ വലിയപള്ളിയിലേക്ക് വികാരിയായിരുന്ന മോണ്‍ സിറിയക്ക് കണ്ടങ്കരി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടു വന്നത്. പള്ളി കണ്ട മാത്രയില്‍ തന്നെ ലവീഞ്ഞ് മെത്രാനില്‍ നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. ഠവശ വെമഹഹ യല ാ്യ ഇമവേലറൃമഹ ചങ്ങനാശേരി ഒരു കത്തോലിക്കാ കേന്ദ്രമാണെന്നുള്ള അറിവും അദ്ദേഹത്തെ ഏറെ സന്തുഷ്ടനാക്കി. കൂടാതെ അരമനപണിയുവാനുള്ള സ്ഥലം വാങ്ങി കൊടുക്കുകയും മനോഹരമായ അരമനയുടെ പണിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തത് മോണ്‍. സിറിയക്ക് കണ്ടങ്കേരിയായിരുന്നു. ഈ നൂതന സാഹചര്യത്തില്‍ ലവീഞ്ഞ് മെത്രാന്‍ തന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേയ്ക്ക് മാറ്റുകയും 1890-ല്‍ മാര്‍പാപ്പയില്‍നിന്നും ഇതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു.
വികാരിയാത്തില്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ദേഹം ഏര്‍പ്പാടാക്കി. ഈക്കാര്യത്തില്‍ ചങ്ങനാശേരിക്കാര്‍ - കത്തോലിക്കാ അകത്തോലിക്കാ വ്യത്യാസം കൂടാതെ - അദ്ദേഹത്തോട് ഏറ്റം അധികം കടപ്പെട്ടിരിക്കുന്നു. സെന്റ് ബെര്‍ക്കുമാന്‍സ് ഹൈസ്കൂളിന്റെ സ്ഥാപനത്തിന്റെ പേരിലാണ് അദ്ദേഹം മുഖ്യമായും അറിയപ്പെടുന്നത്.
1891 സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഹൈസ്കൂളായിരുന്നു. ഈ സ്കൂള്‍ തുടങ്ങുമ്പോള്‍ ലവീഞ്ഞ് പിതാവിന്റെ ഉദ്ദേശം ഈ പേരിലുള്ള ഒരു കോളേജായിരുന്നു. 1895 ല്‍ മറ്റൊരു ഈശോ സഭ വിശുദ്ധന്റെ പേരില്‍ അദ്ദേഹം എടത്വായില്‍ സ്ഥാപിച്ച സെന്റ് അലോഷ്യസ് സ്കൂള്‍ (പിന്നീട് കോളേജ്) കുട്ടനാടന്‍ പ്രദേശക്കാര്‍ക്ക് വലിയ ഒരു അനുഗ്രഹമായി. ലവീഞ്ഞ് പിതാവിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലംകൈയായി പ്രവര്‍ത്തിച്ചത് കത്തീഡ്രല്‍ വികാരിയായിരുന്ന മോണ്‍. സിറിയക്ക് കണ്ടങ്കേരി ആണ്. അദ്ദേഹം മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ് സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഇന്നും പ്രശോഭിക്കുന്ന സെന്റ് ജോസഫ് ഗേള്‍സ് സ്കൂള്‍. വിദ്യാലയ നിര്‍മ്മാണത്തിനും മഠത്തിനും ആവശ്യമായ സ്ഥലവും സൌകര്യങ്ങളും ചെയ്തു കൊടുത്തത് കത്തീഡ്രല്‍ ഇടവകക്കാരാണ്.
ജനങ്ങളുടെ ആദ്ധ്യാത്മികവളര്‍ച്ചയില്‍ സന്യാസിനീ സമൂഹങ്ങള്‍ക്കുള്ള പങ്ക് നന്നായി ബോധ്യപ്പെട്ടിരുന്ന ലവീഞ്ഞ് പിതാവാണ് വികാരിയാത്തിലെ കര്‍മലീത്താ മഠവും വിസിറ്റേഷന്‍ സന്യാസിനീ സമൂഹവും സ്ഥാപിച്ചത്. അദ്ദേഹം സ്ഥാപിച്ച ഫ്രാന്‍സിസ്കന്‍ ക്ളാരസഭയും പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സെന്റ് ജെര്‍മൈന്‍സ് അനാഥാലയവും പ്രത്യേകം സ്മരണീയമാണ്. വി. അല്‍ഫോന്‍സാമ്മയുടെ പഠനകാലം ചെലവഴിച്ചത് ലവീഞ്ഞ് മെത്രാന്‍ പണിയിച്ചുകൊടുത്ത മന്ദിരത്തിലായിരുന്നു.
രൂപതയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ചും സെന്റ് ബെര്‍ക്കുമാന്‍സ് കോളജ് എന്ന തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി സാമ്പത്തിക സഹായം തേടുന്നതിനായി 1895 ല്‍ സെക്രട്ടറി ഫാ. ളൂയിസ് പഴയപറമ്പിലിനൊപ്പം അദ്ദേഹം യൂറോപ്പിലേക്ക് പുറപ്പെട്ടു. റോമില്‍ ചെന്നപ്പോഴാണ് അറിയുന്നത് തനിക്കെതിരേ അവിടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്െടന്ന്. ചങ്ങനാശേരി വികാരിയാത്തിന്റെ ഭരണസാരഥ്യത്തില്‍ നിന്നും അദ്ദേഹത്തെ വിടുതല്‍ ചെയ്തിരിക്കുന്നതായി അറിഞ്ഞ അദ്ദേഹം വ്രണിതഹൃദയനായെങ്കിലും സംയമനം പാലിച്ചു.
അദ്ദേഹത്തെ സിലോണിലെ (ശ്രീലങ്ക) ട്രിങ്കോമാലി രൂപതയിലേക്ക് സ്ഥലം മാറ്റി, പക്ഷേ അധികനാള്‍ കഴിയും മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതുകൊണ്ട് ഫ്രാന്‍സിലുള്ള ജന്മദേശത്തേക്കു മടങ്ങിപ്പോയി.

Keine Kommentare:
Kommentar veröffentlichen