Mittwoch, 31. Dezember 2014


ജര്‍മന്‍ വീസകള്‍ കേരളത്തിലെ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി
ഫ്രാങ്ക്‌ഫര്‍ട്ട്‌-കൊച്ചി: കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച ജര്‍മന്‍ വീസാ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി ജര്‍മന്‍ വീസകള്‍ക്ക്‌ അപേക്ഷിക്കാന്‍ ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ യോണ്‍ റോഡേ അഭ്യര്‍ഥിച്ചു.

കൊച്ചിയില്‍ എംജി റോഡിലും തിരുവനന്തപുരത്ത്‌ ടെക്‌നോ പാര്‍ക്കിലുമാണ്‌ ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാനത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഈ ഓഫീസുകള്‍ വഴി സൗകര്യപ്രദമായി വീസ അപേക്ഷാ സൗകര്യം ഉപയോഗിക്കാം.

ജര്‍മന്‍ വീസകള്‍ക്ക്‌ ബംഗളുരൂവിലെ കോണ്‍സലേറ്റിനെ ആശ്രയിക്കേണ്‌ടതില്ല. ഓണ്‍ലൈന്‍ വഴി വീസ അപേക്ഷിക്കുന്നവര്‍ക്ക്‌ അഭിമുഖം അടക്കം എല്ലാ നടപടിക്രമങ്ങളും കേരളത്തിലെ വീസ സെന്ററുകളില്‍ നടത്തും. ജര്‍മന്‍ വീസക്ക്‌ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ധനവ്‌്‌ ഉണ്‌ടായിട്ടുണ്‌ട്‌. കഴിഞ്ഞ വര്‍ഷം 30,000 പേരാണ്‌ ബംഗളൂരുവിലെ സെന്ററില്‍നിന്നു വീസക്ക്‌ അപേക്ഷിച്ചത്‌. ഇതില്‍ പത്തു ശതമാനം മലയാളികളാണ്‌. വൈദഗ്‌ധ്യമുള്ള തൊഴിലാളികളുടെ കുറവ്‌ ജര്‍മനി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌. തൊഴില്‍ വൈദഗ്‌ധ്യത്തോടൊപ്പം ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യമുള്ളവരെ ജര്‍മനി തേടുന്നു. ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ചു കേരളത്തിലുള്ളവര്‍ക്ക്‌ ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മന്‍ വീസാ സെന്റര്‍ അഡ്രസ്‌: Kochi Second Floor S & T Arcade, Kurisupally Road, Ravipuram, Cochin 682015.

Mittwoch, 24. Dezember 2014

  ഉലുവ കഴിച്ചാല്‍ പലതുണ്‌ട്‌ ഗുണങ്ങള്‍
പയര്‍ ഉപയോഗിക്കുന്നത്‌ പോലെ തന്നെ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്‌ട ധാന്യമാണ്‌ ഉലുവ. എന്നാല്‍ പൊതുവേ കറികളില്‍ ചേര്‍ക്കുന്ന ഉലുവയ്‌ക്കും അപ്പുറം ഈ ധാന്യത്തിന്റെ ഗുണങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരാണ്‌ പലരും. അസാധാരണമായ ഗുണങ്ങളുള്ള ഉലുവ തീര്‍ച്ചയായും പ്രധാന ഭക്ഷണമായി തന്നെ നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നത്‌ പോലെ ഉലുവ മുളപ്പിച്ച്‌ കഴിക്കുമെങ്കില്‍ ഏറ്റവും ആരോഗ്യം പ്രദാനം ചെയ്യുന്നതാണിത്‌.

വിറ്റാമിന്‍ സി, പ്രോട്ടീന്‍സ്‌, ഫൈബര്‍, നിയാസിന്‍, പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങി പോഷകങ്ങളുടെ കലവറയാണ്‌ ഉലുവ. അധ്വാനിക്കുന്ന ഒരു വ്യക്തിക്ക്‌ ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കാന്‍ രണ്‌ടു സ്‌പൂണ്‍ ഉലുവയ്‌ക്ക്‌ കഴിയും.

ഉലുവയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ രണ്‌ടു രീതിയില്‍ ഈ ധാന്യം ഉപയോഗിക്കാം. വൈകുന്നേരം ചെറു ചൂടുവെള്ളത്തില്‍ രണ്‌ടു സ്‌പൂണ്‍ ഉലുവ ഇട്ട്‌ വെയ്‌ക്കുക. പുലര്‍ച്ചെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക. അല്ലെങ്കില്‍ ഉലുവ വെള്ളത്തില്‍ കഴുകിയെടുത്ത്‌ മുളപ്പിച്ച്‌ കഴിക്കുന്നതും മുളപ്പിച്ച ഉലുവ കറിവെച്ച്‌ കഴിക്കുന്നതും നല്ലതാണ്‌.

ലൈംഗീകാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്‌ ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രധാന ഔഷധം കൂടിയാണ്‌ ഉലുവ. ഉലുവ മുളപ്പിച്ച്‌ കഴിക്കുന്നത്‌ ലൈംഗീക ശേഷി വര്‍ദ്ധിപ്പിക്കും.

പ്രമേഹ രോഗികള്‍ക്കും ഉലുവ നിര്‍ദ്ദേശിക്കപ്പെടുന്നു. ഉലുവ മുളപ്പിച്ചത്‌ ആഹാരത്തില്‍ ആറുമാസം തുടര്‍ച്ചയായി ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന്‌ ശമനമുണ്‌ടാകും. അമിത വണ്ണമുള്ളവര്‍ക്കും ഉലുവ ഉത്തമമായ ഒരു പ്രതിവിധിയാണ്‌. ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വയറില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ്‌ നീക്കുന്നതിനും ഉലുവ ഉത്തമമാണ്‌.

ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കുന്നതിന്‌ ഉലുവ ഉപയോഗിക്കേണ്‌ട വിധമുണ്‌ട്‌. ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു സ്‌പൂണ്‍ ഉലുവ ചേര്‍ത്ത്‌ പന്ത്രണ്‌ട്‌
മണിക്കൂര്‍ വെയ്‌ക്കുക. ഉലുവ കുതിര്‍ന്ന്‌ കഴിയുമ്പോള്‍ എടുത്തു മാറ്റിയതിനു ശേഷം വെള്ളം അരിച്ചെടുത്ത്‌ സ്വല്‌പം നാരങ്ങയുടെ നീരും ചേര്‍ക്കുക. ഈ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ്‌ നീങ്ങി വണ്ണം കുറയുന്നത്‌ വളരെ വേഗത്തില്‍ സാധ്യമാകും. അമിത വണ്ണമുള്ളവര്‍ക്ക്‌ ശരീര സൗന്ദര്യം തിരികെ നേടാനുള്ള ഉത്തമ പ്രതിവിധിയാണിത്‌.

പ്രമേഹവും ആഹാരരീതിയും
പ്രമേഹമുള്ളവര്‍ക്ക്‌ ആഹാരരീതിയാണ്‌ എന്നും കീറാമുട്ടി. ഇഷ്ടമുള്ള ആഹാരസാധനങ്ങളൊന്നും കഴിക്കാന്‍ കഴിയില്ലെന്നുള്ളതാണ്‌ അവരുടെ പരാതിയും നിരാശയും. അതുകൊണ്‌ട്‌ ഒരു വിഭാഗം രോഗികള്‍ കരുതലിന്റെ ഭാഗമായ നിയന്ത്രണം വകവയ്‌ക്കാതെ വിലക്കപ്പെട്ട എല്ലാ ആഹാരസാധനങ്ങളും കഴിക്കും. അങ്ങനെ നിയന്ത്രണമില്ലാതെ പ്രമേഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഏറ്റുവാങ്ങി ജീവച്ഛവങ്ങളായി കഴിയുന്നു. ഡോക്ടര്‍മാര്‍ ആഹാരത്തെക്കുറിച്ച്‌ ഒന്നും വ്യക്തമായി പറയുന്നില്ല. ഡയറ്റീഷന്റെയടുത്തു ചെന്നാലോ അവരുടെ ഇഷ്ടങ്ങളൊന്നും കണക്കാക്കാതെ കുറെ കലോറിക്കണക്കും പറഞ്ഞ്‌ ഒരു ലിസ്റ്റ്‌ കൊടുത്തുവിടും. മിക്കവരും അത്‌ ചവറ്റുകുട്ടയിലെറിഞ്ഞ്‌ അവര്‍ക്കിഷ്ടമുള്ളതു കഴിക്കും. പ്രമേഹബാധിതരുടെ ഇഷ്ടംകൂടി കണക്കിലെടുത്തുള്ള ഒരു ആഹാരരീതിയാണെങ്കില്‍ മാത്രമേ അതുകൊണ്‌ടു പ്രയോജനമുള്ളൂ.

ആഹാരത്തിന്റെ ഗ്ലൈസീമിക്‌ ഇന്‍ഡക്‌സ്‌(ജിഐ), അതായതു ഗ്ലൂക്കോസുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ആഹാരവും ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നതിന്റെ അനുപാതം അനുസരിച്ചാണ്‌ പ്രമേഹക്കാര്‍ക്ക്‌ കഴിക്കാവുന്നവ എന്തൊക്കെയാണെന്ന്‌ തീരുമാനിക്കുന്നത്‌. ഗ്ലൂക്കോസിന്റെ ഗ്ലൈസീമിക്‌ ഇന്‍ഡക്‌സ്‌ 100 ആണ്‌. എന്നുവച്ചാല്‍ 100 ശതമാനവും ആഗിരണം ചെയ്യപ്പെടുന്നുവെന്നതാണതിനര്‍ഥം. ജിഐ കുറഞ്ഞ ആഹാരമാണു പ്രമേഹക്കാര്‍ക്കു വേണ്‌ടത്‌. ജിഐ -70നു മുകളിലുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഉദാഹരണം: ഉരുളക്കിഴങ്ങ്‌ (96), കോണ്‍ ഫ്‌ളേക്‌സ്‌ (90), പച്ചരി (96), തണ്ണിമത്തന്‍ (100), ഏത്തപ്പഴം (72), പുഴുങ്ങിയ ഏത്തക്കായ (100) തുടങ്ങിയവ.
ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പാകം ചെയ്യുന്നതിലും ചില പ്രത്യേക കാര്യങ്ങള്‍ക്ക്‌ ഊന്നല്‍കൊടുക്കേണ്‌ടതുണ്‌ട്‌.

1. ധാന്യങ്ങളുടെ തവിട്‌, തൊലി തുടങ്ങിയവ കളഞ്ഞാല്‍ ജിഐ കൂടും. ഗോതമ്പ്‌, പഞ്ഞപ്പുല്ല്‌ (റാഗി) തുടങ്ങിയവ തൊലിസഹിതം വേണം പൊടിപ്പിക്കാന്‍. തൊലി അരിച്ചുകളയാന്‍ പാടില്ല. റിഫൈന്‍ ചെയ്‌ത ധാന്യപ്പൊടികള്‍ (ഉദാ- മൈദ) ഒഴിവാക്കേണ്‌ടതാണ്‌. പുഴുങ്ങിക്കുത്തിയ നെല്ലിന്റെ തവിടുകളയാത്ത ചുവന്ന അരിയാണ്‌ ചോറിനുത്തമം. വെള്ളയരിയാണു ഷുഗറുകാര്‍ക്കു നല്ലതെന്ന വിശ്വാസം തെറ്റാണ്‌. കാരണം ചുവന്ന അരി (കുത്തരി)യുടെ ജിഐ 65 ആണെങ്കില്‍ വെള്ളയരിയുടേത്‌ 80 ആണെന്നറിയുക.

2. ഖരരൂപത്തിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാനീയ രൂപത്തിള്ളതിന്‌ ജിഐ കൂടും. ചോറിനേക്കാള്‍ ജിഐ കൂടും കഞ്ഞിക്ക്‌. റാഗിപുട്ടിനെക്കാള്‍ ജിഐ കൂടും റാഗി കാച്ചിയതിന്‌.

3. വേവുകൂടിയാല്‍ ജിഐ കൂടും. ഓട്‌സ്‌ തിളയ്‌ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്‌ടു മിനിറ്റിനകം തീയില്‍നിന്നും മാറ്റുകയും വേണം. രണ്‌ടു മിനിറ്റില്‍ കൂടുതല്‍ തിളപ്പിച്ചാല്‍ അതിന്റെ അമൂല്യമായ നാരുകള്‍ നശിച്ചുപോകും. അത്‌ കഞ്ഞിക്കു തുല്യമാണ്‌, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാല്‍ പെട്ടെന്നു ദഹിച്ച്‌, പെട്ടെന്ന്‌ ആഗിരണം ചെയ്‌ത്‌ രക്തത്തിലെ ഷുഗര്‍നില പെട്ടെന്നുയരും. അതുകൊണ്‌ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂറ്റി പശപ്പരുവത്തിലാക്കരുത്‌.

4. പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ നാരുകളുളള മാംസളഭാഗം സഹിതം വേണം വിഴുങ്ങാന്‍. അതായത്‌ ഓറഞ്ചും മറ്റും കഴിക്കുമ്പോള്‍ അതിന്റെ നീര്‌ മാത്രം ഇറക്കി അവസാനം നാരും മറ്റും ചവച്ചുതുപ്പുന്നത്‌ ആരോഗ്യകരമല്ല. അതുകൊണ്‌ടുതന്നെ നാരുകളുളള മാംസളഭാഗമില്ലാത്ത ജ്യൂസുകള്‍ നിഷിദ്‌ധമാണ്‌. ജിഐ കൂടുതലാണെന്നാണതിനു കാരണം. പഴവര്‍ഗങ്ങള്‍ വേവിക്കുകയോ ആവിക്കു വയ്‌ക്കുകയോ ചെയ്‌താല്‍ അതിന്റെ വിറ്റാമിനുകളും നാരുകളും നഷ്ടപ്പെടുമെന്നു മാത്രമല്ല, ജിഐ 100 ആയി മാറ്റപ്പെടുകയും ചെയ്യും. പച്ചയായാലും പഴുത്തതായാലും ഏത്തക്കാ പുഴുങ്ങിക്കഴിക്കുന്നതിന്റെ ദോഷമിതാണ്‌.

5. ഒരു കുക്കുംബര്‍ അല്ലെങ്കില്‍ വെള്ളരി, ഒരു കാരറ്റ്‌, ഒരു തക്കാളി, 10 കോവയ്‌ക്ക, ഒരു സവാള (അസിഡിറ്റിയുള്ളവര്‍ സവാള ഒഴിവാക്കുക) ഇവ അരിഞ്ഞ്‌ പാകത്തിന്‌ ഉപ്പും നാരങ്ങാനീരോ നെയ്യ്‌ മാറ്റിയ തൈരോ ചേര്‍ത്ത്‌ ചോറു കഴിക്കുന്നതിനു മുമ്പ്‌ കഴിക്കുന്നത്‌ ഉത്തമവും ഒഴിവാക്കാനാവാത്തതുമാണ്‌. വേവിക്കുമ്പോള്‍ പച്ചക്കറികളുടെ നാരുകള്‍ ധാരാളമായി നശിക്കുന്നതുകൊണ്‌ടാണ്‌ സാലഡ്‌ തീര്‍ച്ചയായും കഴിക്കണമെന്നു പറയുന്നത്‌. കാരറ്റ്‌ ചെറിയ അളവില്‍ സാലഡില്‍ ചേര്‍ക്കാമെങ്കിലും വേവിച്ച കാരറ്റിന്റെ ജിഐ 100 ആയതുകൊണ്‌ട്‌ തീരെ ഒഴിവാക്കുക.

6. കപ്പ, ചേമ്പ്‌, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രമേഹരോഗികള്‍ക്ക്‌ വളരെ ഇഷ്ടമാണ്‌. അവയുടെ ജിഐ ഏതാണ്‌ട്‌ 100 ആയതിനാല്‍ ഒഴിവാക്കേണ്‌ടതുമാണ്‌. നിങ്ങള്‍ക്കു കൊതിയുണെ്‌ടങ്കില്‍ മിതമായ അളവില്‍ അവ കഴിക്കാന്‍ മാര്‍ഗമുണ്‌ട്‌. ഇവ കഴിക്കുന്നതിനു മുമ്പ്‌ ഒരു പാത്രം സലാഡ്‌ കഴിക്കുക. സലാഡിന്റെ ജിഐ 30ല്‍ താഴെയായതിനാല്‍ കപ്പയുടെ ജിഐ 50-65 ആയി താഴുന്നു.

