Manorama Online | Health |
ഉദരഭാരം കുറയ്ക്കാന്‍ ഭുജംഗാസനം
ഭുജംഗം എന്നാല്‍ പാമ്പ് എന്നാണ ര്‍ഥം. നട്ടെല്ലിന് വഴക്കവും ആരോഗ്യവും ശക്‌തിയും ലഭിക്കുന്നു. അടിവയറിന് കൂടുതല്‍ സമ്മര്‍ദം ഏല്‍ക്കുന്ന ആസനമാണിത്. സ്‌ത്രീകള്‍ക്ക് അത്യുത്തമമായ ആസനങ്ങളില്‍ ഒന്നാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, നടുവേദന, കഴുത്ത് വേദന, പ്രമേഹം, ആസ്‌തമ, വൃക്കരോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവയ്ക്ക് വളരെ പ്രയോജനകരമാണ് ഭുജംഗാസനം. ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ചെയ്യുക. അള്‍സര്‍, ഹെര്‍ണിയ, കുടല്‍രോഗങ്ങള്‍, ടോണ്‍സിലൈറ്റിസ് ഇവയുള്ളവര്‍ യോഗ വിദഗ്ധോപദേശങ്ങള്‍ക്കു ശേഷം മാത്രം പരീക്ഷിക്കുക.
ടൈപ്പ് 1
1. കാലുകള്‍ ചേര്‍ത്ത്, കൈകള്‍ ശിരസിനു മുകളില്‍ നിവര്‍ത്തി നിലത്തു വച്ച്, താടി നിലത്ത് സ്പര്‍ശിച്ച് കമിഴ്‌ന്ന് കിടക്കുക. (സ്റ്റാര്‍ട്ടിങ് പൊസിഷന്‍).
2. രണ്ടു കൈപ്പത്തികളും വാരിയെല്ലുകളുടെ വശങ്ങളില്‍ ശരീരത്തോടു ചേര്‍ത്ത് നിലത്തു വയ്ക്കുക.
3. കൈകള്‍ക്കു ബലം കൊടുക്കാതെ ഉദരത്തിന്റെ ബലത്തില്‍ ശ്വാസം എടുത്തുകൊണ്ട് ശിരസും ശരീരവും ഉയര്‍ത്തുക. സാധാരണ ശ്വാസഗതിയില്‍ അല്‍പ സമയം ഇതേ സ്ഥിതിയില്‍ തുടരുക.
4. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് ശിരസും ശരീരവും താഴ്ത്തി, കാലുകള്‍ അകത്തി കാല്‍പാദങ്ങള്‍ രണ്ടു വശങ്ങളിലേക്കും തിരിച്ച് കൈകള്‍ മുന്നില്‍ തോളിനു സമാന്തരമായി കോര്‍ത്തുവച്ച് താടിയോ നെറ്റിയോ കൈകളില്‍ വച്ച് സാധാരണ ശ്വാസഗതിയില്‍ ശരീരം അയച്ച് വിശ്രമിക്കുക.
ടൈപ്പ് 2
1. കാലുകള്‍ ചേര്‍ത്ത്, കൈകള്‍ ശിരസിനു മുകളില്‍ നിവര്‍ത്തി നിലത്തു വച്ച് താടി നിലത്തു സ്പര്‍ശിച്ച് കമിഴ്‌ന്ന് കിടക്കുക.
2. രണ്ടു കൈകളും ശരീരത്തിന് പിന്നിലേക്കു കൊണ്ടുവന്ന് വലതുകൈത്തണ്ടയില്‍ ഇടതുകൈകൊണ്ടു പിടിക്കുക.
3. ശ്വാസം എടുത്തുകൊണ്ട് ശിരസും ശരീരവും ഉയര്‍ത്തി കൈകള്‍ താഴേക്കു നന്നായി വലിച്ചുകൊണ്ട് തോളുകള്‍ പിന്നിലേക്കു കൊണ്ടുവന്ന് നെഞ്ച് വികസിപ്പിക്കുക. സാധാരണ ശ്വാസഗതിയില്‍ അല്‍പസമയം നില്‍ക്കുക.
