Dienstag, 22. September 2015


ചങ്ങനാശേരി മാർക്കറ്റിലെ ലിൻഡ ഓസ്കറിലെ ബ്രീ ലാർസൺ

 

കോട്ടയം ∙ മികച്ച അഭിനേത്രിക്കുള്ള ഓസ്കർ പുരസ്കാര ജേതാവായ ബ്രീ ലാർസണും കോട്ടയവുമായി എന്തു ബന്ധം ?!മൂന്നു വർഷം മുൻപ്; കൃത്യമായി പറഞ്ഞാൽ 2013 മേയിൽ ബ്രീ ലാർസൺ ചങ്ങനാശേരിയിലും കോട്ടയം ജില്ലയിലെ മറ്റു സ്ഥലങ്ങളിലും എത്തിയിരുന്നു, ഷൂട്ടിങ്ങിന്.സംവിധായകനും എഴുത്തുകാരനുമായ ഡാൻ ബാരൻ ഒരുക്കുന്ന ‘ബസ്‌മതി ബ്ലൂസ്’ എന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണു ബ്രീ ലാർസൺ അന്നു കോട്ടയം ജില്ലയിലെത്തിയത്. ഹോളിവുഡിലെ പ്രമുഖതാരമായ ഡൊണാൾഡ് സതർലൻഡും ബ്രീ ലാർസണുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചങ്ങനാശേരി മാർക്കറ്റിലും പരിസരത്തുമായി നടന്ന ചിത്രീകരണം അഞ്ചു ദിവസത്തോളം നീണ്ടു.ജനിതകമാറ്റം വരുത്തിയ നെൽവിത്ത്‌ ഇന്ത്യയിലെത്തിക്കുന്ന വിദേശകമ്പനികളും അവ സൃഷ്‌ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. ജനിതകമാറ്റം വരുത്തിയ വിത്ത് കണ്ടെത്തുന്ന യുവ ശാസ്‌ത്രജ്‌ഞയായ ലിൻഡയുടെ വേഷത്തിലാണ് ബ്രീ ലാർസൺ ചിത്രത്തിൽ അഭിനയിച്ചത്. ഇന്തോ-അമേരിക്കൻ സംയുക്‌ത സംരംഭമായിരുന്നു നിർമാണം. അഞ്ചോളം ഇന്ത്യൻ താരങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്‌സിനു തുല്യമായ രംഗമാണു ചങ്ങനാശേരി മാർക്കറ്റിൽ ചിത്രീകരിച്ചത്. കേരളത്തിന്റെ തനതായ രുചികളും നാടിന്റെ ഭംഗിയും തന്നെ ഏറെ ആകർഷിച്ചെന്നു ബ്രീ ലർസൺ അന്നു പറഞ്ഞിരുന്നു.ഇതിനുമുൻപു ചങ്ങനാശേരി മാർക്കറ്റിൽ ചിത്രീകരിച്ച മലയാളസിനിമകളിൽ മുഖംകാണിച്ച നാട്ടുകാർ ആവേശത്തോടെയാണു ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിലും പങ്കാളികളായത്. ഒരുമാസമെടുത്ത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഷൂട്ടിങ് നടത്തിയ ശേഷമായിരുന്നു സംഘം മടങ്ങിയത്. ഇൗ വർഷം യുഎസിൽ ചിത്രം പുറത്തിങ്ങും.
(www.manoramaonline.com)


Keine Kommentare:

Kommentar veröffentlichen