Samstag, 17. August 2013

തുളസി; വീട്ടുമുറ്റത്തെ ഔഷധപുണ്യം


തുളസി; വീട്ടുമുറ്റത്തെ ഔഷധപുണ്യം

ജലദോഷം  പിടിച്ചാൽ ഏതാനും  തുളസിയിലയും കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും കൂടി ചേർത്ത് കഷായമുണ്ടാക്കി കുടിച്ചാല്‍ പനിയടങ്ങും.
തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാല്‍ മലേറിയ, ഡെങ്കിപ്പനി എന്നിവ തടയാം
.
രോഗപ്രതിരോധശക്തി കൂട്ടുന്നതിനു തുളസിയില സഹായകം. ശാസ്‌ത്രവും അതു ശരിവയ്‌ക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റിബോഡികളുടെ ഉത്‌പാദനം മെച്ചപ്പെടുത്തുന്നതിനു തുളസി സഹായകമെന്നു പഠനങ്ങള്‍. അണുക്കളെ നശിപ്പിക്കാനുളള തുളസിയുടെ ശേഷിയാണ്‌ വിവിധതരം വൈറസ്‌ അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്നത്‌. തുളസിയില ചവച്ചരച്ചു കഴിക്കുന്നതു ശീലമാക്കാം. പനിയും ജലദോഷവും ചുമയും അകന്നു നില്‍ക്കും. മഴക്കാലത്താണു വിവിധതരം പനികള്‍ പടര്‍ന്നുപിടിക്കുന്നത്‌. ഇക്കാലത്തു തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാല്‍ പനി അകന്നു നില്‌ക്കും.

കഫ്‌സിറപ്പുകള്‍ നിര്‍മിക്കുന്നതിനു തുളസി ഉപയോഗിക്കാറുണ്‌ട്‌. വീട്ടുമുറ്റത്തു തുളസിയുണെ്‌ടങ്കില്‍ അവയ്‌ക്കു പിന്നാലെ പോകേണ്‌ട കാര്യമില്ല. കുറച്ചു തുളസിയിലയും അഞ്ച്‌ ഗ്രാമ്പുവും ഒരു കപ്പ്‌ വെളളത്തില്‍ ചേര്‍ത്തു തിളപ്പിക്കുക, രുചിക്കു വേണമെങ്കില്‍ അല്‌പം ഉപ്പുകൂടി ചേര്‍ക്കാം. തണുത്തശേഷം കുടിക്കുക, ചുമയില്‍ നിന്ന്‌ ആശ്വാസം നേടാം. തുളസിയിലയിട്ടു തിളപ്പിച്ച വെളളം കവിള്‍ക്കൊളളുന്നത്‌ ചുമ കടുത്തു തൊണ്‌ട പഴുത്ത അവസ്ഥയില്‍ നിന്ന്‌ മോചനമേകും. ബ്രോങ്കൈറ്റിസ്‌, ആസ്‌ത്‌്‌മ തുടങ്ങിയ ശ്വസനസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക്‌ കഫം ഇളകിവരുന്നതിനും തുളസിയില സഹായകം. തേനും ഇഞ്ചിയും തുളസിയിലയും ചേര്‍ത്തു കഴിക്കുന്നത്‌ ബ്രോങ്കൈറ്റിസ്‌, ആസ്‌ത്‌മ, ഇന്‍ഫ്‌ളുവന്‍സ, ജലദോഷം തുടങ്ങിയവയ്‌ക്കു പ്രതിവിധിയാണ്‌. തുളസിയിലയും ഏലയ്‌ക്കാപൊടിയും ചേര്‍ത്തു തിളപ്പിച്ച വെളളത്തില്‍ പാലും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു കടുത്ത പനിയോടനുബന്ധിച്ച ചൂടു കുറയ്‌ക്കുന്നതിനു സഹായകം. പേശികള്‍ക്ക്‌ അയവു വരുത്തുന്നതിനു തുളസിയില സഹായകം. തുളസിയിലയും ചന്ദനവും ചേര്‍ത്ത്‌ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയില്‍ നിന്ന്‌ മോചനം. കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുളസിയില ഉത്തമം. തുളസിനീരും തേനും ചേര്‍ത്തു നല്‌കിയാല്‍ ചുമ, തൊണ്‌ടവേദന എന്നിവയ്‌ക്ക്‌ ആശ്വാസമാകും.