7. പച്ച ഏത്തക്കായ്‌ പ്രമേഹക്കാര്‍ക്കു പുഴുങ്ങിക്കഴിക്കാമെന്നൊരു വിശ്വാസമുണ്‌ട്‌. പുഴുങ്ങുമ്പോള്‍ അതിന്റെ ജിഐ 100 ആയി മാറുന്നതുകൊണ്‌ട്‌ അതു നിഷിദ്ധമാണ്‌. ആഗ്രഹമുള്ളവര്‍ വല്ലപ്പോഴും പഴുത്ത ഏത്തക്കായ (ജിഐ 72) അങ്ങനെതന്നെ കഴിക്കുക. സാലഡ്‌ പ്രയോഗംകൊണ്‌ട്‌ മിക്ക ആഹാരങ്ങളും മിതമായ അളവില്‍ കഴിക്കാവുന്നതാണ്‌.

8. ഐസ്‌ക്രീമില്‍ ജിഐ കുറഞ്ഞ ക്രീമും മറ്റു ചേരുവകളും ഉള്ളതുകൊണ്‌ട്‌ ജിഐ 65-70 ആണ്‌. ആകയാല്‍ വല്ലപ്പോഴും ഐസ്‌ക്രീം കഴിക്കുന്നതില്‍ തെറ്റില്ല.

9. പായസത്തിന്റെ ജിഐ 100ന്‌ അടുത്താണ്‌. പക്ഷേ, ഷുഗറിന്‌ നല്ല നിയന്ത്രണമുള്ളവര്‍ക്ക്‌ സദ്യയ്‌ക്ക്‌ ചോറിന്റെ അളവ്‌ കുറച്ച്‌ അവിയല്‍, തോരന്‍ തുടങ്ങിയവ രണ്‌ടാംതവണയും വാങ്ങിക്കഴിച്ച്‌ പായസത്തിന്റെ ഖരമായ ഭാഗം കഴിച്ചെന്നു കരുതി ഷുഗര്‍ അമിതമായി കൂടാനൊന്നും പോകുന്നില്ല. പക്ഷേ, വല്ലപ്പോഴുമേ ആകാവൂ എന്നു മാത്രം.

10. പ്രമേഹക്കാര്‍ 6-7 നേരമായി ചെറിയ അളവില്‍ വേണം ആഹാരം കഴിക്കാന്‍. അങ്ങനെ ചെയ്‌താല്‍ ഷുഗര്‍നില അധികം ഉയരാതിരിക്കും.

വിവരങ്ങള്‍ : ഡോ.യു. രാജേന്ദ്രന്‍,
ഇന്‍ഷ്വറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍& ഡയബറ്റോളജിസ്‌റ്റ്‌, റാന്നി, പത്തനംതിട്ട.

പ്രമേഹം അവഗണിക്കരുത്‌, പാദസംരക്ഷണം പ്രധാനം
രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമപ്പെടുത്തുന്നതിനു സഹായകമായ ഭക്ഷണക്രമവും ആരോഗ്യശീലങ്ങളും പ്രമേഹബാധിതര്‍ പാലിക്കണം. പ്രമേഹനിയന്ത്രിക്കുന്നതിനു സഹായിക്കുന്ന ചില ഭക്ഷ്യവസ്‌തുക്കള്‍ പ്രകൃതി മനുഷ്യനായി കരുതിയിരിക്കുന്നു.

അത്തരം ചില ` സൂപ്പര്‍ ഫുഡ്‌സി ' നെക്കുറിച്ചുളള വിവരങ്ങള്‍.

1. പാവയ്‌ക്ക - രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതില്‍ പാവയ്‌ക്ക ഫലപ്രദം. രാവിലെ മറ്റു ഭക്ഷണത്തിനു മുമ്പ്‌ പാവയ്‌ക്കാനീര്‌ കഴിക്കുന്നത്‌ ഷുഗര്‍ നിയന്ത്രണത്തിനു സഹായകം. എന്നാല്‍ ഷുഗര്‍ കുറയ്‌ക്കാന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അതിനോപ്പം പാവയ്‌ക്ക ജ്യൂസ്‌ കൂടി കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ തീരെ കുറയുന്നതിന്‌ ഇടയാക്കുമെന്നതിനാല്‍ പ്രത്യക ശ്രദ്ധ ആവശ്യമാണ്‌. ഇക്കാര്യത്തില്‍ ചികിത്സകന്റെ ഉപദേശം തേടുക.

2. സോയാബീന്‍ - സോയാബീനില്‍ അടങ്ങിയ നാരുകളും പ്രോട്ടീനും പ്രമേഹനിയന്ത്രണത്തിനുഫലപ്രദം.

3. ആപ്പിള്‍ - ആപ്പിളിലടങ്ങിയിരിക്കുന്ന പെക്ടിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നു. ദിവസവും ആപ്പിള്‍ കഴിക്കുന്ന സ്‌ത്രീകളില്‍ ടൈപ്പ്‌്‌ 2 പ്രമേഹത്തിനുളള സാധ്യത ആപ്പിള്‍ കഴിക്കാത്തവരെ അപേക്ഷിച്ച്‌്‌ 28 ശതമാനം കുറവാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

4. ബീന്‍സ്‌ - ജലത്തില്‍ ലയിക്കുന്ന തരം നാരുകള്‍ ഏറെ അടങ്ങിയിരിക്കുന്ന ബീന്‍സ്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ അമിതമാകാതെ പിടിച്ചു നിര്‍ത്തുന്നതിനു സഹായകം. ദഹനവ്യവസ്ഥ, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തിനും ഇതു ഗുണപ്രദം.

5. ഉലുവ- ടൈപ്പ്‌ 2 പ്രമേഹം കുറയ്‌ക്കുന്നതിന്‌ സുഗന്ധദ്രവ്യം കൂടിയായ ഉലുവ ഉത്തമം.

6. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ അടങ്ങിയിട്ടുളള മത്തി പോലെയുളള ചെറുമീനുകള്‍

7. വെളുത്തുളളി.

8. തവിടു കളയാത്ത ധാന്യങ്ങള്‍ - തവിടു കളയാത്ത ധാന്യങ്ങളില്‍ കോപ്ലക്‌സ്‌ കാര്‍ബോഹൈഡ്രേറ്റ്‌ ധാരാളം അടങ്ങിയിരിക്കുന്നു. തവിട്‌ നീക്കം ചെയ്യാത്ത ഗോതമ്പ്‌്‌, ഓട്‌സ്‌, തവിടിന്റെ അളവ്‌്‌ കൂടുതലുളള അരി എന്നിവയെല്ലാം പ്രമേഹം പിടിച്ചുകെട്ടും.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍..

* ഇന്‍സുലിന്‍ കുത്തിവയ്‌ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന്‌ ഉറപ്പു വരുത്തണം.

* ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ.

* പ്രമേഹരോഗികള്‍ ഇടയ്‌ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന്‌ ഉറപ്പു വരുത്തണം.

* പ്രമേഹരോഗികളില്‍ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ താഴാനിടയുണ്‌ട്‌. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ്‌ അടങ്ങിയ ബിസ്‌കറ്റ്‌ കരുതുന്നതു ബോധക്കേട്‌ ഒഴിവാക്കാന്‍ പ്രയോജനപ്പെടും.

* മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറോട്‌ പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകള്‍ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്‌.

* പ്രമേഹരോഗികള്‍ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.

* രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണം കഴിഞ്ഞ്‌ രണ്‌ട്‌ മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ്‌ ആവശ്യം.

* ചര്‍മസംരക്ഷണത്തിന്‌ അതീവപ്രാധാന്യം നല്‌കണം. ഫംഗസ്‌ ബാധ ഒഴിവാക്കുന്നതിന്‌ ഇതു സഹായകം.

* പാദസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാല്‍ ഇടയ്‌ക്ക്‌ ഇതു സംബന്ധിച്ച പരിശോധനയ്‌ക്കു വിധേയമാകണം.

* മദ്യപാനം ഉപേക്ഷിക്കണം. ബിയര്‍ പോലും ഉപയോഗിക്കരുത്‌.

* ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതില്‍ സമയനിഷ്‌ഠയും.

* വ്യായാമം എല്ലാ ദിവസവും ഒരേ തോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ സ്വീകരിക്കണം.

* പ്രമേഹം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല; എന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുളള മനസും ജീവിതശൈലിയിലുളള ഫലപ്രദമായ മാറ്റവും പ്രമേഹനിയന്ത്രണത്തിനു സഹായകം.

പാദങ്ങള്‍ സൂക്ഷിക്കാം; പൊന്നുപോലെ

പ്രമേഹം കാലിലെ ഞരമ്പുകള്‍ക്കു കേടു വരുത്തുന്നു. കാലിലേക്കുളള രക്തഓട്ടം കുറയ്‌ക്കുന്നു. കാലിന്റെ സ്‌്‌്‌പര്‍ശനശേഷി കുറയുന്നു. ചൂട്‌, തണുപ്പ്‌, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുാകുന്ന ചെറിയ മുറിവ്‌, പരു, പൊളളല്‍ എന്നിവ അറിയാതെ പോകുന്നു. കാലിലേക്കുളള രക്തഓട്ടം കുറയുന്നതു മൂലം ഇത്തരം മുറിവുകള്‍ ഉണങ്ങുന്നതിനു കാലതാമസം നേരിടുന്നു. ഇത്‌്‌്‌ അണുബാധയിലേക്കു നയിക്കുന്നു. പലപ്പോഴും അതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുന്നു.

*എന്നും പാദങ്ങള്‍ പരിശോധിക്കുക. പാദത്തിന്റെ മുകള്‍ഭാഗവും താഴ്‌്‌്‌ഭാഗവും സൂക്ഷ്‌്‌മമായി നിരീക്ഷിക്കുക; നിലത്ത്‌ ഒരു കണ്ണാടി വച്ച ശേഷം പാദത്തിന്റെ താഴ്‌്‌്‌വശത്ത്‌്‌ മുറിവുകളോ വിളളലുകളോ പോറലുകളോ ഉണേ്‌ടാ എന്നുപരിശോധിക്കുക.

*വിരലുകള്‍ക്കിടയിലെ തൊലി പൊട്ടുന്നുങ്കെില്‍ അവിടെ ആന്റിസെപ്‌റ്റിക്‌ മരുന്നു പുരട്ടുക; ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക.

* സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങള്‍ നിത്യവും വൃത്തിയായി കഴുകുക. ഉണങ്ങിയ തുണി കൊണ്‌ടു തുടയ്‌ക്കുക. വിരലുകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാന്‍ ശ്രദ്ധ വേണം.

* കാലു വിണ്‌ടു കീറാതിരിക്കാന്‍ കുളി കഴിഞ്ഞ ശേഷം എണ്ണയോ എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകളോ ലോഷനോ കാലിന്റെ മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയില്‍ പുരട്ടരുത്‌.

* സോക്‌സ്‌ ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായൂസഞ്ചാരം ഉളളതും വിയര്‍പ്പ്‌്‌്‌ തങ്ങി നില്‍ക്കാന്‍ സാധ്യതയില്ലാത്തതുമായ സോക്‌്‌സാണ്‌ അനുയോജ്യം. രാത്രി തണുപ്പ്‌്‌ അനുഭവപ്പെടുന്നുവെങ്കില്‍ സോക്‌സ്‌ ധരിക്കുന്നതു ഗുണകരം.

* കുളി കഴിഞ്ഞ ശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക; നഖങ്ങളുടെ അരികുകള്‍ വെട്ടുമ്പോള്‍ ഏറെ ശ്രദ്ധിക്കണം, ചര്‍മം മുറിയരുത്‌.

* ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.

* കാലുകള്‍ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്‌. ഹോട്ട്‌വാട്ടര്‍ ബോട്ടിലോ ഹീറ്റിംഗ്‌ പാഡോ ഉപയോഗിച്ചു കാലില്‍ ചൂടു വയ്‌ക്കരുത്‌.

* ആണിയും തഴമ്പും ഉങ്കെില്‍ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിക്കരുത്‌; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്‌്‌്‌.

* കാലിലെ രക്തസഞ്ചാരം നിലനിര്‍ത്താന്‍ പുകവലി ഉപേക്ഷിക്കുക.

* ദിവസവും 20 മുതല്‍ 30 മിനിട്ടു വരെ നടക്കുക; കാലിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നതിന്‌്‌്‌ ഇതു സഹായകമാണ്‌.

* ഇരിക്കുമ്പോള്‍ ഒരു കാലിനു മേല്‍ മറ്റേ കാല്‍ കയറ്റി വച്ച്‌ ഇരിക്കരുത്‌; സുഗമമായ രക്തസഞ്ചാരത്തിന്‌ അതു തടസമാകും.

തയാറാക്കിയത്‌; ടി.ജി.ബൈജുനാഥ്‌
 

ഭക്ഷണം നിയന്ത്രിച്ച്‌ പ്രമേഹത്തെ വരുതിയിലാക്കാം
പ്രമേഹരോഗികള്‍ക്ക്‌ അല്‍പം മധുരം ആകാമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. അതായത്‌, പായസം, ലഡ്ഡു, ജിലേബി തുടങ്ങി ഏതു ഭക്ഷണ പദാര്‍ഥങ്ങളും കുറഞ്ഞ അളവില്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്‌ട ഒരു കാര്യമുണ്‌ട്‌. മധുരം കഴിക്കുന്നത്‌ പ്രധാനഭക്ഷണത്തോടൊപ്പം ആയിരിക്കണമെന്നു മാത്രം.

ലോകത്തെമ്പാടുമുള്ള മനുഷ്യരെ നിശബ്ദമായി കാര്‍ന്നു തിന്നുന്ന രോഗാവസ്ഥയായി മാറിയിരിക്കുന്നു പ്രമേഹം. കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം കൂടുതലാണ്‌. ഒരു വ്യക്തിക്ക്‌ ഒരു ദിവസം ആവശ്യമായ കലോറി നിശ്ചയിക്കുന്നത്‌ ആ വ്യക്തിയുടെ പൊക്കം, തൂക്കം, പ്രായം, ശാരീരികാധ്വാനം എന്നിവയിലൂടെയാണ്‌.

അതിനാല്‍ പ്രമേഹ രോഗികളിലെ ഭക്ഷണ നിയന്ത്രണത്തിന്റെ അളവ്‌ ഒരുപോലെ ആകണമെന്നില്ല. ചിട്ടയായ ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം. പ്രമേഹരോഗികള്‍ ഒരു ഭക്ഷണത്തോടും നോ പറയേണ്‌ടതില്ലെന്നാണ്‌ ആധുനിക വൈദ്യശാസ്‌ത്രം പറയുന്നത്‌. കാരണം കഴിക്കുന്ന ആഹാരത്തിന്റെ അളവ്‌ മിതപ്പെടുത്തുന്നതിലൂടെ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താനാകും. എന്തെല്ലാം ഭക്ഷണം കഴിക്കണം, ഏതൊക്കെ ഒഴിവാക്കണം... പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തെ കുറിച്ച്‌ അറിയാം....

ഭക്ഷണം കുറഞ്ഞ അളവില്‍ കൂടുതല്‍ നേരം

പ്രമേഹരോഗികള്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുന്നതാണ്‌ ഉത്തമം. കാരണം മൂന്നുനേരം ഭക്ഷണം കഴിക്കുമ്പോള്‍ ഉദ്ദേശിച്ച അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യം ഉണ്‌ടാകാം. പല തവണ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാനാവും. പ്രമേഹരോഗികള്‍ ദിവസവും ആറ്‌ തവണയെങ്കിലും കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ്‌ നല്ലത്‌.

അതേ സമയം പ്രധാന ഭക്ഷണ നേരങ്ങളിലെല്ലാം എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്‌ടത്‌ ആവശ്യമാണ്‌. അന്നജം, മാംസ്യം, നാരുകള്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം പ്രധാന സമയത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൊഴുപ്പില്ലാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ കൂടുതലായി കഴിക്കാം. ഇടനേരങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്‌.