4. ശ്വാസം വിട്ടുകൊണ്ട് താഴ്‌ന്ന്, കൈകള്‍ അഴിച്ച് മുന്നില്‍ തോളിന് സമാന്തരമായി കോര്‍ത്തുവച്ച് താടിയോ, നെറ്റിയോ കൈകളില്‍ വച്ച് കാലുകള്‍ അകത്തി കാല്‍പാദങ്ങള്‍ രണ്ടു വശങ്ങളിലേക്കു തിരിച്ച് ശരീരം അയച്ച് സാധാരണ ശ്വാസഗതിയില്‍ വിശ്രമിക്കുക.
ടൈപ്പ് 3
1. കാലുകള്‍ ചേര്‍ത്ത്, കൈകള്‍ ശിരസിനു മുകളില്‍ നിവര്‍ത്തി നിലത്തു വച്ച് താടി നിലത്ത് സ്പര്‍ശിച്ച് കമിഴ്‌ന്നു കിടക്കുക.

3. ശ്വാസം എടുത്തുകൊണ്ട് ശിരസും ശരീരവും കൈകളില്‍ ഊന്നി കൈമുട്ടുകള്‍ നിവര്‍ത്തി ഉയര്‍ത്തി പിന്നിലേക്ക് വളയുക. സാധാരണ ശ്വാസഗതിയില്‍ അല്‍പസമയം ഇതേ സ്ഥിതിയില്‍ നില്‍ക്കുക.
4. ശ്വാസം വിട്ട് താഴ്‌ന്ന് കാലുകള്‍ അകത്തി കാല്‍പ്പത്തികള്‍ ഇരുവശങ്ങളിലേക്കും തിരിച്ച് കൈകള്‍ തോളിനു സമാന്തരമായി കോര്‍ത്ത് നെറ്റിയോ താടിയോ കൈകളില്‍ വച്ച് സാധാരണ ശ്വാസഗതിയില്‍ ശരീരം അയച്ച് വിശ്രമിക്കുക.
വ്യായാമം ചെയ്യേണ്ട ക്രമം
1. വജ്രാസനത്തില്‍ ഇരുന്ന് സര്‍വേശ്വരനെ പ്രാര്‍ഥിച്ച്, യോഗ ആരംഭിക്കുക.
2. ശശാങ്കാസനശ്വസനം, വ്യാഘ്രശ്വസനം, കണങ്കാല്‍ വലിച്ചുള്ള ശ്വസനം ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം - 9 തവണ
3. ജോഗിങ് (പിന്നോട്ട്) - 20-25 തവണ
4. ജോഗിങ് (മുന്നോട്ട്) - 10-15 തവണ
5. മുഖധൗതി - 3-4 തവണ
6. അരക്കെട്ട് വശങ്ങളിലേക്ക് വളയ്ക്കല്‍ - 10 തവണ
7. അരക്കെട്ട് തിരിക്കല്‍ - 10 തവണ
8. കാല്‍പത്തിയിലും ഉപ്പൂറ്റിയിലും ഇരുന്നുള്ള വ്യായാമം - 10 തവണ
9. അരക്കെട്ട് മുന്നോട്ടും പിന്നോട്ടും വളയല്‍ - 10 തവണ
10. കുനിഞ്ഞ് അരക്കെട്ട് തിരിക്കല്‍ - 10 തവണ
11. അര്‍ഥപതംഗം - 10 തവണ
12. പൂര്‍ണപതംഗം - 10 തവണ
13. പുഷ് അപ് - 10 തവണ
14. പവന മുക്‌താസന ക്രിയ 1 - 10 തവണ
15. പവന മുക്‌താസന ക്രിയ 2 - 10 തവണ
16. പവന മുക്‌താസന ക്രിയ 3 - 10 തവണ
17. ഉത്താനപാദം - 10 തവണ
18. പാദചലനം (സൈക്ലിങ്) - 10 തവണ
19. ജഠരപരിവര്‍ത്തന്‍ - 10 തവണ
20. അര്‍ധകടി ചക്രാസനം ഓരോ വശത്തേക്കും - 10 തവണ
21. ഉത്കടാസനം - 10 തവണ
22. അര്‍ധ ചക്രസാനം - 10 തവണ
23. പാദഹസ്‌താസനം - 10 തവണ
24. പാര്‍ശ്വോത്താസനം - 5 തവണ
25. വീരഭദ്രാസനം - 5 തവണ
26. ഉത്ഥിത പാര്‍ശ്വകോണാസനം - 5 തവണ
27. പശ്ചിമോത്താസനം - 5 തവണ
28. ഉഷ്ട്രാസനം - 5 തവണ
29. വക്രാസനം - 5 തവണ
30. ശവാസനം, പൂര്‍ണവിശ്രാന്തി - 5 മിനിറ്റ്
ഓരോ പരിശീലനത്തിനുശേഷവും 10-15 സെക്കന്‍ഡ് ശരീരം അയച്ചു വിശ്രമിക്കുക.