തുളസിയില പോഷകസമൃദ്ധo.

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം. ബാക്ടീരിയയെ തടയുന്നു. നീരും വേദനയും കുറയ്‌ക്കുന്ന സ്വഭാവഗുണവും (
(antiinflammatory )തുളസിയിലയ്‌ക്കുണ്‌ട്‌. വിറ്റാമിനുകളായ എ, സി, കെ, ധാതുക്കളായ മാംഗനീസ്‌, കോപ്പര്‍, കാല്‍സ്യം, ഇരുമ്പ്‌, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങള്‍ തുളസിയിലയിലുണ്‌ട്‌.

സ്‌ട്രസ്‌(മാനസിക പിരിമുറുക്കം) കുറയ്‌ക്കുന്നതിനും തുളസിയില സഹായകമെന്നു പഠനം. തുളസിയില പതിവായി ചവയ്‌ക്കുന്നതു രക്തശുദ്ധിക്കും ഉത്തമം. 100 ഗ്രാം തുളസിയിലയില്‍ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്‌ട്‌. വിറ്റാമിന്‍ എയ്‌ക്ക്‌ ആന്റി ഓക്‌സിഡന്റ്‌ ഗുണമുണ്‌ട്‌. കാഴ്‌ചശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകം. വിറ്റാമിന്‍ എയുടെ കുറവു മൂലമുണ്‌ടാകുന്ന നിശാന്ധത തടയുന്നതിനു തുളസിയില ജ്യൂസ്‌ സഹായകം. തുളസിയില അരച്ചു ചേര്‍ത്ത വെളളം ഉപയോഗിച്ചു കണ്ണു കഴുകുന്നത്‌ ബാക്ടീരിയ, ഫംഗസ്‌ അണുബാധകളില്‍ നിന്നും
conjunctivitis ല്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു.
 

തുളസിയില ചവയ്‌ക്കുന്നതു ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നതിനു സഹായകം.
 

വായ, പല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിന്‌ ഉത്തമം. തുളസിയില ഉണക്കിപ്പൊടിച്ചതു പല്ലുതേയ്‌ക്കാന്‍ ഉപയോഗിക്കാം. അതു കടുകെണ്ണയുമായി ചേര്‍ത്തു പേസ്റ്റാക്കി പല്ലുതേയ്‌ക്കാം, മോണ മസാജ്‌ ചെയ്യാം തുളസിയില മൗത്ത്‌വാഷായും ഉപയോഗിക്കാം. പല്ലുവേദന അകറ്റും. വായിലുളള മിക്ക അണുക്കളെയും ബാക്ടീരിയയെയും നശിപ്പിക്കുന്നു. വായിലെ അള്‍സറിനു പ്രതിവിധിയായും ഉപയോഗിക്കാം. വായയുടെ മാത്രമല്ല വയറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുളസിയില സഹായകം. അസിഡിറ്റി, മലബന്ധം, വിശപ്പില്ലായ്‌മ, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കാം. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനും തുളസിയില സഹായകം.

  ഹൃദയാരോഗ്യത്തിന്‌ തുളസിയില സഹായകമാണോ?

തുളസിയിലുളള വിറ്റാമിന്‍ സിയും
Eugenol എന്ന ആന്റിഓക്‌സിഡന്റും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍നിന്നു ഹൃദയത്തിനു സംരക്ഷണമേകുന്നു. കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു.