സോഫ്‌ട്‌ ഡ്രിങ്ക്‌സ്‌ വേണ്‌ട

പ്രമേഹരോഗികള്‍ ദിവസവും എട്ടു മുതല്‍ പത്തു ഗ്ലാസുവരെയെങ്കിലും വെള്ളം കുടിക്കണം. ചൂടുകാലത്ത്‌ അല്‍പം സോഫ്‌ട്‌ ഡ്രിങ്ക്‌സ്‌ ആകാമെന്നുള്ള പ്രമേഹരോഗികളുടെ ആഗ്രഹം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഊര്‍ജം കുറവുള്ള നാരങ്ങ വെള്ളം, മോരുംവെള്ളം, നേര്‍പ്പിച്ച കഞ്ഞിവെള്ളം, നെല്ലിക്ക ജ്യൂസ്‌, സാലഡ്‌, പാവക്ക ജ്യൂസ്‌, തക്കാളി ജ്യൂസ്‌, കുമ്പളങ്ങ ജ്യൂസ്‌ എന്നിവ കുടിക്കാം. കോള പോലുള്ള പാനീയങ്ങള്‍ കഴിക്കരുത്‌.

സ്‌നാക്‌സ്‌ ഒഴിവാക്കേണ്‌ട

വൈകുന്നേരങ്ങളില്‍ ചായക്കു പകരം ചൂടുവെള്ളം മാത്രം കുടിക്കുന്ന പ്രമേഹരോഗികളുണ്‌ട്‌. അതിന്റെ ആവശ്യമില്ല. കട്ടന്‍ചായ, കട്ടന്‍കാപ്പി, പാല്‍ച്ചായ എന്നിവയ്‌ക്കൊപ്പം മധുരമില്ലാത്ത അവല്‍ ഉപ്പുമാവ്‌, ഗോതമ്പ്‌ ഉപ്പുമാവ്‌, ഗോതമ്പിന്റെ അട, കൊഴുക്കട്ട, കടുകുപ്പൊട്ടിച്ച്‌ അല്‍പം മുളകില്‍ വേവിച്ച ചെറുപയര്‍, കടല പുഴുങ്ങിയത്‌ എന്നിവ കഴിക്കാം. ഗോതമ്പിന്റെ ബ്രഡ്‌, ബണ്‍ എന്നിവയും കഴിക്കാം.

പഴങ്ങള്‍ കഴിക്കാം

പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനെക്കാള്‍ നല്ലത്‌ പ്രകൃതിദത്തമായ രീതിയില്‍ ഉപയോഗിക്കുന്നതാണ്‌. ജ്യൂസാക്കുമ്പോള്‍ നാര്‌ നഷ്ടമാകും. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്താന്‍ കാരണമാകും. വെള്ളരിക്ക അരിഞ്ഞ്‌ അല്‍പം കുരുമുളകും ഉപ്പും കൂട്ടി കഴിക്കാം. ഇത്തരത്തില്‍ മറ്റു പഴങ്ങളും ഉപയോഗിക്കാം.

മൈദ കൊണ്‌ടുണ്‌ടാക്കിയ പലഹാരങ്ങള്‍ മിതപ്പെടുത്താം
മൈദ കൊണ്‌ടുള്ള പലഹാരങ്ങള്‍ പ്രമേഹരോഗികള്‍ കഴിക്കുന്നത്‌ മിതപ്പെടുത്തേണ്‌ടത്‌ ആവശ്യമാണ്‌. പൊറോട്ടയും ചിക്കനും കഴിക്കുകയാണെങ്കില്‍ അതിനൊപ്പം നാരുകളടങ്ങിയ പച്ചക്കറികള്‍ കൊണ്‌ടുള്ള സാലഡ്‌ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബ്രഡും ബട്ടറും സാന്‍ഡ്‌വിച്ച്‌ രൂപത്തില്‍ കഴിക്കുന്നതാണ്‌ ഉത്തമം.

പച്ചക്കറികള്‍ മിക്‌സഡ്‌ രൂപത്തിലാകാം

കായ്‌കനികളിലും കിഴങ്ങു വര്‍ഗങ്ങളിലുമെല്ലാം പലതരത്തിലുളള വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്‌ട്‌. പഴവര്‍ഗങ്ങളെ അതിന്റെ മധുരത്തെയും കിഴങ്ങുകളുടെ സ്റ്റാര്‍ച്ചിനെയും മാത്രം കണക്കാക്കി ഉപേക്ഷിക്കേണ്‌ടതില്ല. ഇവയിലുള്ള പോഷകങ്ങള്‍ പ്രമേഹരോഗികളുടെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതം തന്നെയാണ്‌. പക്ഷേ ഒരു നിശ്ചിത അളവില്‍ ഒരു ദിവസം ഒന്നോ രണേ്‌ടാ പഴവര്‍ഗങ്ങള്‍ കഴിക്കണമെന്നു മാത്രം.

ഉരുളക്കിഴങ്ങ്‌, കപ്പ, ചേന, ചേമ്പ്‌, ചക്ക, പച്ചക്കായ, കാച്ചില്‍ എന്നിവയില്‍ പ്രോട്ടീന്‍ വളരെ കുറവും സ്‌റ്റാര്‍ച്ച്‌ വളരെ കൂടുതലുമാണ്‌. അമിതമായി കഴിച്ചാല്‍ കലോറി കൂടി ഷുഗര്‍ കൂടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇവ ഓരോന്നും തനിച്ച്‌ കഴിക്കുന്നത്‌ പ്രമേഹരോഗികള്‍ക്ക്‌ നല്ലതല്ല. ഇവ മറ്റു പച്ചക്കറികള്‍ക്കൊപ്പം കഴിക്കുന്നതാണ്‌ ഉത്തമം. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂട്ടാനെ ഉപകരിക്കൂ.

മിതപ്പെടുത്തേണ്‌ട ഭക്ഷണവസ്‌തുക്കള്‍

കശുവണ്‌ടി, കപ്പലണ്‌ടി, ബദാം എന്നിവയില്‍ ഊര്‍ജം കൂടുതലാണ്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം. പൂരിതക്കൊഴുപ്പ്‌ കൂടുതലായി അടങ്ങിയ ചുവന്ന മാംസ്യം (ആട്ടിറച്ചി, ബീഫ്‌, പന്നിയിറച്ചി) എന്നിവയുടെ ഉപയോഗവും പ്രമേഹരോഗികള്‍ നിയന്ത്രിക്കണം. മുട്ടയുടെ വെളള ഉപയോഗിക്കാം. മീന്‍ വിഭവങ്ങളില്‍ ചാള, അയല എന്നിവ കൂടുതലായി ഉപയോഗിക്കാം. ചെമ്മീന്‍, കക്ക, ഞണ്‌ട്‌ എന്നിവയില്‍ ഊര്‍ജം കൂടുതലായുണ്‌ട്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം.

പുറമേ നിന്ന്‌ വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ ഉപയോഗം പ്രമേഹരോഗികള്‍ നിയന്ത്രിക്കണം. എണ്ണയില്‍ വറുത്ത സാധനങ്ങള്‍, വട, ബോണ്‌ട, ജിലേബി, ലഡു എന്നിവയുടെ ഉപയോഗം ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ നല്ലത്‌. അല്ലാത്തപക്ഷം മിതപ്പെടുത്തണം.

പഴങ്ങള്‍ കഴിക്കാം; മിതമായ അളവില്‍

പ്രമേഹരോഗികള്‍ക്ക്‌ എല്ലാ പഴങ്ങളും കഴിക്കാം. പക്ഷേ കഴിക്കുന്നത്‌ മിതമായ അളവില്‍ വേണമെന്നു മാത്രം. ഈന്തപ്പഴം, ഏത്തപ്പഴം, ചക്ക, മാങ്ങ, സപ്പോട്ട, ഉണക്കമുന്തിരി എന്നിവയില്‍ കലോറി കൂടുതലുണ്‌ട്‌. ഇവയുടെ ഉപയോഗം മിതപ്പെടുത്തണം.

ആപ്പിള്‍, ഓറഞ്ച്‌, പേരക്ക, പപ്പായ, പൈനാപ്പിള്‍, തണ്ണിമത്തന്‍, സബര്‍ജലി, പ്ലം എന്നിവയിലെ ഊര്‍ജത്തിന്റെ അളവ്‌ കുറവാണ്‌. ഇവയൊക്കെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കാം.

പയറു വര്‍ഗങ്ങളുടെ ഉപയോഗം

പയറുവര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തൊലി നീക്കിയവയെക്കാള്‍ നല്ലത്‌ തൊലിയോടു കൂടിയവയാണ്‌. പരിപ്പിനെക്കാള്‍ പ്രമേഹരോഗികള്‍ക്ക്‌ നല്ലത്‌ പയര്‍, കടല ഇവയാണ്‌. തൊലി മാറ്റിയവയില്‍ ഊര്‍ജം കൂടുതലായിരിക്കും. തൊലിയോടുകൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഉലുവ ഉത്തമം

പ്രമേഹരോഗികള്‍ക്ക്‌ ഉലുവ, ജീരകം എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം ഏറെ ഗുണകരമാണ്‌. ഉലുവയിട്ട്‌ തിളപ്പിച്ച വെള്ളം കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറക്കാന്‍ കഴിയും. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌, സവാള, ഉള്ളി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്‌. മധുരമില്ലാത്ത ചോക്ലേറ്റ്‌(റമൃസ രവീരീഹമലേ) പ്രമേഹരോഗികള്‍ക്കുള്ളതാണ്‌.

അല്‍പ്പം മധുരമാകാം

മധുരം കഴിക്കാന്‍ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌. പ്രമേഹരോഗികള്‍ക്ക്‌ അല്‍പം മധുരം ആകാമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. അതായത്‌, പായസം, ലഡ്ഡു, ജിലേബി തുടങ്ങി ഏതു ഭക്ഷണ പദാര്‍ഥങ്ങളും കുറഞ്ഞ അളവില്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്‌ട ഒരു കാര്യമുണ്‌ട്‌. മധുരം കഴിക്കുന്നത്‌ പ്രധാനഭക്ഷണത്തോടൊപ്പം ആയിരിക്കണമെന്നു മാത്രം. മധുരം കഴിക്കുന്ന സാഹചര്യത്തില്‍ ബീന്‍സ്‌, വാഴപ്പിണ്‌ടി, കുടപ്പന്‍, ഇലക്കറികള്‍, സാലഡ്‌ തുടങ്ങി നാരുകള്‍ അടങ്ങിയ പച്ചക്കറികളുടെ അളവ്‌ കൂടുതല്‍ കഴിക്കണം. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടാതെ സഹായിക്കും.

ഉറക്കവും വ്യായാമവും നിര്‍ബന്ധം

പ്രമേഹരോഗികള്‍ ആറ്‌ മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. അതുപ്പോലെ തന്നെയാണ്‌ വ്യായാമവും. ഓരോരുത്തരുടെയും പ്രായവും ശരീരത്തിന്റെ അവസ്ഥയും അനുസരിച്ച്‌ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത്‌ നല്ലതാണ്‌.

പ്രമേഹത്തെ പടിക്കു പുറത്താക്കാം

ഭക്ഷണ നിയന്ത്രണം, വ്യായാമം, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ കൃത്യമായ ഉപയോഗം എന്നിവയിലൂടെ പ്രമേഹത്തെ പടിക്കു പുറത്തു നിര്‍ത്താനാവും.

ചോറും ഗോതമ്പും

മലയാളികള്‍ക്ക്‌ പണേ്‌ട ചോറിനോട്‌ പ്രിയം കൂടുതലാണ്‌. പക്ഷേ പ്രമേഹരോഗികള്‍ ചോറ്‌ ഒഴിവാക്കി ഗോതമ്പു മാത്രം കഴിക്കുന്ന രീതി പലരിലും കാണാറുണ്‌ട്‌. ചോറിലും ഗോതമ്പിലും അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവ്‌ ഒരുപോലെയാണ്‌. അതേ സമയം ഗോതമ്പിലുള്ള തവിടിന്റെ അംശം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കൂടാതെ സഹായിക്കും എന്ന പ്രത്യേകത കൂടിയുണ്‌ട്‌. കുറച്ച്‌ ചോറ്‌ കഴിക്കുകയാണെങ്കില്‍ അതിന്‌ ഇരട്ടിയായി നാര്‌ അടങ്ങിയ പച്ചക്കറികള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടാതിരിക്കാന്‍ സഹായകമാകും. 100 ഗ്രാം അരിയില്‍ 340 കിലോ കലോറി ഊര്‍ജമാണുള്ളത്‌.

പഞ്ഞപ്പുല്ല്‌, ചോളം, ഓട്‌സ്‌ എന്നിവ കുറഞ്ഞ അളവിലെടുത്ത്‌ ഉണ്‌ടാക്കിയ പലഹാരങ്ങള്‍ കഴിക്കാം.

തേങ്ങയുടെ ഉപയോഗം കുറയ്‌ക്കുക

നമ്മുടെ ശരീരത്തിന്‌ ലഭിക്കുന്ന ആകെ ഊര്‍ജത്തിന്റെ പ്രധാന പങ്ക്‌ തേങ്ങയില്‍ നിന്നാണ്‌. തേങ്ങയിലും വെളിച്ചെണ്ണയിലും ഊര്‍ജം കൂടുതലാണ്‌. കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടുളള നിരീക്ഷണമായിട്ടാണ്‌ പലരും ഇതിനെ കാണുന്നത്‌. അത്‌ ശരിയല്ല. പ്രമേഹരോഗികള്‍ തേങ്ങയുടെയും എണ്ണയുടെയും ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. 100 ഗ്രാം തേങ്ങയില്‍ 444 കലോറി ഊര്‍ജമാണുള്ളത്‌. പച്ചക്കറികള്‍ക്കും മറ്റും തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ ഒഴിക്കുന്നതിനെക്കാള്‍ നല്ലത്‌ തേങ്ങ ചിരകി ഇടുന്നതാണ്‌.

പാടനീക്കി പാല്‍ കുടിക്കാം

പാലോ പാല്‍ ചായയോ കാപ്പിയോ മിതമായ അളവില്‍ പ്രമേഹരോഗികള്‍ കുടിക്കുന്നതില്‍ കുഴപ്പമില്ല. പാല്‍ കഴിക്കുമ്പോള്‍ പാട നീക്കിയിരിക്കണം.

സീമ മോഹന്‍ലാല്‍
വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: സിന്ധു എസ്‌.
ചീഫ്‌ ഡയറ്റീഷ്യന്‍
മെഡിക്കല്‍ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍
എറണാകുളം

