Dienstag, 19. Juni 2012

              കാന്‍സര്‍ പ്രതിരോധത്തിനു മാതളനാരങ്ങ
വിവിധതരം കാന്‍സറുകളെ തടയാന്‍ മാതളനാരങ്ങയ്‌ക്കു കഴിവുളളതായി പഠനങ്ങള്‍ പറയുന്നു. സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ എന്നിവയെ തടയും. മാതളനാരങ്ങയുടെ അല്ലികള്‍ കഴിക്കുന്നതിനേക്കാള്‍ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങള്‍ പറയുന്നു.

മാതളനാരങ്ങ ജ്യൂസ്‌ പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്‌ക്കാമെന്നു വിദഗ്‌ധര്‍. നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎലിന്റെ അളവു കൂട്ടാം. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ അളവു കുറയ്‌ക്കാം..

ആരോഗ്യജീവിതത്തിന്‌ ഒഴിച്ചുകൂടാനാകാത്ത ഫലമാണു മാതളനാരങ്ങ. നാരുകള്‍, വിറ്റാമിന്‍ എ,സി, ഇ, ബി5, ബി3, ഇരുമ്പ്‌, ഫോളിക്കാസിഡ്‌, പൊട്ടാസ്യം... തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഫലം.

ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്‌പാദിപ്പിക്കാന്‍ മാതളജ്യൂസ്‌ ഗുണപ്രദം. മലബന്ധം കുറയ്‌ക്കുന്നതിനും മാതളജ്യൂസ്‌ ഫലപ്രദം. ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കുളള സാധ്യത കുറയ്‌ക്കുന്നു. വിശപ്പു കൂട്ടാന്‍ മാതളജ്യൂസ്‌ ഫലപ്രദം.

മാതളനാരങ്ങ അല്‍സ്‌ഹൈമേഴ്‌സ്‌, പൈല്‍സ്‌ എന്നിവയെ തടയുന്നു. സ്‌ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്‌ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നു. ഹൈപ്പര്‍ അസിഡിറ്റി കുറയ്‌ക്കാന്‍ ആല്‍ക്കലൈന്‍ സ്വഭാവമുളള മാതളജ്യൂസ്‌ ഫലപ്രദം. അതുപോലെ തന്നെ കുട്ടികളുടെ ആമാശയത്തില്‍ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളജ്യൂസ്‌ ഫലപ്രദമാണത്രേ.

കാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിക്കു ിധേയമാകുന്നവര്‍ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്‌. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്താന്‍ മാതളനാരങ്ങയ്‌ക്ക്‌ അദ്‌്‌ഭുതകരമായ ശേഷിയുണ്‌ട്‌. ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും സഹായകം. രക്തത്തിന്റെ കൗണ്‌ട്‌ നോര്‍മല്‍ ആണെങ്കില്‍ മാത്രമേ കീമോ നല്‌കുകയുളളൂ. വിലയേറിയ ഫലം. പക്ഷേ, അതിന്റെ ഗുണങ്ങള്‍ വിലമതിക്കാനാകാത്തതാണ്‌.

മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിര്‍ത്തും. രോഗപ്രതിരോധശക്തി കൂട്ടുന്നു. വൈറസുകളെ തുരത്തുന്നു. ചുമ കുറയ്‌ക്കാനും മാതളനാരങ്ങയുടെ നീര്‌ ഗുണപ്രദം.

ഗര്‍ഭിണികള്‍ക്കും മാതളനാരങ്ങ ഉത്തമം. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ്‌ അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദം. രക്തശുദ്ധീകരണത്തിനും നല്ലത്‌. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം.

സന്ധിവാതം മൂലമുളള വേദന കുറയ്‌ക്കാന്‍ മാതളനാരങ്ങ ഫലപ്രദം. സന്ധികളില്‍ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാര്‍ട്ടിലേജ്‌ കോശങ്ങളുടെ ആരോഗ്യത്തിന്‌ മാതളനാരങ്ങയുടെ സത്തിനു കഴിവുളളതായി ഗവേഷകര്‍ പറയുന്നു.

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും മാതളനാരങ്ങ ഉത്തമം. രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറഞ്ഞ്‌ രക്തസഞ്ചാരത്തിനു പ്രയാസമുണ്‌ടാകുന്ന അവസ്ഥ തടയാന്‍ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകര്‍ പറയുന്നു. ബിപി സാധാരണ തോതില്‍ നിലനിര്‍ത്തുന്നതിനും സഹായകം. മാതളഅല്ലികള്‍ പതിവായി കഴിച്ചാല്‍ ചര്‍മത്തിനു ചുളിവുണ്‌ടാകില്ല.
                         മാതളം ഔഷധ കലവറ

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യന്മാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‌ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‌ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌.
ഇസ്രായേലിലെ `റംബാൻ മെഡിക്കൽ സെന്ററിൽ‘ അടുത്ത കാലത്ത്‌ നടന്ന പഠനത്തിൽ മാതളച്ചാർ ദിവസവും കുടിച്ചപ്പോൾ രക്തധമനികളില്‌ കൊളസ്ട്രോൾ അടിയുന്ന അവസ്ഥ 90 ശതമാനം കണ്ട്‌ കുറഞ്ഞതായി കണ്ടൂ. ഫലങ്ങളുടെ കൂട്ടത്തില്‌ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം. ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യുംപിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശർദ്ദിൽ, നെഞ്ചരിച്ചിൽ, വയറുവേദന എന്നിവ മറ്റാൻ ഒരു സ്പൂൺ മാതളച്ചാറും സമം തേനും കലർത്തി സേവിക്കാന്‌ ശുപാർശ ചെയ്യപ്പെടുന്നു. അതിസാരത്തിനും വയറുകടിക്കുമ്മ്‌ മാതളം നല്ലൊരു ഒ​‍ൂഷധമാണ്‌. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കാൻ നല്കിയാൽ വയറിളക്കം  കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.

മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു.  “പ്യൂണിസിന്‌‘ എന്ന ആൽകലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു​‍്‌ നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിന്‌’  അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ  ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കുക വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോള്‌ ദാഹം മാറാന്‌ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാന്‌ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയിൽ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദ്ദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം. മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാന്‌ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു.

മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‌ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനില്‌ സേവിക്കുന്നത്‌ കഫത്തിനും ചുമക്കൂമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമുളകു പൊടിയും ഉപ്പും ചേർത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ രക്തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കുന്ന കഷായം വായില്‌ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.



Keine Kommentare:

Kommentar veröffentlichen