വൃക്കകളുടെ ആരോഗ്യത്തിനും തുളസിയില സഹായകം. തുളസിനീര്‌ തേന്‍ ചേര്‍ത്തു കഴിക്കുന്നത്‌ വൃക്കയിലുണ്‌ടാകുന്ന ചിലതരം കല്ലുകള്‍ മൂത്രനാളിയിലൂടെ പുറന്തളളപ്പെടുന്നതിനു സഹായകം. വൃക്കകളില്‍ കല്ലുണ്‌ടാകുന്നതിനു കാരണമാകുന്ന അമിത യൂറിക്കാസിഡിന്റെ തോതു കുറയ്‌ക്കുന്നതിനും തുളസി സഹായകം.

തുളസിയിലയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു പറയാമോ?

ആന്റി സെപ്‌റ്റിക്കാണ്‌ തുളസിയില. മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഭേദപ്പെടുത്തുന്നതിനു സഹായകം. നാഡീസംബന്ധമായ വേദനയും നീര്‍വീക്കവും കുറയ്‌ക്കുന്നതിനും ഉത്തമം. സ്‌തനാര്‍ബുദം ഉള്‍പ്പെടെയുളള കാന്‍സറുകളുടെ 

ചികിത്സയ്‌ക്കു തുളസി സഹായകമെന്നു പഠനം.

കാന്‍സര്‍മുഴകളിലേക്കുളള രക്തക്കുഴലുകളെ തടസപ്പെടുത്തുന്നു. പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം മൂലം വായിലുണ്‌ടാകുന്ന കാന്‍സര്‍ വളര്‍ച്ച തടയുന്നതിനും ഗുണപ്രദമെന്നു പഠനം. പുകവലി ഉപേക്ഷിക്കാന്‍ താത്‌പര്യമുളളവര്‍ തുളസിയില കൈയില്‍ കരുതുക. പുകവലിക്കാനുളള ആഗ്രഹം പ്രകടമാകുമ്പോള്‍ പുകയില ഉത്‌പന്നങ്ങള്‍ക്കുപകരം തുളസിയില ചവയ്‌ക്കുക. കാലങ്ങളായി തുടര്‍ന്ന പുകവലി വരുത്തിവച്ച ദോഷങ്ങള്‍ കുറയ്‌ക്കുന്നതിന്‌ തുളസിയിലുളള ആന്റിഓക്‌സിഡന്റുകള്‍ സഹായകം. അതിലുളള വിറ്റാമിന്‍ സി,
camphene, Eugenol എന്നിവ പുകവലി, ക്ഷയം എന്നിവകൊണ്‌ടു ശ്വാസകോശത്തിനുണ്‌ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനു സഹായകം.

പ്രാണികളുടെ കടിയേല്‍ക്കുന്നതു മൂലമുളള വേദനയും വിഷബാധയും അകറ്റുന്നതിനു തുളസിനീരു നല്‌കാം. കടിയേറ്റ ഭാഗത്തു തുളസിയില അരച്ചുപുരട്ടാം. തുളസിയിലയും തുളസിവേരും അരച്ചുപുരട്ടിയാല്‍ തേളിന്റെ കടിയേല്‍ക്കുന്നതു മൂലമുളള വിഷബാധ അകറ്റാം.

ചര്‍മസംരക്ഷണത്തിനു തുളസി സഹായകമാണോ?