Samstag, 20. Dezember 2014


ജലദോഷത്തിന് ആയുർവേദം

പ്രതിശ്യായം എന്ന് ആയുർവേദസംഹിതകളിൽ വിവരിക്കുന്നതും ആധുനികശാസ്ത്രം ഒരു വൈറസ്ബാധയായി കരുതുന്നതുമായ ഒന്നാണ് ജലദോഷം. നമ്മുടെ നാട്ടിൽ, തല നനയുന്നതു കൊണ്ടും എണ്ണ, കുളിക്കുന്ന വെള്ളം ഇവ മാറുന്നതുകൊണ്ടും ഇവയുണ്ടാകുന്നതായി പലരും കരുതുന്നു. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലുള്ളവർ നെഞ്ച്, കഴുത്ത്, കൈകാലുകൾ ഇവ നനയുന്നതുകൊണ്ടും അമിതമായി തണുക്കുന്നതുകൊണ്ടുമാണ് കോമൺ കോൾഡ് എന്ന ജലദോഷം ഉണ്ടാകുന്നതെന്നാണു കരുതുന്നത്.
മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണു തുടക്കത്തിലുണ്ടാവുക. എന്നാൽ ഇതേത്തുടർന്നു പലപ്പോഴും അണുബാധകളും അനുബന്ധ പ്രശ്നങ്ങളുമുണ്ടാവാറുണ്ട്. ഇതുമാത്രമല്ല, പക്ഷിപനി, എവിഎൻ ഫ്ളൂ, പന്നിപനി എന്നിവയ്ക്കും ഇതുപോലെയുള്ള അപകടകരമായ അവസ്ഥകൾക്കും സമാനമായ ലക്ഷണങ്ങളുണ്ടാകാം. അതുകൊണ്ടു രോഗനിർണയവും ചികിത്സയും ഈ ഘട്ടത്തിൽ ആവശ്യമായി വരും.
ജലദോഷത്തിനു പരിഹാരമായി ചില ലഘുപ്രയോഗങ്ങൾ ചുവടെ ചേർക്കുന്നു.
മഞ്ഞൾപ്പൊടിയും ഉഴുന്നുപരിപ്പും
ചൂടുപാലിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി— രണ്ടുനേരം ആഹാരത്തിനു മുമ്പു സേവിക്കുന്നത് ജലദോഷത്തെ അകറ്റും.
ഉഴുന്നുപരിപ്പ് 15 ഗ്രാം ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് രാത്രി ആഹാരശേഷം കഴിക്കുന്നത് ജലദോഷത്തെ ശമിപ്പിക്കാൻ വളരെ നല്ലതാണ്.
ചുക്ക് — അയമോദകം— കടുക്ക
ചുക്ക്, അയമോദകം, കടുക്ക എന്നിവ രണ്ടു ഗ്രാം വീതം അരച്ചെടുത്ത് ആഹാരത്തിനു മുമ്പായി രാവിലെയും രാത്രിയും തുടർച്ചയായി ഒരാഴ്ച കഴിക്കുന്നതുകൊണ്ട് കടുത്ത ജലദോഷം ശമിക്കും.
ഇഞ്ചിനീരും തേനും
ഇഞ്ചിനീര് ഒരു ടീസ്പൂണെടുത്ത് അതിൽ അര ടീസ്പൂൺ വറുത്തെടുത്ത ഗോതമ്പുപൊടിയും ഒരു ടീസ്പൂൺ തേനും ചേർത്തു കഴിക്കുന്നതു ജലദോഷം ശമിപ്പിക്കും.
Starve a fever, But feed a cold എന്ന പാശ്ചാത്യ ആരോഗ്യതത്വമനുസരിച്ച് പനിക്ക് പട്ടിണിയെങ്കിൽ ജലദോഷത്തിന് ശരിയായ ആഹാരമാണ് ചികിത്സ.
ആയുർവേദ വിധി പ്രകാരം നെയ്യും തൈരും കൂട്ടിയുള്ള ആഹാരം പഴകിയതല്ലാത്ത ജലദോഷത്തെ ശമിപ്പിക്കാൻ ഉത്തമമാണ്.
കാട്ടുതുളസിവേര് കഷായം
ഒരു ടീസ്പൂൺ ശർക്കരയിൽ കാൽ ടീസ്പൂൺ കുരുമുളകുപൊടി സേവിക്കുന്നതു ജലദോഷശമനകരമാണ്.
കാട്ടുതുളസിവേര് 50 ഗ്രാം 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കുക. ഇതു 50 മി ലി വീതം രാവിലെയും രാത്രിയും ആഹാരത്തിനു മുമ്പായി കഴിക്കുന്നത് ജലദോഷം ശമിപ്പിക്കും.
ചിറ്റമൃതിന്റെ വേരും ചുക്കും
ചിറ്റമൃതിന്റെ വേര്, മുത്തങ്ങ, ചുക്ക്, ചന്ദനം ഇവ 15 ഗ്രാം വീതം എടുത്ത് 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കണം. ഇത് 50 മി ലീ വീതം രണ്ടുനേരം കഴിക്കുന്നത് രോഗഹരമാണ്.
വെൺവഴുതിന വേര് തിപ്പലിപ്പൊടി ചേർത്ത്
വെൺവഴുതിന വേര്, ചുക്ക്, അമൃത് എന്നിവ 20 ഗ്രാം വീതം എടുത്ത് 800 മി ലീ വീതം വെള്ളം ചേർത്തു നന്നായി തിളപ്പിച്ച് 200 മി ലീ ആയി വറ്റിച്ചെടുക്കുക. ഇത് 50 മി ലീ വീതം രണ്ടുനേരം ഒരു നുള്ളു തിപ്പലിപ്പൊടിയും ചേർത്തു കഴിച്ചാൽ ജലദോഷം പെട്ടെന്നു തന്നെ കുറയും.

Dienstag, 28. Oktober 2014

ഇഞ്ചിയുടെ ഔഷധവിശേഷങ്ങള്‍
 
ഇഞ്ചിയിലുളള ആന്റി്‌ഓക്സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്ക്ക്‌ ആശ്വാസം പകരുന്നതിനു ഗുണപ്രദം  യാത്രയ്ക്കു പുറപ്പെടും മുമ്പ്‌ ഇഞ്ചി ചേര്‍ത്ത ചായ കഴിച്ചാല്‍ യാത്രയ്ക്കിടയില്‍ മനംപിരട്ടലിനും ഛര്‍ദിക്കുമുളള സാധ്യത കുറയ്ക്കാം . സുഗന്ധദ്രവ്യമായ ഇഞ്ചി നിരവധി രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കാമെന്ന്‌ വിവിധ പഠനങ്ങള്‍ പറയുന്നു.

വിറ്റാമിന്‍ എ, സി, ഇ, ബി കോംപ്ളക്സ്‌; ധാതുക്കളായ മഗ്നീഷ്യമ്, ഫോസ്ഫറസ്‌, പൊട്ടാസ്യമ്, സോഡിയമ്, ഇരുമ്പ്‌, കാല്‍സ്യമ്; ആന്റി്‌ഓക്സിഡന്റായ ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയില്‍ ധാരാളം.  പണ്ടൊക്കെ  ദഹനക്കേടും വയറുവേദനയുമൊക്കെ ഉണ്ടാകുമ്പോള്‍ ഇഞ്ചിയും ഉപ്പും ചേര്‍ത്തു ചതച്ചതു കഴിക്കുമായിരുന്നു.

 ആമാശയ സ്തംഭനം ഒഴിവാക്കാന്‍ ഇഞ്ചി ഫലപ്രദo; ആമാശയവ്യവസ്ഥയിലെ പേശികള്‍ അയവുളളതാക്കാന്‍ സഹായകം. ഗ്യാസും വയറുവീര്‍ത്തുവരുന്നതും തടയുന്നു. ബാക്ടീരിയ മൂലമുണ്ടാകുന്ന അതിസാരത്തിന്റെ ചികിത്സയ്ക്കും സഹായകo. ദഹനം സുഗമമാക്കുന്നതിനു  ഭക്ഷണശേഷം ഇഞ്ചി കഴിച്ചാല്‍ മതി. ഭക്ഷ്യവിഷബാധ തടയുതിനും ഇഞ്ചി ഫലപ്രദമെന്ന് പഠനങ്ങള്‍ പറയുന്നു.

തൊണ്ടവേദന തടയുന്നതിന്‌ ഇഞ്ചി

സ്വാഭാവിക വേദനസംഹാരിയാണ്‌ ഇഞ്ചി. തൊണ്ടവേദനയും മറ്റ്‌ അസ്വസ്ഥതകളും അകറ്റുന്നതിനു സഹായകമ്. ജലദോഷത്തെ ത്തുടര്‍ന്നുണ്ടാകുന്ന ചുമ അകറ്റുന്നതിന്‌ ഇഞ്ചി ഗുണപ്രദo. ശ്വാസകോശങ്ങളില്‍ തങ്ങിനില്‍ക്കുന്ന കഫം ഇളകി പുറത്തുപോകുന്നതിന്‌ ഇഞ്ചി സഹായകo. ഇഞ്ചി ചതച്ചു നീരെടുത്ത്‌ അതില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയുടെ ആക്രമണം തടയാമ്. ചതച്ച ഇഞ്ചിയില്‍ തേന്‍ ചേര്‍ത്തു കഴിച്ചാലും നന്ന്‌.  ചതച്ച ഇഞ്ചിയും ഉപ്പും ചേര്‍ത്തു തിളപ്പിച്ചതു ചെറു ചൂടോടെ കവിള്‍ക്കൊണ്ടാല്‍ ചുമയും തൊണ്ടവേദനയും പമ്പകടക്കുമ്. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന്‌ ഇഞ്ചി ഗുണപ്രദമാണ് . അതിനാല്‍ പനി, ജലദോഷo, വിറയല്‍ എന്നിവയുടെ ചികിത്സയ്ക്കും സഹായകo. വൈറസ്‌, ഫംഗസ്‌, വിഷമാലിന്യങ്ങള്‍ എന്നിവയ്ക്കെതിരേ പ്രവര്‍ത്തിക്കാനുളള ശേഷി ഇഞ്ചിക്കുണ്ട്‌.

പനി കുറയ്ക്കുന്നതിനും സഹായകo. പനിയുളളപ്പോള്‍ ഇഞ്ചി ദിവസവും പലതവണ കഴിക്കുന്നതു ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ക്കു- ഡീടോക്സിഫിക്കേഷന്‍ - സഹായകo. ചതച്ച ഇഞ്ചി ചേര്‍ത്തു വെളളം തിളപ്പിച്ച്‌ ആവി കൊളളുന്നതു പനിയുമായി ബന്ധപ്പെട്ട മൂക്കടപ്പും കഫക്കെട്ടും മറ്റു ലക്ഷണങ്ങളും ഒഴിവാക്കുന്നതിനു ഫലപ്രദo.

ആന്റി ഓക്സിഡന്റുകള്‍ ഉളളതിനാല്‍ ഇഞ്ചി കാന്‍സര്‍ തടയുന്നതിനു സഹായിക്കുo


അണ്ഡാശയ കാന്‍സര്‍ ചികിത്സയ്ക്ക്‌ ഇഞ്ചി ഫലപ്രദമാണ്‌. മിഷിഗണ്‍ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നു. കൊളോ റെക്റ്റല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയുടെ തോതു കുറയ്ക്കുന്നതിന്‌ ഇഞ്ചി ഗുണപ്രദമെന്ന്‌ മിനെസോട്ട സര്‍വകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. കുടലിലെ കാന്‍സര്‍ തടയുതിനും ഇഞ്ചി ഏറെക്കുറെ ഫലപ്രദo. ശ്വാസകോശo, സ്തനo, ചര്‍മo, പ്രോസ്റ്റേറ്റ്‌, പാന്‍ക്രിയാസ്‌ എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ തടയുതിനും ഇഞ്ചി ഗുണപ്രദമാണെന്ന്  വിവിധ പഠനങ്ങള്‍ സൂചന നല്‍കുന്നു.

നീര്‍വീക്കവും വേദനയും തടയുന്നു. ഇഞ്ചിയുടെ സ്വഭാവം ഗൌട്ട്‌, റുമാറ്റോയ്ഡ്‌ ആര്‍ത്രൈറ്റിസ്‌, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌ തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുന്നതിനു സഹായകo. (സന്ധികള്, പേശികള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുതിനു സഹായകമ്.) കാല്‍മുട്ടില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന്‌ ഇഞ്ചിയുടെ സത്ത്‌ ഫലപ്രദം. ഇഞ്ചി അരച്ചതു ചൂടാക്കി മഞ്ഞളുമായി ചേര്‍ത്തു വേദനയുളളിടത്തു ദിവസം രണ്ടുതവണ പുരട്ടാo. ഇഞ്ചി ചേര്‍ത്തു പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതും അഭികാമ്യo.

കൊളസ്ട്രോള്‍ കുറയ്ക്കുതിന്‌ ഇഞ്ചി ഗുണപ്രദo. രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു. ഹൃദയരോഗങ്ങള്ക്ക്‌ ഇടനല്‍കുന്ന രക്തം കട്ടിയാകല്‍ തടയുന്നതിനും ഇഞ്ചി ഫലപ്രദo. ഹൃദയധമനികളില്‍ കൊഴുപ്പ്‌ അടിഞ്ഞുകൂടുതു തടയു ന്നു . ഹൃദയാഘാതo, സ്ട്രോക്ക്‌ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

ഇഞ്ചിയില്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന്‌ ഉത്തമo. അതില്‍ അടങ്ങിയ മാംഗനീസ്‌ ഹൃദയo, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ദൈനംദിന ആഹാരക്രമത്തില്‍ ഇഞ്ചിക്കും ഇടം നല്‍കിയാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താമെന്ന്‌ ചുരുക്കo.

പ്രമേഹനിയന്ത്രണത്തിനും ഇഞ്ചി ഗുണപ്രദo


രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന്‌ ഇഞ്ചി ഫലപ്രദo. ഇന്‍സുലിന്റെയും പ്രമേഹ ചികിത്സയ്ക്കുളള മറ്റു മരുന്നുകളുടെയും കാര്യക്ഷമത കൂട്ടുന്നതിനും ഇഞ്ചി സഹായകo. ഒരു ഗ്ളാസ്‌ ചെറു ചൂടുവെളളത്തില്‍ ഒരു ടീ സ്പൂ ഇഞ്ചിനീരു ചേര്ത്ത്‌ രാവിലെ വെറുംവയറ്റില്‍ പതിവായി കഴിക്കുന്നതു രക്തത്തിലെ പഞ്ചസാര നിയന്ത്രിതമാക്കുതിനു ഗുണപ്രദo. പ്രമേഹ അനുബന്ധ പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുതിനും ഇഞ്ചി സഹായകo. പ്രമേഹബാധിതരുടെ ഞരമ്പുകളുടെ ആരോഗ്യസംരക്ഷണത്തിനും ഇഞ്ചി ഗുണപ്രദo. പക്ഷേ, ഹൃദയസംബന്ധമായ രോഗങ്ങള്, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കു മരുന്നുകള്‍ കഴിക്കുന്നവര്‍ ചികിത്സകന്റെ അറിവോടെ മാത്രമേ ഇഞ്ചി പതിവായി ഉപയോഗിക്കാവൂ. 

 മൈഗ്രേന്‍വേദനയില്‍ നിന്ന്‌ ആശ്വാസമേകാന്‍ ഇഞ്ചി ഗുണപ്രദമെന്ന്‌ ഗവേഷണങ്ങള്‍ സൂചന നല്‍കുന്നു. മൈഗ്രേന്‍ തലവേദനയും അനുബന്ധപ്രശ്നങ്ങളും കുറയ്ക്കുന്നതിന്‌ ഇഞ്ചി ചേര്‍ത്ത ചായ ഗുണപ്രദo. ഗര്‍ഭിണികളെ മനംപിരട്ടല്, ഛര്‍ദി എന്നിവയില്‍ നിന്നു രക്ഷിക്കുന്നതിന്‌ ഇഞ്ചി ഫലപ്രദo. ഇഞ്ചി ചതച്ചതു തേന്‍ ചേര്‍ത്തു ചവച്ചുകഴിക്കണo. ദഹനക്കേടു മൂലമുളള മനംപിരട്ടല്‍ തടയുന്നതിനും ഫലപ്രദo.
ഗര്‍ഭിണികളെ മനംപിരട്ടല്, ഛര്‍ദി എന്നിവയില്‍ നിന്നു രക്ഷിക്കുതിന്‌ ഇഞ്ചി ഫലപ്രദo. ഇഞ്ചി ചതച്ചതു തേന്‍ ചേര്‍ത്തു ചവച്ചുകഴിക്കണo. ദഹനക്കേടു മൂലമുളള മനംപിരട്ടല്‍ തടയുന്നതിനും ഫലപ്രദo.

ശരീരത്തിന്റെ മെറ്റബോളിക്‌ നിരക്ക്‌ കൂട്ടുന്നതിനും ഇഞ്ചി ചേര്‍ത്ത ഭക്ഷണം സഹായകo. (നാം കഴിക്കുന്ന ഭക്ഷണം യഥാവിധി ദഹിച്ച്‌ ഊര്‍ജമായി മാറുന്ന പ്രവര്‍ത്തനങ്ങളാണ്‌ മെറ്റബോളിസം എന്നറിയപ്പെടുന്നത്‌). ഭക്ഷണത്തില്‍ നിന്നു പോഷകങ്ങള്‍ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്ന പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു സഹായകo.

ഇഞ്ചിയിലുളള ക്രോമിയമ്, മഗ്നീഷ്യമ്, സിങ്ക്‌ എന്നീ പോഷകങ്ങള്‍ രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനു സഹായകo. ഗ്രീന്‍ ടീയില്‍ ഇഞ്ചി ചേര്ത്ത്‌ ഉപയോഗിക്കുന്നതും ആരോഗ്യകരo.