മേല്‍പറഞ്ഞവയില്‍ 1,2,3,4,5,14,15,16,17,21,24,27,30 എന്നിവയും സൂര്യനമസ്കാരവും (കുറഞ്ഞതു മൂന്നു തവണ) ദിവസവും ചെയ്യണം. 6,7,8,9,10,11,12,13,18,19,22,23,24,26,28,30 ഇവയില്‍ മൂന്നോ നാലോ എണ്ണം ഓരോ ദിവസവും മാറി മാറി ശീലിക്കുക.
ചുറുചുറുക്കുണ്ടോ എന്നറിയാന്‍
നിങ്ങള്‍ക്ക് ചുറുചുറുക്ക് കുറവാണോയെന്ന് സംശയമുണ്ടോ. ചുറുചുറുക്ക് നിര്‍ണയിക്കുന്നത് എങ്ങനെയെന്ന് മാനസികരോഗ വിദഗ്ധര്‍ വ്യക്‌തമാക്കുന്നു. ശാരീരികവും മാനസികവുമായ ചുറുചുറുക്ക് എന്നാല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു കാര്യം എത്ര വേഗതയിലും കൃത്യതയിലും കാര്യക്ഷമമായി ചെയ്‌തു തീര്‍ക്കാന്‍ കഴിയുന്നു എന്നതാണ്. കാര്യക്ഷമമായി ജോലി ചെയ്യുന്നതിനും ഫുട്ബോള്‍, ക്രിക്കറ്റ് അങ്ങനെ മിക്ക കളികളിലും ചുറുചുറുക്കിന് വന്‍ പ്രാധാന്യമുണ്ട്.
ചുറുചുറുക്കുണ്ടോ എന്ന് കണ്ടെത്താന്‍ ലളിതമായ വഴിയിതാ:
ഒമ്പത് അടി അകലത്തിലും 18 അടി അകലത്തിലുമായി രണ്ടു പോയിന്റുകള്‍ അടയാളപ്പെടുത്തുക. ഇതില്‍ അകലെയുള്ള പോയിന്റില്‍ രണ്ടു ചെറിയ ബോളുകള്‍ വയ്ക്കുക.
സ്റ്റോപ് വാച്ച് സ്റ്റാര്‍ട്ട് ചെയ്‌ത ശേഷം ഒന്നാം പോയിന്റില്‍ നിന്ന് രണ്ടാമത്തെ പോയിന്റിലേക്ക് ഓടുക. അവിടെ നിന്ന് ഒരു ബോള്‍ എടുത്തു കൊണ്ടു വന്ന് ഒന്നാമത്തെ പോയിന്റില്‍ വയ്ക്കുക. ഇത് ഒരു തവണ കൂടി ആവര്‍ത്തിച്ചിട്ട് സ്റ്റോപ് വാച്ച് നിര്‍ത്തുക.
നിങ്ങള്‍ 10 സെക്കന്‍ഡിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കിയെങ്കില്‍ ആവശ്യത്തിന് ചുറുചുറുക്കുണ്ടെന്ന് കരുതാം. ഒന്‍പതു സെക്കന്‍ഡിനുള്ളിലാണ് ഇത് തീര്‍ത്തതെങ്കില്‍ കൂടുതല്‍ ചുറുചുറുക്കുണ്ടെന്ന് ഉറപ്പിക്കാം.
യോഗസാധക് കെ. ശങ്കര്‍ നമ്പൂതിരി, സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം, കോട്ടയം

Keine Kommentare:
Kommentar veröffentlichen