ബാക്ടീരിയയെ നശിപ്പിച്ച്‌ മുഖക്കുരു വ്യാപിക്കുന്നതു തടയാന്‍ തുളസിയിലനീരു പുരട്ടാം. വരട്ടുചൊറി, പുഴുക്കടി, സോറിയാസിസ്‌ തുടങ്ങിയ ചര്‍മരോഗങ്ങളുടെ ചികിത്സയ്‌ക്കും തുളസിയില ഫലപ്രദം. ഫംഗസിനെ തടയുന്നു. തുളസിയില അരച്ചുപുരട്ടിയാല്‍ ചൊറിച്ചിലില്‍ നിന്നു മോചനംനേടാം. നിരവധി ചര്‍മ - കേശ, ആരോഗ്യ- സൗന്ദര്യ ഉത്‌പന്നങ്ങളുടെ നിര്‍മാണത്തിന്‌ തുളസിയില ഉപയോഗിക്കുന്നുണ്‌ട്‌. ചര്‍മത്തിന്റെ തിളക്കവും മൃദുലതയും കൂട്ടുന്നു. തുളസിയിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നു. മുടിയുടെ ആരോഗ്യത്തിനും തുളസിയില ഗുണപ്രദം. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയില്‍ പതിവായി തേച്ചുപിടിപ്പിച്ചാല്‍ താരനകറ്റാം; മുടികൊഴിച്ചില്‍ കുറയ്‌ക്കാം. തുളസിയില അരച്ചതു തലയില്‍ പുരട്ടുന്നതും ഉചിതം. തുളസിയില, ചെമ്പരത്തി, വേപ്പില എന്നിവ ചേര്‍ത്ത്‌ അരച്ചതു തലയില്‍ പുരട്ടിയാല്‍ ചൊറിച്ചില്‍ ഒഴിവാക്കാം.

  പണെ്‌ടാക്കെ മിക്ക വീട്ടുമുറ്റത്തും തുളസിത്തറയുണ്‌ടായിരുന്നു...

ഇന്നതൊക്കെ ആളുകള്‍ മറന്നിരിക്കുന്നു. തുളസിയുടെ ആരോഗ്യസിദ്ധികളാണ്‌ അതിന്റെ മഹത്വം. അതു തിരിച്ചറിയുന്നതാണ്‌ ആരോഗ്യജീവിതത്തിലേക്കുളള പ്രകൃതിവഴി. വീട്ടുമുറ്റത്തും തൊടിയിലും ഫ്‌ളാറ്റുകളിലെ ചെറു ചട്ടികളിലും തുളസിക്കതിരുകള്‍ കാറ്റിലാടി നില്‍ക്കട്ടെ. വായു ശുദ്ധമാകും, ഓക്‌സിജന്‍ സമൃദ്ധമാകും. ശ്വസനം ആനന്ദകരമാകും. മനസ്‌ ശാന്തമാകും. ജീവിതം സുന്ദരമാകും.

-ടി.ജി.ബൈജുനാഥ്‌


 പ്രമേഹത്തെ ചെറുക്കാന്‍ ഞാവല്‍പ്പഴം
രക്തത്തില്‍ ഷുഗറിന്റെ അളവില്‍ മാറ്റം കണ്‌ടു തുടങ്ങുമ്പോള്‍ തന്നെ ഭയം എത്തുകയായി. ഇനി ജീവിതകാലം മുഴുവന്‍ മരുന്ന്‌ കഴിക്കേണ്‌ടി വരുമല്ലോ എന്നതാണ്‌ ഏറ്റവും വലിയ ഭയം. എന്നാല്‍ ഭക്ഷണം ക്രമീകരിച്ചും, കൃത്യമായ വ്യായാമം കൊണ്‌ടും പത്തു വര്‍ഷം വരെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറ്റവും മികച്ചതാണ്‌ ഞാവല്‍പ്പഴം.

രക്തത്തില്‍ ഷുഗര്‍ കൂടുന്നവര്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഞാവല്‍പ്പഴം കൊണ്‌ടുള്ള ജ്യൂസ്‌ ഉത്തമമാണ്‌. ഞാവല്‍പ്പഴത്തില്‍ അരി വറുത്തുപൊടിച്ച്‌ കാപ്പിപ്പൊടിക്ക്‌ പകരം സ്ഥിരമായി ഉപയോഗിച്ചാല്‍ രക്തത്തില്‍ ഷുഗറിന്റെ അളവ്‌ കുറഞ്ഞു വരുന്നത്‌ കാണാം.

Dienstag, 6. August 2013

Deepika.com Feature News :ഈന്തപ്പഴം; ഇവന്‍ ആള് കേമന്‍!.......