-ടി.ജി.ബൈജുനാഥ്‌

Mittwoch, 15. Oktober 2014

ച​ങ്ങനാശേരിയിലെ അ​ഞ്ച​ൽ​പ്പെ​ട്ടി​യും അ​ഞ്ച​ലോ​ട്ട​വും

 ച​​ങ്ങ​​നാ​​ശേ​​രി: പോ​​സ്റ്റ​​ൽ വാ​​രാ​​ഘോ​​ഷ​​ത്തി​​ന് ഇ​ന്നു തു​​ട​​ക്കം കു​റി​ക്കു​ന്പോ​ൾ ച​ങ്ങ​നാ​ശേ​രി പോ​സ്റ്റ് ഒാ​ഫീ​സ് നൂ​റ്റാ​ണ്ടു പി​ന്നി​ലേ​ക്കു തി​രി​ഞ്ഞു നോ​ക്കു​ക​യാ​ണ്. ച​​ങ്ങ​​നാ​​ശേ​​രി പോ​​സ്റ്റ് ഓ​​ഫീ​​സി​​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​​ഞ്ച​​ൽ​​പ്പെ​​ട്ടി​​യും ബ​​ൾ​​ക്ക് സ്റ്റാ​​ന്പിം​​ഗി​​നാ​​യി ഇ​​ന്ത്യ​​യി​​ലാ​​ദ്യ​​മാ​​യി സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട ആ​ധു​​നി​​ക ഫ്രാ​​ങ്കിം​​ഗ് യ​​ന്ത്ര​​വു​മാ​ണ് വേ​റി​ട്ട പെ​രു​മ ന​ൽ​കു​ന്ന​ത്.

കേ​​ണ​​ൽ മ​​ണ്‍​റോ സാ​​യ്പാ​​ണ് സ​​ന്ദേ​​ശ വാ​​ഹ​​ക ഉ​​പാ​​ധി​​ക്ക് അ​​ഞ്ച​​ൽ എ​​ന്ന പേ​​രു ന​​ൽ​​കി​​യ​​ത്. സ​​ർ​​ക്കാ​​ർ ഉ​​രു​​പ്പ​​ടി​​ക​​ൾ ത​​ല​​സ്ഥാ​​ന​​ത്തു​​നി​​ന്ന് എ​​ല്ലാ ക​​ച്ചേ​​രി​​ക​​ളി​​ലേ​ക്കും ക​​ച്ചേ​​രി​​ക​​ളി​​ൽ​നി​​ന്നു ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യി​​ലേ​​ക്കും എ​​ത്തി​​ച്ചു ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ജോ​​ലി.
ഉ​​രു​​പ്പ​​ടി​​ക​​ൾ അ​​ട​​ങ്ങി​​യ സ​​ഞ്ചി വ​​ഹി​​ച്ചു​​കൊ​​ണ്ട് ഓ​​ടു​​ന്ന ജോ​​ലി​​ക്കാ​​ര​​നെ അ​​ഞ്ച​​ൽ എ​​ന്നും ഓ​​രോ സ്ഥ​​ല​​ത്തു‌​നി​​ന്നും ഓ​​ട്ട​​ക്കാ​​ര​​ന്‍റെ പ​​ക്ക​​ൽ​നി​​ന്ന് ഉ​​രു​​പ്പ​​ടി​​ക​​ൾ ഏ​​റ്റു​​വാ​​ങ്ങി അ​​ത​​തു ക​​ച്ചേ​​രി​​ക​​ളി​​ൽ എ​​ത്തി​​ച്ചു​​കൊ​​ടു​​ക്കു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ന് അ​​ഞ്ച​​ൽ​​ക്കാ​​ര​​ൻ എ​​ന്നു​​മാ​​യി​രു​ന്നു പേ​ര്. അ​​ഞ്ച​​ലോ​​ട്ട​​ക്കാ​​ര​​ന് ഭ​​ട​ന്മാ​രു​​ടെ രീ​​തി​​യി​​ലു​​ള്ള വ​​സ്ത്ര​​വും ത​​ര​​പ്പെ​​ടു​​ത്തി ന​​ൽ​​കി​​യി​​രു​​ന്നു.
ഇം​​ഗ്ല​​ണ്ടി​​ൽ ന​​ട​​പ്പി​​ലി​​രു​​ന്ന പു​​രാ​​ത​​ന​​മാ​​യ അം​​ജീ​​റി​​യാ എ​​ന്ന തു​​റ​​യു​​ടെ മാ​​തൃ​​ക​​യാ​​യി​​രു​​ന്നു അ​​ഞ്ച​​ൽ സം​​വി​​ധാ​​നം. എ​​യ്ഞ്ച​​ൽ എ​​ന്ന വാ​​ക്കി​​ൽ​നി​​ന്നാ​​ണ് അ​​ഞ്ച​​ൽ എ​​ന്ന(​​ദൂ​​ത​​ൻ) വാ​​ക്കു​​ണ്ടാ​​യ​​ത്.

 1848 കാ​​ല​​ത്ത് ആ​​രം​​ഭി​​ച്ച അ​​ഞ്ച​​ലോ​​ട്ട​​ക്കാ​​ന്‍റെ പേ​​രു പി​​ന്നീ​​ട് അ​​ഞ്ച​​ൽ​​പി​​ള്ള എ​​ന്നാ​​യും പി​​ന്നീ​​ട​​ത് അ​​ഞ്ച​​ൽ മാ​​സ്റ്റ​​ർ, മെ​​യി​​ൽ റ​​ണ്ണ​​ർ എ​​ന്നു​​മാ​​യി പ​​രി​​ഷ്ക​​രി​​ക്ക​​പ്പെ​​ട്ടു. 1882ലാ​​ണ് അ​​ഞ്ച​​ൽ പ്ര​​ത്യേ​​ക വ​​കു​​പ്പാ​​യി തി​​രി​​ച്ചു ബ്രി​​ട്ടീ​​ഷ് പോ​​സ്റ്റ​​ൽ സ​​ർ​​വീ​​സി​​ൽ പ​​രി​​ച​​യം സി​​ദ്ധി​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ ഭ​​ര​​ണ​​ത്തി​​ൽ കീ​​ഴി​​ലാ​​ക്കി​​യ​​ത്. അ​​ഞ്ച​​ലോ​​ട്ട​​ത്തി​​ന്‍റെ സ്മാ​​ര​​ക​​മാ​​യാ​​ണു ച​​ങ്ങ​​നാ​​ശേ​​രി ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ന്‍റെ ക​​വാ​​ട​​ത്തി​​ൽ തി​​രു​​വി​​താം​​കൂ​​റി​​ന്‍റെ ശം​​ഖ് മു​​ദ്ര പ​​തി​​പ്പി​​ച്ച അ​​ഞ്ച​​ൽ എ​​ഴു​​ത്തു​​പെ​​ട്ടി സം​​ര​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ത​​പാ​​ൽ ഉ​​രു​​പ്പ​​ടി​​ക​​ൾ ഒ​​രു​​മി​​ച്ച് സ്റ്റാ​​ന്പ് ചെ​​യ്യാ​​നു​​ള്ള ഹൈ​​സ്പീ​​ഡ് ഫ്രാ​​ങ്കിം​​ഗ് യ​​ന്ത്രം ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ച​​ങ്ങ​​നാ​​ശേ​​രി ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ൽ എ​​ത്തി. മ​​ണി​​ക്കൂ​​റി​​ൽ അ​​യ്യാ​​യി​​രം ത​​പാ​​ൽ ഉ​​രു​​പ്പ​​ടി​​ക​​ളി​​ൽ കം​പ്യൂ​​ട്ട​​ർ സ​​ഹാ​​യ​​ത്തോ​​ടെ സ്റ്റാ​​ന്പ് ചെ​​യ്യു​​ന്ന സം​​വി​​ധാ​​ന​​മാ​​ണി​​ത്. തൊ​​ടു​​പു​​ഴ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ലും ഈ ​​സം​​വി​​ധാ​​നം അ​​ടു​​ത്ത ദി​​വ​​സം നി​​ല​​വി​​ൽ വ​​ന്നി​​ട്ടു​​ണ്ട്.

 Tuesday, October 10, 2017

Dienstag, 30. September 2014


 മുഞ്ഞച്ചെടിയില്‍നിന്നു കാന്‍സര്‍ പ്രതിരോധ രാസസംയുക്തം
 
കോട്ടയം: കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള പുതിയ രാസസംയുക്തം കണെ്‌ടത്തി. ഫലപ്രദവും ചെലവുകുറഞ്ഞതും പ്രകൃതിദത്തവുമായ ഡൈറ്റെര്‍പീന്‍ സംയുക്തമാണു കാന്‍സര്‍ പ്രതിരോധ ശേഷിയുള്ളതായി കണെ്‌ടത്തിയത്‌.

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന പ്രമ്‌ന സെറാറ്റിഫോളിയ എന്ന ശാസ്‌ത്രനാമത്തില്‍ അറിയപ്പെടുന്ന മുഞ്ഞ എന്ന ചെടിയില്‍ നിന്നാണു കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമായേക്കാവുന്ന ഈ കണെ്‌ടത്തല്‍. വെര്‍ബനേസി കുടുംബത്തില്‍ പെടുന്ന ഈ സസ്യം ദശമൂലഗണത്തില്‍പ്പെടുന്നവയും നിരവധി ആയുര്‍വേദ യോഗങ്ങളില്‍ ഉപയോഗിക്കുന്നതുമാണ്‌. കോട്ടയം സിഎംഎസ്‌ കോളജിന്റെ ബോട്ടണി വിഭാഗം മുന്‍ മേധാവിയും എംജി യൂണിവേഴ്‌സിറ്റി പരിസ്ഥിതി വിഭാഗത്തിലെ റിസര്‍ച്ച്‌ ഗൈഡുമായ ഡോ. കെ.വി. ജോര്‍ജ്‌, ഇംഗ്ലണ്‌ടിലെ ഗ്രീനിച്ച്‌ യൂണിവേഴ്‌സിറ്റിയിലെ ഫാര്‍മകോഗ്‌നസി വിഭാഗത്തിന്റെ തലവനുമായ ഡോ. സോളമണ്‍ ഹാപ്‌റ്റിമെറിയവുമായി ചേര്‍ന്നുള്ള കഴിഞ്ഞ ഏഴു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണീ കണെ്‌ടത്തല്‍.

മൂത്രാശയക്കല്ല്‌, പ്രമേഹം തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള രാസസംയുക്തങ്ങളും ഇതിനോടകം മുഞ്ഞയില്‍ നിന്നും ഇവര്‍ വേര്‍തിരിച്ചിട്ടുണ്‌ട്‌. ആയുര്‍വേദത്തില്‍ അഗ്നിമന്ധ എന്നറിയപ്പെടുന്ന ഈ ചെടിയുടെ ആറോളം രൂപവ്യതിയാന ഗണങ്ങളെ ഡോ.ജോര്‍ജ്‌ കണെ്‌ടത്തി സംരക്ഷിച്ചു പോരുന്നുണ്‌ട്‌. വളരെയധികം അപകടകരമായ ന്യൂറോബ്ലാസ്‌റ്റോമ, മെലനോമ കാന്‍സര്‍ കലകളെ പ്രതിരോധിക്കുന്നതിലാണു അഞ്ച്‌-മീഥൈല്‍-10-ഡിമീഥൈല്‍-എബിറ്റെന്‍ ഗണത്തില്‍പെടുന്ന ഈ സംയുക്തം വിജയിച്ചത്‌. സമാനചികിത്സയ്‌ക്കു ഇന്ന്‌ ഉപയോഗിക്കുന്ന എറ്റോപ്‌സൈഡ്‌ രാസ സംയുക്തങ്ങളെക്കാള്‍ വേഗത്തിലും പാര്‍ശ്വഫലങ്ങളില്ലാതെയും ഫലപ്രദമായി ഉപയോഗിക്കാനാവും എന്നതാണു വലിയ നേട്ടം. സുഗന്ധപൂരിതവും നിരോക്‌സീകരണ സ്വഭാവവുമുള്ള ഈ സംയുക്തം ചെടിയുടെ വേരില്‍നിന്നാണു വേര്‍തിരിച്ചെടുക്കുന്നത്‌. അമേരിക്കയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ഫൈറ്റോതെറാപ്പി റിസേര്‍ച്ച്‌ ജേണലിന്റെ പുതിയ പതിപ്പില്‍ പ്രസ്‌തുത പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ടുണ്‌ട്‌. 




Montag, 29. September 2014

ഗ്രീന്‍ ടീ

 ഗ്രീന്‍ ടീ
നമുക്കും കഴിക്കാം

നിരവധി ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന്‌ ആശ്വാസമേകുന്നതും ഗുരുതരരോഗങ്ങളെ അകറ്റി നിര്‍ത്തുന്നതുമായ ആരോഗ്യപാനീയമാണ്‌ ഗ്രീന്‍ ടീ. തേയിലച്ചെടിയുടെ ഇല കാര്യമായ സംസ്‌കരണപ്രക്രിയയ്‌ക്കു വിധേയമാക്കാതെയാണ്‌ ഗ്രീന്‍ ടീ നിര്‍മാണം. സാധാരണ ചായയ്‌ക്ക്‌ ഉപയോഗിക്കുന്ന തേയില ഉണ്‌ടാക്കുന്ന തേയിലച്ചെടിയില്‍ നിന്നാണു ഗ്രീന്‍ ടീയ്‌ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്‌. സംസ്‌്‌കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക്‌ ടീയ്‌ക്ക്‌ ഉപയോഗിക്കുന്ന തേയില ഫെര്‍മന്റിംഗിനു വിധേയമാക്കിയാണു നിര്‍മിക്കുന്നത്‌. എന്നാല്‍ ഗ്രീന്‍ ടീയ്‌ക്ക്‌ ഉപയോഗിക്കുന്ന തേയില ഫെര്‍മെന്റിംഗിനു വിധേയമാക്കുന്നില്ല. അതിനാല്‍ പോളിഫീനോള്‍സ്‌ എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍ സമൃദ്ധം. പ്രത്യേകിച്ചും epi gallo catechin3gallate (EGCG) എന്ന ആന്റി ഓക്‌സിഡന്റ്‌. ഗ്രീന്‍ ടീയുടെ ആരോഗ്യഗുണങ്ങള്‍ക്കു പിന്നില്‍ അതിനുളള പങ്ക്‌ ചില്ലറയല്ല.
നമ്മുടെ ശരീരം നിര്‍മിച്ചിരിക്കുന്നതു കോശങ്ങള്‍ കൊണ്‌ടാണ്‌; വീട്‌ ഇഷ്ടിക കൊണ്‌ട്‌ നിര്‍മിച്ചിരിക്കുന്നു എന്നതു പോലെ. കോശങ്ങളില്‍ അടിഞ്ഞുകൂടി അവയുടെ നാശത്തിനിടയാക്കുന്ന ഫ്രീ റാഡിക്കലുകളെന്ന വിഷമാലിന്യങ്ങളെ നിര്‍വീര്യമാക്കുന്ന പദാര്‍ഥങ്ങളാണ്‌ ആന്റി ഓക്‌സിഡന്റുകള്‍. ഗ്രീന്‍ ടീയുടെ ആന്റി ഓക്‌സിഡന്റ്‌ ഗുണമാണ്‌ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിന്‌ സഹായകമാകുന്നത്‌.

ഗ്രീന്‍ ടീയിലെ ഉയര്‍ന്ന ഫ്‌ളൂറൈഡ്‌ സാന്നിധ്യം എല്ലുകളുടെ കരുത്തുകൂട്ടുന്നു. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ ഓസ്റ്റിയോ പൊറോസിസ്‌ സാധ്യത കുറയുമെന്നു പഠനങ്ങള്‍ പറയുന്നു. എന്താ കൊച്ചേ, ഓസ്റ്റിയോ പൊറോസിസ്‌..? പ്രായമായവരില്‍ എല്ലുകളുടെ കട്ടികുറഞ്ഞ്‌ ദ്രവിക്കുന്ന രോഗമാണ്‌ ഓസ്റ്റിയോ പൊറോസിസ്‌. ഇവര്‍ക്ക്‌ എല്ലുകള്‍ പൊട്ടാനും ഒടിയാനുമുളള സാധ്യതയേറും. ഗ്രീന്‍ ടീയുടെ ആന്റി ഓക്‌സിഡന്റ്‌, ആന്റി ഇന്‍ഫ്‌ളമേറ്ററി(നീര്‍വീക്കം കുറയ്‌ക്കുന്നു) ഗുണങ്ങള്‍ ബോണ്‍ ഡെന്‍സിറ്റി നഷ്ടമാകുന്നതു തടയുന്നു. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ ബോണ്‍ ഡെന്‍സിറ്റി നിലനിര്‍ത്താമെന്ന്‌ വിദഗ്‌ധര്‍.