ഈന്തപ്പഴം: ഇവന്‍ ആള്‍ കേമന്‍!
റമദാന്‍ നൊയമ്പിന്റെ ഈ വിശുദ്ധദിനങ്ങളിലാണ്‌ ഈന്തപ്പഴത്തിനു മാറ്റേറുന്നത്‌. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്‌, ഫ്ലൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതിനാല്‍ ദിവസവും ഈന്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വിദഗ്ധര്‍, പ്രത്യേകിച്ചും കൊളസ്ട്രോള്‍ പ്രശ്നങ്ങളുളളവര്‍.

* പ്രോട്ടീന്‍സമ്പന്നമാണ്‌ ഈന്തപ്പഴം. നാരുകള്‍ ധാരാളം. വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ധാരാളം. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പല തരത്തിലുളള അമിനോ ആസിഡുകളും ഈന്തഴത്തിലുണ്ട്‌. അതിനാല്‍ ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം.

* സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്‌, സൂക്രോസ്‌, ഫ്രക്റ്റോസ്‌ എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം. അതിനാല്‍ ഈന്തപ്പഴം കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും.

* ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഡോഡിയം തീരെ കുറവ്‌. അതിനാല്‍ നാഡികളുടെ ആരോഗ്യത്തിന്‌ ഈന്തപ്പഴം ഗുണപ്രദം.

* ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ്‌ വിളര്‍ച്ച തടയുന്നു. അതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉത്തമാഹാരം.

* ഈന്തപ്പഴത്തിലടങ്ങിയ ഫ്ലൂറിന്‍ പല്ലുകളുടെ നാശം തടയുന്നു.

* മലബന്ധം ഒഴിവാക്കാന്‍ ഈന്തപ്പഴം ഗുണപ്രദം. കുതിര്‍ത്ത ഈന്തപ്പഴം രാവിലെ കഴിച്ചാല്‍ മലബന്ധത്തില്‍നിന്നു മോചനം.

* ആമാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍, ദഹനക്കേട്‌, അതിസാരം, ആമാശയ അര്‍ബുദം എന്നിവതടയുന്നതിനും ഈന്തപ്പഴം ഗുണപ്രദം.

* കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്‌, മാംഗനീസ്‌, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്‌. ദിവസവും ഈന്തപ്പഴം മിതമായി കഴിക്കുന്നത്‌ ആരോഗ്യജീവിതത്തിനു സഹായകം.

* പേശികളുടെ ആരോഗ്യത്തിന്‌ ഈന്തപ്പഴം ഉത്തമം.

* ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കാന്‍ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം പമ്പ കടക്കും. കഴിച്ച്‌ അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊര്‍ജം ശരീരത്തിനു ലഭിക്കുന്നു.

* ദിവസവും 20-35 ഗ്രാം ഡയറ്ററി നാരുകള്‍ ശരീരത്തില്‍ എത്തണമെന്ന്‌ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാല്‍ അതു സാധ്യമാവും.ആമാശയ അര്‍ബുദം തടയാന്‍ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം.

* ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും. ശരീരഭാരം കൂട്ടുന്നതിനും ഈന്തപ്പഴം ഗുണപ്രദം.
 

Mittwoch, 3. Juli 2013

കാൻസറിനെതിരെ 'അമുക്കുരം'



ഈ വിവരത്തിന്‍റെ വില ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ ഒരു കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമാണ്‌. അതുകൊണ്ട് പരമാവധി ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കൂ.
************

കോഴിക്കോട്‌:
അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌.

ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌.

ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌.

വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.

തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. രോഗം ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.

ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ
പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല.

പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.

പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.