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഗ്രീന്‍ ടീയ്‌ക്കു കഴിവുളളതായി പഠനറിപ്പോര്‍ട്ട്‌. കുടല്‍, പാന്‍ക്രിയാസ്‌, ആമാശയം, മൂത്രാശയം, ശ്വാസകോശം സ്‌തനം, പ്രോസ്‌റ്റേറ്റ്‌ എന്നിവിടങ്ങളിലെ കാന്‍സര്‍സാധ്യത കുറയ്‌ക്കുന്നു. ആരോഗ്യമുളള കോശങ്ങള്‍ക്കു കേടുപാടു വരുത്താതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്‌ക്കുണ്‌ട്‌. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകളാണ്‌ ഇവിടെ തുണയാകുന്നത്‌. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ വിറ്റാമിന്‍ സിയെക്കാള്‍ 100 ഉം വിറ്റാമിന്‍ ഇയേക്കാള്‍ 24 ഉം മടങ്ങ്‌ ഫലപ്രദമാണെന്നു ഗവേഷകര്‍. ഗ്രീന്‍ ടീയിലുളള പോളിഫീനോള്‍സ്‌ എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മകോശങ്ങളെ ഫ്രീ റാഡിക്കലുകളില്‍ നിന്നും ഓക്‌സിഡന്റുകളില്‍ നിന്നും സംരക്ഷിക്കുന്നു. ചര്‍മാരോഗ്യം നിലനിര്‍ത്തുന്നു. പ്രായമേറുന്നതോടെ ചര്‍മത്തിലുണ്‌ടാകുന്ന മാറ്റങ്ങളെ ചെറുക്കുന്നു. ഗ്രീന്‍ ടീയിലുളള 
oligomeric proanthocyanidins  യുവത്വം നിലനിര്‍ത്തുന്നതായി ഗവേഷകര്‍. പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത്‌ യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. ഗ്രീന്‍ ടീയില്‍ വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ പോഷകങ്ങളുമുണ്‌ട്‌. ഗ്രീന്‍ ടീയുടെ മറ്റു ഗുണങ്ങള്‍
  ഗ്രീന്‍ ടീ ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‌കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്‌, അമിതഭാരം, കുടവയര്‍ എന്നിവ കുറയ്‌ക്കുന്നതിനും സഹായകം. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ രക്തസമ്മര്‍ദം നിയന്ത്രിതമാക്കാം. രക്താതിമര്‍ദസാധ്യത(ഉയര്‍ന്ന ബിപി- ഹൈപ്പര്‍ടെന്‍ഷന്‍) കുറയ്‌ക്കാം; ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ആരോഗ്യദായകം. വൈറസ്‌, ബാക്ടീരിയ എന്നിവയെ തടയുന്നു. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. സൂക്ഷ്‌മാണുക്കള്‍ പുറന്തളളുന്ന വിഷം നീക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം, അതിസാരം, ദഹനക്കേട്‌, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗല്‍ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‌കുന്നു.

ഗ്രീന്‍ ടീ ശീലമാക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍)കുറയ്‌ക്കാം. അതേസമയം നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎലിന്‍െറ(ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍) തോതു കൂട്ടുന്നതിനും സഹായകം. ശരീരം ആമാശയത്തില്‍ നിന്നു കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്നതിന്റെ തോതു കുറയ്‌ക്കുന്നതിനും ഗ്രീന്‍ടീയിലെ ചില ഘടകങ്ങള്‍ ഗുണപ്രദം. രക്തധമനികളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി പ്ലേക്‌ രൂപപ്പെടാനുളള സാധ്യത കുറയ്‌ക്കുന്നു. അതുവഴി ഹൃദയാഘാതം, സ്‌ട്രോക്‌, ആര്‍ട്ടീരിയോ സ്‌ക്‌ളീറോസിസ്‌ എന്നിവയ്‌ക്കുളള സാധ്യതയും കുറയുന്നു. ചിലതുകൂടി പറയാം. പല്ലുകളില്‍ ദ്വാരം വീഴുന്നതു തടയുന്നതിനും ഗ്രീന്‍ ടീ ഫലപ്രദം. അതിലുളള സ്വാഭാവിക ഫ്‌ളൂറൈഡുകള്‍, പോളിഫീനോള്‍സ്‌, കേയ്‌റ്റ്‌ചിന്‍സ്‌ എന്നിവ ബാക്ടീരിയയെ നശിപ്പിച്ച്‌ പല്ലുകളുടെ നാശം തടയുന്നു. എന്നാല്‍ തേന്‍, പഞ്ചസാര തുടങ്ങിയ മധുരങ്ങള്‍ ചേര്‍ത്ത്‌ ഉപയോഗിക്കുമ്പോല്‍ പല്ലുകള്‍ക്കു സഹായകമായ ഈ ഗുണം നഷ്ടമാകുന്നതായും ഗവേഷകര്‍ പറയുന്നു. പേശികളുടെ ആരോഗ്യത്തിനും ഗ്രീന്‍ ടീ ഉത്തമം. നിരവധി ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ ഗ്രീന്‍ ടീയ്‌ക്ക്‌ രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാനുളള കഴിവുളളതായി കണെ്‌ടത്തിയിട്ടുണ്‌ട്‌. ഗ്രീന്‍ ടീയിലുളള പോളിഫീനോളുകളും പോളിസാക്കറൈഡുകളുമാണ്‌ പ്രമേഹനിയന്ത്രണത്തിനു സഹായിക്കുന്നത്‌. ഇന്‍സുലിന്‍ ഉത്‌പാദനം കൂട്ടുന്നതിനും ഗ്രീന്‍ടീ ഗുണകരം. പ്രമേഹബാധിതരില്‍ കണ്ണുകള്‍, ഹൃദയം, വൃക്കകള്‍ എന്നിവയ്‌ക്കു ദോഷംചെയ്യുന്ന തരത്തില്‍ ഇടയ്‌ക്കിടൈ ഷുഗര്‍നില കുത്തനെ ഉയരുന്ന പ്രവണത തടയുന്നതിനും ഗ്രീന്‍ടീ സഹായകം. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി നിലനിര്‍ത്തുന്നതിനും ഗ്രീന്‍ ടീ ഉത്തമം. തലച്ചോറില്‍ പ്ലേക്‌ രൂപപ്പെടല്‍ തടഞ്ഞ്‌ ആല്‍സ്‌ഹൈമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌ സാധ്യത കുറയ്‌ക്കുന്നു. ഗ്രീന്‍ ടീയിലുളള ചില ബയോ ആക്ടീവ്‌ സംയുക്തങ്ങള്‍ തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കുന്നു.
കവര്‍പ്പ്‌ കുറയ്‌ക്കാന്‍ നാരങ്ങാനീരു ചേര്‍ത്താല്‍ മതി:

ആരോഗ്യസല്ലാപം / ടി.ജി.ബൈജുനാഥ്‌

 (Deepika.com)

കറുത്ത പാടുകളും ചുളിവും മാറി മുഖം തിളങ്ങാൻ ഗ്രീൻ ടീ

വണ്ണം കുറയ്ക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണു ഗ്രീൻ ടീ. സത്യത്തിൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല സുന്ദരികളും സുന്ദരന്മാരും ആകുവാൻ ആഗ്രഹിക്കുന്നവർക്കും ബെസ്റ്റാണു ഗ്രീന്‍ ടീ. സൗന്ദര്യ സംരക്ഷണത്തിൽ ഗ്രീൻ ടീയുടെ സ്ഥാനം മുൻപന്തിയിലാണെന്നാണു വിദഗ്ധർ പറയുന്നത്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്ന ഘടകമാണ് മിക്ക സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും ഉള്ളത്. മികച്ചൊരു ആന്റിഓക്സിഡന്റ് കൂടിയായ പോളിഫിനോൾസ് ചുളിവുകൾ അകറ്റുന്നതിൽ മുന്നിലാണ്. പ്രായം കുറച്ചു തോന്നിക്കുവാനും മുഖത്തെ ചർമം കൂടുതൽ തിളങ്ങുവാനും പോളിഫിനോള്‍സ് ഉത്തമമാണ്. അപ്പോൾപിന്നെ പോളിഫിനോൾസ് ധാരളമായി അടങ്ങിയിട്ടുള്ള ഗ്രീൻ ടീ എന്തിനുപയോഗിക്കുന്നുവെന്നു പ്രത്യേകം പറയേണ്ടല്ലോ.

ആവിപിടിക്കാനും ഗ്രീന്‍ ടീ

സൗന്ദര്യ സംരക്ഷണത്തില്‍ ആവി പിടിക്കുന്നതിനുള്ള സ്ഥാനം വളരെ വലുതാണ്. ഇനിമുതൽ ആവിപിടിക്കുന്ന സമയത്ത് ആ വെള്ളത്തിലേക്ക് അൽപം ഗ്രീൻ ടീ കൂടി ചേർക്കാം. പോളിഫിനോൾസും ആന്റി എയ്ജിങ് കണ്ടന്റായ ഫ്ലാവനോയിഡ്സും ആവിയിലൂടെ നിങ്ങളുടെ മുഖത്തിനു ലഭിക്കട്ടെ.

തയ്യാറാക്കുന്നത് : രണ്ടുഗ്ലാസ് തിളച്ച വെള്ളം ഒു പാത്രത്തിലേക്കു മാറ്റുക. അതിലേക്ക് രണ്ടോ മൂന്നോ ഗ്രീൻ ടീ പായ്ക്കുകൾ ചേർക്കുക. ഇനി ടവലെടുത്ത് തല മുഴുവനായി മൂടി നന്നായി ആവി പിടിക്കാം.

കരിവാളിപ്പു തടയാനും ഉത്തമം

വെയിലുള്ള സമയത്തു പുറത്തിറങ്ങി നടന്നാൽ അപ്പോ മുഖം കരുവാളിക്കാൻ തുടങ്ങും. ഈ പരാതിയുള്ളവർക്ക് ഗ്രീൻ ടീ നല്ലൊരു പ്രതിവിധിയാണ്. കുറച്ചു ഗ്രീൻ ടീ എടുത്തു തിളപ്പിച്ച് ആറാൻ വെക്കുക. ഒരു തുണിയെടുത്ത് ചായയിലേക്കു മുക്കി സൂര്യതാപം ഏറ്റ സ്ഥലത്തു വെക്കുക. ഇതു കരിവാളിപ്പ് അകറ്റും, മുഖം മുഴുവനായി ഈ തുണി വെക്കുന്നതും തണുപ്പു പകരും.

മികച്ചൊരു ക്ലെന്‍സർ

ഇനിമുതൽ ക്ലെൻസറുകൾക്കും മുഖക്കുരുവിനുള്ള ക്രീമിനും കാശുകളയേണ്ടതില്ല. ചൂടുവെള്ളത്തിൽ ഗ്രീൻ ടീ ബാഗ് പത്തുസെക്കന്റോളം മുക്കി വെക്കുക. ഇനി ഈ ബാഗ് തുറന്ന് ഗ്രീൻ ടീ അഞ്ചു മിനിറ്റോളം മുഖത്തു മസാജ് ചെയ്യുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് രക്തചംക്രമണം വർധിപ്പിക്കുകയും മുഖക്കുരുവിനെ നീക്കം ചെയ്യുകയും ചെയ്യും.

ഗ്രീൻ ടീ ഫേസ്മാസ്ക്

ഒരു ടീസ്പൂൾ തേനും രണ്ട‌ുടീസ്പൂൺ ഒലിവ് ഓയിലും ചൂടാക്കുക. ഇതിലേക്ക് ഒരു ഗ്രീൻ ടീ ബാഗ് പൊട്ടിച്ച് ചേർക്കുക. വീണ്ടും ചൂടാക്കിയതിനു ശേഷം നന്നായി ഇളക്കി മുഖത്തു പുരട്ടുക. ചെറുചൂടോടെ വേണം മുഖത്തു പുരട്ടാൻ, ഒരിക്കലും അമിതമായി ചൂടാകരുത്. അ‍ഞ്ചാറു മിനിറ്റ് മസാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം.  16 August 2016 Manoramaonline


Montag, 15. September 2014

പ്രമേഹ നിയന്ത്രണം യോഗയിലൂടെ
വേദകാലം മുതല്‍ തന്നെ പ്രമേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ലഭ്യമാണെങ്കിലും ഈ രോഗത്തെ പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമെന്ന്‌ ഒരു വൈദ്യശാസ്‌ത്രവും അവകാശപ്പെട്ടിട്ടില്ല. യുക്തമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നതാണു്‌ ഏറ്റവും അഭികാമ്യം. പ്രമേഹ നിയന്ത്രണത്തില്‍ വ്യായാമത്തിനു്‌ ഏറെ പ്രാധാന്യമുണ്ട്‌. രക്തത്തിലെ വര്‍ദ്ധിച്ച ഗ്ലൂക്കോസിനെ പേശികളിലേക്ക്‌ വലിച്ചെടുക്കാന്‍ ഇന്‍സുലിന്‍െറ പ്രവര്‍ത്തനം ആവശ്യമാണ്‌. പ്രമേഹ രോഗമുള്ളവരില്‍ ഇന്‍സുലിന്‍െറ ലഭ്യതക്കുറവുമൂലം ഇതു സാധിക്കാതെ വരുന്നു. എന്നാല്‍ വ്യായാമം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇന്‍സുലിന്‍െറ സഹായമില്ലാതെ തന്നെ ഗ്ലൂക്കോസിനെ പേശികളിലേക്കു വലിച്ചെടുക്കുന്നു. നടത്തം, ഓട്ടം, നീന്തല്‍, ഭാരോദ്വഹനം, ജിംനാസ്റ്റിക്‌, ഏറോബിക്‌സ്‌ എന്നിങ്ങനെ അനേകവിധം വ്യായാമമുറകള്‍ ഈ ആവശ്യത്തിനായി നിര്‍ദ്ദേശിക്കാവുന്നതാണു്‌. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു്‌ രചിക്കപ്പെട്ട ആയൂര്‍വേദ ഗ്രന്ഥങ്ങളില്‍ മുനികളെപ്പോലെ ദീര്‍ഘദൂരം നടക്കുവാനും കുളങ്ങളും മറ്റും തനിച്ച്‌ കുഴിക്കാനും ആലങ്കാരികമായി നിര്‍ദ്ദേശിച്ചിരിക്കുന്നതു്‌ പ്രമേഹരോഗ നിയന്ത്രണത്തില്‍ വ്യായാമത്തിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണു്‌. വ്യായാമത്തിലൂടെ ഗ്ലൂക്കോസിനോടൊപ്പം കൊഴുപ്പിന്‍െറയും മാംസ്യത്തിന്‍െറയും പചനം കൂടി ക്രമപ്പെടുന്നു. പ്രമേഹരോഗനിയന്ത്രണത്തില്‍ യോഗശാസ്‌ത്രത്തിനുള്ള പങ്ക്‌ നിരവധി ഗവേഷണ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. യോഗാസനങ്ങളുടെ പരിശീലനം പ്രമേഹരോഗികള്‍ക്കു്‌ വളരെ പ്രയോജനം ചെയ്യുന്നതാണു്‌. യോഗാസനങ്ങള്‍ വ്യായാമത്തിന്‍െറ ധര്‍മ്മം മാത്രമല്ല നിര്‍വഹിക്കുന്നതു്‌, മറിച്ച്‌ ശരീരമനസ്സുകളുടെ സന്തുലനവും സമന്വയവും സാധ്യമാക്കുന്നു.ഇന്‍സുലിന്‍ വിരോധികളായ ഗ്ലൂക്കഗൊണ്‍, കോര്‍ട്ടിസോള്‍, ഗ്രോത്തു്‌ഹോര്‍മോണുകള്‍, കറ്റെ്‌കാളോമിനുകള്‍ എന്നിവ മാനസികസംഘര്‍ഷം മൂലം അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത്തരം ഹോര്‍മോണുകള്‍ ഇന്‍സുലിനെ ക്ഷയിപ്പിക്കുകയും പ്രമേഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യാറുണ്ട്‌. യോഗശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്ന പ്രാണായാമത്തിന്‍െറയും ധ്യാനത്തിന്‍െറയും അഭ്യാസത്തിലൂടെ മന:സംഘര്‍ഷം ലഘൂകരിച്ച്‌ ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ കഴിയും.യോഗാസനപരിശീലനം ചെയ്‌തു തുടങ്ങുമ്പോള്‍ ശരീരഭാരം കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. അമിത ഭാരമുള്ള പ്രമേഹരോഗികള്‍ നടത്തം, ഓട്ടം മുതലായ ശരീരായാസകരങ്ങളായ വ്യായാമം ചെയ്‌തതിനുശേഷം ആസനങ്ങള്‍ ചെയ്യുന്നതു്‌ കൂടൂതല്‍ ഫലപ്രദമാണൂ്‌. ആസനപരിശീലനത്തിന്‍െറ ആരംഭത്തില്‍ സൂര്യനമസ്‌കാരം 10-12 തവണ വേഗത്തില്‍ ചെയ്യണം. മെലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രമേഹരോഗികള്‍ അധികം ശരീരായാസം ഉണ്ടാകാത്ത വിധം ലളിതമായ ആസനങ്ങള്‍ സാവധാനത്തില്‍ ചെയ്യണം. 

ആസനങ്ങള്‍

തുടക്കത്തില്‍ ലളിതമായ ആസനങ്ങള്‍ ചെയ്‌തുതുടങ്ങുക. ക്രമേണ കഠിനങ്ങളായ ആസനങ്ങള്‍ പരിശീലിക്കാവുന്നതാണു്‌. ചില യോഗാസനങ്ങള്‍ പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്നുണ്ടെങ്കിലും പ്രമേഹചികിത്സയ്‌ക്കായി അത്തരത്തിലുള്ള ഏതാനും ചില ആസനങ്ങളെ മാത്രം തെരഞ്ഞെടുത്ത്‌ ഒറ്റമൂലിപോലെ നിര്‍ദ്ദേശിക്കുന്ന രീതി ശരിയല്ല. പ്രമേഹരോഗവുമായി പാന്‍ക്രിയാസിനു്‌ ബന്ധമുണ്ടെങ്കിലും രോഗത്തെ സര്‍വശരീരവ്യാപിയായി കണ്ടുകൊണ്ട്‌ എല്ലാ ശരീരാവയവത്തെയും പേശികളെയും സംരക്ഷിക്കാന്‍ കഴിയത്തക്കവിധം വ്യത്യസ്‌ത്‌ ആസനങ്ങളെ ഉള്‍പ്പെടുത്തി ക്കൊണ്ടുള്ള പരിശീലനപദ്ധതിയാണു്‌ അഭികാമ്യം. നിത്യേന ആസനങ്ങള്‍ പരിശീലിക്കുന്നതിലൂടെ ശരീരത്തിനു ഭാരക്കുറവ്‌, സന്ധിബന്ധങ്ങള്‍ക്ക്‌ അയവ്‌, പേശികള്‍ക്ക്‌ ദൃഢത, ജോലിചെയ്യുവാന്‍ ഉത്സാഹം എന്നിവ കൈവരുന്നു. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്‍െറ അളവ്‌ ഗണ്യമായി കുറയുന്നു.ഏതാനും ചില ആസനങ്ങള്‍ ചെയ്യുന്നവിധം ഇതാ:  

പാദഹസ്‌താസനം

 
സ്ഥിതി: കാലുകള്‍ ചേര്‍ത്തുനില്‍ക്കുക. കൈകള്‍
വശങ്ങളിലേയ്‌ക്ക്‌ തൂക്കിയിടുക.
1.
കൈകള്‍ ഇരുവശങ്ങളിലേയ്‌ക്കും തറയ്‌ക്കു സമാന്തരമായി ഉയര്‍ത്തുക.
2.
കൈകള്‍ വീണ്ടും മുകളിലേയ്‌ക്ക്‌ ഉയര്‍ത്തുക. ഇരു കൈകളും ചെവിയില്‍ സ്‌പര്‍ശിച്ചിരിക്കണം.കൈവെള്ള മുന്‍വശത്തേക്ക്‌ തിരിഞ്ഞിരിക്കണം. കൈകള്‍
മുകളിലേക്ക്‌ വലിച്ചു നീട്ടുക.
3.
അരയ്‌ക്കു മുകളിലെ ശരീരഭാഗങ്ങള്‍ മുന്നോട്ടു വളച്ച്‌ തറയ്‌ക്ക്‌ സമാന്തരമായി വരത്തക്കവിധം നിര്‍ത്തുക.
4.
ശരീരം വീണ്ടും മുന്നോട്ടു വളച്ച്‌ കൈവിരലുകള്‍കൊണ്ട്‌ പാദം തൊടാന്‍ ശ്രമിക്കുക. അല്‍പനേരം ഈ അവസ്ഥയില്‍ വിശ്രമിക്കുക. ശ്വാസോച്ഛ്വാസം സാധാരണ നിലയില്‍.
5.
ശരീരം സാവധാനം നിവര്‍ത്തിക്കൊണ്ടുവന്ന്‌ തറയ്‌ക്ക്‌ സമാന്തരമായി ഉയരത്തില്‍ നിര്‍ത്തുക.
6.
ശരീരം പൂര്‍ണമായും ഉയര്‍ത്തുക. കൈകള്‍ മുകളിലേയ്‌ക്ക്‌ അല്‍പം വലിച്ചുയര്‍ത്തുക.
7.
കൈകള്‍ ഇരുവശങ്ങളിലേക്കും നീട്ടി തറയ്‌ക്കു സമാന്തരമായി നിര്‍ത്തുക.
8.
കൈകള്‍ ഇരുവശങ്ങളിലേയ്‌ക്കും താഴ്‌ത്തി വിശ്രമിക്കുക. പാദഹസ്‌താസനം ചെയ്യുമ്പോള്‍ കാല്‍മുട്ടുകള്‍ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

അര്‍ധചക്രാസനം




സ്ഥിതി: കാലുകള്‍ ചേര്‍ത്തുനില്‍ക്കുക. കൈകള്‍ തളര്‍ത്തിയിടുക.
1.
കൈകള്‍ തുടകളിലൂടെ ഉരസി ഉയര്‍ത്തി അരക്കെട്ടിനു താങ്ങു കൊടുക്കുക.
2.
കാല്‍മുട്ടുകള്‍ മടങ്ങാതെ അരയ്‌ക്കു മുകളിലുള്ള ശരീരഭാഗം
പുറകിലേക്കു വളയ്‌ക്കുക. ഈ അവസ്ഥയില്‍ അല്‍പനേരം വിശ്രമിക്കുക.ശ്വാസഗതി സാധാരണ നിലയില്‍.
3.
അരയ്‌ക്ക്‌ മുകളിലുള്ള ശരീരം നിവര്‍ത്തുക.
4.
കൈകള്‍ തുടകളിലൂടെ ഉരസിയിറക്കി തളര്‍ത്തിയിട്ട്‌ വിശ്രമിക്കുക.

പരിവൃത്ത ത്രികോണാസനം


സ്ഥിതി: കാലുകള്‍ ചേര്‍ത്തുവെച്ച്‌ കൈകള്‍ ഇരുവശങ്ങളിലായി തൂക്കിയിടുക.
1.
കാലുകള്‍ ഏകദേശം ഒരു മീറ്റര്‍ അകലത്തില്‍ വെക്കുക. അതോടൊപ്പം കൈകള്‍ തറയ്‌ക്കു സമാന്തരമായി വശങ്ങളിലേയ്‌ക്കു നീട്ടിവെയ്‌ക്കുക.
2.
അരയ്‌ക്കു മുകളിലുള്ള ശരീരഭാഗം ഇടതുഭാഗത്തേക്കു തിരിക്കുക. ഈ നിലയില്‍ മുന്നോട്ടു വളഞ്ഞ്‌ വലതു കൈകൊണ്ട്‌ ഇടതുപാദം തൊടാന്‍ ശ്രമിക്കുക.
3.
ശരീരം നിവര്‍ത്തുക. അരക്കെട്ട്‌ സാധാരണ നിലയിലേക്ക്‌ തിരിച്ചു കൊണ്ടുവരിക. കൈകള്‍ ചുമല്‍ ഉയരത്തില്‍ തറയ്‌ക്കു സമാന്തരമായി വശങ്ങളിലേക്കു നീട്ടുക.
4.
കാലുകള്‍ ചേര്‍ത്തു വെക്കുക. കൈകള്‍ വശങ്ങളിലേക്കു
തൂക്കിയിടുക. അല്‍പനേരം വിശ്രമിച്ച്‌ ഇടതുഭാഗവും ഇതുപോലെ ആവര്‍ത്തിക്കുക.

പാര്‍ശ്വകോണാസനം


സ്ഥിതി: കാലുകള്‍ ചേര്‍ത്തു വെക്കുകകൈകള്‍
ഇരുവശങ്ങളിലുമായി തൂക്കിയിടുക.
1.
നിവര്‍ന്നു നിന്നുകൊണ്ട്‌ കാലുകള്‍ പരസ്‌പരം ഒന്നര മീറ്റര്‍ അകത്തി വെക്കുക.
2.
വലുതുപാദം വലതു വശത്തേക്കു തിരിക്കുക.
3.
വലതുകാല്‍മുട്ട്‌ മടക്കി വലതു കൈപ്പത്തി പാദത്തിനു
സമീപത്തായി തറയില്‍ പതിച്ചു വെക്കുക.ഈ സമയം ഇടതു പാദം തറയില്‍ പതിഞ്ഞ്‌ മുട്ട്‌ മടങ്ങാതെ നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.
4.
ഇടതുകൈ ഉയര്‍ത്തി ചെവിയോടു ചേര്‍ത്തു നീട്ടിവെക്കുക. അല്‍പസമയം ആ നിലയില്‍ തന്നെ തുടരുക.
5.
മൂന്നാം നിലയിലേക്കു തിരിച്ചു വരിക.
6.
രണ്ടാം നിലയിലേക്കു തിരിച്ചു വരിക.
7.
ഒന്നാം നിലയിലേക്കു തിരിച്ചു വരിക.
8.
സ്ഥിതിയിലേക്കു തിരിച്ചു വരിക.

സൂര്യനമസ്‌കാരം




സ്ഥിതി: നമസ്‌കാരാസനം- കൈകള്‍ കൂപ്പിനില്‍ക്കുക.
1.
അര്‍ധചന്ദ്രാസനം- കൈകള്‍ കൂപ്പി മുന്നിലൂടെ മുകളിലേക്കൂയര്‍ത്തി പിന്നോട്ടു വളയുക.
2.
പാദഹസ്‌താസനം-മുന്നോട്ടു വളഞ്ഞ്‌ കാല്‍മുട്ടുകള്‍ മടക്കാതെ കൈവിരലുകള്‍
പാദങ്ങള്‍ക്കിരുവശത്തുമായി തറയില്‍ പതിച്ചുവെക്കാന്‍ ശ്രമിക്കുക.
3.
ഏകപാദ പ്രസരാസനം- കൈപ്പത്തികള്‍ തറയിലൂന്നി വലതുകാല്‍ പിന്നോട്ടു നീട്ടി കാല്‍മുട്ട്‌  തറയില്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ തല മുകളിലേക്കുയര്‍ത്തുക.
4.
ദ്വിപാദ പ്രസരാസനം- ഇടതുകാലും പിന്നോട്ടെടുക്കുക. ശരീരം കൈകളിലും കാലുകളുടെ വിരലുകളിലും ആയി നിര്‍ത്തുക.
5.
ശശാങ്കാസനം (വിശ്രമം)- പിന്നോട്ടു ശശാങ്കാസനത്തില്‍ ഇരുന്ന്‌ നെറ്റിയും കൈകളും തറയില്‍ വെച്ച്‌ അല്‍പനേരം വിശ്രമിക്കുക.
6.
സാഷ്ടാംഗപ്രണാമം- മുന്നോട്ടു വന്ന്‌ നെറ്റി, നെഞ്ച്‌, കപ്പത്തികള്‍, കാല്‍മുട്ടുകള്‍, കാല്‍വിരലുകള്‍ എന്നിവ തറയില്‍ മുട്ടിക്കുക. അരക്കെട്ട്‌ ഉയര്‍ത്തുക.
7.
ഭുജംഗാസനം- കൈകള്‍ തറയിലൂന്നി അരയ്‌ക്കുമുകളിലുള്ള ഭാഗം ഉയര്‍ത്തി പിന്നോട്ടു വളയുക.
8.
പര്‍വതാസനം- പാദങ്ങളും കൈപ്പത്തികളും തറയില്‍ ഉറപ്പിച്ച്‌ അരക്കെട്ട്‌ ഉയര്‍ത്തിവെക്കുക.
9.
ശശാങ്കാസനത്തില്‍ വിശ്രമിക്കുക.
10.
ഏകപാദ പ്രസരാസനം- വലതുകാല്‍ മുന്നോട്ടെടുത്ത്‌ തല ഉയര്‍ത്തുക.
11.
പാദഹസ്‌താസനം- ഇടതുകാല്‍ മുന്നോട്ടെടുക്കുക.
12.
തടാസനം- ശരീരം നിവര്‍ത്തി കൈകള്‍ കൂപ്പിനിന്ന്‌ വിശ്രമിക്കുക.

ശശാങ്കാസനം

 

സ്ഥിതി: കാലുകള്‍ ചേര്‍ത്തു വെച്ച്‌ ഇരിക്കുക. കൈകള്‍
ശരീരത്തിന്‍െറ വശങ്ങളില്‍ അടുപ്പിച്ചുവെക്കുക.

1.
വലതുകാല്‍ മടക്കി പാദം അരക്കെട്ടിന്നടിയില്‍
സ്ഥാപിക്കുക.
2.
ഇടതുകാല്‍ മടക്കി പാദം അരക്കെട്ടിന്നടിയില്‍ സ്ഥാപിക്കുക.
3.
ഇരുകൈകളും പിറകിലേക്കു നീട്ടി വലതു കൈക്കുഴ (Wrist)ഇടതുകൈകൊണ്ട്‌ പിടിക്കുക.
4.
കഴുത്ത്‌ മുകളിലേക്ക്‌ അല്‍പം വലിച്ചുയര്‍ത്തുക.(Stretch)അരയ്‌ക്കു മുകളിലുള്ള ശരീരഭാഗങ്ങള്‍ മുന്നിലേക്കു കുനിച്ച്‌ നെറ്റിത്തടം ത്രയില്‍ മുട്ടിക്കുവാന്‍ ശ്രമിക്കുക. ഈ അവസ്ഥയില്‍ അല്‍പനേരം വിശ്രമിക്കുക. ശ്വാസഗതി സാധാരണ നിലയില്‍.
5.
ശരീരം നിവര്‍ത്തുക, കഴുത്തു്‌ മുകളിലേയ്‌ക്ക്‌ അല്‍പം വലിച്ചുയര്‍ത്തുക.
6.
കൈകള്‍ സ്വതന്ത്രമാക്കുക. കൈകള്‍ തറയില്‍ ഊന്നുക.
7.
ഇടതുകാല്‍ സ്വതന്ത്രമാക്കുക.
8.
വലതുകാല്‍ സ്വതന്ത്രമാക്കുക.അല്‍പനേരം വിശ്രമിക്കുക.

സുപ്‌തവജ്രാസനം 

 

. സ്ഥിതി: കാലുകള്‍ ചേര്‍ത്തുവെച്ച്‌ ഇരിക്കുക. കൈകള്‍ ശരീരത്തിന്‍െറ ഇരുവശങ്ങളിലടുപ്പിച്ചു വെക്കുക.

1.
വലതുകാല്‍ മുട്ട്‌ മടക്കി പാദം അരക്കെട്ടിനു കീഴെ സ്ഥാപിക്കുക.
2.
ഇടതുകാല്‍ മുട്ട്‌ മടക്കി പാദം അരക്കെട്ടിനു കീഴെ സ്ഥാപിക്കുക.
3.
കൈമുട്ടുകള്‍ തറയില്‍ ഊന്നി ശരീരം പിറകിലേക്കു വളയ്‌ക്കുക.
4.
അരക്കെട്ട്‌, നട്ടെല്ല്‌, ചുമല്‍ എന്നീ ഭാഗങ്ങള്‍ തറയില്‍
പതിപ്പിക്കുക. കൈകള്‍ സ്വതന്ത്രമാക്കുക. കൈമുട്ടുകള്‍ പിടിച്ച്‌ കൈകള്‍ തലയ്‌ക്കു സമീപം ചേര്‍ത്തു വെക്കുക. ഇങ്ങനെ ചെയ്യുവാന്‍ പ്രയാസം അനുഭവപ്പെടുന്നുവെങ്കില്‍ കൈമുട്ടുകള്‍ തറയില്‍ മുട്ടിച്ച്‌ അരയ്‌ക്കു മുകളിലുള്ള ശരീരഭാഗങ്ങള്‍ പിറകിലേക്ക്‌ അല്‍പം വലിച്ചുയര്‍ത്തുക. ഈ അവസ്ഥയില്‍ അല്‍പനേരം വിശ്രമിക്കുക. ശ്വാസഗതി സാധാരണ നിലയില്‍.
5.
കൈകള്‍ സ്വതന്ത്രമാക്കുക.
6.
കൈമുട്ടുകള്‍ തറയില്‍ ഊന്നി ശരീരം നിവര്‍ത്തുക.