************
ബ്രാക്കെറ്റ്:
അമുക്കുരം ഒരു ആയുര്‍വേദ സസ്യമാണ്. എങ്ങനെ കഴിക്കണമെന്ന് ഇതില്‍ വിശദീകരിക്കുന്നില്ല. എങ്ങിനെ കഴിച്ചാലും അലോപതി മരുന്നുകളെ പോലെ പാര്‍ശ്വഫലം ഉണ്ടാവാനിടയില്ല. ചെടിയുടെ വേരില്‍ നിന്നും സത്ത് വേര്‍തിരിച്ച് സേവിക്കുകയാണ് വേണ്ടത്.
കഷായം ഉണ്ടാക്കുകയാണോ വേണ്ടത്, കഴിക്കേണ്ട അളവ്, എത്ര തവണ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഒരു സാധാരണ ആയുര്‍വ്വേദ വൈദ്യന്റെ നിര്‍ദ്ദേശം തേടുകയാണ് ഉചിതം.


(ഹരീന്ദ്രനാഥ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഡോസ്: അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് പൊടിച്ച പൌഡര്‍ രണ്ടു സ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം സേവിക്കുക)


Donnerstag, 27. Juni 2013

ബിപിക്ക് ബിറ്റ്റൂട്ട് മറുമരുന്ന്: അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍

ബിപിക്ക് ബിറ്റ്റൂട്ട് മറുമരുന്ന്: അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍

ന്യൂഡല്‍ഹി: ദിവസവും ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം (ബ്ളഡ് പ്രഷര്‍) കുറയ്ക്കുമെന്ന് ഒരു സംഘം ഇന്ത്യന്‍ ഗവേഷകര്‍ കണ്െടത്തി. ദിവസവും എട്ട് ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് അകത്താക്കുന്നതുവഴി രക്തസമ്മര്‍ദം പത്ത് എംഎം വരെ കുറയ്ക്കാന്‍ സാഹായിക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബീറ്റ്റൂട്ടിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഘടകം രക്തക്കുഴലുകളുടെ ആരോഗ്യത്തിനു വളരെ സഹായകമാണ്. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ബീറ്റ്റൂട്ടിന്റെ അദ്ഭുത ശക്തി കണ്െടത്തുന്നതിന് സഹായിച്ചതെന്ന് ഗവേഷണ സംഘം മേധാവിയും ലണ്ടന്‍ മെഡിക്കല്‍ സ്കൂള്‍, ബാട്ട് വാസ്കുലാര്‍ ഫാര്‍മക്കോളജി എന്നിവടങ്ങളിലെ പ്രഫസറുമായ ഡോ. അമൃത അലുവാലിയ പറഞ്ഞു. ബീറ്റ്റൂട്ടില്‍ 0.2 ഗ്രാം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ എത്തുന്ന ഈ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും രക്തത്തിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് നൈട്രിക്സ് ഓക്സൈഡായി രൂപാന്തരപ്പെടുകയും ചെയ്യുമെന്ന് ഗവേഷണ സംഘം കണ്െടത്തി. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. 140 മുതല്‍ 159 വരെ രക്തസമ്മര്‍ദമുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മര്‍ദം കുറയ്ക്കുന്നതായി കണ്െടത്തിയെന്നും ഗവേഷകസംഘം ജേര്‍ണലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

രക്‌താതിസമ്മര്‍ദം കുറയ്ക്കാന്‍ ഒറ്റമൂലി
പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക. അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ ഓരോ ടീസ്പൂണ്‍ വീതം രണ്ടുനേരം സേവിക്കുക.
. കുറച്ചു വെളുത്തുള്ളി തൊലികളഞ്ഞ്‌ അല്ലികളാക്കിയെടുത്ത്‌ ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്‍ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച്‌ ഒരു മാസം കെട്ടിവയ്്ക്കുക. ഒരുമാസം കഴിഞ്ഞ്‌ അതില്‍ നിന്നും രണ്ട്‌ വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
. നീര്‍മരുതിന്‍ തൊലിയും വെളുത്തുള്ളിയും കൂടി കഷായം വച്ചു കഴിക്കുക.
. കൂവളത്തില അരച്ചു നീരെടുത്ത്‌ ഒരു സ്പൂണ്‍ വീതം കഴിക്കുക