ഉഷ്ട്രാസനം


സ്ഥിതി: കാലുകള്‍ ചേര്‍ത്തുവെക്കുക. കൈകള്‍ ശരീരത്തില്‍ വശങ്ങളില്‍ അടുപ്പിച്ചുവെക്കുക.
1.
വലതുകാല്‍ മുട്ടുമടക്കി പാദം അരക്കെട്ടിനു കീഴെ സ്ഥാപിക്കുക.
2.
ഇടതുകാല്‍ മുട്ടുമടക്കി പാദം അരക്കെട്ടിനു കീഴെ സ്ഥാപിക്കുക.
3.
കാല്‍മുട്ടുകളില്‍ ഉയര്‍ന്നു നിന്നു കൈപ്പത്തികള്‍ തുടകളിലൂടെ മുകളിലേക്കുയര്‍ത്തി അരക്കെട്ടിനു പിറകില്‍ താങ്ങായി നിര്‍ത്തുക.
4.
അരയ്‌ക്കു മുകളിലുള്ള ശരീരഭാഗം പിറകിലേക്കു വളയ്‌ക്കുക.(അര്‍ധ ഉഷ്ട്രാസനം) കൈകള്‍കൊണ്ട്‌ ഇരുകാലുകളുടെയും മടമ്പില്‍ പിടിക്കുക. ഈ അവസ്ഥയില്‍ അല്‍പനേരം വിശ്രമിക്കുക. ശ്വാസഗതി സാധാരണ നിലയില്‍.
5.
അരയ്‌ക്കു മുകളിലുള്ള ശരീരഭാഗം നിവര്‍ത്തുക.
6.
കൈപ്പത്തികള്‍ താഴ്‌ത്തി സ്വതന്ത്രമാക്കി വജ്രാസനത്തിലിരിക്കുക.
7.
ഇടതുകാല്‍ സ്വതന്ത്രമാക്കുക.
8.
വലതുകാല്‍ സ്വതന്ത്രമാക്കുക.കാലുകള്‍ അകത്തി, കഴുത്ത്‌ പിറകിലേക്കു തൂക്കിയിട്ട്‌ വിശ്രമിക്കുക.

പശ്ചിമത്താനാസനം


സ്ഥിതി: കാലുകള്‍ ചേര്‍ത്തുവെച്ച്‌ ഇരിക്കുക. കൈകള്‍ അരക്കെട്ടിനു ഇരുവശങ്ങളിലുമായി തറയില്‍ ചേര്‍ത്തുവെച്ച്‌ ഇരിക്കുക
1. ഇരുകൈകളും വശങ്ങളിലേക്കു്‌ ഉയര്‍ത്തി തറയ്‌ക്കു സമാന്തരമായി നിര്‍ത്തുക
2. കൈകള്‍ വീണ്ടും മുകളിലേയ്‌ക്ക്‌ ഉയര്‍ത്തുക. കൈകള്‍ അതതു വശത്തെ ചെവികളുമായി ചേര്‍ത്തുവെക്കുക. കൈവെള്ള മുന്‍ഭാഗത്തേക്കു വരണം.
3.
അരയ്‌ക്കു മുകളിലുള്ള ഭാഗം മുന്നിലേയ്‌ക്കു വളച്ച്‌ തറയ്‌ക്കു സമാന്തരമായി വരത്തക്കവിധം കൈകള്‍ നീട്ടുക.
4.
ശരീരം വീണ്ടും മുന്നോട്ടു വളയ്‌ക്കുക. കൈവിരലുകള്‍ കൊണ്ട്‌ ഇരുകാലുകളിലേയും പെരുവിരല്‍
പിടിക്കാന്‍ ശ്രമിക്കുക. (സാധിക്കുമെങ്കില്‍ നെറ്റിത്തടം കാല്‍മുട്ടില്‍ സ്‌പര്‍ശിക്കുവാന്‍ ശ്രമിക്കുക.)ഈ അവസ്ഥയില്‍ അല്‍പനേരം വിശ്രമിക്കുക. ശ്വാസഗതി സാധാരണ നിലയില്‍.
5.
കാല്‍വിരലുകള്‍ സ്വതന്ത്രമാക്കുക. ശരീരം നിവര്‍ത്തിക്കൊണ്ടുവരിക. (മൂന്നാം നിലയിലേക്കു
വരിക.)
6.
ശരീരം പൂര്‍ണമായും നിവര്‍ത്തുക. കൈകള്‍ മുകളിലേക്കു വലിച്ചുയര്‍ത്തുക. (രണ്ടാം
നിലയിലേക്കു വരിക.)
7.
കൈകള്‍ വശങ്ങളിലേക്കു നീട്ടിവെക്കുക. (ഒന്നാം നിലയിലേക്കു വരിക.)
8.
കൈകള്‍ വശങ്ങളിലേയ്‌ക്കു താഴ്‌ത്തുക. കാലുകള്‍ അകത്തിവെച്ച്‌ കൈകള്‍ അരക്കെട്ടിനു പിറകില്‍ ഊന്നി കഴുത്ത്‌ പിറകിലേക്കു തൂക്കിയിട്ട്‌ വിശ്രമിക്കുക. ശ്രദ്ധിക്കേണ്ടത്‌: പശ്ചിമത്താനാസനം ചെയ്യുമ്പോള്‍ കാല്‍മുട്ട്‌ തറയില്‍ ചേര്‍ന്നുതന്നെ ഇരിക്കണം.

മകരാസനം

 

ഇത്‌ വിശ്രമിക്കാനുള്ള ആസനമാണു്‌.കമഴ്‌ന്നുകിടക്കുക. വലതു കൈ മടക്കി ഇടതു തോളില്‍ വെക്കുക. ഇടതുകൈ മടക്കി കൈപ്പത്തി വലതു തോളില്‍ വിശ്രമിപ്പിക്കുക. കൈകള്‍ സന്ധിക്കുന്ന ഭാഗത്തു്‌ താടി ചേര്‍ത്തുവെക്കുക. കാലുകള്‍ അല്‍പം അകത്തിവെച്ച്‌ കാല്‍ വിരലുകള്‍ വശങ്ങളിലേക്കു വരത്തക്കവിധം വിശ്രമിക്കുക. ഇതാണ്‌ മകരാസനം. കമഴ്‌ന്നു കിടന്നു ചെയ്യുന്ന ഏതു പരിശീലനത്തിനും ശേഷം മകരാസനത്തില്‍ വിശ്രമിച്ച്‌ ശ്വാസഗതി ശ്രദ്ധിക്കണം.

അര്‍ധമത്സ്യേന്ദ്രാസനം


സ്ഥിതിയില്‍ ഇരിക്കുക.
1.
വലതുകാല്‍ മടക്കി ഉപ്പൂറ്റി മൂലത്തോടു ചേര്‍ത്തു വെക്കുക.
2.
ഇടതുകാല്‍ മടക്കി പാദം വലതുകാല്‍ മുട്ടിന്‍െറ വലതു
വശത്തായി തറയില്‍ ഉറപ്പിച്ചുവെക്കുക.
3.
വലതു കൈ ഇടതു കാല്‍മുട്ടിനെ ചുറ്റി ഇടതു പെരുവിരല്‍ പിടിക്കുക.
4.
ഇടതുകൈ പുറകിലേക്കെടുത്ത്‌ ശരീരത്തെ ചുറ്റി വലതു തുടയില്‍ തൊടാന്‍ ശ്രമിക്കുക. ഈ അവസ്ഥയില്‍ അല്‍പനേരം തുടരുക.
5.
ഇടതുകൈ സ്വതന്ത്രമാക്കുക.
6.
വലതുകൈ സ്വതന്ത്രമാക്കുക.
7.
ഇടതുകാല്‍ നീട്ടിവെക്കുക.
8.
വലതുകാല്‍ നീട്ടിവെക്കുക. വിശ്രമിക്കുക.

പവനമുക്താസനം

 

മലര്‍ന്നു കിടന്നു സ്ഥിതിയില്‍ വരുക.
1. കാലുകള്‍ മുട്ടുവളയ്‌ക്കാതെ തറയില്‍നിന്നു്‌ 45 ഡിഗ്രി ഉയര്‍ത്തുക.
2.
വീണ്ടും കാലുകള്‍ ഉയര്‍ത്തി തറയില്‍ നിന്ന്‌ ലംബമായി
(90
ഡിഗ്രി) നിര്‍ത്തുക.
3.
കാല്‍മുട്ടുകള്‍ മടക്കി കൈകള്‍ മുമ്പിലേക്കു കൊണ്ടുവന്നു്‌ വിരലുകള്‍ കോര്‍ത്തു്‌ മുട്ടിനു
താഴെയായി പിടിച്ച്‌ കാലുകളെ നെഞ്ചിനോട്‌ ചേര്‍ത്തു പിടിക്കുക.
4.
താടി മുട്ടിനു മുകളിലായി വരത്തക്കവിധം തല ഉയര്‍ത്തി
പിടിക്കുക. ഈ അവസ്ഥയില്‍ അല്‍പനേരം തുടരുക.
5.
തല താഴേക്കൂ കൊണ്ടുവരിക.
6.
കൈകള്‍ സ്വതന്ത്രമാക്കി തലയ്‌ക്കു മുകളിലേക്കു നീട്ടിവെക്കുക. കാലുകള്‍ ലംബമായി (90 ഡിഗ്രി)നിര്‍ത്തുക.
7.
കാലുകള്‍ 45 ഡിഗ്രിയിലേക്കു കൊണ്ടുവരിക.
8.
സ്ഥിതിയിലേക്കു തിരികെയെത്തുക.

ഭുജംഗാസനം



വിശ്രമം: മകരാസനം
സ്ഥിതി: കാലുകള്‍ അടുപ്പിച്ചുവെക്കുക. കൈകള്‍ മുന്നിലേക്കു നീട്ടി താടി തറയില്‍ ഉറപ്പിക്കുക.
1.
കൈകള്‍ പിറകിലേക്കു കൊണ്ടുവന്ന്‌ നെഞ്ചിനിരുവശത്തായി തറയില്‍ കൈപ്പത്തികള്‍ ഊന്നുക.
2.
കൈകളില്‍ ഭാരം കൊടുത്തുകൊണ്ട്‌ അരക്കെട്ടിനു മുകളിലേക്കുള്ള ശരീരഭാഗം ഉയര്‍ത്തി പിറകിലേക്കു വളയുക. ശരീരബലം നട്ടെല്ലിലേക്കു കേന്ദ്രീകരിച്ചുകൊണ്ട്‌ കൈപ്പത്തികള്‍ തറയില്‍ നിന്നു മെല്ലെ ഉയര്‍ത്തുക. മുകളിലേക്കു നോക്കാന്‍ ശ്രമിക്കുക.
3.
അരയ്‌ക്കു മുകളിലുള്ള ശരീരഭാഗം താഴ്‌ത്തി താടി തറയില്‍ പതിപ്പിക്കുക.
4.
കൈകള്‍ മുന്നിലേക്കു നീട്ടി മകരാസനത്തില്‍ വിശ്രമിക്കുക.

ശലഭാസനം

 

വിശ്രമം : മകരാസനം
സ്ഥിതി : കാലുകള്‍ അടുപ്പിച്ചുവെക്കുക. കൈകള്‍ മുന്നിലേക്കു നീട്ടി താടി തറയില്‍ ഉറപ്പിക്കുക.
1.
കൈമുഷ്ടികള്‍ ചുരുട്ടുക.കൈകള്‍ പിറകിലേക്കു കൊണ്ടുവന്ന്‌ കൈമുഷ്ടികള്‍ തുടകള്‍ക്കിടയില്‍ വെക്കുക.
2.
കാലുകള്‍ മുട്ടുമടക്കാതെ സാവധാനം ഉയര്‍ത്തുക. അല്‍പസമയം അതേ നില തുടരുക.
3.
കാലുകള്‍ മെല്ലെ തറയിലേക്കു കൊണ്ടുവരിക.
4.
കൈകള്‍ മുന്നിലേക്കു നീട്ടി മകരാസനത്തില്‍ വിശ്രമിക്കുക.

ധനുരാസനം


വിശ്രമം : മകരാസനം
സ്ഥിതി: കാലുകള്‍ അടുപ്പിച്ച്‌ വെച്ച്‌ കൈകള്‍ മുന്നിലേക്കു നീട്ടി താടി തറയില്‍ ഉറപ്പിക്കുക.
1.
കാല്‍മുട്ടുകള്‍ മടക്കുക. കൈകള്‍ പിറകിലേക്കു കൊണ്ടുവന്നു ഞെരിയാണിയില്‍ പിടിക്കുക.
2.
അരക്കെട്ടിന്‍െറ ഭാഗം ബലപ്പെടുത്തി കാലുകളും നെഞ്ചും തറയില്‍ നിന്നു്‌ കാല്‍പാദങ്ങള്‍ക്ക്‌ മുകളിലേക്കു വലിച്ചു നിര്‍ത്തുക. അല്‍പസമയം ഈ സ്ഥിതി നിലനിര്‍ത്തുക.
3.
നെഞ്ചും കാല്‍മുട്ടുകളും തറയിലേക്കു കൊണ്ടുവരിക.
4.
കൈകള്‍ വിടുവിച്ച്‌ കാലുകളും കൈകളും നീട്ടിവെക്കുക. മകരാസനത്തില്‍ വിശ്രമിക്കുക.

ശവാസനം

കൈകാലുകള്‍ അല്‍പം അകത്തിവെച്ച്‌ ശരീരം പൂര്‍ണ്ണമായും തളര്‍ത്തി മലര്‍ന്നു കിടന്ന്‌ വിശ്രമിക്കുക. ശരീരഭാഗങ്ങള്‍ ക്രമാനുഗതമായി മനസ്സില്‍ സങ്കല്‍പിച്ച്‌, അവ ഓരോന്നായി തളര്‍ത്തിയിടുക. വിശ്രമത്തിന്‍െറ അനുഭൂതി ശരീരത്തില്‍ വ്യാപിപ്പിക്കുക.
ചെയ്യുമ്പോള്‍ ആസനങ്ങള്‍
1.
ശബ്ദശല്യമില്ലാത്ത ഏകാന്തമായ സ്ഥലത്ത്‌ വേണം പരിശീലനം ചെയ്യുവാന്‍.
2.
വെറും വയറ്റിലോ കഴിച്ച ആഹാരം ദഹിച്ചതിനു ശേഷമോ മാത്രം യോഗ പരിശീലിക്കുക.
3.
അയഞ്ഞ വസ്‌ത്രം ധരിക്കുക.
4.
കഠിനമായ അദ്ധ്വാനം ചെയ്‌ത ഉടനെ യോഗ അഭ്യസിക്കാതിരിക്കുക.
5.
ആസനങ്ങള്‍ ചെയ്യുന്നതിനു മുന്‍പായി വാച്ച്‌, കണ്ണട എന്നിവ അഴിച്ച്‌ വെക്കുക.
6.
മൊബെയില്‍ ഫോണ്‍, ടിവി, റേഡിയോ മുതലായവ ഓഫ്‌ ചെയ്‌തു വെക്കുക.
7.
പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളപ്പോള്‍ പരിശീലനം കഴിവതും ഒഴിവാക്കുക.
8.
ആസനങ്ങള്‍ ചെയ്‌തുകഴിഞ്ഞ്‌ അല്‍പസമയം വിശ്രമിച്ചതിനു ശേഷം മാത്രമേ കുളിക്കാവൂ.
9.
ആര്‍ത്തവ ദിവസങ്ങളില്‍ സ്‌ത്രീകള്‍ കഠിനമായ യോഗാസനങ്ങള്‍ പരിശീലിക്കാതിരിക്കുക.
10.
ഓരോ ആസനത്തിലും അവസാന ഘട്ടത്തില്‍ (Final posture) കഴിയുന്നത്ര സമയമെടുത്ത്‌ ദീര്‍ഘമായ ശ്വാസാച്ഛ്വാസത്തോടു കൂടി വിശ്രമാവസ്ഥയിലേക്ക്‌ എത്തിച്ചേരുന്നതിനു്‌ ശ്രമിക്കുക.
11.
മനസ്സും ശരീരവും നിര്‍മലമാക്കിയതിനു ശേഷം മാത്രം യോഗ പരിശീലിക്കുക.